Wednesday, December 31, 2008

2009

2008-ല്‍ എന്നെ ആരും തല്ലിക്കൊന്നില്ല!
നന്ദി!!

2009!!

ഹോ.. പേടിയാകുന്നു!

എങ്കിലും പതിയെ കാലെടുത്തുവക്കാം!

എന്റെ ലോകനാര്‍ ഇഞ്ചിയമ്മേ....

കണ്ട്രോളുതരണേ...!!

എല്ലാര്‍ക്കും പുതുവത്സരാശംസകള്‍!!

Saturday, November 1, 2008

തന്റെയീ ചിരി(സ്മൈലി)യുണ്ടല്ലോ...?!

തന്റെയീ ചിരി(സ്മൈലി)യുണ്ടല്ലോ...?!


കുറേക്കാലമായിങ്ങനെ കമന്റുബോക്സിലിട്ട് അമ്മാനമാടുന്ന ഈ ചിരി...ഉപജാപകന്റെ ചിരി,അതായത് ഇസ്മായ്ലി! :)


പണ്ട് സുരേഷ് ഗോപി മാത്രം പറഞ്ഞിരുന്ന ഈ ഡലഹോഗ്(റഫ: കൈപൊള്ളീസ് ഡിക്ഷ്ണറി) ഇപ്പോ ചില തിരോന്തരത്തെ പോട്ടം പിടി സ്പേഷേലിസ്റ്റ് ബ്ലോഗറേഴ്സും പറഞ്ഞ് തൊടങ്ങീരിക്കണ്...

ചുമ്മാ ആര്‍ക്കും കേറിയങ്ങു ബ്ലോഗാമെന്നായെന്ന് ജനം പറഞ്ഞുതുടങ്ങിയിരിക്കുന്ന ഇക്കാലത്തുതന്നെ രണ്ടുകയ്യും പൊള്ളിയ ഒരു അണ്ണന്‍ ഒരു രാജ്യത്തെത്തന്നെ കേറിയങ്ങു ബ്ലോഗിയേച്ചുപോയി!


(Kaipolly കൈപൊള്ളി
ഷാര്‍ജ്ജ
ചുമ്മ അമേരിക്കക്കുവേണ്ടി അന്താരാഷ്ട്ര 3D പോട്ടം പിടിക്കണ ഒരു അണ്ണന്‍. ഷര്‍ജ്ജ)

“അതിന് നെനക്കെന്തരടേയപ്പീ?”യെന്ന് ചിലപ്പോള്‍ ആ അണ്ണന്‍ ചോദിക്കുമായിരിക്കും. അതങ്ങനെയാണ്! ചിലര്‍ വെറും ഷാര്‍ജ്ജ(ഷര്‍ജ്ജയാണോ എന്ന് തീരുമാനമായിട്ടില്ല)ക്കാരായിമാത്രം മാറുകയും മലയാളവും ബൈബിളും വെറും വിസിനസായിപ്പോവുകയും ചെയ്യുന്നു.

പാപ്പരത്തത്തിന്റെ കാര്യത്തിലും പട്ടിണിയുടെ കാര്യത്തിലും നമ്മുടെ രാജ്യം(ഇന്ത്യയെന്നാണ് ഉദ്ദേശിച്ചത്,അമേരിക്കയെന്നല്ല) തുറന്നുകാണിക്കപ്പെട്ടത് മാധ്യമരംഗത്ത് കിട്ടിയ അമിതസ്വാതന്ത്ര്യം ചില വങ്കന്മാര്‍ ദുരുപയോഗം ചെയ്തതുകൊണ്ടുമാത്രമാണ്. റഷ്യയിലെയും ചൈനയിലേയും അമേരിക്കയിലേയും ദരിദ്രകോലങ്ങള്‍ അനാവൃതമാകാതെ നിന്നത് അവിടുത്തെ അതേ അസ്വാതന്ത്ര്യം കൊണ്ടുതന്നെയാവണം. ഒന്നും കാലാതിവര്‍ത്തിയല്ലെന്നറിയാം...

എങ്കിലും മി.ഹാന്‍ഡ് ബേണ്ഡ്( കൈപൊള്ളി) കാണിച്ചത് അത്തരമൊരു മനോവൈകല്യം തന്നെന്നു തോന്നുന്നു.ഇന്ത്യയുടെ ചന്ദ്രയാന്‍ പരീക്ഷണങ്ങളെ ലോകം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനിടയില്‍ ഇന്ത്യയില്‍ നിന്നുമാത്രമാകും ഇത്തരം സ്വയം നാറ്റുന്ന “കലാസൃഷ്ടികള്‍” ഉണ്ടാവുക!

പാവങ്ങള്‍,പട്ടിണിപ്പാവങ്ങള്‍,ദരിദ്രര്‍ എന്നൊക്കെപ്പറഞ്ഞ് സ്വന്തം രാജ്യത്തെ താറടിക്കുകയും മഹത്തായ ഒരു പരീക്ഷണത്തെ ഒരു പീറപ്പടം കൊണ്ട് അധിക്ഷേപിക്കുകയും ചെയ്യുന്നതിനു പകരം വീട്ടിലിരുന്ന് പിള്ളാരെക്കുളിപ്പിക്കുകയോ കളിപ്പിക്കുകയോ ചെയ്യുന്നതാണ് മഹത്തരം. (കലാപരമായി നോക്കിയാല്‍ ചില സഗീറിയന്‍ കൃതികളുടെ ഏഴയല്പക്കത്തുവരുന്നില്ല ആ ചിത്രം!!)

പണ്ടൊരു അധികപ്രസംഗത്തിനെതിരേ ബൂലോകത്ത് സമരം നടത്തിയപ്പോള്‍ ഒരു പുസ്തകം കത്തിച്ച് അത് (തീയോടെയല്ല,വെറും പോട്ടം!!)ബ്ലോഗിലിട്ടയാളാണ്....!

കണ്ട സാമൂഹ്യ പ്രസന(റഫ.മറ്റേ ഡിക്ഷ്നരി)ങ്ങളിലൊക്കെ കയറി ഉടക്കി അലമ്പാക്കുന്നയാളാണ്...

കുറച്ചുനാളായി ഏഭ്യത്തരങ്ങളൊക്കെ നിര്‍ത്തി ബ്ലോഗേഴ്സിനാവശ്യമുള്ള ചില സോഫ്റ്റ് വയറുകള്‍ ഉണ്ടാക്കുന്ന തിരക്കിലായിരുന്നുവെന്ന് തോന്നുന്നു.പക്ഷേ... റിട്ടേണ്‍ ആഫ് ദി ഡ്രാഗണ്‍!
വീണ്ടും വന്നിരിക്കുന്നു.

ചന്ദ്രയാന്‍ പരീക്ഷണങ്ങള്‍ക്കുള്ള ആമ്പിയര്‍ ഇന്ത്യക്കുണ്ടോ എന്ന് അമേരിക്കയുടെ അടുക്കളവിവരങ്ങള്‍ നിരത്തി അളക്കുന്നവര്‍ക്ക് ബ്ലോഗില്‍ ഇങ്ങനെയൊരു മഹാ ലേഖനവും വായിക്കാന്‍ കിട്ടുന്നത് ഫാഗ്യം( ഇങ്ങനെ തന്നേ?!) തന്നെ!

ലാലുപ്രസാദ് 900 കോടി മുക്കിയ കാലിത്തീറ്റക്കേസിനെക്കുറിച്ചില്ലാതിരുന്ന വേവലാതികളൊക്കെ ഇപ്പോ എന്തരിനാ എന്തോ?

അമേരിക്ക അതു ചെയ്തു, അമേരിക്ക ഇതു ചെയ്തു , അമേരിക്ക പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുത്തു....
അമേരിക്ക തുമ്മുന്നതിലും തൂറുന്നതിലും കുളിരുകോരുന്ന ഇത്തരം അണ്ണന്മാര്‍ക്ക് പാവം “ദരിദ്ര ഇന്ത്യ” ചന്ദ്രനിലോട്ട് വണ്ടിവിട്ടാ സഹിക്കൂല്ലല്ലേ?

ചന്ദ്രനിലെ മുയലിനല്ല മൂന്നുകൊമ്പെന്നുതോന്നുന്നു; അമേരിക്കയുടെ അഭിമാനം കാക്കാന്‍ അണ്ണന്‍ കൈപൊള്ളിപ്പിടിച്ച മുയലിനാണ് മൂന്ന് കൊമ്പ്!

അല്ലെങ്കിലും പണ്ടേ പുള്ളി പിടിക്കുന്ന മുയലുകള്‍ക്കൊക്കെ.......!!

Tuesday, October 7, 2008

അനോണിമാഷിനെ നാറ്റിക്കാന്‍...!

അനോണിമാഷിനെ നാറ്റിക്കാന്‍...!

ആര്‍ക്കും ആരെയും നാറ്റിക്കാന്‍ ഏറെപ്പണിപ്പെടേണ്ടാത്ത ഒരു തട്ടകമായി ബൂലോകം വളര്‍ന്നുപടര്‍ന്ന് അതിന്റെ നാരായവേരുകള്‍ കമ്പോസ്റ്റുകളിലേക്ക് ആഴ്ത്തിയിരിക്കുന്നുവല്ലോ!

ബ്ലോഗറാവുക എന്നത് “ഒരു പൂ പറിക്കുമ്പോലെ” വളരെ ഈസിയായ പണിയാണ്... അപ്പോള്‍ പിന്നെ ഈ ധാരാവിയിലൊക്കെ ചേരികളില്‍ ‘ഒഴിപ്പിച്ചു’നടന്നവന്മാരുടെ കാര്യം പറയണോ?!കള്ളന്മാര്‍ ഇവിടെ പെരുകിക്കൊണ്ടേയിരിക്കും!

സഗീറിയന്‍ കവിതകളില്‍ മാത്രം കണ്ടുവരുന്ന വ്യാകരണനിയമങ്ങളെയും അദ്ദേഹത്തിന്റെ തനതുമോഷണങ്ങളേയും ചേമ്പിലപ്പുറത്തൊഴിക്കുന്ന വെള്ളത്തിനുസമം ഉപദേശിച്ചുനന്നാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ അനോണിപ്പുലി പഴയ കുപ്പായത്തിലേക്ക് കടന്നുവന്ന അതേദിവസം തന്നെ അങ്ങോരെനാറ്റിക്കാന്‍ മറ്റൊരുത്തന്‍ ഇറങ്ങിപ്പുറപ്പെട്ടു! അന്നേ അനോണിമുറ്റത്തെ ഗുപ്ത്കുമാര്‍ പുള്ളിക്കെതിരേ വാണിങ്ങം തൊടുത്തിരുന്നു....എവിടെ ഏശാന്‍?!

സ്വന്തമായി ഒന്നും ചെയ്യാനില്ലാത്തവന്‍ അനോണിയാകുന്നതുകൊണ്ടും നേട്ടമൊന്നുമില്ല!മുഖം മൂടിയിട്ടാല്‍ ചുരുങ്ങിയത് തല്ലുകൊള്ളാതെയെങ്കിലും ഇരിക്കണം!

കള്ള അനോണിമാഷിന്റെ ബ്ലോഗ് തുടര്‍ച്ചയായി മോഷണമുതലുകള്‍ കൊണ്ട് നിറക്കുകയാണ്..

ആദ്യപോസ്റ്റുതന്നെ അനോണിമാഷിന്റെ ഗുരുപൂജയെ കോപ്പിയടിച്ചുകൊണ്ടായിരുന്നു!
ഇത് അസല്‍;അതില്‍ ലതിന്റെയൊക്കെ ആത്മാവും പരമാത്മാവുമായ ഗുപ്തന്‍ കള്ളന്റെ ലിങ്കും കൊളുത്തി!


ഉടന്‍ തന്നെ കള്ള അനോണിമാഷ് അതെടുത്ത് പോസ്റ്റാക്കി!



അതിന്റെ ചാരിതാര്‍ത്ഥ്യം ആ അല്പന്‍ അനുഭവിച്ചുകാണും.അതുകൊണ്ടാവും തുടരെ എല്ലാം മോഷണമായി!

സഞ്ചാരസാഹിത്യത്തില്‍ പൊറ്റക്കാടിനുശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാകാന്‍ വേണ്ടിമാത്രം ബ്ലോഗെഴുതുന്ന അമേരിക്കന്‍ അമ്മായിയുടെ “ഫ പുല്ലേ”ക്ക് പുല്ലുവിലപോലും കൊടുക്കാതെ പുള്ളി കൊണ്ടുപോയി!



പുല്ലു പറി”യാക്കിയെന്നുമാത്രം!



അതിനുമുന്‍പേ പാലക്കാട്ടൂന്ന് ജ്യോതിച്ചേച്ചി ജാജ്ജ്വലമായിട്ടെഴുതിപ്പൊലിപ്പിച്ച ലേഖനവും പൊക്കിയിരുന്നു!



എന്റ വ്യാകുലമാതാവേ..! എവനെയൊക്കെ സമ്മതിക്കണം!! ഘടാഘടിയന്മാരായ നല്ല ബ്ലോഗുമൂപ്പന്മാരുടെ തറവാട്ടുബ്ലോഗീന്നുതന്നെ പൊക്കി;പേരുമാറ്റിയിട്ടിരിക്കുന്നു!



ഉഷടീച്ചറിന്റെ ചായപ്പാത്രത്തില്‍ നിന്നും ഈ ഈച്ച തൊട്ടുനക്കിയിരിക്കുന്നു...
“ആവിഷ്കാരത്തിന്റെ അതിരുകളേ..?!!”

Friday, September 12, 2008

ഹാപ്പി ഓണം

ഹാപ്പി ഓണം!!

(അത്തപ്പൂക്കളം,വള്ളം കളി,പുലികളി,കസവുസാരിയുടുത്ത പെണ്ണുങ്ങള്‍,കുടവയറന്‍ മാവേലി തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ ഇവിടെ സങ്കല്‍പ്പിച്ച് വായിക്കുക!)

മു
റ്റത്ത് ഉപ്പില്‍ നിറം ചേര്‍ത്ത് കുട്ടികളുടെ ‘അത്തപ്പൂക്കളമത്സരം’!

അവധിയുടെ അഹങ്കാരത്തില്‍ ഗൃഹനാഥന്മാര്‍ ബാറുകളില്‍ ഒത്തുകൂടി ബിവറേജസ് കോര്‍പ്പറേഷന്റെ നിലവാരത്തെയും രാഷ്ട്രീയഗതിവിഗതികളേയും വിശകലനം ചെയ്യുന്നു!

അടുത്ത ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത “ഓണസദ്യ” കൊണ്ടുവരാന്‍ വൈകുന്നതില്‍ വിഷമിച്ച വീട്ടമ്മമാര്‍ ടി.വി.ക്കു മുന്നില്‍ അസ്വസ്ഥരാകുന്നു!

കലയുടെ കഥകളിമുദ്രകളില്‍ കോര്‍പ്പറേറ്റ് പരസ്യങ്ങളുടെ വികലഭാഷ!

ചെറുപ്പക്കാര്‍ ഓണം അക്ഷരാര്‍ത്ഥത്തില്‍ ആടിത്തിമര്‍ക്കുന്നു...!

കുടവയറന്മാരെ മാവേലിയാക്കി സമരപ്പന്തലുകളില്‍ പട്ടിണിക്കിടുന്നു!

പാവം മുത്തശ്ശിമാര്‍!!
വീടിന്റെ ഉള്ളറകളിലെവിടെയോ...
നരച്ച ഓര്‍മ്മകളില്‍ നിന്ന് അവര്‍ പരതിയെടുക്കുന്ന ഓണം പങ്കുവെക്കാനാളെക്കിട്ടാതെ...
പുറത്തെ ശബ്ദങ്ങളില്‍ക്കുഴങ്ങി...
പതിയെ ഉറങ്ങുന്നു!

ചടങ്ങുതെറ്റിക്കാതെ അരൂപിയും പറയുന്നു!

“ഹാപ്പി ഓണം!!”

“എന്താ മോനേ...?!” അകത്തെവിടെയോ നിന്ന് അടര്‍ന്നുവീഴുന്ന ഒരു വൃദ്ധശബ്ദം!

“ഹാപ്പി ഓണം...അതായത്..
അതിപ്പോ...
മലയാളത്തിലും അതിപ്പോ അങ്ങനെതന്നാ അമ്മൂമ്മേ..!”

Thursday, September 4, 2008

ഒന്നും സ്വന്തമല്ലാത്ത സ്വന്തം രെജി!!

ഒന്നും സ്വന്തമല്ലാത്ത സ്വന്തം രെജി!!

ഈ പാവത്തിന്റെ മുഖത്തുനോക്കിയാല്‍ എന്തെങ്കിലും കള്ളലക്ഷണമുണ്ടോ?
ഇല്ലേയില്ല! ബൂലോകത്തുള്ളതെല്ലാം സ്വന്തമായിക്കരുതുന്ന എല്ലാവരുടേയും സ്വന്തം രെജിയാണിത്!
ഈ ചിത്രത്തില്‍ കാണുന്നത് ഏതെങ്കിലും ഒരു രെജിയുടെ ചിത്രമാണോ എന്നുതന്നെ അരൂപിക്കുട്ടന് സംശയമുണ്ട്!!

ഇദ്ദേഹത്തിന്റെ ഒരു പരാതി ബൂലോകപ്പോലീസിനുകിട്ടിയതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ. ഒരു ഡമ്മിയൊക്കെയിട്ട് കേസന്വേഷണം നടത്തി. കുറ്റം പറയരുതല്ലോ.. ഈ പാവം കുത്തിയിരുന്ന് എഴുതിയുണ്ടാക്കി ബ്ലോഗിലിടുന്നതിനുമുമ്പേ ബൂലോകത്ത് തലതൊട്ടപ്പന്മാരും അമ്മച്ചിമാരുമായിട്ടു നടക്കുന്ന ചിലരൊക്കെ അതു മോഷ്ടിച്ച് അവരുടെ ബ്ലോഗുകളില്‍ കൊണ്ടുപോയി പതിപ്പിച്ച് കയ്യടിവാങ്ങുന്നു.

അമ്മാവന്‍ അങ്കമാലീലെ പ്രധാനമന്ത്രിയായിട്ട് എന്തുകാര്യം?!ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടേ?!

അരൂപിക്കുട്ടന്‍ ഈയിടെയായി മിന്നാമിനുങ്ങോമാനിയാക്ക് ചികിത്സയിലാരുന്നു. എവിടെ എന്തുകണ്ടാലും അതിലെവിടെങ്കിലും ഒരു മിന്നാമിനുങ്ങിടച്ചുണ്ടോന്ന് സംശയിച്ച് തലചൊറിഞ്ഞ് നില്‍ക്കും! രെജിയുടെ ബ്ലോഗിന്റെ തലവാചകം കണ്ടപ്പോഴാണ് മോഷണത്തിന്റെ ആ ട്രെയിന്‍ ഓടിയിരിക്കുന്നത് ശ്രദ്ധിച്ചത്....
എരന്നുതിന്നുന്നവനെ തൊരന്നുതിന്നുന്നവന്‍ എന്നുതുടങ്ങി ‘കിലുക്കം’സിനിമയില്‍ ജഗതിയും ലാലേട്ടനും പറഞ്ഞ അശ്ലീലങ്ങളെയൊക്കെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അതങ്ങനെ നീണ്ടുകിടക്കുന്നു!
പാവം സജി ഇതെവിടുന്നാ പൊക്കിയതെന്ന് അന്തം വിട്ടുനില്‍ക്കുന്നവര്‍ ആ അന്തം ഒന്നു മുറുക്കെപ്പിടിച്ചോളൂ..ഇല്ലെങ്കില്‍ വീണ്ടും വിട്ടുപോവും!


ഇതിലെ ചില വരികളാണല്ലോ സ്വന്തം രെജിയുടെ ബ്ലോഗിന്റെ തലക്കെട്ട്!!

യ്യോ..!!

ദേ.. സജിയുടെ കലാലയസന്ധ്യ ഇവിടെ... രെജിയുടെ സ്വന്തം!!

പാവം സജി!!

ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍........

ഒടുങ്ങുന്നില്ല....

ചൈനയില്‍ മഴ പെയ്തത് രെജി അറിഞ്ഞിരുന്നു.



പക്ഷേ നമ്മുടെ സാബു പ്രയാര്‍ അതല്പം നേരത്തേ അറിഞ്ഞുപോയി!


മഴയിപ്പോ ചന്നം പിന്നംന്ന് എല്ലായിടത്തും ഒരുപോലായിരിക്കുമല്ലോന്നുകരുതി പോകാനൊരുങ്ങുമ്പോഴാണ് രെജിയുടെ ഏതോ പഴയ ഒരു അപര്‍ണയുടെ ദൈവീകദര്‍ശനം കാണുന്നത്..!


അദ്ധ്യാപകദിനത്തിന്റെയന്നെങ്കിലും ഗുരുത്വദോഷം പറയരുതല്ലോ?! ഈ കഥ പണ്ടേ വേറൊരാള്‍ പൊക്കിയിരുന്നു...നമ്മുടെ ശ്രീയേച്ചി!!



ഇങ്ങനെയുമുണ്ടോ നാണം കെട്ട കോപ്പിയടിയെന്ന് വ്യക്തിഹത്യാപരമായി ചിന്തിച്ച അരൂപിക്കുട്ടനെ അല്പമൊന്ന് സമാധാനിപ്പിച്ചത് അല്പം ടെക്നിക്കോളജിയൊക്കെയുള്ള ഒരു പോസ്റ്റായിരുന്നു!



ഇതുവായിച്ചിട്ട് എന്റെ പഴയ ഡീസല്‍ എഞ്ചിന്‍ ഉടന്‍ മാറ്റിക്കളയാം എന്നുകരുതിയിറങ്ങിയോടാന്‍ തുടങ്ങുമ്പോഴാണ് ഇതേ എഞ്ചിന്‍ ഘടിപ്പിച്ച ഒരു പഴയവണ്ടിയെപ്പറ്റി ഓര്‍മ്മവന്നത്..


ഈശ്വരോ രക്ഷതു! രെജി ആ സൈഡുമാറ്റിക്കൊടുത്തിരിക്കുന്ന കൈപ്പള്ളീടെ ബൈബിളിലേക്കുള്ള ലിങ്ക് ലവനെ രക്ഷിക്കട്ടെ!

അരൂപിക്കുട്ടന്‍ ചിരിച്ചുചിരിച്ച് മരിച്ചുപോയേനെ!(ഹോ..എങ്കില്‍ എത്ര നന്നായിരുന്നു എന്നല്ലേ? ഇമ്മിണി പുളിക്കും! ങാഹാ!!)

അനോണിമാഷ് നമ്മുടെ പാവം രെജിയുടെ ഒരു ഫലിതബിന്ദു കോപ്പിചെയ്ത് പണ്ടേ സാബു പ്രയാറിനെ ചിരിപ്പിക്കാന്‍ ഒരു കമന്റായിട്ടിട്ടിരിക്കുന്നു! എന്താ അമ്മാളൂ... കഷ്ടല്ലേ??!


വയ്യ...എനിക്കിനി വയ്യ!!

ഈ ബൂലോകത്തില്‍ തനിക്കുള്ളതൊക്കെ അന്യര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചുകൊടുക്കുന്ന ആ മഹാനുഭാവന്റെ ബ്ലോഗിലെ ഒന്നൊഴികെ എല്ലാം മോഷ്ടിക്കപ്പെട്ടിരിക്കുന്നു.
ചോദിക്കാനാരുമില്ലേ?! കഷ്ടം തന്നെ!!!

ഒന്നൊഴികെ”എന്നുപറഞ്ഞതെന്താണെന്നാണുചോദ്യമല്ലേ?



കര്‍ത്താവേ ഈ പോസ്റ്റും ഇനി മോഷണമായിരുന്നുവെന്ന് കേള്‍ക്കേണ്ടിവരരുതേ...!!

Monday, August 25, 2008

പഴം കവിത അവാര്‍ഡ് രായു നിരങ്ങലിന്...!

പഴം കവിത അവാര്‍ഡ് രായു നിരങ്ങലിന്...!



ലോകത്ത് അറിഞ്ഞോ അറിയാതെയോ കവിതയെഴുതിപ്പോയിട്ടുള്ള അസംഖ്യം മലയാളികള്‍ക്കായി പഴം കവിത നടത്തിയ പ്രഥമ പഴം കവിതാ അവാര്‍ഡ് രായു നിരങ്ങലിന്.ഇതുകേട്ട് ബൂലോകം ഞെട്ടാന്‍ വരട്ടെ! ഇന്ന് ഏപ്രില്‍ ഒന്നല്ല തീയതി! അതുകൊണ്ട് ഇതു സത്യം തന്നെ!

ബൂലോകത്തില്‍ നിന്ന് കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയുമൊക്കെ(ക്ഷമിക്കുക,എല്ലാം തൂലികാനാമങ്ങളാണ്;അങ്ങനെ കവിതയെഴുതണമെന്നാണു വയ്പ്പ്!)ഉള്‍പ്പടെ 1850 ഓളം കവികള്‍(ഓളം കവികള്‍:വിക്കി വിക്കിപ്പീഡികപ്രകാരം ഓളം കവികള്‍ ഒരു പ്രത്യേക ഓളത്തില്‍ മാത്രം കവിതയെഴുതുന്നവരാണ്!) മത്സരത്തില്‍ പങ്കെടുത്തു. മലയാള അച്ചടിമാഫിയാകളില്‍ കവിതയെഴുതുന്ന ആകെ മൊത്തം ടോട്ടല്‍ കവികള്‍ ഇത്രയും വരില്ലെന്നുള്ള കണക്കെടുപ്പുകള്‍ തന്നെ പഴം കവിതാ മത്സരത്തിന്റെ നിലവാരം വെളിവാക്കുന്നു!

ബൂലോകത്തിലെഎഴുത്തുകാരുടെ ദുര്‍ദശാബോധവും വ്യക്ത്യാതിരക്തതയും ചാവാച്യതയും കൂലം കുത്തിയൊഴുകുന്ന പഴം കവികളിലെ കാവ്യശക്തിയെ ഉള്ളിതൊലിക്കുമ്പോലെ തുറന്നുകാട്ടുവാന്‍ സാധിക്കുമാറ് ഓരോ കവിതകളും ഉന്മേഷജമായിരുന്നുവെന്ന് ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി.

ജഡ്ജിങ്ങ് കമ്മറ്റി:
1.രായുവിന്റെ മൂത്ത അമ്മാവന്‍
2.രായുവിന്റെ രണ്ടാമത്തെ അമ്മാവന്‍
3.രായുവിന്റെ കയ്യില്‍ നിന്ന് കടം വാങ്ങി മുങ്ങിയ കാവ്യ ഉത്തമന്‍
4.രായുവിന്റെ ഗ്ലാസ് മേറ്റ്

കണ്ണൂര്‍ പുഴയോരം സ്വദേശിയായ രായു ഇപ്പോള്‍ ഉസ്ബക്കിസ്ഥാനില്‍ ക്രഡിറ്റ്കാര്‍ഡ് വില്‍പ്പനക്കാരനായി ജീവത്രാണനം ചെയ്യുന്നു.ഫെബ്രുവരി 30-ആം തീയതി പഴം കവിത സംഘടിപ്പിക്കുന്ന (ലൊക്കേഷന്‍:കുട്ടനാടന്‍ ഓടിവള്ളം) ബൂലോകകവിതാശില്പശാലയില്‍ പേവാര്‍ഡും ദേസാഫിമാനിപ്പത്രവും സമ്മാനിക്കുന്നതാണ്.മത്സരത്തില്‍ പങ്കെടുത്ത എല്ലാമണ്ടന്മാര്‍ക്കും അഭിനന്ദങ്ങള്‍.

അവാര്‍ഡിനര്‍ഹമായ കവിത

ഒരു വാറ്റിന്റെ കഥ

രായു നിരങ്ങല്‍

കള്ളവാറ്റു നിന്നപ്പോഴാണ്
തലയിലെ കെട്ടൊന്നിറങ്ങിയത്

കെട്ടൊന്നിറങ്ങിയപ്പോഴാണ്
തുണികളെല്ലാം വാരി മാടത്തിലൊളിച്ചത്

ഒരു മാടം തുറന്നപ്പോഴാണ്
കുടിച്ചു വറ്റാത്ത
ഒരുകുപ്പി കയ്യില്‍ തടഞ്ഞത്.
ഒരു കുടിയന്റേതാകാം
ഒരു കൂട്ടുവാറ്റുകാരന്റേതാകാം
ഒരിക്കലും തെളിയാത്ത
ഒരു കോടസത്തയുടെ തെളിനീരുമാകാം.


കുടലിന് തീ പിടിച്ചപ്പോഴാണ്
വാറ്റ് ആ തലയില്‍ പെരിപ്പിനിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുമക്കുപിടിച്ച്
ഇരുമ്പാര്‍ന്നൊരു പൈങ്കിളി എത്തുന്നു.
കടംപറയാനോ
അടവിറക്കാനോ


ഏതോ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉറ പൊട്ടിയ
വാതിലേതെന്നറിയാതെ ദിക്കു തെറ്റിയ പൊട്ടന്‍
വധംവധിച്ചീ ബൂലോകപ്പരപ്പിലൊരു
ഇടിത്താവളം കണ്ടെത്തിയ പോലെ

ഇന്നുംകൂടിപ്പറ്റില്ലേ..

ഒരു അരക്കുപ്പിക്ക് ഷെയറില്ലേ..
ബാറ്ററിയും അട്ടയുംതരുന്ന..
ആവേശമെന്നേ കരുതിയുള്ളു

തളര്‍ന്നുവീഴാനൊരു
വെയിറ്റിങ്ങ് ഷെഡ്ഡെങ്കിലും വേണമല്ലോ
ബോധം വന്നാലല്ലേ വീട്ടിലെത്താന്‍‍ പറ്റൂ..!

നാളെയും ഞാനിവിടെ
ഉണ്ടാകുമെന്നീ ബൂലോകരോടെങ്ങിനെ പറയും?
കാണാതെ തിരഞ്ഞെത്തി എന്റെ തലയന്വേഷിച്ച്
വലഞ്ഞ് വട്ടം ചുറ്റുന്ന ഭാര്യ
എന്നെ ശപിക്കുമോ?
അതോ അവള്‍ക്ക്(അവള്‍ക്കെങ്കിലും)
തിരിച്ചു പോകാന്‍ വഴിയറിയുമോ??

പച്ചവെള്ളതില്‍ ലയിക്കുന്ന
വാറ്റിനെ എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല;
വാറ്റില്‍ ഞാനും വെള്ളവുമാണല്ലോ ലയിക്കുക!
ആയതിനാല്‍
ലയിച്ചു തീരാത്ത
ഒരസ്ഥിയെങ്കിലും നട്ടെല്ലില്‍ ബാക്കിയാവും വരെ
ഈ മണ്ണില്‍ ഞാന്‍ ‍
ഒരു വാറ്റിനായ് കാത്തിരിക്കട്ടേ.....!!

ഇതിനാണ് അവാര്‍ഡുകിട്ടിയതെന്നറിഞ്ഞ് മൂക്കത്ത് വിരല്‍‌വക്കുന്ന വായനക്കാരാ.....

ഉടന്‍ പ്രതീക്ഷിപ്പിന്‍....

രായു നിരങ്ങല്‍ എഴുതുന്ന സിനിമാ-സാഹിത്യ നിരൂപണ സമാഹരണ അവലംബങ്ങള്‍!

ആദ്യഭാഗം മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വായനക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടുപോകണമെന്ന് സഹങ്കാരം അഭ്യര്‍ത്ഥിക്കുന്നു!ചര്‍ച്ചയില്‍ “ന്താപ്പോ ചെയ്യാ കുട്ട്യേ?” “ഈ ഓപ്പോളെങ്ങടാ പോയേ?”മാതിരിയുള്ള സവര്‍ണ-പിന്തിരിപ്പന്‍-മൂരാച്ചി-വള്ളുവനാടന്‍ ഫാഷകള്‍ ഒഴിവാക്കുക!അതിനുപകരം “എന്തര് ചെയ്യാനെടിയപ്പീ?” “ഈ അക്കന്‍ എവിടപ്പോയിക്കെടക്കണായെന്തോ?” തുടങ്ങിയ തനി മലയാളം ഉപയോഗിക്കുക! ഭാഷയുടെ അവലംബങ്ങള്‍ വള്ളുവനാടന്‍ കഥാപാത്രങ്ങളുടെ അധമ-ഫ്യൂഡലിസ്റ്റ് ജിഹ്വകളിലേക്ക് നീളാതിരിക്കട്ടെ!

ആദ്യലേഖനം

ഫാസിലിന്റെ നായികാ-നായക കഥാപാത്രങ്ങളുടെ ചാരിത്ര്യപരമായ നിയോഗം എന്തായിരുന്നു?
ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ നെടുങ്കന്‍ ചോദ്യങ്ങളും സംശയങ്ങളുമൊന്നും ചോദിക്കരുത്!അതിനൊക്കെ ഉത്തരം പറയാനുള്ള വളുവളാ നാടന്‍ ഫാഷയൊന്നും അറിയില്ല!സത്യത്തില്‍ ഈ ലേഖനം ഞാന്‍ അവലംബിക്കുന്നത് ലേബലില്‍ പറഞ്ഞിരിക്കുന്നതുപോലെ ഫയര്‍ മാഗസിനില്‍ നിന്നാണ്. എഴുതിയത് സഹജന്‍.എ.വി.
പണ്ടാരമടങ്ങാന്‍ ഇത് പബ്ലിക്ക് ചെയ്തിട്ട് അയാളെപ്പോയി ചര്‍ച്ചക്കുവിളിച്ചിട്ട് അങ്ങോര്‍ തിരിഞ്ഞുനോക്കിയതുപോലുമില്ല!

Friday, August 15, 2008

ചില ചിലമ്പൊലികള്‍!!

ചില ചിലമ്പൊലികള്‍!!

ഒരുവര്‍ഷം പഴക്കമായ ഒരു ഊരാക്കുരുക്കുമായി ഇതിനുള്ള സാദൃശ്യം ചുമ്മാ തോന്നുന്നതാണ് !

ഒരു പുണ്യപുരാണബ്ലോഗ് മാഫിയാ നാടകം!!


(ഇതു മിക്കവാറും ഇതിന്റെ ഒന്നാം ഭാഗം!)

പുരാണകഥ പുണ്യപുരാണമായി ബൂലോകത്തില്‍ അരങ്ങേറിയിട്ട് ഇന്ന് കിറുകിറുത്യം ഒരാണ്ടുതികയുന്നു! ഇതിലെ നായിക ഇപ്പോഴും പരമപുണ്യവതിയും ദീനാനുകമ്പിയും കാവ്യകുസുമവും പരമപൂജ്യയും സര്‍വോപരി ഫെമിനിസ്റ്റുമായി പുരനിറഞ്ഞുതന്നെ നില്‍ക്കുന്നു!എന്നാല്‍ വേട്ടയാടപ്പെട്ട നായകനോ സര്‍വബ്ലോഗ് പരിത്യാഗിയായി, സര്‍വവുമുപേക്ഷിച്ച്, വല്‍ക്കലം കൊണ്ട് അല്പം ശേഷിപ്പായിക്കിട്ടിയ നാണവും മറച്ച് , എഴുത്തിന്റെ അരമനകള്‍ വിട്ട് ഒതുങ്ങിപ്പോയിരിക്കുന്നു!

രൂപിക്കുട്ടന്‍ ചുമ്മാ ബൂലോകത്തിന്റെ ഇരുണ്ട ഇടനാഴികളിലൂടെ കവാത്തുനടത്തുമ്പോള്‍ ഇടക്ക് മഹാനായ ബെര്‍ളിയങ്കിളിന്റെ കുടീലൊന്നുകയറി!
ദേ കിടക്കുന്നു ഉഗ്രനൊരു പീസ്!! അതിന്റെ ചോട്ടില്‍ പിടിച്ച് അരൂപിക്കുട്ടനൊന്നുകറങ്ങി!
ഹോ.. വമ്പന്‍ സ്രാവുകള്‍....ഒത്ത ഉരുപ്പടികള്‍!!

എന്തൊക്കെ നാടകങ്ങളാണു ദൈവമേ... ഈ ബൂലോകത്തില്‍?!

അത്തരമൊരു നാടകത്തിന്റെ സ്റ്റേജിലേക്കാണ് അരൂപിക്കുട്ടന്‍ ആദ്യം കടന്നുചെന്നത്...

എന്തായാലും ഒരു കശ്മലനായ എഴുത്തുകാരനെ മുച്ചൂടും നശിപ്പിക്കാന്‍ ഉഗ്രശപഥമെടുത്ത ഒരു തപസ്വിനിയുടെ കറുത്ത കൈകള്‍ ആ നാടകത്തിന്റെ പിന്നിലെ ചരടുകളില്‍ തൂങ്ങുന്നുണ്ട്!
അതാരായിരിക്കും?

കഥാനായകന്‍ പീഢിപ്പിച്ചുവെന്ന് ആരോപണവുമായി പതിവ്രതകളായ ബൂലോകഫെമിനിസ്റ്റുകളുടെ ഒരു നീണ്ടനിരതന്നെ പ്രതീക്ഷിച്ചാണ് കമന്റുപുരകളില്‍ തപ്പിയതെങ്കിലും ഒന്നിലധികം ആള്‍ക്കാര്‍ തെളിവുമായി വന്നുകണ്ടില്ല! ആരോപണങ്ങളുമായി വന്നവരാകട്ടെ... അങ്ങും ഇങ്ങും തൊടാതെ “ചെയ്തു ചെയ്തു”എന്നുമാത്രം പറയുന്നു!

സ്വാഭാവികമായും അരൂപിക്കുട്ടന്റെ മനസ്സില്‍ ഒരു ചോദ്യമുറച്ചു!

ആരാണീ ചിലമ്പ്??!

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അത് ആരോപണം ഉന്നയിച്ച മാന്യ എഴുത്തുകാരിയല്ലെന്ന് അരൂപിക്കുട്ടന്‍ ഉറപ്പിച്ചു!

കാരണം അതേ കുരുക്കുകളെക്കുറിച്ച് മലയാളം ഊണീക്കോട് പെരിങ്ങച്ചന്റെ ചോദ്യത്തിന് ‍അവര്‍ അതവരല്ലെന്ന് ഉത്തരം പറഞ്ഞിരിക്കുന്നു!


അവര്‍ക്ക് ആശയപ്രസാരണത്തിന് സ്വന്തം ബ്ലോഗുണ്ട്!അപ്പോള്‍ അവരല്ല!! പിന്നെ..?!

പക്ഷേ..
അവര്‍ക്ക് സ്വാഭാവികമായും ഇഞ്ചിപ്പെണ്ണിനോടോ ബൂലോകരോടു മൊത്തത്തിലോ പരാതിപ്പെടാമായിരുന്ന ഒന്നുരണ്ടുകേസുകള്‍ മൌനമായി വിട്ടുകളഞ്ഞിരിക്കുന്നതും കണ്ടു!

കേസ് 1


2007 സെപ്തംബര്‍ 28-ആം തീയതി ചിലമ്പില്‍ വന്ന നിശാശലഭത്തിന്റെ ആശയവും ആശയും അന്തരാളവുമൊക്കെ പിന്നീടിറങ്ങിയ ശ്രീമതി.ശ്രീജാ ബാലരാജ് രചിച്ച “കണ്ണാടിച്ചില്ലുകള്‍” എന്ന കവിതാസമാഹാരത്തില്‍ നിന്നും അല്പാല്പമായി മോഷ്ടിച്ചതുതന്നെ! ചിലമ്പെന്ന മോഷ്ടാവിനെതിരേ അവര്‍ കേസിനൊന്നും പോയില്ല!

കേസ് 2


2007 സെപ്തംബര്‍ 21 ന് ചിലമ്പില്‍ വന്ന ഈ കുറിപ്പ് അതിനുശേഷം മയൂരി മാഗസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ട “റോസ് മേരിയുടെ വേനലില്‍ ഒരു മഴ”എന്ന ശ്രീമതി.ശ്രീജാ ബാലരാജിന്റെ ലേഖനത്തില്‍ നിന്ന് ആശയപരമായ പ്രചോദനം ഉള്‍ക്കൊണ്ടിരുന്നുവെന്ന് പറയാതെവയ്യ!



ഇതുകണ്ടാലറിയില്ലേ ചിലമ്പ് ഒന്നാന്തരം ആശയമോഷ്ടാവാണെന്ന്?!!

അപ്പോള്‍ ആരാണീ ചിലമ്പ്?

മേല്‍പ്പറഞ്ഞ തെളിവുകള്‍ വച്ച് നോക്കുമ്പോള്‍ വാദികളായി വന്ന ഫെമിനിസ്റ്റുകളാരുമല്ല ചിലമ്പെന്നുറപ്പായി!

ചിലമ്പ് നിരുപദ്രവമായി എഴുതിയ ഒരു വെറും സാധാരണകഥക്ക് കുറ്റാരോപണത്തിന്റെ പരിവേഷവും വ്യക്തിഹത്യക്കുള്ള പടക്കോപ്പുകളും നല്‍കിയ മഹിളാലോകം പ്രവര്‍ത്തകരിലാരെങ്കിലുമായിരിക്കുമോ?

അതിനിടയില്‍ ദുഫായില്‍ നിന്നും കുബ്രുവും അരിങ്ങോടരും,ബാംഗ്ലൂരില്‍ നിന്ന് കുട്ടപ്പരിപ്പായിയും ഒക്കെ വന്ന് ചില ആണ്‍ വേഷങ്ങളും ആടിത്തകര്‍ത്തുപോയി!ഇനി അവരിലാരെങ്കിലുമായിരിക്കുമോ?!

പാവം.. സന്തോഷ് മാധവനെതിരേ പെണ്‍കുട്ടികള്‍ വന്നപോലെ നിരനിരയായി ‘പുലിക്കുട്ടി’കളെ കുട്ടപ്പരിപ്പായി ബാംഗ്ലൂരീന്ന് വണ്ടികയറ്റിവിട്ടെങ്കിലും അവരൊക്കെ തട്ടില്‍ക്കയറാന്‍ തയാറായില്ല!നാടകം നടത്തിയ ചിലമ്പുമാത്രം ആരെന്നറിയാതെ ബൂലോകജനം വലഞ്ഞു!!

ഒരു ചാറ്റ് ചാരിത്ര്യചരിത്രം!!

ഒരു സുപ്രഭാതത്തില്‍ ബൂലോകത്തിന്റെ ഒരു കോണില്‍ ഒറ്റദിവസത്തേക്കുമാത്രമായി ഒരു പോസ്റ്റുവിടര്‍ന്നുകൊഴിഞ്ഞു! അത് ഒരു ചാറ്റ് ചാരിത്ര്യചരിത്രമായിരുന്നു!

ഇതിലെ കഥാനായിക ചിലമ്പ് എന്ന ബ്ലോഗര്‍ തന്നെയായിരുന്നുവെന്ന് സംശയിക്കാന്‍ തക്കവണ്ണത്തില്‍ ഒരു “തല്ല്”കവിതയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നു!
അന്നത് വായിക്കാനും അന്യന്റെ രഹസ്യങ്ങളില്‍ ആനന്ദത്തിന്റെ അര്‍മ്മാദമുണര്‍ത്താനും കഴിയാതെപോയ ബൂലോകത്തെ ഹതഭാഗ്യരേ അതിന്റെ ഒന്നാം ചാറ്റ് നാലു തുണ്ടുപടങ്ങളായി ചുവടെക്കൊടുക്കുന്നു.

ഒന്നാം തുണ്ട്



രണ്ടാം തുണ്ട്


മൂന്നാം തുണ്ട്


ഒടുക്കത്തെ തുണ്ട്



ഇത് ആര് ആരോടുചെയ്തതെന്ന് അരൂപിക്കുട്ടന് ഒരു പിടിയും കിട്ടുന്നില്ല!എങ്കിലും ഇതൊക്കെ സത്യമെങ്കില്‍ ചില കാര്യങ്ങള്‍ ഉറപ്പാണ്...

1.ഇതിലെ ഫെമിനിസ്റ്റ്, ‘ചിലമ്പു‘മായി അമേദ്യമായ ബന്ധമുള്ളയാളാണ്..

2.ഇതിലെ ആണ്‍രത്നം ചിലമ്പിന്റെ അതിരറ്റ ആരാധകനും കമന്റുദാതാവുമായ ‘ഏതോ‘ ഒരു ബൂലോകകവിരത്നമാണ്..

3.ചേട്ടനും പിള്ളാര്‍ക്കും കഞ്ഞിയും കറിയും വച്ചുകൊടുക്കുന്നതിന്റെ ഇടവേളയില്‍ ഒളിച്ചുവന്ന് കാമുകനെ ഉമ്മവച്ച് മടങ്ങുന്ന ഒരു ഫെമിനിസ്റ്റും അമേരിക്കയിലിരിക്കെ, ദുബായിലിരിക്കുന്ന ഒരുത്തനാല്‍ അത്രകണ്ട് പീഢിപ്പിക്കപ്പെട്ടിരിക്കാനിടയില്ല

4.അടുത്തറിയാവുന്ന ഒരു കൂട്ടുകാരനേക്കാള്‍ വലുതാണ് അകലെയിരിക്കുന്ന പെണ്ണെന്ന് ബൂലോകാ‍ചാര്യന്മാര്‍ വിശ്വസിച്ചുപോകാന്‍ തക്കവണ്ണം ചാറ്റ് ഹിസ്റ്ററികളുള്ള ആളായിരിക്കണം ചിലമ്പ്!

5.ഇത്രയും ക..പ്പുള്ള ഒരു ഫെമിനിസ്റ്റിനുവേണ്ടി വീണ്ടുവിചാരമില്ലാതെ എടുത്തുചാടി കൈപൊള്ളിയല്ലോയെന്ന് “പെണ്ണിനുവേണ്ടി ആത്മാര്‍ത്ഥമായി ചിന്തിക്കുന്ന ഓരോ ഫെമിനിസ്റ്റും”കുറ്റബോധപ്പെട്ട് ഉമിത്തീയില്‍ നീറി ഉമിക്കരിയില്‍ കരിവാരമണിയുന്നുണ്ടാവും.

6.ഇനി മേലാല്‍ ഒരു ബൂലോകകവിയും അറിഞ്ഞോ അറിയാതെയൊ ചാറ്റ് ഹിസ്റ്ററി പങ്കുവക്കുകയോ കൂട്ടുകാര്‍ക്ക് പാസ്വേഡ് പറഞ്ഞുകൊടുക്കുകയോ ചെയ്യില്ല!!

7.ബൂലോകത്ത് അശ്ലീലത്തിന്റെ അതിപ്രസരം ഒന്നുകൂടി ശക്തിയുക്തം ചര്‍ച്ചകളില്‍ പൊന്തിപ്പൊന്തിവന്ന് ആകാശമാര്‍ഗം നീണ്ടുനീണ്ട് അതിന്റെയങ്ങേയറ്റത്ത് ബൂലോകത്തെ കുഞ്ഞുകുട്ടിപ്പരാദീനങ്ങള്‍ തൂങ്ങിയാടേണ്ടിയിരിക്കുന്നു!

8.ഇനിയെങ്കിലും ബൂലോകര്‍ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു!!

ഈ ഭാഗം അവസാനിപ്പിക്കുന്നതിനുമുമ്പ് പീഢിതരായവര്‍ക്കുവേണ്ടി ശ്രീമതി റോസ് മേരിയുടെ “ഈ രാവ് എന്തുതന്നു?”എന്നകവിതയിലെ ഏതാനും വരികള്‍ ഇവിടെ കുറിച്ചുകൊള്ളട്ടെ...
സ്ത്രീയേ..
ഈ രാവ് നിനക്കെന്തുതന്നു?!
ഉത്കടമായ സങ്കടത്തെത്തന്നു..
കടലോളം കണ്ണീര്‍തന്നു!!


സത്യത്തില്‍ സ്ത്രീയേ...
നീ പുരുഷന്മാര്‍ക്കും കടലോളം കണ്ണീര്‍ തന്നു!!

Sunday, August 3, 2008

കേരളാ അരൂപീസ് അക്കാദമി

കേരളാ അരൂപീസ് അക്കാദമി (തൊലി)റജിസ്റ്റര്‍ ചെയ്യും!!

(ഇത് ഒരു സ്വതന്ത്ര പരമാധികാര അക്കാദമി-എന്റെ സ്വാതന്ത്യം,എന്റെ പരമാധികാരം!)

മാന്യരെ(ഇന്നിങ്ങനെ വിളിച്ചെന്നുകരുതി റജിസ്ട്രേഷനും പിരിവും കഴിയുമ്പോ ഈ സ്നേഹ പ്രതീക്ഷിക്കരുത്!) ,

അഞ്ചരക്കരണ്ടി സുരാമന്‍ എന്ന പേരില്‍ “അലുമ്പ് ചിന്തകള്‍”എഴുതിയിരുന്ന അനോണിയായ അരൂപിക്കുട്ടനാണ് ഞാനെന്ന വേദനിപ്പിക്കുന്ന സത്യം നിങ്ങളുടെ മുമ്പില്‍ ഞാന്‍ തുറന്നുകാണിക്കുകയാണ്. അടുത്തകാലത്ത് “ബ്ലോഗ്” എന്നതിന്റെ പര്യായമെഴുതാനുള്ള ആറാം ക്ലാസിലെ പരീക്ഷാ ചോദ്യത്തിന്, കേരളത്തിലും ബാങ്ക് ളൂരിലുമുള്ള ചുണയന്മാര്‍ ആറുവട്ടം കോമായിട്ടെഴുതിയത് എന്റെ പേരായിരുന്നു.

ഓര്‍ക്കുട്ട് എന്ന മഹാസാഗരത്തില്‍ ആയിരത്തോളം ഫ്രണ്ട്സിനെ സമ്പാദിച്ചുകഴിഞ്ഞ എനിക്ക് അവരെയെല്ലാവരേയും നേരിട്ടറിയാം(അവര്‍ക്ക് എന്നെ അറിയില്ലായിരിക്കും!).ഫ്രണ്ട്സിന്റെ എണ്ണം കൂടിയെങ്കിലും ഞാന്‍ എന്റെ പഴയ നരകയറാന്‍ തുടങ്ങിയപ്പോഴുള്ള ഫോട്ടോ മാറ്റാതിരിക്കുന്നതുകൊണ്ട് ചെല്ലക്കിളികള്‍ ശല്യം ചെയ്യുന്നില്ല!

എന്റെ മഹാനായ ഒരു പടംവരക്കാരന്‍ സുഹൃത്തിന്റെ വിസിറ്റിങ്ങ് കാര്‍ഡ് ഒരു മലയാളി കര്‍ഷകന്‍ അദ്ദേഹത്തിന്റെ റബ്ബര്‍ ബോര്‍ഡില്‍ തൂക്കിയിട്ടത് എന്റെ സുഹൃത്തിന് എത്രത്തോളം മാനഹാനി ഉണ്ടാക്കിയിട്ടുണ്ടാവുമെന്ന് നിങ്ങളൊന്നാലോചിച്ചുനോക്കൂ!സ്വന്തം വിസിറ്റിങ്ങ് കാര്‍ഡിനുതുല്യം പടംവരക്കാരനെ മാനം കെടുത്താന്‍ പറ്റിയ ഒരു വസ്തുവില്ലെന്ന് ജനം തിരിച്ചറിഞ്ഞുവെന്ന് തോന്നുന്നു!

എനിക്കാണെങ്കില്‍ അതൊന്നും പുത്തരിയല്ല. ഞാന്‍ സ്വന്തമായി വിസിറ്റിങ്ങ് കാര്‍ഡടിക്കാന്‍ കൊടുത്തപ്പോള്‍ അച്ചടിശാലക്കാര്‍ ഡി.സി.തെക്കേമുറി പബ്ലിക്കേഷനില്‍ പോയി അതൊരു പുസ്തകമാക്കി ഇറക്കാന്‍ പറഞ്ഞു.സത്യമാണ്..എന്റെ ഡീറ്റെയില്‍ഡ് കോണ്ടാക്ട് സ് അത്രത്തോളം നീളം വരും.വിളിച്ചുപറയാന്‍ ഒരു പേരുപോലുമില്ലാത്ത അരൂപികളായ മറ്റുബ്ലോഗുതെണ്ടികളുടെ അസൂയക്കും കഷണ്ടിക്കും മരുന്നില്ല തന്നെ!

അരൂപികളായ നമ്മള്‍ സരൂപികളായ ബ്ലോഗര്‍മാരില്‍ നിന്നും ഏറ്റുവാങ്ങുന്ന അവജ്ഞക്കും കല്ലേറിനും മാന്യമായ ഭാഷയില്‍ നമുക്ക് മറുപടിപറയാനറിയാഞ്ഞിട്ടല്ല;എങ്കിലും അരൂപിയായ എനിക്ക് അവരുടെ അക്കാദമിയില്‍ വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ലെന്നൊരു തോന്നല്‍ അവര്‍ണമേഘങ്ങളായി തലക്കുചുറ്റും കറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അവന്മാര്‍ ഇപ്പരിപാടി തുടങ്ങുമ്പോള്‍ ഞാന്‍ എത്രയെത്ര പോസ്റ്റുകളിട്ട് ലക്ഷോപലക്ഷം വരുന്ന എന്റെ വായനക്കാരെ ബോധവല്‍ക്കരിച്ചിരുന്നതാണ്?!(ദുഷ്ടന്മാര്‍..ഒരുത്തനും അതൊന്നും മറന്നുകൂടാ!നന്ദി വേണമെടാ നന്ദി!)

പടംവരക്കാരന്റെ വീട്ടിന്റെ ചായ്പ്പില്‍ ഒത്തുകൂടി പരിപ്പുവടതിന്നുകയും അതിന്റെ പടം പിടിച്ച് ബദ്ധവൈരികളായ അച്ചടിക്കാരന്മാരുടെ മുഖപ്പേജലങ്കരിക്കുകയും തെറ്റെന്നുപറയുന്നവനെയൊക്കെ പഴയ “മഹാവിഷ്ണു”വിന്റെ അവതാരമെടുത്ത് അലുമ്പുപറയുകയുമാണ് ഇപ്പോഴത്തെ അക്കാദമിയുടെ നില!ഇതൊക്കെ മാറണം.കാരണം ആള്‍ കേരളാ അരൂപി അക്കാദമി എന്ന പേരില്‍ 14 ബ്ലോഗുകളും അതിന്റെയൊക്കെ പാസ്വേഡുകളും ഒരു മൂരാച്ചിമാത്രം അടക്കിവക്കുന്നതിലെ അധമത്തവും സഹബ്ലോഗേഴ്സിന്റെ നിര്‍വികാരതയുടെ ചൂഷണവും അവസാനിപ്പിക്കണമെന്നുതോന്നി! എനിക്ക് അഞ്ചരയുണ്ടെന്നുപറയുന്ന ആ സാധന(പാസ്വേഡ്)ത്തിന് ഉറപ്പില്ലാത്തതുകൊണ്ടാണ് ഞാന്‍ എന്റെ പടം വരക്കാരന്‍ സുഹൃത്തിനെ ചുമക്കുന്നതെന്ന് അടച്ചാക്ഷേപിക്കുന്നവര്‍ക്കുമുന്നില്‍ ഞാന്‍ ഒരു തുറന്ന ക്ലബ്ബാകുകയാണ് സുഹൃത്തുക്കളേ...!

അരൂപി അക്കാദമിയുടെ റജിസ്ട്രേഷനെക്കുറിച്ച് ആഗോളതലത്തില്‍ ഞാന്‍ പോഡ്കാസ്റ്റുവഴി ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും എന്റെ ചില ബൌദ്ധികാതിപ്രസരണം വരുത്തിവച്ച വിനയാല്‍ വഴിയേപോകുന്ന നായ്ക്കള്‍ക്ക് മുള്ളാനുള്ള ആലയത്തോളം അനാഥമായ എന്റെ ബ്ലോഗ് അതിനുപറ്റിയ സ്ഥലമല്ലെന്നുഞാന്‍ മനസ്സിലാക്കുന്നു. കാരണം അനോണികള്‍ക്ക് കമന്റുചെയ്യാന്‍ പറ്റാത്ത ബ്ലോഗില്‍ സഗൌരവമായ ഒരു ചര്‍ച്ചയും ബൂലോകചരിത്രത്തില്‍ നടന്നിട്ടില്ല എന്നത് എനിക്കും നന്നായി അറിയാമെന്നതുതന്നെ!

ഏറെ നാളത്തെ (ഏകാന്ത)ആലോചനകള്‍ക്ക് ശേഷം “കേരളാ അരൂപീസ് അക്കാദമി ” എന്ന പേരില്‍ ഒരു നൈറ്റ് ക്ലബ്ബ് റജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു . Societies Registration Act, 1860 പ്രകാരം ഏത് വര്‍മ്മക്കും ഒരു ക്ലബ്ബോ സംഘടനയോ റജിസ്റ്റര്‍ ചെയ്യാം .(ആ ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന മൂന്നാമത്തെ ഐറ്റമായ ഫീ ആന്റ് റജിസ്ട്രേഷന്‍ കയ്യാളാനുള്ള അവകാശം വേറേ ആര്‍ക്കും വിട്ടുകൊടുക്കില്ല!) കേരളാ അരൂപീസ് അക്കാദമി എന്ന പേരില്‍ ഒരു സംഘടന റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങാന്‍ എനിക്ക് നിലവില്‍ ബ്ലോഗ് എഴുതുന്ന ഒരു തെണ്ടിയുടേയും അനുവാദം ആവശ്യമില്ല .

വര്‍മ്മമാര്‍ ഇത്തരമൊരു ക്ലബ്ബുണ്ടാക്കിയപ്പോള്‍ തന്നെ ഞാന്‍ പടംവരവര്‍മ്മയെ പുകഴ്ത്തിക്കൊണ്ട് പത്രസമ്മേളനം നടത്തുകയും ബ്ലോഗുകള്‍ക്ക് നാളെമുതല്‍ കാവലാര് എന്ന ചോദ്യത്തിന് ‘പടംവരവര്‍മ്മ’ എന്ന് ഉറക്കെവിളിച്ചുപറയുകയും ചെയ്തിരുന്നു.ചുരുങ്ങിയത് എന്നെ ഒരു ട്രഷററെങ്കിലും ആക്കണമെന്ന് ഞാന്‍ പുള്ളിയുടെ ഉറക്കറയില്‍ പോയിപ്പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല!
അദ്ദേഹത്തിന്റെ വാലിലെ ‘വര്‍മ്മ’പ്രയോഗം രസിക്കാഞ്ഞിട്ടായിരിക്കും!

അടുത്തകാലത്ത് ചില ബൂലോകകവികളുമായി അദ്ദേഹം നടത്തിയ ബൌദ്ധികചര്‍ച്ച അയല്പക്കക്കാരായ അച്ചടിമാധ്യമക്കാര്‍ക്ക് ഊറിച്ചിരിക്കാന്‍ വകനല്‍കിയെന്നത് ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയായി മാത്രമേ കാണാവൂ..

ഞാനൊന്നു ചോദിക്കട്ടേ?
റബ്ബറങ്കിളൊക്കെ അനോണിയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു?
അവര്‍ക്ക് ഉള്ള മാനം കയ്യിലിരുന്നേനെ!
ഇവരൊക്കെ പണ്ട് തമ്മില്‍ക്കാണാതെ പരസ്പരം ബ്ലോഗിലൂടെ മാത്രം സംവദിച്ചിരുന്നകാലത്ത് ഇത്രക്ക് ഈര്‍ഷ്യയും ഈഗോയുമൊന്നും തലപൊക്കിയിരുന്നില്ല! വര്‍മ്മ ക്ലബ്ബിന്റെ തലസ്ഥാനസമ്മേളനപ്പന്തലില്‍ തമ്മില്‍ക്കണ്ടപ്പോള്‍ മുതല്‍ തലപൊക്കിയ പരസ്പരവിരോധമാണ് ഇന്ന് ബൂലോകത്തെയാകെ “കരിവാരം”ആക്കിക്കൊണ്ടിരിക്കുന്നതെന്ന നഗ്നസത്യം തികട്ടുന്നു!

അധികാരമൊന്നുമില്ലാതെ ഞാനും എങ്ങനെ കഴിച്ചുകൂട്ടും?! ഇപ്പോത്തന്നെ നരക്കിടയില്‍ ചില ‘കരിവര’ മാത്രമാണുമിച്ചം!നേതാവാക്കാത്ത ഒരു ക്ലബ്ബിലും എനിക്ക് അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ?!

വിപുലമായ ഒരു മരാമണ്‍കണ്‍‌വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് ഇക്കാര്യം ആലോചിക്കാമെന്നായിരുന്നു കരുതിയത് . എന്നാല്‍ അതിന് പ്രായോഗികബുദ്ധി മുട്ടുകളുണ്ട് .

തല്‍ക്കാലം പത്തുകമന്റെങ്കിലും തികയുന്നതുവരെ റജിസ്റ്റര്‍ നടപടികളുമായി മുന്നോട്ട് പോകാനും കമന്റിടുന്ന അനോണികളെക്കൂടി പങ്കെടുപ്പിച്ച് പിന്നീട് ഒരു അരൂപിമീറ്റിങ്ങ് സംഘടിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു . ഒന്നും നടന്നില്ലെങ്കില്‍ മറ്റൊരു കടലാസ് സംഘടനയായി അരൂപീ അക്കാദമി അവിടെ നില്‍ക്കും . കേരളാ അരൂപീസ് (ക്ലബ്ബ്) അക്കാദമി കേരളത്തിന്റെ സാമൂഹ്യസാംസ്കാരികസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കാനും തദ്വാര,പ്രസ്തുത മണ്ഡലങ്ങളില്‍ സദ്യക്ക് പപ്പടം പോലെ ഒഴിച്ചുകൂട്ടാന്‍പറ്റാത്ത ഒരു “സംഭവം”ആയി മാറാനുമാണ് ഉദ്ദേ(ഉദ്ധേ..എന്നാണോ എന്തോ?!)ശിക്കുന്നത് . അല്ലാതെ വെറും ബ്ലോഗെഴുത്ത് മാത്രമല്ല .

I BLOG FOR MY FAMILY അതായിരിക്കും മുദ്രാവാക്യം . സാമൂഹ്യമായ പ്രശ്നങ്ങളില്‍ മൂത്രമായും...ശ്ശേ തെറ്റി...മൂര്‍ത്തമായും സക്രിയമായും ഇടപെടാന്‍ മറ്റുള്ളവരുടെ ബ്ലോഗിനെ ഉപകരണമാക്കുക എന്നതായിരിക്കും ലക്ഷ്യം . അത് കൊണ്ട് ആര്‍ക്കും കയറി അരൂപീ അക്കാദമിയില്‍ അംഗമാകാന്‍ കഴിയില്ല . റജിസ്റ്ററേഷന്‍ നടപടികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാവും(ലോകത്താകമാനമുള്ള ബ്ലോഗേഴ്സിന് റജിസ്ട്രേഷന്‍ നടത്താന്‍ ഈ കാലമൊക്കെ ധാരാളം!) .റജിസ്ട്രേഷന്‍ സമയത്തുതന്നെ എല്ലാവനും അവനവന്റെ ഐ.പീ നമ്പര്‍,പാസ്‌വേഡ്,ബ്ലോഗര്‍ ഐ ഡി,വീടിന്റെ വിലയാധാരന്‍ തുടങ്ങിയ സ്ഥാവരജംഗമങ്ങള്‍ എന്റെ മുന്നില്‍ സറണ്ടറാക്കുന്നത് ബൂലോകത്തിന്റേയും എന്റെയും വളര്‍ച്ചക്ക് അത്യാവശ്യമാണെന്ന് തിരിച്ചറിയുക!

താല്‍ക്കാലികമായ ഒരു ഭരണഘടനയും മെമ്മോറാണ്ടം ഒഫ് അണ്ടര്‍സ്റ്റാന്റിങ്ങും(എന്നുവച്ചാല്‍ പരസ്പരധാരണയോടെയുള്ള അടിമത്തം) വെച്ചായിരിക്കും റജിസ്റ്റര്‍ ചെയ്യുക . ഇതിന്റെ പ്രവര്‍ത്തന പരിധി കേരള സ്റ്റേറ്റ് മൊത്തത്തില്‍ അടങ്കലെടുത്തവിധം ആയിരിക്കും . നിയമപരമായ ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും(പോരേ?!) .

ഈ സംഭവവുമായി സഹകരിക്കാനും അംഗമായി ചേരാനും ആഗ്രഹിക്കുന്ന അനോണികളും അവരുടെ പ്രതിരൂപമായ സനോണികളും ഇവിടെ കമന്റ് ആയി താല്പര്യം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു . ഈ സംഘടന അന്താരാഷ്ട്ര ബ്ലോഗ്ഗേര്‍സിന്റെ കൂട്ടായ്മയായി തന്നെ ആണ് ഉദ്ദേശിക്കുന്നത് . ആര്‍ക്കും എതിരനോ കതിരനോ അല്ല!

ചില സ്വപ്നങ്ങള്‍..

നമ്മുടെ നാട്ടിലെവിടെയെങ്കിലും മരണമോ കല്യാണമോ വന്നാല്‍ അരൂപീസ് ക്ലബ്ബിന്റെ ഫണ്ടില്‍ നിന്ന് ഞാനും എന്നെ അനുസരിക്കുന്ന കുറച്ചുബ്ലോഗേഴ്സും കൂടിപ്പോയി ഒരു ചെറിയ സംഭാവനകൊടുക്കും!
അത് ഒരു വലിയ പാര്‍ട്ടിനടത്തി പത്രക്കാരിലൂടെ അച്ചടിച്ച് ഡോറുഡോറാന്തരമെത്തിക്കും!അങ്ങനെ സാമൂഹികവിഷയങ്ങളില്‍ ബ്ലോഗേഴ്സിന്റെ പങ്ക് ഉയര്‍ത്തിപ്പിടിക്കും!

എന്തിനും രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടാവും . എനിക്കെതിരേ ചെറുവിരലനക്കുന്നവരോ വാ തുറക്കുന്നവരോ ഈ വഴി വരാതിരിക്കുക . ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ഞാനും നോക്കട്ടെ .

( ബൈലോയും മെമ്മോറാണ്ടവും എങ്ങനെ തയ്യാറാക്കാം എന്ന് ഗൂഗ്‌ള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ഒരു മാതൃക ,മറ്റൊന്ന് ! ഇത് തിരുത്തി പേരുമാറ്റി നമുക്കൊരെണ്ണം ഉണ്ടാക്കാം. കീഴെ ഒരു സ്മോള്‍ കടപ്പാടും വച്ചേക്കാം.നമ്മള്‍ ബ്ലോഗേഴ്സ് ചൂഷകരല്ലെന്ന് ജനം അറിയട്ടെന്നേ...)

Saturday, August 2, 2008

ലേലു അല്ലീ..ലേലു അല്ലീ..ലേലു അല്ലീ...മാപ്പുതരൂ..മാപ്പുതരൂ..!!

ലേലു അല്ലീ..ലേലു അല്ലീ..ലേലു അല്ലീ...മാപ്പുതരൂ..മാപ്പുതരൂ..!!

ജിച്ചേട്ടന്റെ “ബൌദ്ധികമോഷണ”ങ്ങള്‍ ഇനി ചര്‍ച്ചക്കെടുക്കേണ്ടതില്ലെന്ന് അരൂപിക്കുട്ടന്‍ ഉറപ്പിച്ചതായിരുന്നു!
മനോഹരമാ‍യ ഒരു വാരാന്ത്യത്തിന്റെ അവലോകനം നടന്നുകൊണ്ടിരിക്കുന്നേന്റിടയില്‍ കണ്ട കാട്ടുമുക്കീന്നൊക്കെ അരൂപിക്കുട്ടന്റെ വെറും പ്രീഡിഗ്രീക്കാരായ സി.ഐ.ഡി.കോണ്‍സ്റ്റബിള്‍മാര്‍ വിളിയോ വിളി!
അരൂപിക്കുട്ടാ...ഒന്നുവരൂ... എന്ന വിളി!
ശരിക്കും പേടിച്ചുവിറച്ചാണ് ഞാന്‍ വണ്ടികയറിയതും വന്നതും!
നല്ല ഓട്ടയില്ലാത്ത ഒരു അടിവസ്ത്രം ആദ്യം തപ്പിയെടുത്തിട്ടു.വല്ലതും ചോര്‍ന്നുപോയാല്‍ തടയണമല്ലോ?!(പെട്ടിക്കട: പഞ്ചാബി ഹൌസ്)
“എന്നെ അറസ്റ്റുചെയ്യൂ”എന്നുപറഞ്ഞ് രണ്ടുകയ്യും നീട്ടിക്കൊണ്ടാണ് അരൂപിക്കുട്ടന്‍ സൈന്‍ ഇന്നായത്!കാരണം നോം ഒളിവിലായിരുന്നല്ലോ?! സജിയുടെ വീണ്ടു‘വിചാരം’ഇല്ലാത്ത മോഷണങ്ങളെ ‘വിചാരണ’ചെയ്യുന്നതും നിര്‍ത്തി! എനിച്ചു പേടിയാണ്.... എന്നെപ്പിടിച്ചാന്‍ സജിമാമന്‍ കുപ്പീന്ന് കുറേ ഭൂതങ്ങളെ തുറന്നുവിട്ടൂല്ലോ... എങ്ങനെ പേടിച്ചാതിരിക്കും..?!ഞാനൊരു കുഞ്ഞല്ലേ?!

മാത്രമല്ല;ഞാന്‍ ഒന്നരമില്യണ്‍ ഡോളറാണ്(പുളിങ്കുരുവല്ല!) ഈ ബ്ലോഗിന്റെ നടത്തിപ്പിനും ആഗോളാടിസ്ഥാനത്തില്‍ ചാരന്മാരെ റിക്രൂട്ട് ചെയ്യാനും ചെലവാക്കിയിരിക്കുന്നത്! പത്ത് ബ്ലോഗേഴ്സിന് ഒരാള്‍ എന്ന അനുപാതത്തില്‍ ആളെ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഭൂതത്താന്മാരുടെ വരവ്..
ഹോ!! (ഞാന്‍ ഒന്നു മുള്ളീട്ട് വന്ന് ബാക്കി എഴുതാം..ഫയങ്കര പേടി!!)

വന്നു നോക്കിയ ഞാന്‍ കൃദാര്‍ത്തനായി(കട: സജി/‌മിനുങ്ങാമിനുങ്ങ്)!
ദേ കിടക്കുന്നൂ ഒരു ബൂലോക മാപ്പ്!!
ലേറ്റായി ക്ലാസിലുവന്നോര്‍ക്കൊന്നും ഈ പാഠപുത്തകം കിട്ടീട്ട്ണ്ടാവില്ലാല്ലേ?
അവര്‍ക്കുവേണ്ടി എസ്.എഫ്.ഐ.ക്കാര്‍ അവരുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതിന്റെ ട്രൂക്കാപ്പി!
ക്ലിക്കി ബലുതാക്കിനോക്കീന്‍!



സജിച്ചേട്ടനെ ന്യായീകരിച്ചുകൊണ്ട് ഉറച്ചുനിന്ന ഒരു ചേട്ടന്‍ മെല്ലെ ബ്ലോഗും ഡിലീറ്റ് ചെയ്ത് പോയി(പിന്നെ തലപൊക്കിയത് സജിച്ചേട്ടന്റെ ബ്ലോഗ് മാപ്പിലാണ്!അതും അരൂപിക്കുട്ടന്റെ ഒറിജിനലിനെ കാണിച്ചുകൊടുത്ത് 20% കമ്മീഷന്‍ വാങ്ങാന്‍!)!നോക്ക്യേ..!



ചില കുത്സിതബുദ്ധികള്‍ പറഞ്ഞപ്രകാരം പുള്ളി ബ്ലോഗ് പൂട്ടിയത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ പേടിച്ചിട്ടാണെന്നാണെങ്കിലും അരൂപിക്കുട്ടന്‍ അത് വിശ്വസിക്കുന്നില്ല!ലാലേട്ടന്‍ അടുത്തതവണ പഴമ്പൊരിക്ക് വിലയിടുമ്പോ തിരോന്തരത്തോ സൌദീലോ ചെന്ന് സമസ്ഥാപരാധം പറഞ്ഞ് വിലമാറ്റിക്കൊള്ളാമെന്ന് പറയിക്കും വിധം ഇട്ട അവസാനപോസ്റ്റിന്റെ ഗുമ്മ്‌ കൂടിയോണ്ടാണ് ബ്ലോഗ് പൂട്ടേണ്ടിവന്നതെന്നത് തികച്ചും മൃഗീയവും പൈശാചികവുമായ ഒരാരോപണമായിരുന്നു!

തുടക്കം മുതല്‍ സജിയെ ന്യായീകരിച്ചവരില്‍ കാപ്പിലാനോട് അരൂപിക്കുട്ടന്റെ അകമഴിഞ്ഞനന്ദി!
അദ്ദേഹമാണല്ലോ തുടരെ സജിച്ചേട്ടനെതിരേ കളിയാക്കല്‍ പോസ്റ്റുകളിട്ട് വിഷയത്തിനും എനിക്കും ജീവശ്വാസം തന്നുകൊണ്ടിരുന്നത്!

എന്തായാലും സജിച്ചേട്ടന്റെ മാപ്പപേക്ഷയുടെ സാഹിത്യപ്രഭാപൂരം കണ്ട് ഇന്നലെവരെ പൂരപ്പാട്ട് പാടിനടന്നവര്‍ക്കൊക്കെ അല്പം വീണ്ടുവിചാരം വന്നുവെന്ന് കരുതിയിരുന്ന നിമിഷത്തിലാണ് നൊമാദ് എന്ന കശ്മലന്റെ വരവ്...



എല്ലാം തകിടം മറിഞ്ഞു!
ഇത്തവണ ഉടയോന്‍ നേരിട്ടുവന്ന് കള്ളനെ കയ്യാമം വച്ചിരിക്കുന്നു!
സജിച്ചേട്ടന്‍ ഉരുണ്ടുരുണ്ട് മുതുകുമുഴുവന്‍ ചെളിപുരണ്ടിരിക്കുന്നതൊന്നും വകവക്കാതെ വീണ്ടും ഉരുണ്ടു.നേര്‍ച്ചയുണ്ടേ..!!നോക്ക്യേ...



അതായത്..നുമ്മടെ സിലുമേലൊക്കെ ആദ്യം എഴുതിക്കാണിക്കുമ്പോലെ സാമാന‌ആശയം ആയിപ്പോയത് തികച്ചും യാദൃശ്ചികമെന്ന്...!

ഉടനേ എത്തി ഒരൊന്നാന്തരം പടക്കം!അതങ്ങനെ ബൂലോകത്തിന്റെ ഏതാണ്ട് ഫിലാഡെല്‍ഫിയായില്‍ വീണുപൊട്ടി..! നോക്ക്യേ ചിതറിക്കിടക്കണത്...

ആദ്യപടക്കം..



രണ്ടാമത്തെപ്പടക്കം...




ഗതികെട്ടാല്‍ പുലി മാപ്പും പറയും..!!



പാവം....വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നുവിളിച്ചില്ലേ...!

ഒരു ഹോളിവുഡ് ആക്ഷന്‍ പടം കണ്ടിട്ട് ആ ആവേശം വിടാതെ തിയറ്ററിനുവെളീലുവരുമ്പോ ഒരു പോക്കറ്റടിക്കാരനെപ്പിടിച്ചാല്‍ പിന്നെ അവന്റെ അവസ്ഥപറേണോ?അതായിരുന്നൂ പിന്നെക്കണ്ടത്..

അടുത്തത് അരൂപിയല്ലാത്ത കുഞ്ഞന്റെവക!



പകിട പന്ത്രണ്ട് ശകുനിവക

എന്റെ മഴത്തുള്ളികള്‍ എന്ന ബ്ലോഗും സജിയെ ആശയപരമായി സ്വാധീനിച്ചിരുന്നു!



പകിട പതിമൂന്ന് ശകുനിവക

പാലപ്പൂവില്‍ നിന്നുള്ള ആശയപരാഗണം..
പാലപ്പൂമ്പൊടിയേറ്റുകിടക്കും...



സംഗതി കൈവിട്ടൂന്ന് മനസ്സിലായ സജി മാപ്പുപറഞ്ഞു...

“ലേലു അല്ലീ...ലേലു അല്ലീ.. ലേലു അല്ലീ...!
മാപ്പുതരൂ.. മാപ്പുതരൂ... മാപ്പുതരൂ‍....!!”



ഇത്രയുമായപ്പോഴേക്ക് സജിയുടെ സെക്യൂരിറ്റീ ഗാര്‍ഡ്സൊക്കെ ഏകദേശം ആയുധം വച്ച് കീഴടങ്ങി മാനത്തോട്ട് നോക്കി അഞ്ചരേടെ ദോഹാ ഫ്ലൈറ്റ് പോയോ(കടപ്പാട്: സൈക്കിള്‍ സിനിമ!)എന്നൊക്കെ നോക്കാന്‍ തുടങ്ങി!
സജിക്കുവേണ്ടി അജിത്തിന് ഐ.എസ്.ഡി.വിളിച്ച ഹരി....



കയ്യൊഴിഞ്ഞ കാപ്പിലാനും ഒരു ഇടിവാള്‍‌വെട്ടും...



ജനം ഓടിക്കൂടി...
ചെല്ലക്കിളികള്‍ പോലും മൂക്കത്തുവിരല്‍ വച്ചു!!

സംഗതി മൂക്കുന്തോറും കളി കൈവിട്ടുപോകുന്നത് സജികണ്ടു!ഉടന്‍ തന്നെ അദ്ദേഹത്തിന്റെ പുത്തി ഉണര്‍ന്നു. മോഷണമുതലുകള്‍ ഒളിപ്പിച്ചിരുന്ന ബ്ലോഗ് ബാങ്കിന്റെ ലോക്കറൊക്കെ പൂട്ടി. പുകഴ്ത്താന്‍ തയ്യാറുള്ളോര്‍ക്കുമാത്രമായിട്ട് തുറന്നുകൊടുക്കും!

ഇത്രയുമായപ്പോ അപ്പുറത്ത് വേഡ് പ്രസില്‍ കേരള കര്‍ഷകന്റെ വക കുറ്റബോധജന്യമായ പോസ്റ്റും കിളിര്‍ത്തു! പണ്ട് റബ്ബര്‍ പോലെ വലിഞ്ഞിരുന്ന വാക്കുകള്‍ ഇപ്പോള്‍ നല്ല റബ്ബര്‍ വുഡുപോലെ ദൃഢമായി!

സജി അഥവാ മിന്നാമിനുങ്ങ് എന്ന പൈങ്കിളിബ്ലോഗറുടെ സര്‍ഗവൈഭത്തിന്റെ ഗതിവിഗതികള്‍ അനാവരണം ചെയ്തുകൊണ്ട് തപാലില്‍ ഒരു കത്തും വന്നു!

ഒരു ശിശിരത്തില്‍ മുങ്ങുന്നസജിയേയും കണ്ടെത്തിയിരിക്കുന്നു!

സജിയെ വിമര്‍ശിക്കുക മാത്രമല്ല അരൂപിക്കുട്ടന്റെ ജന്മോദ്ദേശം! അതില്‍ അതും പെട്ടുപോയീ എന്നുമാത്രം!!ബൂലോകം സജിയെന്ന കള്ളനാണയത്തെ തിരിച്ചറിഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഇനി ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും പോസ്റ്റാനില്ല!
പൂട്ടിപ്പോയ ഒരു ബ്ലോഗിലെ മാപ്പപേക്ഷ പഴയതും പുതിയതുമായ ബൂലോകര്‍ക്ക് ഒരു “പാഠപുസ്തക”മായതുകൊണ്ട് ഇങ്ങനെയും ഒരു പോസ്റ്റിട്ട് ഇക്കഥകഴിക്കുന്നു!

വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതിനെ “വ്യക്തിഹത്യ”എന്ന പരിചകാട്ടിത്തടയുന്ന അടിത്തറയില്ലാത്ത,അന്യന്റെ അടിത്തറയില്‍ നിന്ന് അല്പാല്പം മാന്തുന്ന സജിമാര്‍ക്ക് ഈ പതനം ഒരു പാഠമായിരിക്കട്ടെ!

വികാരത്തിനുമുന്നില്‍ വിചാരങ്ങളെ അടിയറവക്കുന്നവര്‍ക്ക് അല്പം വീണ്ടുവിചാരവും ഉണ്ടാകട്ടെ!!

Wednesday, July 30, 2008

എവിടേ ദൈവമേ..... സത്യമെന്ന രത്നം....?!

എവിടേ..... ദൈവമേ...സത്യമെന്ന രത്നം..?!ഞാന്‍ ചോദിച്ചുപോവുകയാണ് സുഹൃത്തുക്കളേ....


ണ്ട് ഓണക്കാലത്ത് കളിപ്പന്തുകളിച്ചുനടന്ന അരൂപിക്കുഞ്ഞനെ ഓര്‍മ്മവരുന്നു.
പട്ടം 1,2,3,...
എതിര്‍ ടീം അങ്ങനെ വളര്‍ന്നുപോകുമ്പോ അരൂപിക്കുട്ടന്‍ വിളിച്ചുപറയും...
“പൊയ്ക്കോ പൊയ്ക്കോ...വളര്‍ത്തിവെട്ടാനാ അരൂപിക്കിഷ്ടം!”
ഇന്നും അരൂപിക്കിഷ്ടം അതുതന്നെ..വളര്‍ത്തിവെട്ടാന്‍!

"What is wonderful about great literature is that it transforms the man
who reads it towards the condition of the man who wrote."
-C.S. Lewis - British Scholar and Novelist. 1898-1963

ഈ വരികള്‍ ലൂയിസണ്ണന്റെയാണെങ്കിലും ഞാന്‍ ഇന്നൊരു ഈ മെയിലില്‍ കണ്ടാണറിഞ്ഞത്..
(ഇനി ഇതിന്റെ മലയാളം ആരും അടിച്ചുമാറ്റിയേക്കരുതേ...!)

സജി മോഷ്ടാവല്ലെന്നുതെളിയിക്കാന്‍ സജിയും സജിയേക്കാള്‍ വ്യഗ്രതയോടെ ചില ചുറ്റുവട്ടക്കാരും കൊണ്ടുപിടിച്ച ശ്രമങ്ങളായിരുന്നല്ലോ!

മാണിക്യാമ്മയുടെ കമന്റില്‍ കണ്ടതുപോലെ ചുമ്മാ ഒരു സജിയെക്കൊന്ന് റേഷനരിവാങ്ങാന്‍ ഇനിയും അരൂപിക്കുട്ടന് താല്‍പ്പര്യമില്ല!

സജിയുടെ ഒരു കമന്റ്...എന്റെ പോസ്റ്റില്‍ ‘വിശദീകരണ’മായിക്കണ്ടു!

പടം ചെറുതാണെങ്കിലും ക്ലിക്ക് ചെയ്താല്‍ മുഴുവനും വായിക്കാം!!അതില്‍ ചോരച്ചാല്(അച്ചാറല്ല!)വീണഭാഗങ്ങള്‍ രണ്ടുവട്ടം വായിക്കൂ..!

എന്തിനേറെപ്പറയുന്നു...
“സോണിയയെ വിളിക്കൂ.. ഇന്ത്യയെ രക്ഷിക്കൂ!” എന്ന ട്യൂണില്‍ ബൂലോകര്‍ മുദ്രാവാക്യം വിളിതുടങ്ങി!
കൂട്ടത്തില്‍ സജിയുടെ മാനം കളയാന്‍ ‘തോന്ന്യാശ്രമ’ത്തില്‍ ചില ഇന്റര്‍വ്യൂകളും വന്നു!

കേരളത്തിലെ കര്‍ഷകസംഘം,നാടകസമിതി മുതലാളി, സൌദി പത്രപ്രവര്‍ത്തകസമതി പ്രസി. തുടങ്ങിയവര്‍ അതിശക്തമായി ആ ആവശ്യം ഉന്നയിച്ചു.എങ്കിലും സജി പറഞ്ഞപോലെ ഇത്തരമൊരു ഊച്ചാളി ബ്ലോഗില്‍ വന്നുകമന്റിടാന്‍ അജിത്തിനു താല്‍പ്പര്യമില്ലായിരുന്നു; നോട്ട് ഇന്ററസ്റ്റഡ്!!

എങ്കിലും അരൂപിക്ക് ആരോപണമുന്നയിച്ചിട്ട് ഒളിച്ചോടാന്‍ വയ്യ!
അരൂപിക്ക് മുഖമില്ല;എങ്കിലും വിശ്വാസ്യതയുണ്ടാവണം!

ശ്രീ.അജിത്തിന് അരൂപി ഒരു കത്തയച്ചു!

(ചിത്രത്തില്‍ ക്ലിക്കൂ..വായിക്കാം!)

അതിന് അജിത്തിന്റെ മറുപടിവന്നു!
അത് ബൂലോകര്‍ക്കുമുന്നില്‍ അദ്ദേഹത്തിന്റെ കമന്റായി അവതരിപ്പിച്ചുകാണാന്‍ അദ്ദേഹത്തിന് സന്തോഷമേ ഉണ്ടാവുകയുള്ളൂ...


(ചിത്രത്തില്‍ ക്ലിക്കൂ..വായിക്കാം!)

ഇനിയും അരൂപിക്കുട്ടന് സജിയെവച്ച് റേഷന്‍ വാങ്ങാന്‍‍ താല്പര്യമില്ല!

ഞാന്‍ ചോദിക്കുകയാണ് ബൂലോകരേ...
എവിടേ..... ദൈവമേ...സത്യമെന്ന രത്നം..?!

Sunday, July 27, 2008

സജീ,ഇഞ്ചീ... മോഷണം,കോപ്പിയടി...നിങ്ങളിതുകാണുന്നില്ലേ?!!

സജീ,ഇഞ്ചീ... മോഷണം,കോപ്പിയടി...നിങ്ങളിതുകാണുന്നില്ലേ?!!

മിനുങ്ങാമിനുങ്ങ്സ് ഡോട്ട്കോമില്‍ നിന്നും മോഷണം!!!


പ്രിയപ്പെട്ട സജീ,ഇഞ്ചീ....മറ്റു ബൂലോക സുഹൃത്തുക്കളെ.....

പ്രതീക്ഷിതമായി ഓര്‍ക്കുട്ട്/ബൂലോക സേര്‍ച്ചിലൂടെ ഞാന്‍ കണ്ടെത്തിയ ചില വിവരങ്ങള്‍
ഇവിടെ പങ്കുവെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.

മിന്നാമിനുങ്ങുകളോടോ ആ പേരില്‍ ബ്ലോഗെഴുതുന്ന സജിയോടോ എനിക്ക് യാതോരു വ്യക്തിവൈരാഗ്യവുമില്ലാ എന്നുള്ളത് മുന്‍പേ പറഞ്ഞിട്ടുള്ളതാണെങ്കിലും ഇവിടെ അതൊന്നുകൂടി ഊന്നി ഊന്നി പറഞ്ഞുകൊള്ളട്ടേ!!

സാഹിത്യമെന്നത് ഒരുവന്റെ ബൌദ്ധികസ്വത്ത് അഥവാ പച്ചമലയാളത്തില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയാണെന്നതിന് തര്‍ക്കമില്ലാത്തതാണല്ലോ?!(ഉണ്ടോ?!)
അക്കാരണം കൊണ്ടുതന്നെ നമ്മള്‍ ബൂലോകര്‍ അത്തരം സ്വത്തുക്കളെ സംരക്ഷിക്കുന്നതിനുള്ള ക്വട്ടേഷന്‍ വിചാര-വികാര,ആണ്‍-പെണ്‍,അനോണി-സനോണി,ഇന്ത്യ-അമേരിക്ക,അണ്വായുധം-ജലാറ്റിന്‍ സ്റ്റിക്ക് തുടങ്ങിയ ഭേദങ്ങളൊന്നുമില്ലാതെ ഏറ്റെടുത്ത് നടപ്പിലാക്കിവരുന്നുണ്ട്!

പണ്ട് സുലോചനാമ്മ എഴുതിയ “പരിപ്പില്ലാത്ത സാമ്പാര്‍”, “എണ്ണയില്ലാതെ ഫിഷ് ഫ്രൈ”എന്നീ പാചകപോസ്റ്റുകള്‍ കട്ട് ആന്റ് പേസ്റ്റ് നടത്തിയ യാഹൂനെ നമ്മള്‍ പേസ്റ്റാക്കിക്കളഞ്ഞു. ഇന്റര്‍നെറ്റിന്റെ ഹോള്‍ സെയിലേഴ്സായ ലവന്മാരെ കുളിപ്പിച്ചുകിടത്താന്‍ തക്ക “പവറും” “ടെക്നിക്കല്‍ ക്നോളജും”നുമ്മള്‍ ബൂലോകര്‍ക്കുണ്ടെന്ന് തിരിച്ചറിയാതെ കോരത്സ്.കോം രംഗത്ത് ഇറങ്ങിവന്ന് പകല്‍‌കൊള്ളനടത്തി.

ഇരുട്ടിവെളുക്കെ ബൌദ്ധികാചാര്യന്മാര്‍ ചിന്തിച്ചെഴുതിക്കൂട്ടിയ വിശ്വസാഹിത്യമൊക്കെ കോരസിലെ മണ്ടൂസ് കട്ടാന്റെ പേസ്റ്റ് നടത്തിക്കളഞ്ഞു!ദുഷ്ടന്മാര്‍..കശ്മലന്മാര്‍....നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ..എന്ന് മുകളിലിരിക്കുന്നവനെ ക്വൊട്ടേഷനേല്‍പ്പിച്ച് മിണ്ടാതിരിക്കാന്‍ ആര്‍ക്കെങ്കിലും തോന്നിപ്പോയെങ്കില്‍ അത് പാര..(ശ്ശേ!)അപാരതെറ്റുതന്നെ!

അന്ന് ഗതിയറ്റുപോകേണ്ടിയിരുന്ന ബൂലോകത്തെ രക്ഷിക്കാന്‍ സജിച്ചേട്ടനേ ഉണ്ടായിരുന്നുള്ളൂ...

സജിച്ചേട്ടന്‍ മോഷണം കണ്ടുപിടിച്ചു!
അദ്ദേഹത്തിന് പണ്ടുമുതലേ ഉണ്ടായിരുന്ന ഒരു ഹോബിയാണ് അന്ന് ബൂലോകത്തിന്റെ രക്ഷക്കെത്തിയത്!അതായത്...എന്നും രാവിലേ ജോലിക്കുകയറിയാല്‍ ഗൂഗിള്‍,ജിമെയില്‍,ബ്ലോഗര്‍,ഓര്‍ക്കുട്ട്,ഫേസ് ബുക്ക് തുടങ്ങിയ സാഹിത്യസൈറ്റുകളിലേക്ക് പുള്ളി ബൌദ്ധികശക്തിയെ ഉണര്‍ത്തിവിടും!

അന്നന്നത്തെ പോസ്റ്റിനുള്ള വക..അല്ലാ;അന്നന്ന് പോസ്റ്റുചെയ്യേണ്ടവകയില്‍ നിന്നുള്ള ചില മഹത് വചനങ്ങളോ ചുമ്മാ “കട്ടാന്റ് പേസ്റ്റ്” ചെയ്തിട്ട് ഒന്നു സെര്‍ച്ച് ചെയ്യും!ആരെങ്കിലും താന്‍ പോസ്റ്റുചെയ്യുന്നതിനുമുന്‍പേ തന്റെ പോസ്റ്റുകള്‍ കോപ്പിയടിച്ചിട്ടുണ്ടോ എന്നറിയണമല്ലോ?!

അന്നും പ്രഭാതത്തിന്റെ ‘ഉഷമലരികള്‍’ ബ്ലോഗാങ്കണത്തില്‍ ഫാളിന്നായസമയത്ത് പുള്ളി സെര്‍ച്ചുനടത്തിയപ്പോള്‍ ഞെട്ടിപ്പോയി!ദേ കെടക്കുന്നൂ പരശതം ബ്ലോഗ് സൃഷ്ടികള്‍!!!

ഇഞ്ചി,അഞ്ചല്‍ തുടങ്ങി “ഞ്ച”ഉള്ള ബ്ലോഗേഴ്സിനെയൊക്കെ ഒഴിവാക്കി മിന്നാമിനുങ്ങ്,വിശാലമനസ്കന്‍ തുടങ്ങിയ വിശ്വവിഖ്യാതബ്ലോഗേഴ്സിനേയും ബെര്‍ളി,കാപ്പിലാന്‍ തുടങ്ങിയ അറിയപ്പെടാത്തവരേയും മോഷണത്തിനിരയാക്കിയിരിക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്ത “സജി പുതിയ പോസ്റ്റിടുമ്പോള്‍” പരക്കുന്നതിനേക്കാള്‍ വേഗത്തില്‍ പരന്നു!

അദ്ദേഹത്തിന്റെ നല്ല മനസ്സിന് അതൊരു പോസ്റ്റാക്കി ബൂലോകര്‍ക്ക് ചര്‍ച്ചക്കിട്ടുകൊടുത്തു! തുടര്‍ന്നു നടന്ന ബൂലോകരുടെ സഘടിതസമരങ്ങള്‍ നമ്മളെല്ലാം കണ്ടതാണല്ലോ!

എന്താണീ ബൌദ്ധികമോഷണം??!


കൃത്യമായ ഒരു നിര്‍വചനമൊന്നും വിക്കിപീഡിയയില്‍ പറയുന്നില്ല!എങ്കിലും അനുഭവം വച്ച് ഒരു ബ്ലോഗ് പോസ്റ്റ് അതേപടി അടിച്ചുമാറ്റുന്നതുമാത്രമല്ലത്രേ ഈ ബൌദ്ധികമോഷണം! സാഹിത്യസൃഷ്ടിയോ മറ്റേതെങ്കിലും കലാസൃഷ്ടിയോ ഒറിജിനല്‍ കര്‍ത്താവിന്റെ(പാളയം പള്ളീടെ മുകളില്‍ കൈപൊക്കിനില്‍ക്കുന്ന കര്‍ത്താവല്ല!) അനുവാദമില്ലാതെ ചൂണ്ടി തന്റേതുപോലാക്കുന്നതും അപ്പറഞ്ഞതില്‍പ്പെടും!
ഉദാ: പ്രിയദര്‍ശന്‍,സംഗീത് ശിവന്‍,പുനത്തില്‍ കുഞ്ഞബ്ദുള്ള തുട...

എന്റെ സെര്‍ച്ച് ‘ഇഞ്ചി’നുകള്‍ ഇപ്പോ കണ്ടുപിടിച്ചിരിക്കുന്നതുപ്രകാരം നമ്മുടെ സജിച്ചേട്ടന്റെ പല പോസ്റ്റുകളില്‍ നിന്നും ഒരു കശ്മലന്‍ ഭാഗികമോഷണം നടത്തിയിരിക്കുന്നു എന്നതാണ്!

മോഷ്ടാവ്

കുറ്റാരോപിതനായിരിക്കുന്ന വ്യക്തിയുടെ ഓര്‍ക്കുട്ട് പ്രൊഫൈലിലെ ആല്‍ബത്തിലുള്ള ഒരു 1992 മോഡല്‍ മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ കഷണം നോക്കൂ..!!


1992 മാര്‍ച്ചിലിറങ്ങിയ ഈ പത്രത്തിലെ വരികള്‍ അടുത്തകാലത്തിറങ്ങിയ സജിച്ചേട്ടന്റെ ഒരു പോസ്റ്റില്‍ നിന്നും മോഷ്ടിച്ചതാണെന്നേ! അപ്പടി!!ഹോ...

ഈ കഥയെഴുതിയ അജിത്താവട്ടെ സ്വന്തമായി പുസ്തകമൊക്കെ പബ്ലിഷ് ചെയ്യുകയും ടെലിസിനിമപിടിക്കുകയും( 1.വേഷങ്ങള്‍,2.വേഷങ്ങള്‍) റേഡിയോ പരിപാടി അവതരിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും സ്വന്തമായി ഒരു ബ്ലോഗുപോലുമില്ല!ഇക്കാലത്ത് പള്ളിക്കൂടത്തിന്റെ വരാന്തകണ്ടിട്ടില്ലാത്തവനുവരെ ബ്ലോഗുണ്ടെന്നിരിക്കേ അജിത്ത് എന്നയാള്‍ സര്‍ഗബോധമേ ഇല്ലാത്ത ഒരാളാണെന്ന് നമുക്കുറപ്പിക്കാം!
ഈ വീഡിയോ ഒന്നുകണ്ടുനോക്കൂ..




ഇതിന്റെ പൂര്‍ണ്ണരൂപം സ്ഥലപരിമിതിമൂലം ഞാന്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല!
എങ്കിലും ഇതിലെ വരികള്‍ പലതും സജിച്ചേട്ടന്റെ വിവിധപോസ്റ്റുകളില്‍ നിന്ന് ചൂണ്ടിയവയാണെന്നെനിക്ക് ഉറപ്പായതുകൊണ്ട് ഇഞ്ചിപ്പെണ്ണ് പറഞ്ഞപോലെ അപ്പഴേ അരൂപിക്കുട്ടന്‍ അഞ്ചാറു സ്ക്രീന്‍ ഷോട്ടെടുത്തു!
രസകരമായ കാര്യം സജിച്ചേട്ടന്‍ ഈ പോസ്റ്റുകളൊക്കെ ഇടുന്നതിനുമുന്‍പേ അജിത്ത് ഈ “സ്നേഹച്ചിലങ്ക”കള്‍ പ്രക്ഷേപണം ചെയ്തിരുന്നു എന്നുള്ളതാണ്...!! ഇതെങ്ങനെ സാധിച്ചുവോ എന്തോ?

ബഹറിനിലുള്ള അജിത്ത് ദോഹയിലുള്ള സജിച്ചേട്ടന്റെ റൂമില്‍ക്കയറി മോഷ്ടിച്ചിരിക്കാനിടയില്ല!
പിന്നെങ്ങിനെ??!

ചില സ്ക്രീന്‍ ഷോട്ടുകള്‍!!
(കട: ഇഞ്ചിപ്പെണ്ണ്)

ഈ കൊടുത്തിരിക്കുന്ന പടങ്ങളില്‍ രക്തം കൊണ്ട് ഞാന്‍ വട്ടം വരച്ചതൊക്കെ സജിച്ചേട്ടന്‍ അടിച്ചുമാറ്റിയ...ശ്ശോ...അല്ല; അജിത്ത് സജിച്ചേട്ടന്‍ പോസ്റ്റുന്നതിനുമുന്‍പേ അടിച്ചുമാറ്റിയ സജിച്ചേട്ടന്റെ ബൌദ്ധികസ്വത്തുക്കളാണ്!

സാമ്പിള്‍-1

സാമ്പിള്‍-2



സാമ്പിള്‍-3



സാമ്പിള്‍-4




ബൂലോകപ്പോലീസിനോട്!!

നിങ്ങള്‍ കാണുന്നില്ലേ അത്യന്തം നിന്ദ്യവും മൃഗീയവും പൈശാചികവുമായ ഈ മോഷണം?!
ഇതിനെതിരേയും ഒരു “കരിവാര”ത്തിന് സ്കോപ്പുണ്ടോ എന്നു നോക്കൂ ഏമാന്മാരേ...!
ബൂലോകത്തൂന്ന് പുറത്തേക്കും പുറത്തൂന്ന് അകത്തേക്കും ഇപ്പറഞ്ഞ “ബൌദ്ധികമോഷണം”നടക്കുന്നുണ്ടെന്നെങ്കിലും മനസ്സിലായില്ലേ?
രണ്ടായാലും നമ്മള്‍ “കരിവാര”മാചരിക്കണം!

അല്ലാ...ഈ പാപം ചെയ്തിട്ടില്ലാത്തവന്‍ ആദ്യത്തെ കല്ലെറിയാന്‍ പറഞ്ഞകര്‍ത്താവേ...
അന്ന് സജിച്ചേട്ടനല്ലേ ആദ്യത്തെ “കല്ല്” മോഷണത്തിനെതിരേ എറിഞ്ഞത്..??!
അതുകൊണ്ട് പുള്ളി ഈ “പാപം”ചെയ്തിട്ടുണ്ടാവില്ലല്ലേ?!


“ശ്ശൊ ഈ ഗൂഗിളമ്മച്ചിയുടെ ഒരു കാര്യമേ...”

ബ്ലോഗ് അപ്ഡേറ്റ്....... :)

ഈ മോഷണത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കെ സജിച്ചേട്ടന്‍ പറഞ്ഞിരുന്ന ന്യായം ഈ മോഷണം അജിത്തേട്ടനുമായുള്ള സൌഹാര്‍ദ്ദപരമായ ആശയപരാഗണം ആയിരുന്നു എന്നാണ്! അതുതെളിയിക്കാന്‍ “അജിത്തേട്ടന്‍ വരും..അജിത്തേട്ടന്‍ വരും...” എന്ന് പറഞ്ഞെങ്കിലും പുള്ളിവന്നില്ല!

ഇതിനിടയില്‍ അജിത്തേട്ടന്‍ സജിച്ചേട്ടന് അയച്ച ഒരു ജാമ്യാപേക്ഷയെന്നുപറഞ്ഞ് ഒരു ഈ മെയിലിന്റെ ചിത്രം സജിച്ചേട്ടന്‍ ആവശ്യക്കാര്‍ക്കും അല്ലാത്തവര്‍ക്കും അയച്ചുകൊടുത്തു!

അതാണ് ഇത്...


ഇതില്‍ രക്തം കൊണ്ട് വട്ടമിട്ടത് പ്രത്യേകം ശ്രദ്ധിക്കുക!!
(പിന്നെ ഒരാളയച്ച ഈ മെയിലിനെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുമ്പോള്‍ അതില്‍ നിന്ന് ആ അയച്ച മനുഷ്യന്റെ സ്വകാര്യവിവരങ്ങള്‍ മറച്ചുപിടിക്കണമെന്നത് സജി മറന്നു;അരൂപിക്കുട്ടന്‍ അത് മറച്ചിട്ടുണ്ട്!)

ഹോ! പാവം സജിച്ചേട്ടന്‍! അരൂപിക്കെന്താ കൊമ്പുണ്ടോ???! ഇങ്ങനെയൊക്കെ അനുവാദത്തോടെ മോഷ്ടിക്കുന്നതിനെ “മോഷണം”എന്നുപറയാന്‍???!

ജനം പറഞ്ഞു!

ഇതിനിടക്ക് സജിച്ചേട്ടന്‍ ബൂലോകത്ത് അല്പം നല്ലപേരുള്ള കാപ്പിലാനെപ്പിടിച്ചു!
ഈ “സത്യങ്ങള്‍”മെയില്‍ ചെയ്തുകൊടുത്തു!
സ്വന്തമായിട്ട് ഒരു പറ്റം ബ്ലോഗുകളുള്ള ബ്ലോഗുമുതലാളിയോട് ഹെല്പ് ചെയ്യാന്‍ പറഞ്ഞു!

അദ്ദേഹം ഒരു ന്യൂസ് അവതരണം പ്രഖ്യാപിച്ചു!
അരൂപിയുടെ മൌനത്തെ ബൂലോകര്‍ തോല്‍‌വി എന്നുപറഞ്ഞു!
കൂകിവിളിച്ചു....
“അയ്യേ! അരൂപി തോറ്റേ!!!”

തോന്ന്യാശ്രമത്തിന്റെ പടിവാതിലില്‍ ഒരു പോസ്റ്റുവന്നു!
ബ്ലോഗായനം വിഷന്റെ വാര്‍ത്ത!
അതിന്റെ ഭാഷയും സജിയുടേതാണെന്ന് വാക്കുകളും ഷ്ടൈലും കണ്ടപ്പോള്‍ അരൂപിക്ക് സംശയമുണ്ടായി!!

തെറ്റുമണത്തിട്ടാവണം അവരതവിടുന്നുമാറ്റി!!
എന്നിട്ട് ഒരു പുതിയ പോസ്റ്റവിടെയിട്ടു!
(ചിത്രത്തില്‍ ക്ലിക്കിയാല്‍ അതവിടെപ്പോയി വായിക്കാം!)


ഏലസ്സാ... ഇന്നാ പിടി!!

അതില്‍ സജിച്ചേട്ടന്‍ അജിത്തേട്ടനയച്ച ഒരു കത്ത്, സജിച്ചേട്ടന്‍ തന്നെ മറ്റൊരാള്‍ക്ക് ചാറ്റില്‍ കൈമാറിയത്....(ഹോ!!)...കൊടുത്തിട്ടുണ്ട്!
ഈ പോസ്റ്റില്‍ ഇടാനായി ഒരു കമന്റ് എഴുതി അജിത്തേട്ടന് സജിച്ചേട്ടന്‍ അയച്ചുകൊടുത്തിരിക്കുന്നു!അത്രക്കുകൊടിയ ആശയദാരിദ്ര്യമുള്ള ആളാണല്ലോ ശ്രീ.അജിത്ത്!!!!
ആ കത്തില്‍ സജിച്ചേട്ടന്‍ എഴുതിയിരിക്കുന്നു....

“♥♥:അതെ അജിത്തേട്ടന് ഞാന്‍ ഇട്ടതാ, പുള്ളിക്കാരന്‍ എഴുതാന്‍ നേരമില്ല യേത്?

"ഡിയര്‍ അരൂപി. സജി എന്റെ സുഹൃത്താണ് സ്നേഹച്ചിലങ്കകള്‍ എന്ന പ്രോഗ്രാം ടെലികാസ്റ്റ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അത് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചൂ അക്കുട്ടത്തില്‍ സജിക്കും. അപ്പോള്‍ സജി എന്നോട് മറ്റൊരു രൂപത്തില്‍ അത് അവതരിപ്പിക്കുന്നു എന്ന് പറയുകയുണ്ടായി എന്നോട് അനുവാധം ചോദിച്ചിട്ടാണ് സജി അത് സജിയുടെ പോസ്റ്റുകളില്‍ ചേര്‍ത്തത് അതിലെ കുറച്ച് വരികള്‍ അയാള്‍ എടുത്തൂ എന്ന് കരുതി അയാള്‍ കുറ്റക്കാരനാകുമോ..?"

♥♥:ഇത്രയും മതി. ഇത് മാഷിന്റെ ഐഡി ലോഗിന്‍ ചെയ്ത് ഒന്നു പോസ്റ്റ് ചെയ്താല്‍മതി
മാഷ് ഇത് ചെയ്തില്ലെങ്കില്‍ എന്നെ എല്ലാവരും കള്ളന്‍ എന്ന് വിളിക്കും മാഷെ പ്ലീസ് ഞാന്‍ എല്ലാവരുടേയും മുന്നില്‍ ഒന്നുമല്ലാതായിപ്പോകും മാഷെ എന്നെ സഹായിക്കില്ലെ..? "
♥♥: ആദ്യം എന്റെ നിരപരാധിത്വം! ഒരു കമന്റ് ഇടു അരൂപിക്ക് ‌ ...!!”

എന്നിട്ടുവേണം മാനം രക്ഷിക്കാന്‍..??!

അജിത്തിന്റെ വാക്കുകള്‍ ഒന്നുകൂടിവായിക്കൂ സജിച്ചേട്ടാ...വരികള്‍ക്കിടയിലൂടെ!!
“സജീ..നീ എന്റെ സുഹൃത്താണ്..!
സ്നേഹച്ചിലങ്കകള്‍ എന്ന പ്രോഗ്രാം എന്റെ സ്ക്രിപ്റ്റും.അതുമറ്റൊരുതരത്തില്‍ എഴുതി എന്നുകരുതി എന്റെ വരികള്‍ എന്റെ വരികളും നിന്റെ വരികള്‍ നിന്റെ വരികളും തന്നെയാണ്...”

എത്ര മനോഹരമായി അദ്ദേഹം പറഞ്ഞിരിക്കുന്നു!
സജി പറഞ്ഞുകൊടുക്കുമ്പോലെ കമന്റെഴുതി ശീലിച്ച ‘ബൂലോക സ്റ്റെനോ’അല്ല അജിത്തെന്ന്!
അദ്ദേഹത്തിന്റെ വരികള്‍ അദ്ദേഹത്തിന്റേതുതന്നെയാണെന്ന്..!!

ഇവിടുത്തെക്കാര്യം ലവിടേം...

1.അഞ്ചല്‍.: അരൂപിയുടെ അശരീരികള്‍.

2.കൃഷിന്റെ പതിരുകള്‍:സരോജ്‌കുമാറാണുതാരം?!

3.കഥക്കൂട്ട് ഓഫ് കാപ്പിലാന്‍:ഞാനും കോപ്പിയടിച്ചു!

Sunday, July 20, 2008

ഒരു സിനിമാഡ‌യേറിയ!!

ഒരു സിനിമാഡ‌യേറിയ!!

ഒരുപാട് സിനിമാസ്വപ്‌നങ്ങളുമായി നടന്ന‍വര്‍ അനുഭവിച്ച,അനുഭവിച്ചുകൊണ്ടേയിരിക്കുന്ന അസുഖമാണ് സിനിമാഡയേറിയ!!

അരൂപിക്കുട്ടന്‍ തീരെ പൊങ്ങച്ചം പറയാറില്ലെന്ന് ഈ ബൂലോകര്‍ക്ക് കമ്പ്ലീറ്റ് അറിയാവുന്നതുകൊണ്ട് ഇതൊക്കെ നിങ്ങള്‍ വിശ്വസിക്കണം..!

എന്റെ ഒരു സാമ്പിള്‍ ഡയേറിയ!!

കോലപ്പണ്ണന്‍സ് വെറ്റിലപ്പെട്ടീം അലക്കാത്ത ജട്ടീം.‍


ബൂലോകത്തെ വായനക്കാരും എഴുത്തുകാരും മാത്രമായ നിങ്ങള്‍ക്കും അറിവുള്ളതാണല്ലോ അരൂപിക്കുട്ടനെന്ന ഈ ഞാന്‍ സിനിമാ‍ലോകത്തെ തിരക്കേറിയ ഹാസ്യനടനും തിരക്കഥാകൃത്തും സര്‍വ്വോപരി സൂപ്പര്‍താരങ്ങളുടെ ജീവിതത്തില്‍നിന്ന് വെട്ടിമാറ്റാന്‍ പറ്റാത്തവനായ(ബ്രാന്റിക്ക് അച്ചാറുപോലെ) സുഹൃത്തുമാണെന്ന്!

"പുരുഷാരം" (തുഷാരമല്ല!)ഇന്റര്‍നെറ്റ് മാസികയില്‍ ഞാന്‍ തുടര്‍ച്ചയായി എഴുതിപ്പോരുന്ന "ഏറെ നാടന്‍ കഥകള്‍" എന്ന സിനിമാ അവലോകനത്തിന് നിങ്ങള്‍ തന്നുപോരുന്ന കയ്യയഞ്ഞ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി! സുപ്രസിദ്ധ തിരക്കഥാകൃത്തും എന്റെ ഒരമ്മപെറ്റപോലെ ഐക്യമുള്ള സുഹൃത്തുമായ സ:ശ്രീനിയേട്ടനുമായി ഏതോ ഒരാള്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ പേപ്പര്‍ എനിക്ക് കളഞ്ഞുകിട്ടിയത് ഞാന്‍ അതേപടി ഇന്‍‌വര്‍ട്ടര്‍ കോമായിട്ട് എന്റെ സ്വന്തം കൃതിപോലെ പ്രസിദ്ധീകരിച്ച് കയ്യടിനേടിയിരുന്നത് ഓര്‍ക്കുമല്ലൊ?!

അതുപോലെ തന്നെ ഞാന്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച് വെളിച്ചം കാണാതെ പോയ "വീണുകിട്ടിയ മീന്‍‌വലകള്‍‍"എന്ന മുഴുനീള സീരിയലിലെ ഞാന്‍ ഉള്‍പ്പെടുന്ന എല്ലാഭാഗങ്ങളും ഉള്‍പ്പെടുത്തി രണ്ടുമിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ചലച്ചിത്രം ഞാന്‍ നെറ്റില്‍(അവിടെയാണല്ലോ എന്തും ഇടാന്‍ പറ്റുന്നത്!) പ്രദര്‍ശിപ്പിച്ചിരുന്നു.അതും നിങ്ങള്‍ സഹിച്ചതില്‍ സന്തോഷം!

ഇയ്യിടെ സൂപ്പര്‍സ്റ്റാര്‍ സരോജ്‌കുമാറിനെ ഷൂട്ടിങ്ങിനിടയില്‍ ലൊക്കേഷനിലെ പച്ചമരത്തണലില്‍ റെസ്‌റ്റ്‌ എടുക്കുമ്പം കണ്ടു.ഉടനേ പുള്ളി എന്നെവിളിച്ചു."വരൂ അരൂപിക്കുട്ടാ ഞാനൊരു തമാശപറയാം;ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍ത്തതാണ്.ആരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കില്‍ മനസ്സിനുവല്ലാത്ത ഭാരം!" പഴയ "കട്ടിങ്ങും ഷേവിങ്ങും" പോലെ എന്തോ ആണെന്നുമനസ്സിലായെങ്കിലും ഞങ്ങളുടെ ആത്മാര്‍ത്ഥസൌഹൃദം കണക്കിലെടുത്ത് ഞാനും കൂടെയുണ്ടായിരുന്ന പാണ്ടി എക്സ്ട്രാ നടികളും ഊറ്റത്തോടെ ഇരുന്നുകൊടുത്തു.സരോജേട്ടന്‍ കഥപറയാന്‍ തുടങ്ങി......

പച്ചമനുഷ്യന്‍ ചന്ദ്രനിലിറങ്ങും മുന്‍പേ സൂപ്പര്‍താരങ്ങളും ഹാസ്യതാരങ്ങളും കുഞ്ഞുകുട്ടിപ്പരാധീനങ്ങളും സെറ്റപ്പ് നടികളും ബാക് ഗ്രൌണ്ട് നര്‍ത്തകരുമൊക്കെയായി "സ്റ്റേജ് പ്രോഗ്രാം"എന്ന പിച്ചയെടുപ്പ് പരിപാടിക്ക് 'സിലുമാ ടീം' മിഡില്‍ ഈസ്റ്റ്,ആഫ്രിക്ക,യൂറോപ്,അമേരിക്ക തുടങ്ങിയ വികസിതസ്വര്‍ഗങ്ങളില്‍ ലാന്റുചെയ്തിരുന്നു. ടെന്നീസുകളി നടക്കുമ്പോള്‍ അത്യാവശ്യമായ കുട്ടിപ്പട്ടാളത്തെപ്പോലെ അക്കൂട്ടത്തില്‌ ഞാനുമുണ്ട്‌ കേട്ടാ. അന്നും ഇന്നും ഇതൊക്കെയാണല്ലൊ മെയിന്‍ ജ്വോലി. നിലമ്പൂര്‍,കോയിക്കോട്,മുക്കം,മഞ്ചേരി വഴി കുവൈത്തും ബഹ്‌റൈനും താണ്ടി ഒടുവില്‍ എമറാത്തിലെത്തി. പോയ പോക്കില്‍ അവരൊന്നും എന്നെ നിലം തൊടീച്ചില്ല!

"എന്തായാലും സരോജേ നീ ദുബായിലെറങ്ങുമ്പോ ബസീറളിയനു കൊടുക്കണേ" എന്നും പറഞ്ഞ് അയല്വക്കത്തെ റസീദ് തന്ന അവലോസുണ്ടയുടെ പൊതിയെപ്പറ്റി ഞാന്‍ ഓര്‍ത്തു!"മര്യാദക്കവിടെയിരിക്കടാ..നീ പോയാല്‍ കട്ടന്‍‌ചായ വാങ്ങാനാരുപോകും?!"എന്ന് സംഘാടകര്‍ ചോദിച്ചതുകൊണ്ട് ഞാന്‍ മിണ്ടാണ്ടിരുന്നു!അപ്പോള്‍ അതുവഴിവന്ന മമ്മൂക്ക(നിങ്ങളൊക്കെ മമ്മൂട്ടി എന്നുവിളിക്കും!) എന്നെ കെട്ടിപ്പിടിച്ച് അടികൊണ്ട ശ്രീശാന്തിനെപ്പോലെ മോങ്ങിയിരുന്ന എന്നെ സമാധാനിപ്പിച്ചു. ഈ പണ്ടാരമൊക്കെക്കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുചെല്ലുമ്പോ പെട്ടിനിറയെ സ്പ്രേയും അത്തറും ഫ്ലൂറസന്റ്പച്ച നിറത്തിലെ മലേഷ്യന്‍ ലുങ്കീം കൊണ്ടുചെല്ലണമെന്ന് ബീവി പറഞ്ഞുവിട്ടതാ‍ണ്.നാട്ടീന്നുകൊണ്ടുവന്ന വലിയ പെട്ടിയില്‍ ദുബായിലെ ചില മണ്ടന്മാര്‍ എന്റെ ആത്മാര്‍ത്ഥകൂട്ടുകാരായ ലാലേട്ടനും മമ്മൂക്കക്കും സുരേഷേട്ടനും കൊടുത്ത ആക്രികള്‍ കൊണ്ട് നിറഞ്ഞു(അവര്‍ക്കു വേണ്ടാത്തതൊക്കെ അവര്‍ എന്റെ പെട്ടിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു!).വൈകിട്ട് ഏതെങ്കിലും ഒരു ആരാധകന്‍ ആധാരം പണയം വച്ചുകൊണ്ടുവരുന്ന പണത്തീന്ന് പാതി സമ്മാനമായി മേടിച്ച് നമുക്ക് തൊട്ടുകൂട്ടാനുള്ള അച്ചാറും ബീവിക്കുള്ള അത്തറും വാങ്ങാമെന്ന് മമ്മൂക്ക ഉറപ്പുതന്നു!

ദുബായില്‍ ഷോ തീരുന്നേനും മുന്നെ ഒരാരാധകന്‍ ഓരോ വല്യ സമ്മാനപ്പൊതിവീതം മമ്മൂക്കക്കും ലാലേട്ടനും ജയറാമിനും മൊകേഷിനും അമ്പിളിച്ചേട്ടനും(ഞാനൊക്കെ അങ്ങനേ വിളിക്കൂ;നിങ്ങടെ ജഹദി)കൊടുത്തു ഫോട്ടൊ ക്ലിക്കീട്ട്‌ ഷെയിക്കാന്റാക്കി പോയി.കര്‍ട്ടന്റെ കയര്‍ എന്റെ കയ്യില്‍ എന്‍‌ഗേജായിരുന്നകാരണം എനിക്കതു മിസ്സായി!ഗ്രീന്‍ റൂമിലെത്തി റാപ്പറ്‌ തൊറന്നപ്പം സംഗതി മറ്റവനാ. ശംഭു‌! നാട്ടീന്നുവിട്ടേപ്പിന്നെ ലതിന്റെ മണം പോലും കിട്ടാതെ മനസ്സുമരവിച്ചുനടന്ന ഞങ്ങള്‍ ഷോ കഴിയാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിപ്പുതുടങ്ങി.

ഇത് ഒളിച്ചിരുന്നുകണ്ട സംഘാടകരിലൊരുത്തന്‍-ഹരിഹര്‍ നഗറിലെ ജഗദീഷിനെപ്പോലെ കോട്ടും സ്യൂട്ടും ടൈയ്യുമൊക്കെയുള്‍പ്പടെ ലളിതവേഷധാരിയായ തനി മലയാളി-വന്നിട്ടൊരു അമിട്ടുപൊട്ടിച്ചു‌! "ശംഭു"‌ കര്‍ശനമായി നിരോധിച്ച ഗള്‍ഫില്‌ എപ്പവേണേലും റെയിഡുണ്ടാവാം. പിടിച്ചാ അറബിപ്പോലീസ്, ശംഭുവച്ച് മരവിച്ച‍ ലിപ്സ് ചെത്തിക്കളയുമത്രേ...!അതിനും അഞ്ചുദിവസം മുന്‍പ് ജനദ്രോഹപരമായി സ്വന്തം മലയാളബ്ലോഗില്‍ പ്രണയലേഖനമെഴുതിയ കോതലന്നൂര്‍കാരനൊരുമലയാളിയുടെ കൈവിരലും കീബോഡും ചേര്‍ത്ത് അറബിപ്പോലീസ് വെട്ടിക്കളഞ്ഞിരുന്നത്രേ!! ഏറ്റവും സംഘടിതരായ മലയാളിബ്ലോഗറിലൊരുത്തനെത്തൊടാമെങ്കില്‍ സിനിമാക്കാരുടെ കാര്യം പറയാനുണ്ടോ?!

പേടിച്ച് ഇച്ചിമുള്ളുമെന്ന നിലയിലിരിക്കേ എനിക്ക് ഒരു പോലീസ് നായേടെ മണം കിട്ടി!അതോടെ 'തടയാനൊന്നുമിട്ടിട്ടില്ല'ല്ലോ എന്ന ചിന്തയും സ്റ്റേഷനില്‍ ദിഗംബരനായി നില്‍ക്കുന്ന ചിത്രവും മനസ്സില്‍ മിന്നിമറഞ്ഞു!!

പോലീസ് നായ അറബിയില്‍ മുറുമുറുത്ത് യെല്ലോ റൂം,ബ്ലൂ റൂം,റെഡ് റൂം ഒക്കെ കടന്ന് ഞങ്ങളെ പച്ചക്കുമിഴുങ്ങാന്‍ ഗ്രീന്‍ റൂമിലെത്തി!ഇതിനിടയിലെപ്പോഴോ എന്റെ ആത്മാര്‍ത്ഥസുഹൃത്തുക്കളായ ജയറാം,മുകേഷ്,കൊച്ചിന്‍ ഹനീഫ,കൊണ്ടോട്ടി മൂസ എന്നിവര്‍ ചേര്‍ന്ന് സമ്മാനപ്പൊതി കോലപ്പണ്ണന്റെ വെറ്റിലപ്പെട്ടിക്കകത്തു ഒളിപ്പിച്ചിരുന്നു!ആറന്മുളപ്പൊന്നമ്മ,അടൂര്‍ പങ്കജം,കോഴിക്കോട് ശാന്ത തുടങ്ങിയവര്‍ക്കൊക്കെ വെറ്റിലകൊണ്ടുനടന്നുകൊടുത്ത ചേട്ടനും ആ പെട്ടിയും ഇപ്പോ ആ പോലീസ് നായേടെ മൂക്കിനകത്താവും!!ഇനി കാവ്യയും നവ്യയും മീരയും ഗോപികയുമൊക്കെ അമ്മവേഷം ചെയ്യുമ്പോ വെറ്റിലയിടിച്ചുകൊടുക്കാന്‍ ആര്? പെട്ടിയേത്? തുടങ്ങിയ ചോദ്യങ്ങള്‍ അപ്പോള്‍ ഞങ്ങളുടെ പേടിയില്‍ ആവിയായി!!

നായ ഒറ്റക്കുതിപ്പില്‌ കോലപ്പണ്ണനെ തള്ളിയിട്ട്‌ വെറ്റിലപ്പെട്ടിയിരുന്ന തുണിക്കെട്ടിനുമേലേക്ക് വീണു.കെട്ടുകണക്കിന്‌ ബ്ലൗസ്സുകളും അടിപ്പാവാടകളും മറ്റും കുത്തിമറിച്ചിട്ട്‌ ചികഞ്ഞ്‌ ....

പിന്നെക്കേട്ടത് നായ അറബിയില്‍ കുരക്കുന്നതാണ്...
പുറത്തേക്ക് കുതിച്ച നായ തിരിഞ്ഞുനിന്ന് അറബിപ്പോലീസുകാരോടും ഓടിക്കോളാന്‍ പറഞ്ഞതുകൊണ്ടാവണം അപകടം മണത്ത അവരും പാഞ്ഞു!!

ശംഭു വീണ്ടുകിട്ടിയ ആശ്വാസത്തിലും ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു!ഇതെങ്ങനെ ഒത്തു?
ഈ പുരാതനവെറ്റിലപ്പെട്ടിക്ക് നായയെ തുരത്താനുള്ള എന്തു മറിമായമാണുള്ളത്?

കോലപ്പണ്ണനും നിന്ന് വിയര്‍ക്കുന്നുണ്ടാരുന്നു.ആ അനിശ്ചിതാവസ്ഥയില്‍ മറ്റൊന്നും ചിന്തിക്കാന്‍ നിക്കാതെ ഞാന്‍ വെറ്റിലപ്പെട്ടീടെ മേലേക്ക് ചാടിവീണു!
ഹോ....മൂക്കിലൂടെ കയറിയ വാട എന്നിലുണ്ടാക്കിയ ആന്തോളനം വാളാവുന്നതിനുമുമ്പേ ഞാന്‍ പൊങ്ങി!
"കോലപ്പണ്ണാ..എന്തുവാ അണ്ണാ ഒരു വാട?!"

"സാറേ...
കോലപ്പണ്ണന്‍ എന്നെപ്പോലും സാര്‍ എന്നേ വിളിക്കൂ..
കാരണം സിനിമയില്‍ സീനിയോറിറ്റിയനുസരിച്ചല്ല;സെറ്റപ്പിനും ഓളത്തിനും അനുസരിച്ചാണ് സാര്‍ പദവി!

"സാറേ...
എനിക്കിന്നലെമുതല് നെലക്കാത്ത സിനിമാഡയേറിയയാരുന്ന്..
റെസ്റ്റിനുവേണ്ടി ഞാനാ ജട്ടീം പെട്ടീടെ മേലെ ഊരിവച്ചിരുന്ന്.."

കെ.ആര്‍.വിജയ,ഷീല,ജയഭാരതി കാലം മുതല്‍ ഉപയോഗത്തിലിരുന്നിട്ടും വെള്ളം കാണാതിരുന്ന ആ പുരാവസ്തു പെട്ടീടെ മേലെക്കിടക്കുന്നതുകണ്ട് 'ശംഭു'വില്ലാതെ ഞങ്ങള്‍ക്ക് കിക്കായി!

ഇത്രയും പറഞ്ഞ് സരോജ് കുമാര്‍ നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങി. പണ്ട് ഫ്രണ്ട്സ് സിനിമയില്‍ എന്റെ ഉറ്റമിത്രവും അളിയനുതുല്യനുമായ ശ്രീനിയേട്ടന്‍ ചിരിച്ചതുപോലെ...

അതുകണ്ട് ഞാനും എക്സ്ട്രാ നടികളും ഊറ്റത്തോടെ ചിരിച്ചു...
ഇല്ലേല്‍ സൂപ്പര്‍സ്റ്റാര്‍ സരോജ്‌കുമാറിന്റെ അടുത്ത പടത്തില്‍ ചാന്‍സ് കിട്ടീല്ലെങ്കിലോ?!

ഒരു പ്രത്യേക അറിയിപ്പ്.....

ഞാന്‍ ഇത് ഇക്കാലത്ത് മലയാളമനോരമയെക്കാള്‍ ആറുകോപ്പികൂടുതല്‍ സര്‍ക്കുലേഷന്‍ എഫക്ടുള്ളതും ലോകത്തിന്റെ അങ്ങേ വളവുമുതല്‍ ഇങ്ങേ വളവുവരെ പ്രചുരപ്രചാരത്തിലുള്ളതുമായ മാധ്യമത്തില്‍...അതായത് എന്റ്റെ ബ്ലോഗില്‍.. അച്ചടിക്കാതെ പ്രസിദ്ധീകരിക്കുന്നകാര്യം സൂപ്പര്‍സ്റ്റാര്‍ സരോജ്‌കുമാറിനെ അറിയിച്ചിട്ടുണ്ട്...
അതില്‍ അതീവസന്തുഷ്ടിപ്രകടിപ്പിച്ച അദ്ദേഹം, ഇതില്‍ കമന്റ്റുവക്കുന്നവര്‍ക്കൊക്കെ സ്വന്തം കയ്യൊപ്പിട്ടഫോട്ടോ തരുന്നതായിരിക്കും.അതിനുവേണ്ടി കമന്റിനോടൊപ്പം ഈ മെയിലൈഡിയും വക്കേണ്ടതാണ്.
കൂടാതെ,50-ആമത്തെ കമന്റിടുന്നവര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ സരോജ്‌കുമാറിനോടൊപ്പം അദ്ദേഹത്തിന്റെ അടുത്ത സ്റ്റില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരമുണ്ടാവുമെന്നും അറിയിക്കുന്നു.
100,150,200 എന്നിങ്ങനെ ഓരോ ഘട്ടത്തിലും തരാതരം പോലെ സമ്മാനമുണ്ടായിരിക്കുന്നതാണ്.
500ന് ബമ്പര്‍ സമ്മാനം(ആരുടേതെന്നത് സസ്പെന്‍സ്!!)

ശ്രദ്ധിക്കുക...

ഇപ്പോള്‍ തൊടുപുഴ,കട്ടപ്പന,മുണ്ടക്കയം,രാമക്കല്‍‌മേട്,തൂക്കുപാലം,കാര്‍ഗില്‍ തുടങ്ങിയ കടലോരഗ്രാമങ്ങളില്‍ വച്ച് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മേജര്‍ ചാര്‍ളിയുടെ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് സൂപ്പര്‍സ്റ്റാര്‍ സരോജ്‌കുമാര്‍ രണ്ടുമിനിട്ട് ഇടവേളയില്‍ എന്നെ വിളിച്ച് കമന്റുവന്നോ കമന്റുവന്നോ എന്ന് അന്വേഷിക്കുന്നുമുണ്ട്...
നിങ്ങളുടെ ഓരോ കമന്റും അപ്പപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വായിച്ചുകേള്‍പ്പിക്കുന്നതാണ്..

50-ആം കമന്റിന്റെ സമ്മാനം

50-ആം കമന്റിട്ട അനോണീമണി എന്ന മൂംബൈക്കാരന് സോറി മൂംബൈക്കാരിക്ക്(ശ്ശേ!! കന്‍ഫ്യൂഷനായല്ലോ!!) വാക്കിന്‍ പ്രകാരം ഉടന്‍ സമ്മാനം നല്‍കുന്നു.
സൂപ്പര്‍സ്റ്റാര്‍ സരോജ്‌കുമാറിന്റെ ഏറ്റവും പുതിയ സ്റ്റില്‍ ചിത്രം-കൂടെ സമ്മാനാര്‍ഹനായ(/യായ?) അനോണീമണി!