സജിച്ചേട്ടന്റെ “ബൌദ്ധികമോഷണ”ങ്ങള്‍ ഇനി ചര്‍ച്ചക്കെടുക്കേണ്ടതില്ലെന്ന് അരൂപിക്കുട്ടന്‍ ഉറപ്പിച്ചതായിരുന്നു!
മനോഹരമായ ഒരു വാരാന്ത്യത്തിന്റെ അവലോകനം നടന്നുകൊണ്ടിരിക്കുന്നേന്റിടയില്‍ കണ്ട കാട്ടുമുക്കീന്നൊക്കെ അരൂപിക്കുട്ടന്റെ വെറും പ്രീഡിഗ്രീക്കാരായ സി.ഐ.ഡി.കോണ്‍സ്റ്റബിള്‍മാര്‍ വിളിയോ വിളി!
അരൂപിക്കുട്ടാ...ഒന്നുവരൂ... എന്ന വിളി!
ശരിക്കും പേടിച്ചുവിറച്ചാണ് ഞാന്‍ വണ്ടികയറിയതും വന്നതും!
നല്ല ഓട്ടയില്ലാത്ത ഒരു അടിവസ്ത്രം ആദ്യം തപ്പിയെടുത്തിട്ടു.വല്ലതും ചോര്‍ന്നുപോയാല്‍ തടയണമല്ലോ?!(പെട്ടിക്കട: പഞ്ചാബി ഹൌസ്)
“എന്നെ അറസ്റ്റുചെയ്യൂ”എന്നുപറഞ്ഞ് രണ്ടുകയ്യും നീട്ടിക്കൊണ്ടാണ് അരൂപിക്കുട്ടന്‍ സൈന്‍ ഇന്നായത്!കാരണം നോം ഒളിവിലായിരുന്നല്ലോ?! സജിയുടെ വീണ്ടു‘വിചാരം’ഇല്ലാത്ത മോഷണങ്ങളെ ‘വിചാരണ’ചെയ്യുന്നതും നിര്‍ത്തി! എനിച്ചു പേടിയാണ്.... എന്നെപ്പിടിച്ചാന്‍ സജിമാമന്‍ കുപ്പീന്ന് കുറേ ഭൂതങ്ങളെ തുറന്നുവിട്ടൂല്ലോ... എങ്ങനെ പേടിച്ചാതിരിക്കും..?!ഞാനൊരു കുഞ്ഞല്ലേ?!
മാത്രമല്ല;ഞാന്‍ ഒന്നരമില്യണ്‍ ഡോളറാണ്(പുളിങ്കുരുവല്ല!) ഈ ബ്ലോഗിന്റെ നടത്തിപ്പിനും ആഗോളാടിസ്ഥാനത്തില്‍ ചാരന്മാരെ റിക്രൂട്ട് ചെയ്യാനും ചെലവാക്കിയിരിക്കുന്നത്! പത്ത് ബ്ലോഗേഴ്സിന് ഒരാള്‍ എന്ന അനുപാതത്തില്‍ ആളെ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഭൂതത്താന്മാരുടെ വരവ്..
ഹോ!! (ഞാന്‍ ഒന്നു മുള്ളീട്ട് വന്ന് ബാക്കി എഴുതാം..ഫയങ്കര പേടി!!)
വന്നു നോക്കിയ ഞാന്‍ കൃദാര്‍ത്തനായി(കട: സജി/മിനുങ്ങാമിനുങ്ങ്)!
ദേ കിടക്കുന്നൂ ഒരു ബൂലോക മാപ്പ്!!
ലേറ്റായി ക്ലാസിലുവന്നോര്‍ക്കൊന്നും ഈ പാഠപുത്തകം കിട്ടീട്ട്ണ്ടാവില്ലാല്ലേ?
അവര്‍ക്കുവേണ്ടി എസ്.എഫ്.ഐ.ക്കാര്‍ അവരുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതിന്റെ ട്രൂക്കാപ്പി!
ക്ലിക്കി ബലുതാക്കിനോക്കീന്‍!

സജിച്ചേട്ടനെ ന്യായീകരിച്ചുകൊണ്ട് ഉറച്ചുനിന്ന ഒരു ചേട്ടന്‍ മെല്ലെ ബ്ലോഗും ഡിലീറ്റ് ചെയ്ത് പോയി(പിന്നെ തലപൊക്കിയത് സജിച്ചേട്ടന്റെ ബ്ലോഗ് മാപ്പിലാണ്!അതും അരൂപിക്കുട്ടന്റെ ഒറിജിനലിനെ കാണിച്ചുകൊടുത്ത് 20% കമ്മീഷന്‍ വാങ്ങാന്‍!)!നോക്ക്യേ..!

ചില കുത്സിതബുദ്ധികള്‍ പറഞ്ഞപ്രകാരം പുള്ളി ബ്ലോഗ് പൂട്ടിയത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ പേടിച്ചിട്ടാണെന്നാണെങ്കിലും അരൂപിക്കുട്ടന്‍ അത് വിശ്വസിക്കുന്നില്ല!ലാലേട്ടന്‍ അടുത്തതവണ പഴമ്പൊരിക്ക് വിലയിടുമ്പോ തിരോന്തരത്തോ സൌദീലോ ചെന്ന് സമസ്ഥാപരാധം പറഞ്ഞ് വിലമാറ്റിക്കൊള്ളാമെന്ന് പറയിക്കും വിധം ഇട്ട അവസാനപോസ്റ്റിന്റെ ഗുമ്മ് കൂടിയോണ്ടാണ് ബ്ലോഗ് പൂട്ടേണ്ടിവന്നതെന്നത് തികച്ചും മൃഗീയവും പൈശാചികവുമായ ഒരാരോപണമായിരുന്നു!
തുടക്കം മുതല്‍ സജിയെ ന്യായീകരിച്ചവരില്‍ കാപ്പിലാനോട് അരൂപിക്കുട്ടന്റെ അകമഴിഞ്ഞനന്ദി!
അദ്ദേഹമാണല്ലോ തുടരെ സജിച്ചേട്ടനെതിരേ കളിയാക്കല്‍ പോസ്റ്റുകളിട്ട് വിഷയത്തിനും എനിക്കും ജീവശ്വാസം തന്നുകൊണ്ടിരുന്നത്!
എന്തായാലും സജിച്ചേട്ടന്റെ മാപ്പപേക്ഷയുടെ സാഹിത്യപ്രഭാപൂരം കണ്ട് ഇന്നലെവരെ പൂരപ്പാട്ട് പാടിനടന്നവര്‍ക്കൊക്കെ അല്പം വീണ്ടുവിചാരം വന്നുവെന്ന് കരുതിയിരുന്ന നിമിഷത്തിലാണ് നൊമാദ് എന്ന കശ്മലന്റെ വരവ്...

എല്ലാം തകിടം മറിഞ്ഞു!
ഇത്തവണ ഉടയോന്‍ നേരിട്ടുവന്ന് കള്ളനെ കയ്യാമം വച്ചിരിക്കുന്നു!
സജിച്ചേട്ടന്‍ ഉരുണ്ടുരുണ്ട് മുതുകുമുഴുവന്‍ ചെളിപുരണ്ടിരിക്കുന്നതൊന്നും വകവക്കാതെ വീണ്ടും ഉരുണ്ടു.നേര്‍ച്ചയുണ്ടേ..!!നോക്ക്യേ...

അതായത്..നുമ്മടെ സിലുമേലൊക്കെ ആദ്യം എഴുതിക്കാണിക്കുമ്പോലെ സാമാനആശയം ആയിപ്പോയത് തികച്ചും യാദൃശ്ചികമെന്ന്...!
ഉടനേ എത്തി ഒരൊന്നാന്തരം പടക്കം!അതങ്ങനെ ബൂലോകത്തിന്റെ ഏതാണ്ട് ഫിലാഡെല്‍ഫിയായില്‍ വീണുപൊട്ടി..! നോക്ക്യേ ചിതറിക്കിടക്കണത്...
ആദ്യപടക്കം..

രണ്ടാമത്തെപ്പടക്കം...

ഗതികെട്ടാല്‍ പുലി മാപ്പും പറയും..!!

പാവം....വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നുവിളിച്ചില്ലേ...!
ഒരു ഹോളിവുഡ് ആക്ഷന്‍ പടം കണ്ടിട്ട് ആ ആവേശം വിടാതെ തിയറ്ററിനുവെളീലുവരുമ്പോ ഒരു പോക്കറ്റടിക്കാരനെപ്പിടിച്ചാല്‍ പിന്നെ അവന്റെ അവസ്ഥപറേണോ?അതായിരുന്നൂ പിന്നെക്കണ്ടത്..
അടുത്തത് അരൂപിയല്ലാത്ത കുഞ്ഞന്റെവക!

പകിട പന്ത്രണ്ട് ശകുനിവക
എന്റെ മഴത്തുള്ളികള്‍ എന്ന ബ്ലോഗും സജിയെ ആശയപരമായി സ്വാധീനിച്ചിരുന്നു!

പകിട പതിമൂന്ന് ശകുനിവക
പാലപ്പൂവില്‍ നിന്നുള്ള ആശയപരാഗണം..
പാലപ്പൂമ്പൊടിയേറ്റുകിടക്കും...

സംഗതി കൈവിട്ടൂന്ന് മനസ്സിലായ സജി മാപ്പുപറഞ്ഞു...
“ലേലു അല്ലീ...ലേലു അല്ലീ.. ലേലു അല്ലീ...!
മാപ്പുതരൂ.. മാപ്പുതരൂ... മാപ്പുതരൂ....!!”

ഇത്രയുമായപ്പോഴേക്ക് സജിയുടെ സെക്യൂരിറ്റീ ഗാര്‍ഡ്സൊക്കെ ഏകദേശം ആയുധം വച്ച് കീഴടങ്ങി മാനത്തോട്ട് നോക്കി അഞ്ചരേടെ ദോഹാ ഫ്ലൈറ്റ് പോയോ(കടപ്പാട്: സൈക്കിള്‍ സിനിമ!)എന്നൊക്കെ നോക്കാന്‍ തുടങ്ങി!
സജിക്കുവേണ്ടി അജിത്തിന് ഐ.എസ്.ഡി.വിളിച്ച ഹരി....

കയ്യൊഴിഞ്ഞ കാപ്പിലാനും ഒരു ഇടിവാള്‍വെട്ടും...

ജനം ഓടിക്കൂടി...
ചെല്ലക്കിളികള്‍ പോലും മൂക്കത്തുവിരല്‍ വച്ചു!!
സംഗതി മൂക്കുന്തോറും കളി കൈവിട്ടുപോകുന്നത് സജികണ്ടു!ഉടന്‍ തന്നെ അദ്ദേഹത്തിന്റെ പുത്തി ഉണര്‍ന്നു. മോഷണമുതലുകള്‍ ഒളിപ്പിച്ചിരുന്ന ബ്ലോഗ് ബാങ്കിന്റെ ലോക്കറൊക്കെ പൂട്ടി. പുകഴ്ത്താന്‍ തയ്യാറുള്ളോര്‍ക്കുമാത്രമായിട്ട് തുറന്നുകൊടുക്കും!
ഇത്രയുമായപ്പോ അപ്പുറത്ത് വേഡ് പ്രസില്‍ കേരള കര്‍ഷകന്റെ വക കുറ്റബോധജന്യമായ പോസ്റ്റും കിളിര്‍ത്തു! പണ്ട് റബ്ബര്‍ പോലെ വലിഞ്ഞിരുന്ന വാക്കുകള്‍ ഇപ്പോള്‍ നല്ല റബ്ബര്‍ വുഡുപോലെ ദൃഢമായി!
സജി അഥവാ മിന്നാമിനുങ്ങ് എന്ന പൈങ്കിളിബ്ലോഗറുടെ സര്‍ഗവൈഭത്തിന്റെ ഗതിവിഗതികള്‍ അനാവരണം ചെയ്തുകൊണ്ട് തപാലില്‍ ഒരു കത്തും വന്നു!
ഒരു ശിശിരത്തില്‍ മുങ്ങുന്നസജിയേയും കണ്ടെത്തിയിരിക്കുന്നു!
സജിയെ വിമര്‍ശിക്കുക മാത്രമല്ല അരൂപിക്കുട്ടന്റെ ജന്മോദ്ദേശം! അതില്‍ അതും പെട്ടുപോയീ എന്നുമാത്രം!!ബൂലോകം സജിയെന്ന കള്ളനാണയത്തെ തിരിച്ചറിഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഇനി ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും പോസ്റ്റാനില്ല!
പൂട്ടിപ്പോയ ഒരു ബ്ലോഗിലെ മാപ്പപേക്ഷ പഴയതും പുതിയതുമായ ബൂലോകര്‍ക്ക് ഒരു “പാഠപുസ്തക”മായതുകൊണ്ട് ഇങ്ങനെയും ഒരു പോസ്റ്റിട്ട് ഇക്കഥകഴിക്കുന്നു!
വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതിനെ “വ്യക്തിഹത്യ”എന്ന പരിചകാട്ടിത്തടയുന്ന അടിത്തറയില്ലാത്ത,അന്യന്റെ അടിത്തറയില്‍ നിന്ന് അല്പാല്പം മാന്തുന്ന സജിമാര്‍ക്ക് ഈ പതനം ഒരു പാഠമായിരിക്കട്ടെ!
വികാരത്തിനുമുന്നില്‍ വിചാരങ്ങളെ അടിയറവക്കുന്നവര്‍ക്ക് അല്പം വീണ്ടുവിചാരവും ഉണ്ടാകട്ടെ!!
43 comments:
സജിയെ വിമര്‍ശിക്കുക മാത്രമല്ല അരൂപിക്കുട്ടന്റെ ജന്മോദ്ദേശം! അതില്‍ അതും പെട്ടുപോയീ എന്നുമാത്രം!!ബൂലോകം സജിയെന്ന കള്ളനാണയത്തെ തിരിച്ചറിഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഇനി ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും പോസ്റ്റാനില്ല!
പൂട്ടിപ്പോയ ഒരു ബ്ലോഗിലെ മാപ്പപേക്ഷ പഴയതും പുതിയതുമായ ബൂലോകര്‍ക്ക് ഒരു “പാഠപുസ്തക”മായതുകൊണ്ട് ഇങ്ങനെയും ഒരു പോസ്റ്റിട്ട് ഇക്കഥകഴിക്കുന്നു!
വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതിനെ “വ്യക്തിഹത്യ”എന്ന പരിചകാട്ടിത്തടയുന്ന അടിത്തറയില്ലാത്ത,അന്യന്റെ അടിത്തറയില്‍ നിന്ന് അല്പാല്പം മാന്തുന്ന സജിമാര്‍ക്ക് ഈ പതനം ഒരു പാഠമായിരിക്കട്ടെ!
വികാരത്തിനുമുന്നില്‍ വിചാരങ്ങളെ അടിയറവക്കുന്നവര്‍ക്ക് അല്പം വീണ്ടുവിചാരവും ഉണ്ടാകട്ടെ!!
സജീ..
ഇതൊരു വ്യക്തിഹത്യയായിത്തോന്നിയെങ്കില്‍ മാപ്പ്!!
രണ്ടു ദിവസങ്ങള്‍ക്കു മുന്‍പേ എന്‍റെ കൈയില്‍ അല്ലേ ഈ ബ്ലോഗിന്റെ താക്കോല്‍ തന്നത് .ബഹളങ്ങള്‍ക്കിടയില്‍ അതങ്ങ് മറന്നോ.പിന്നെ എങ്ങനെ ഈ ബ്ലോഗ് വീണ്ടും തുറന്നു ? എന്നോട് ഒരു വാക്ക് പോലും പറയാതെ ?
അരൂപി - അങ്ങനെ ഒരദ്ധ്യായം അവസാനിച്ചു, അടുത്തത് തുടങ്ങാറുമായി അല്ലേ?
ആദ്യം തോന്നിയത് കമന്റ് സുഖിപ്പിക്കലിനെതിരെയാവും അരൂപിയുടെ പടയോട്ടമെന്ന്. പിന്നെ തോന്നിയതു വിമര്‍ശന ബ്ലോഗാകും ഉദ്ദേശമെന്ന് , അതോ ബൂലോകത്ത് എല്ലാമൊന്ന് ഉടച്ചുവാര്‍ക്കാന്‍ , ചില മുഖം മൂടികള്‍ വലിച്ചു കീറാനായിട്ട് ഇറങ്ങിയതോ? ഇപ്പോള്‍ തോന്നുന്നത് ഇതൊക്കെ അരൂപിയുടെ അവതാരോദ്ദേശ്യത്തില്‍ ചിലതുമാത്രമാണെന്ന്!
അരൂപി ആരാണെങ്കിലും പറയുന്നതെന്താണെന്നതാണ് കാര്യം. ചെയ്യുന്നതും പറയുന്നതും തെറ്റല്ലാത്തിടത്തോളം കാലം ഈ ബ്ലോഗിനും ഇവിടെ പറയുന്ന കാര്യങ്ങള്‍ക്കും വിലയുണ്ടാകും. ആരൊക്കെ പിറകെയുണ്ടെങ്കിലും ചെയ്യുന്നകാര്യങ്ങളില്‍ സത്യസന്ധ്യതയും ഉദ്ദേശശുദ്ധിയുമുള്ളീടത്തോളം കാലം എന്തു പേടിക്കാന്‍, ആരെ ഭയക്കാന്‍ !
- ആശംസകള്‍, ദുര്‍ഗ :)
സജി ഇത്തരത്തില്‍ ഒരു അടി പ്രതീക്ഷിച്ചിരിക്കില്ല.....അദ്ദേഹത്തിനു മാപ്പ് കൊടുക്കുക എന്നല്ലാതെ നമുക്കു തൂക്കി കൊല്ലാന്‍ ഒന്നും ആവില്ലല്ലോ....
ആത്മാര്‍ത്ഥമായി കാര്യങ്ങള്‍ അന്വേഷിക്കാനുള്ള താങ്കളുടെ കഴിവിനെ തീര്‍ച്ചയായും അഭിനന്ദിക്കുന്നു...
താങ്ങളെപരിച്ചയപ്പെട്ടാല്‍ കൊള്ളാം എന്നുണ്ട്...എന്റെ ഇമൈല്‍ :
mcp44u@gmail.com
http://kaappilaan.blogspot.com/2008/08/blog-post_6831.html
ഒരു തലനാരിഴ നരയ്ക്കുമ്പോള്‍
ചുമതല കൂടുകയാണ്,
തനിയ്ക്ക് താഴെയുള്ളവര്‍ മാതൃകയ്ക്കും
നീതിയ്ക്കും മദ്ധ്യസ്ഥതയ്ക്കും
തല മൂത്തവരെ സമീപിക്കുന്നു,
ഇടി പിടി എന്ന് ഒരു മറുപടി
വേണ്ടാ, ഒന്ന് ഇരുത്തി മൂളി,
ഒന്നു മുറുക്കി , മുമ്പില്‍ നില്‍ക്കുന്നവനെ
മൌനത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി , വേണ്ടതുപോലെ ആലോചിച്ച്
തെളിവും സാക്ഷിയും അപഗ്രഥിച്ചു നോക്കിട്ട് ,
ഒന്ന് നീട്ടി തുപ്പി ഒരു സംഭാരവും കുടിച്ചിട്ട്
തീര്‍പ്പ് കല്പിക്കുക അല്ലങ്കില്‍
അഭിപ്രായം പറയുക ,
"ഇത്തിരി തീയില്ലാതെ പുകയുണ്ടാവില്ലാല്ലോ."
സജിയെ കൊച്ചാക്കാനല്ലാ,
വിഷയം പര്‍വതീകരിക്കാനുമല്ലാ..
മിന്നാമിന്നുകള്‍ ബ്ലോഗറായി ഇത്ര പേരെടുക്കും മുന്‍പേ എനിക്ക് സജിയെപരിചയമാണ് ,
നീര്‍ഭാഗ്യ വശാലൊരു വിമര്‍ശനം
താങ്ങാനുള്ള കെല്‍പ്പ് ഇല്ലാത്ത
മനസ്സാണു സജിക്കുള്ളത് ,
അക്ഷരതെറ്റുകള്‍ തിരുത്തി പോസ്റ്റ് ചെയ്യൂ എന്നു പറഞ്ഞാല്‍ അതു പോലും പലപ്പൊഴും അവനു ഇഷ്ടമലല്ല.
'എന്നാലും എഴുതുന്ന എല്ലാപൊസ്റ്റിലും ഞാന്‍ അവനു ഇഷ്ടപെടുന്ന കമന്റും ഇടും,
വിമര്‍ശനം നേരിട്ട് പറയാറും ഉണ്ട്.
ഞാന്‍ സജിയുടെ ശത്രു പക്ഷത്ത് ഒന്നുമല്ലാ.
സജിയോട് എനിക്കൊരു വിരോധവും ഇല്ലാ.
" എല്ലാവരും ഒരേ സ്വരത്തില്‍ സജി ഗംഭീരം! അസ്സല്‍ ആയി ...."
എന്ന് ഒക്കെ പറയണം എന്നുള്ള വെറും പൊള്ളയായാ ആഗ്രഹം ഒന്നു മാത്രമാണു സജിയെ കൊണ്ടീ വിഡ്ഡിത്തരങ്ങള്‍ ചെയ്യിച്ചത്.
സജി തന്നെ മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിച്ചു വരുത്തി.അരൂപിയുടെ പോസ്റ്റില്‍ ഒരു സോറി പറഞ്ഞാല്‍ തീര്‍ന്നേനെ.
അതിനു പകരം വേറെ പോസ്റ്റ് ഇട്ടു,
അനോണികളുടെ പോസ്റ്റില്‍ കമന്റ് ഇടില്ല
എന്നു പറഞ്ഞവര്‍ ഒക്കെ ഓടി കയറി മിന്നാമിനുങ്ങില്‍,വിത്യസ്തമായ തെളിവുകളും ആയിട്ട് ........
പിന്നെ ആ പോസ്റ്റില്‍ കമന്റുകളുടെ പ്രവാഹം,
എല്ലാവര്‍ക്കും എല്ലാം മനസ്സിലായി...
ചില സത്യങ്ങള്‍ ഇങ്ങനാ,ഒന്ന് പൊതിയാന്‍ നോക്കുമ്പോള്‍ മറ്റൊന്ന് പുറത്തു വരും....
സാമ്യങ്ങല്‍ കണ്ടു പകച്ചു നിലക്കുന്നു,ബൂലോകം!
"പോസ്റ്റ് ഇടണമെങ്കില്‍ സജിക്ക് കടം കൊണ്ടെ പറ്റൂ എന്ന നിലയിലായി” എന്നു ഞാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്,
സജി, അതെ എതിര്‍ത്തിട്ട് കാര്യമില്ലാ, ശക്തമാണ് തെളിവുകള്‍.
സജി ബ്ലോഗ് പൂട്ടിവച്ചു.
"ഇനി ആരും നോക്കി കള്ളത്തരം പിടിക്കാതിരിക്കാന്‍! "
"അയ്യേ !! നാണക്കേട്!"
വന്നവര്‍ക്കും, നിന്നവര്‍ക്കും,
താങ്ങിയവര്‍ക്കും
ഉള്‍വിളിയുണ്ടായവര്‍ക്കും, ആഘോഷമാക്കിയവര്‍ക്കും!!
കാളീഘട്ടില്‍ മുങ്ങി മരിച്ചാല്‍ പുണ്യമരണം!!
മുക്കി കൊന്നാലും പുണ്യമരണം!
അരൂപിയോട് ഒരു വാക്ക് ,
ഇനി ഈ വിഷയം വിടാം ..
***
എല്ലാദിവസവും ബ്ലോഗില്‍ പോസ്റ്റ് വരണമെന്നില്ലാ.. സ്വന്തം മനസ്സില്‍ ബോധത്തില്‍ തോന്നുന്നത് എഴുതുക,ഒരു തരത്തില്‍ അല്ലങ്കില്‍ മറ്റൊരുതരത്തില്‍
എന്തായാലും ഒരു പാഠമാണിത് എല്ലാവര്‍ക്കും.
അരൂപിക്കുട്ടാ.
അന്വേഷണവും റിപ്പോര്‍ട്ടിംഗും അസ്സലായി. കൊടുകൈ! പറയുന്ന കാര്യങ്ങള്‍ സത്യസന്ധമാവുന്നിടത്തോളം ധൈര്യമായി എഴുതൂ.
അരൂപീ, ഒരു മെയില്‍ അയയ്ക്കുമോ? എന്റെ ഐ.ഡി. appusviews@gmail.com
അരൂപി നിന്റെ കഴിവുകള്‍ അപാരം തന്നെ,
നിന്നെ ഞാന്‍ ജയിംസ് ബോണ്ട് സര്‍വ്വകലാശാലയില്‍ ബിരുദം പഠിക്കാന്‍ സ്പോണ്‍സര്‍ ചെയ്യാനുദ്ദേശിക്കുന്നു.
നമ്മുടെ സേതുരാമയ്യര്‍ ഇപ്പോള്‍ അവിടെ മാഷാണല്ലോ?
അരൂപിക്കുട്ടാ,
ഹി ഹി ഹി ഹി ഹി ഹി ഹി......
കൂടുതല്‍ “മുങ്ങുന്ന” സജി. ഇരുട്ടില്‍ തപ്പുന്ന മിന്നാമിനുങ്ങ്. സജി ബ്ലോഗ് പൂട്ടാന്‍ കാരണമായ പോസ്റ്റ് ദാ ഇവിടെ. http://kandethiyathu.blogspot.com/2008/08/blog-post.html എന്റെ ചോദിയങ്ങളില്‍ എന്റെങ്കിലും തെറ്റുണ്ടോ കൂട്ടരെ?
ഇതിനൊക്കെ അര്‍ത്ഥം സജി വേറേയും മോഷണങ്ങള്‍ ചെയ്തിട്ടുണ്ട്. അവയൊട്ടു തുറന്നു പറയാനും മനസില്ല എന്ന ധാര്‍ഷ്ട്യം അല്ലേ?
അരൂപി,
വളരെ നന്നായിരിക്കുന്നു അന്വേഷണവും അതിന്റെ പരിസമാപ്തിയും.
സത്യസന്ധമായി വളരെ നല്ല ഭാഷയില്‍ തന്നെ ഈ സംഭവം ഇവിടെ അവതരിപ്പിച്ചതിന് പ്രത്യേകം അഭിനന്ദനങ്ങള്‍.
ഞാന്‍ സജിയെ ന്യായീകരിക്കുകയല്ല...ചെയ്തു പോയ തെറ്റിനു അയാളോട് ക്ഷമിക്കാന്‍ മാത്രമല്ലേ പറ്റൂ
മലയാളിയുടെ മോഷ്ടിച്ചാലും മറ്റേതു രാജ്യക്കാരുടെ മോഷ്ടിച്ചാലും അതു മോഷണം തന്നെയാണ്.കാശു കൊടുക്കാതെ പാട്ട് കേള്‍ക്കുന്നതും സിനിമ കാണുന്നതും സോഫ്റ്റുവയറുകള്‍ download ചെയുന്നതും മോഷണം തന്നെ..അങ്ങനെ നോക്കിയാല്‍ സജിയെ കളിയാക്കാന്‍ നമ്മുക്ക് എന്തധികാരം?
അമ്മമാരൊക്കെക്കൂടി അരൂപ്രിയെ വെടക്കാക്കും.
ഈ ശ്രീദേവി നായര്‍ മാതാ അമൃതാനന്ദമയിയുടേ ശിഷ്യ ആണോ :) ഓരോ തമാശകള്‍
അരൂപിക്കുട്ടാ,
എന്തിന് വാക്കുകള്‍ അധികമല്ലെ, നീ തുടരുക.
ഇനിയെങ്കിലും എഴുതുന്നവന്‍റെ പേരും അഡ്രസ്സും ഫോണ്‍ നമ്പെറും അല്ല ഒരു സൃഷ്ടിയുടെ മൂല്യം നിശ്ചയിക്കുന്നത് എന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കില്‍...
എന്നെ,
വിട്ടേയ്ക്കൂ..
എത്രയോപേര്‍ വേറെയുണ്ടല്ലോ?
ഞാന്‍ നിങ്ങള്‍ക്കാര്‍ക്കും,
ഒരു ശല്യത്തിനും
വരാറില്ലല്ലോ?
എല്ലാപേരുടേയും അഭിപ്രായം
വായിച്ചു മനസ്സിലായതു കൊണ്ടാണ്
ഇപ്രകാരം എഴുതിയതു..
ശ്രീദേവിനായര്‍.
കേരള കര്‍ഷകന്റെ വക കുറ്റബോധജന്യമായ പോസ്റ്റും കിളിര്‍ത്തു!
അരൂപി അബദ്ധത്തില്‍ പറ്റിയ തെറ്റ്. അത് തിരുത്തിയിട്ടുണ്ട്. കാരണം ഞാനൊരിടത്തും സജിയെ ന്യായീകരിച്ചിട്ടില്ല. പിന്നെ സജി എന്റെ മൊതല്‍ മോഷണം പോയെ കേരള്‍സ്.കോം അടിച്ച് മാറ്റിയേ എന്നൊക്കെ പറഞ്ഞപ്പോള്‍ സജി പറയുന്നത് ന്യായമാണെന്ന് തോന്നിടിട്ടുണ്ട്. ആ വികാരമാണ് തെറ്റായി പോസ്റ്റിന് തലക്കെട്ടിട്ടത്. മാണിക്യം എന്റെ ആ തെറ്റിനെ തിരുത്തി. ഇട്ടിമാളുവിന്റെ വരികള്‍ സജി മോഷ്ടിച്ചതായുള്ള തെളിവുകള്‍ ഇടാന്‍ സാധിച്ചു എന്നതില്‍ സന്തോഷം ഉണ്ട്.
ഇനിയെങ്കിലും സജി തെറ്റുകള്‍ തിരുത്തി നല്ലൊരു ബ്ലോഗറായി നമ്മോടൊപ്പം ഉണ്ടാവട്ടെ. തെറ്റ് ആരു ചെയ്താലും തെറ്റുതന്നെ. ഞാനായാല്‍ പോലും.
മാന്യമായ ഭാഷ ഉപയോഗിക്കുന്ന അനോണികള്‍ തെറ്റുചെയ്യുന്നില്ല. തിരുവനന്തപുരം ശില്പശാല ഇത്തരത്തിലൊരു കള്ളം വെളിച്ചത്തു കൊണ്ടുവരാന്‍ അരൂപിയെ പ്രാപ്തനാക്കിയതില്‍ സന്തോഷം ഉണ്ട്.
അരൂപിക്കുട്ടാ, എന്‍റെ ചക്കരക്കുട്ടാ
ഈ കേസ് ഏതാണ്ട് ഒരു കരക്കടുപ്പിച്ചു കഴിഞ്ഞു, എങ്കില്‍ ആ ലാവ്ലിന്‍ കേസൊന്നന്വാഷിക്കാമോ? കണ്ടു പിടിച്ചാല്‍ ഒരുമ്മ തരാം
defendent exparte...heard...posted for judgement....
[oohh all know the the verdict!!!]
സജിയുടെ കൊലപാതകകെസില്‍ ഒരു ബ്ലോഗിണി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍ ..ചൂടുള്ള വാര്‍ത്തകള്‍.ചൂടുള്ള വാര്‍ത്തകള്‍.
വളരെ സ്നേഹശീലനായൊരാള്‍. തന്റെ കുഞ്ഞിനോട് മനം നിറഞ്ഞ സ്നേഹവും വാത്സല്യവുമാണദ്ദേഹത്തിന്. പക്ഷേ കുഞ്ഞ് തെറ്റു ചെയ്തു എന്നു കണ്ടാല്‍ യാതൊരു ദാക്ഷിണ്യവുമില്ല, കടുത്ത ശിക്ഷ തന്നെ നല്കിയിരിക്കും. അതുകഴിഞ്ഞ് ഉള്ളാലെ സങ്കടപ്പെടുന്നുണ്ടാകും കുഞ്ഞിനെ അങ്ങനെ തല്ലിയല്ലോ എന്നോര്‍ത്ത്...
എന്നാലും പുറമേയ്ക്ക് യാതൊരു ഭാവവ്യത്യാസവുമില്ല. ആ കാര്‍ക്കശ്യ ഭാവം തുടരും, കുഞ്ഞു തന്റെ തെറ്റു മനസ്സിലാക്കി അതില്‍ നിന്നു പിന്തിരിയുന്നതു വരെ....
അന്തിമ ഫലം നന്മ തന്നെ. കുഞ്ഞൊരിക്കലും ആ തെറ്റ് ആവര്‍ത്തിക്കില്ല....
മാത്രവുമല്ല, പില്‍ക്കാലത്ത് ആ കുഞ്ഞ് , തന്നെ നേര്‍വഴിക്ക് നയിച്ച തന്റെ അച്ഛനെ എല്ലാവിധ സ്നേഹാദരങ്ങളും നല്‍കി എക്കാലവും പൂജിക്കുകയേയുള്ളൂ....
ഇങ്ങനെ ഒരച്ഛനെക്കാണുന്നു ഞാന്‍ അരൂപിക്കുട്ടനില്‍...
തെറ്റു ചെയ്തു, കുറ്റം തെളിഞ്ഞു, കുറ്റവാളി ശിക്ഷയര്‍ഹിക്കുകയും ചെയ്യുന്നു എന്നു നല്ല ബോദ്ധ്യവുമുണ്ട്.....
എന്നാലും...
ആ കുറ്റവാളി ശിക്ഷയേറ്റു വാങ്ങി പിടയുന്നതു കാണുമ്പോള്‍ അറിയാതെ മനസ്സില്‍ തോന്നിപ്പോകുന്ന ഒരു അനുകമ്പ, ഒരു കരുണ, അയ്യോ ഇനി തല്ലിയതു മതി എന്നു വിളിച്ചുപറയാന്‍ തോന്നുന്ന ഒരു മനസ്സ്.....
നേരത്തെ പറഞ്ഞതുപോലെ, അച്ഛന്‍ കുഞ്ഞിനെ അങ്ങനെ തല്ലുമ്പോള്‍ നോക്കിനില്‍ക്കുന്ന കുഞ്ഞിന്റെ അമ്മയോ പെങ്ങളോ ഒക്കെ ഇങ്ങനെ വിളിച്ചു പറയില്ലേ?
അങ്ങനൊരു അമ്മയോ പെങ്ങളൊ ഒക്കെയാണ് ഞാനും. നന്നാവാന്‍ വേണ്ടിയാണ് കുഞ്ഞിനെ തല്ലുന്നതെന്ന് അറിയാം. അതുകൊണ്ട് അതില്‍ പരാതിയൊന്നുമില്ല..
അരൂപിയോട് എന്താ പറയുക? എല്ലാം നല്ലതിന് എന്നു തന്നെ വിശ്വസിക്കുന്നു....എന്നെ അമ്മയായി കണ്ടതല്ലേ. തിരിച്ചു മകന്റെ സ്ഥാനത്തുതന്നെ കാണുന്നു അരൂപിയേയും. ആ ഭാവത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.
@ കാപ്പിലാന്‍..
രണ്ടുദിവസത്തേക്കൊരു തീര്‍ത്ഥാടനം;നയാഗ്രയില്‍ മുങ്ങിക്കുളി;ഡിട്രോയ്റ്റില്‍ വിശ്രമം ഒക്കെ പ്ലാന്‍ ചെയ്തിറങ്ങിയതാ..
പാപഭാരങ്ങള്‍ ഇറക്കിവക്കണമല്ലോ!
പറ്റിയില്ല! അപ്പോഴേക്കും സജി ‘അവസാന’പോസ്റ്റ് ഇട്ടുകഴിഞ്ഞിരുന്നു.എനിക്കും സജിയുടെ പോസ്റ്റുകള്‍ക്ക് പിറകേ തൂങ്ങാന്‍ സമയമില്ലാതെവരുന്നു..
ഞാന്‍ ആശ്രമത്തില്‍ വരുമ്പോ നിങ്ങള്‍ നല്ല ഉറക്കം!പതിയെ ഒച്ചവക്കാതെ ഞാനാ താക്കോലുമെടുത്തിങ്ങുപോന്നു.. :)
നിങ്ങളാണെങ്കില്‍ ഒരുകണ്ടം മറുകണ്ടം..ങ്ങനെ ചാടിച്ചാടി മേത്തൊക്കെ ചേറുപൂണ്ട് ക്ഷീണിച്ചുറങ്ങുന്നു;ഉണര്‍ത്തിയില്ല!
ദുര്‍ഗേ..
ഭവതി ദുര്‍ഗയായ കമന്റുകളൊക്കെ ഞാന്‍ ഒന്ന് ഗൂഗിളമ്മച്ചിയെക്കൊണ്ട് വരുത്തിച്ചുപഠിച്ചു!
വായിക്കുന്നത് അക്ഷരമറിഞ്ഞാകാം;വാക്കറിഞ്ഞാകാം;
അര്‍ത്ഥമറിഞ്ഞാകാം...
ഭവതിയുടെ അര്‍ത്ഥമറിഞ്ഞ വായനകളും അവക്കുള്ള അര്‍ത്ഥവത്തായ മറുപടികളും കണ്ടു..
വേണമെങ്കില്‍ അരൂപിയുടെ സംഘത്തിലെ ഇന്റര്‍വ്യൂ ഒന്ന് അറ്റന്റ് ചെയ്തോളൂ..
ബ്ലോഗുകളൊക്കെ അരിച്ചുപെറുക്കുന്ന ഒരാളെ ആവശ്യമുണ്ട്...
സ്വന്തമായി ബ്ലോഗില്ലാത്ത!!
സജിക്ക് ഈ ബൂലോകം മാപ്പുകൊടുത്തുകഴിഞ്ഞു!
അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ എഴുത്തിന്റെ മഞ്ഞുകാലത്തിനുവേണ്ടി അരൂപിയും കാത്തിരിക്കുന്നു.
ഉള്ളിലെ വിളക്ക് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നെങ്കില്‍...!
അജ്ഞാതന്‍..
ചില സാങ്കേതികപ്രശ്നങ്ങള്‍ കൊണ്ട് ഇപ്പോള്‍ മെയില്‍ അയക്കുക സാധ്യമല്ല!എങ്കിലും aroopikkuttan@gmail.com എന്ന വിലാസത്തില്‍ സ്നേഹം കൈമാറുക!
:)
@ മാണിക്യം
ഇനി സജിയെ അദ്ദേഹത്തിന്റെ വഴിക്ക് വിടാം!
സജിയുടെ കഴിവുകള്‍ തിരിച്ചറിയാന്‍ അദ്ദേഹത്തിനുകിട്ടിയ നല്ല ഒരവസരമായി ഇതിനെക്കാണട്ടെ!
@ അപ്പു
മലയാളം ബ്ലോഗിങ്ങില്‍ സൂചികകളേക്കാളും കൂണുപോലെ പൊന്തുന്ന അഗ്രഗേറ്ററുകളെക്കാളും അത്യാവശ്യമായിരുന്ന മഹത് സംരംഭം തുടങ്ങിവച്ച അപ്പൂന് അഭിവാദ്യങ്ങള്‍!
ദയവായി എനിക്കൊരു മെയിലയക്കൂ..
:)
കാര്യം അറിയാല്ലോ?!
@ കനല്‍
നന്ദി
@ ചാണക്യന്‍
ഹിഹിഹി :)
@ശിശിരം
കണ്ടെത്തിയതു നന്നായി! :)
@ മഴത്തുള്ളി...
നന്ദു..ശ്ശേ അല്ല;നന്ദി!!
ശ്രീദേവി എന്ന മാതൃസമാനയായ ബ്ലോഗറെ അനോണിയായ വിമര്‍ശകന്‍ എത്രത്തോളം ഉള്‍ക്കൊണ്ടു എന്ന് മനസ്സിലാകുന്നില്ല!
സ്ത്രീ ആകുക പുണ്യമാണ്
അവള്‍ അമ്മയായാലും ആയില്ലെങ്കിലും മറ്റേതുഭാവത്തിലായാലും..
അടുത്തകാലത്ത് മാതൃഭൂമിപത്രത്തിന്റെ ഒരു പരസ്യം കണ്ടിരുന്നതോര്‍ത്തു.ഒരു ബസ് നിര്‍ത്തി..പുറകിലേക്കെടുത്ത് ,മഴയില്‍ കുതിര്‍ന്ന ഒരമ്മയെ കുടയിലേറ്റിക്കൊണ്ടുവന്ന് ബസില്‍കയറ്റുന്ന ഒരു ജീവനക്കാരന്റെ ചിത്രം!
‘ഒരു സംസ്കാരം വളര്‍ത്തുന്നു’എന്ന തലക്കെട്ടായിരുന്നു അതിനെങ്കിലും ആ സംസ്കാരം മലയാളിക്ക് കൈമോശം വന്നുകൊണ്ടിരിക്കുകയാണെന്ന് മല്ലുബ്ലോഗുകളും തെളിയിക്കുന്നു!
മാതാ അമൃതാനന്ദമയി ആള്‍ദൈവമാണോ അല്ലയോ എന്നതിനേക്കാള്‍ ലക്ഷങ്ങള്‍ അമ്മേ എന്നുവിളിക്കുന്നതുകൊണ്ടുതന്നെ ആ പേരിന് ദിവ്യത്വം വരുന്നു!
എനിക്ക് “എന്ന് അമ്മ “ എന്ന അടിക്കുറിപ്പോടെ കമന്റുചെയ്ത ശ്രീദേവിനായര്‍ എന്ന അമ്മയെ “അമൃതാനന്ദമയി”യുടെ ശിഷ്യയോടുപമിച്ചതുതെറ്റ്..
അവര്‍ അരൂപിക്ക് അമ്മക്ക് സമം തന്നെ! അനോണിക്ക് നന്ദി!
അമ്മമാര്‍ അരൂപിക്കുട്ടനെ ബെടക്കാക്കുമോ എന്ന് വ്യാകുലപ്പെട്ട് അപ്രത്യക്ഷനായ കമന്ററോട്...
ഒരു ബസില്‍ യാത്രചെയ്യുമ്പോള്‍ അരികില്‍ ഒരു പ്രായമുള്ള സ്ത്രീ നില്‍ക്കുന്നതുകണ്ടാല്‍ ഒന്ന് എഴുന്നേറ്റുകൊടുക്കണം!
അവരിരുന്നോട്ടെ! നിങ്ങള്‍ ബെടക്കാകാതിരിക്കാന്‍ എന്നും അന്തിത്തിരികത്തിച്ചുവച്ചോ മെഴുകുതിരികത്തിച്ചുവച്ചോ നിസ്കാരപ്പായയിലോ കണ്ണീരുവീഴ്ത്തിയ ഒരു സ്ത്രീയുടെ പ്രതിരൂപമാണവരും!
ട്രൈ റ്റു റെസ്പെക്റ്റ് ദെം!!
ശ്രീദേവിനായര്‍,മാണിക്യം,ഗീതാഗീതികള്‍,
കിലുക്കാമ്പെട്ടി,അതുല്യാമ്മ തുടങ്ങി പ്രായത്തിന്റെ സീമകള്‍ തകര്‍ത്ത് ഒരു പരസ്യത്തിനും വേണ്ടിയല്ലാതെ വെറും ആത്മ്സംതൃപ്തിക്കുവേണ്ടി ബ്ലോഗുചെയ്യുന്നവര്‍ക്കുമുന്നില്‍ അരൂപി എഴുന്നേറ്റുനില്‍ക്കുന്നു!
അവരെ വന്ദിച്ചത് അവരെ പോക്കറ്റിലാക്കി എന്റെ കമന്റുപെട്ടി നിറക്കാമെന്ന് വ്യാമോഹിച്ചല്ലെന്നെങ്കിലും മനസ്സിലാക്കൂ..
അനോണിമിറ്റി എന്ന സൌകര്യം അന്യന്റെ അമ്മയെ ചീത്തവിളിക്കാനായി ഉപയോഗിക്കുന്ന അനോണികള്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്..
നിങ്ങള്‍ വിളിക്കുന്ന തെറികളോ അശ്ലീലകമന്റുകളോ നിങ്ങളെക്കണ്ടുകൊതിതീരാതെ...
വഴിക്കണ്ണുകള്‍ ഇമമുറിയാതെ..
ഏതോ വീട്ടുകോലായിലിരിക്കുന്ന സ്വന്തം മാതൃത്വത്തിനെയും മുറിവേല്‍പ്പിക്കുന്നുവെന്ന്...!
വിമര്‍ശനത്തിന് നല്ല ഭാഷ അറപ്പോടെ പറയുന്ന അശ്ലീലത്തേക്കാള്‍ ഉറപ്പോടെ പകരുന്ന സ്നേഹമാണെന്നും മനസ്സിലാക്കുക!
ശ്രീദേവിനായര്‍ എന്ന അമ്മക്ക്..
എന്റെ ബ്ലോഗില്‍ കമന്റെഴുതുമ്പോള്‍ ദയവായി എന്ന് അമ്മ എന്നുതന്നെ എഴുതൂ..
ആ വാക്കിന്റെ അര്‍ത്ഥമറിയാത്ത ഏതോ ഒരു ഹതഭാഗ്യനോട് ആത്മാര്‍ത്ഥമായി ക്ഷമിക്കൂ..
സസ്നേഹം
അരൂപിക്കുട്ടന്
സരിജ..
അത്താണുപുള്ളേ..
നിങ്ങള് പറഞ്ഞന്യാണ് സരി!!
കേരളകര്‍ഷകന്‍ ചേട്ടാ..
എനിക്കന്നേ അറിയാമായിരുന്നൂ...
താങ്കള്‍ ആ അബദ്ധം തിരുത്തുമെന്ന്!
അനോണിയണ്ണാ...
ഉമ്മതരാന്നുപറഞ്ഞോണ്ടുമാത്രം ഞാന്‍ ലാവലിന്‍ കേസ് എടുക്കണ്ടാന്നുവച്ചു!
:)
ഗോപാലക്..
:)
അനോണീ..
ആ ലിങ്കം കൂടി കൊടുക്കൂ..
അഞ്ചു വേക്കന്‍സികളും കൂടി റിപ്പോര്‍ട്ടുചെയ്യാമല്ലേ?!
:)
ഗീത എന്ന അമ്മക്ക്...
തെറ്റുകള്‍ ചെയ്ത അനുജനെ ശാസിച്ചുനേരേയാക്കിയ ചേട്ടന്റെ കഥപറയാമാരുന്നില്ലേ?
:)
സത്യം!
സജിയുടെ ഭാഗത്തുനിന്ന് വേദനയോടെ ചിന്തിച്ചുപോയതുകൊണ്ടാണ് ഞാന്‍ ഒരവധിയെടുക്കാമെന്നുവച്ചത്..
പക്ഷേ..എന്നെ വിട്ടില്ല!
ഇപ്പോഴും സജി വൈകിയിട്ടില്ല!
അദ്ദേഹത്തിന്റെ കഴിവുകള്‍ പുതിയൊരു ശൈലിയോടെ ബ്ലോഗില്‍ വിരിയട്ടെ!
അരൂപിക്കുട്ടനും സ്നേഹത്തോടെ കാത്തിരിക്കുന്നു!
സസ്നേഹം
അരൂപിക്കുട്ടന്
കുട്ടാ,
മകനുവേണ്ടി,കടമചെയ്തു
എന്നുവിശ്വസിക്കുന്ന,
ഒരു അമ്മയാണു ഞാന്‍.
ഞാനും ഒരമ്മയാണ്.
കുട്ടന്‍ എന്നെ അമ്മയെന്നു
വിളിച്ചപ്പോള്‍ മുതല്‍ ഞാന്‍
അറിയാതെതന്നെ കുട്ടനെ എന്റെ
മകനായി ക്കരുതിപ്പോയീ..
ഇപ്പോള്‍ എനിയ്ക്ക്,
മൂന്നു ആണ്‍ മക്കളായീ...
പിന്നെ?ഞാനെന്തിനു ദുഃഖിക്കണം
അല്ലേ?
സ്വന്തം,
അമ്മ.
അരൂപിക്കുട്ടാ... ഞാന്‍ വീണ്ടും വീണ്ടും ഉറപ്പിച്ച് പറയുന്നു.. ഇങ്ങ് ള് നല്ല ഉശിരന്‍ ആണ്‍ കുട്ടി...
ഇപ്പോള്‍ ഞാന്‍ ശരിയ്ക്കും താങ്കളുടെ ഒരു ഫാന്‍ ആയി മാറിയിരിക്കുന്നു. നമസ്കാരം.. :-)
അരൂപിക്കുട്ടന് അഭിനന്ദനങ്ങള്‍.... തുടങ്ങിവച്ചവ കൃത്യമായും വ്യക്തമായും അവതരിപ്പിച്ചിരിക്കുന്നു.
പുനഃര്‍ വിചിന്തനത്തിന് ഒരവസരം ഒരുക്കിയതിന്,പുതിയ വഴികളില്‍ അലങ്കാരിക പദങ്ങളുടെ പ്രലോഭനങ്ങളെ അവഗണിച്ച് സ്വന്തമായൊരു ശൈലിക്ക് പ്രയത്നിക്കാന്‍ വഴിയൊരുക്കിയ അരൂപിയോട് സജിയ്ക്ക് നന്ദി പറയാം.വസ്തുനിഷ്ഠാപരനായ വിമര്‍ശകന്‍ എന്നനിലയ്ക്ക് ശങ്കാ ലേശമില്ലാതെ സൗഹൃദമാവാം.സ്തുതിപാഠകരേക്കാള്‍ അത് താങ്കളുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കും.
“എന്നെ കൈവച്ചവരെത്രപേരാന്നുനോക്കെടീ!!
അമ്മമാർക്കു അഭിമാനിക്കാം മകന്റെ ഹിറ്റ് കൌണ്ടർ കണ്ട്.
സംഭവിച്ചതെല്ലാം ഗുഡിന്
സംഭവിക്കുന്നതും ഗുഡിന്
ഇനി സഭവിക്കാന്‍ പോകുന്നതും ഗുഡിന്
(കടപ്പാട് : തുറുപ്പു ഗുലാന്‍ - മമ്മൂട്ടി)
അരൂപിക്കും സജിക്കും നന്മ നേരുന്നു....
കംസനെ നിഗ്രഹിക്കുവാന്‍ ക്യഷ്ണന്‍ ജനിച്ചു.
രാവണനെ നിഗ്രഹിക്കുവാന്‍ ശ്രീരാമനും.
സജിയെന്ന പ്രേമപൂജാരിയെ നിഗ്രഹിക്കുവാന്‍ നീ തന്നെ വേണ്ടി വന്നല്ലോടാ കുഞ്ഞേ...
നീ ആരാ കുഞ്ഞേ..
ആരാണ് നിന്റെ അടുത്ത ലക്ഷ്യം..?
എനിക്കൊരു ചുക്കും സംഭവിക്കാന്‍ പോണില്ല..
ഞാനങ്ങു പറക്കും (കടപ്പാട്. ന.പ്രസാദ്, ആറാം തമ്പുരാന്‍)
ഉമ്മ..
നീ ഇത്രയ്ക്ക് ഭയങ്കരനാണെന്ന് എനിക്കൊരു സൂചനപോലും തന്നില്ലല്ലോട മോനേ. (കടപ്പാട്. ജഗതി, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍
അരൂപിയെന്ന മകനെ മനസ്സാ കുമ്പിടുന്നു.
ഒരു ജ്യേഷ്ഠന് അനുജനോട് തോന്നുന്നതിനേക്കാള്‍ ഗാഢവും തീക്ഷ്ണവുമല്ലേ ഒരച്ഛന് തന്റെ കുഞ്ഞിനോടുള്ള സ്നേഹവാല്‍സല്യങ്ങളും ഉത്തരവാദിത്തബോധവും...
അരൂപിയുടെ ഈ ഉദ്യമത്തെ അതിനോടേ ഉപമിക്കാന്‍ പറ്റൂ. പ്രായം കൊണ്ടല്ലെങ്കിലും പ്രവൃത്തികൊണ്ട് അരൂപിക്ക് സ്നേഹം ഉള്ളിലടക്കുന്ന ഗൌരവക്കാരനായ ഒരച്ഛന്റെ രൂപമുണ്ട്(എന്റെ കണ്ണില്‍).
ഒരു കാര്യം അറിഞ്ഞപ്പോ പറഞ്ഞിട്ട് പോകാം ന്ന് കരുതി. ഇതെഴുതി പോസ്റ്റാക്കാന്‍ വയ്യ. :)
ദാ ഇതും ( http://www.blogger.com/profile/01016973200534591941) ഇതും (http://www.blogger.com/profile/11323178207933666454) ഒരാള്‍ തന്നെയാ. കമന്റ് കുറയുമ്പോള്‍ അഡ്ജസ്റ്റ് ചെയ്യാന്‍ വേണ്ടി ഒണ്ടാക്കിയ ഒരു പരിപാടി .
സജി = ആമി = സജി
ഈ അരൂപിയെ സമ്മതിക്കണം .ഇങ്ങനെയുള്ള വിവരങ്ങള്‍ ഒക്കെ എങ്ങനെ തപ്പി എടുക്കുന്നു :)
ഒരു അവാർഡ് കവിതയുടെ നൂലു പിടിച്ചാണ് ഇവിടെ എത്തിയത്. (കഥ കേട്ടിട്ട് കുറച്ചുനാളായെങ്കിലും).
കണ്ണു തുറന്നിരിക്കെ, ബുലോഗത്തു നിന്ന് ഇത്രയും അടിച്ചുമാറ്റാമെങ്കിൽ പ്രിന്റഡ് മീഡിയയിൽ നിന്നും എന്തെല്ലാം ആവാം !!
ഏതായാലും ഈ തൂത്തു വാരൽ തുടരുക. ഇതിനും വേണം ഒരാൾ. ഭാഷയുടെ മൂർച്ചയ്ക്ക് ഒരു സല്യൂട്ടും :)
Regards !
Post a Comment