Wednesday, July 30, 2008

എവിടേ ദൈവമേ..... സത്യമെന്ന രത്നം....?!

എവിടേ..... ദൈവമേ...സത്യമെന്ന രത്നം..?!ഞാന്‍ ചോദിച്ചുപോവുകയാണ് സുഹൃത്തുക്കളേ....


ണ്ട് ഓണക്കാലത്ത് കളിപ്പന്തുകളിച്ചുനടന്ന അരൂപിക്കുഞ്ഞനെ ഓര്‍മ്മവരുന്നു.
പട്ടം 1,2,3,...
എതിര്‍ ടീം അങ്ങനെ വളര്‍ന്നുപോകുമ്പോ അരൂപിക്കുട്ടന്‍ വിളിച്ചുപറയും...
“പൊയ്ക്കോ പൊയ്ക്കോ...വളര്‍ത്തിവെട്ടാനാ അരൂപിക്കിഷ്ടം!”
ഇന്നും അരൂപിക്കിഷ്ടം അതുതന്നെ..വളര്‍ത്തിവെട്ടാന്‍!

"What is wonderful about great literature is that it transforms the man
who reads it towards the condition of the man who wrote."
-C.S. Lewis - British Scholar and Novelist. 1898-1963

ഈ വരികള്‍ ലൂയിസണ്ണന്റെയാണെങ്കിലും ഞാന്‍ ഇന്നൊരു ഈ മെയിലില്‍ കണ്ടാണറിഞ്ഞത്..
(ഇനി ഇതിന്റെ മലയാളം ആരും അടിച്ചുമാറ്റിയേക്കരുതേ...!)

സജി മോഷ്ടാവല്ലെന്നുതെളിയിക്കാന്‍ സജിയും സജിയേക്കാള്‍ വ്യഗ്രതയോടെ ചില ചുറ്റുവട്ടക്കാരും കൊണ്ടുപിടിച്ച ശ്രമങ്ങളായിരുന്നല്ലോ!

മാണിക്യാമ്മയുടെ കമന്റില്‍ കണ്ടതുപോലെ ചുമ്മാ ഒരു സജിയെക്കൊന്ന് റേഷനരിവാങ്ങാന്‍ ഇനിയും അരൂപിക്കുട്ടന് താല്‍പ്പര്യമില്ല!

സജിയുടെ ഒരു കമന്റ്...എന്റെ പോസ്റ്റില്‍ ‘വിശദീകരണ’മായിക്കണ്ടു!

പടം ചെറുതാണെങ്കിലും ക്ലിക്ക് ചെയ്താല്‍ മുഴുവനും വായിക്കാം!!അതില്‍ ചോരച്ചാല്(അച്ചാറല്ല!)വീണഭാഗങ്ങള്‍ രണ്ടുവട്ടം വായിക്കൂ..!

എന്തിനേറെപ്പറയുന്നു...
“സോണിയയെ വിളിക്കൂ.. ഇന്ത്യയെ രക്ഷിക്കൂ!” എന്ന ട്യൂണില്‍ ബൂലോകര്‍ മുദ്രാവാക്യം വിളിതുടങ്ങി!
കൂട്ടത്തില്‍ സജിയുടെ മാനം കളയാന്‍ ‘തോന്ന്യാശ്രമ’ത്തില്‍ ചില ഇന്റര്‍വ്യൂകളും വന്നു!

കേരളത്തിലെ കര്‍ഷകസംഘം,നാടകസമിതി മുതലാളി, സൌദി പത്രപ്രവര്‍ത്തകസമതി പ്രസി. തുടങ്ങിയവര്‍ അതിശക്തമായി ആ ആവശ്യം ഉന്നയിച്ചു.എങ്കിലും സജി പറഞ്ഞപോലെ ഇത്തരമൊരു ഊച്ചാളി ബ്ലോഗില്‍ വന്നുകമന്റിടാന്‍ അജിത്തിനു താല്‍പ്പര്യമില്ലായിരുന്നു; നോട്ട് ഇന്ററസ്റ്റഡ്!!

എങ്കിലും അരൂപിക്ക് ആരോപണമുന്നയിച്ചിട്ട് ഒളിച്ചോടാന്‍ വയ്യ!
അരൂപിക്ക് മുഖമില്ല;എങ്കിലും വിശ്വാസ്യതയുണ്ടാവണം!

ശ്രീ.അജിത്തിന് അരൂപി ഒരു കത്തയച്ചു!

(ചിത്രത്തില്‍ ക്ലിക്കൂ..വായിക്കാം!)

അതിന് അജിത്തിന്റെ മറുപടിവന്നു!
അത് ബൂലോകര്‍ക്കുമുന്നില്‍ അദ്ദേഹത്തിന്റെ കമന്റായി അവതരിപ്പിച്ചുകാണാന്‍ അദ്ദേഹത്തിന് സന്തോഷമേ ഉണ്ടാവുകയുള്ളൂ...


(ചിത്രത്തില്‍ ക്ലിക്കൂ..വായിക്കാം!)

ഇനിയും അരൂപിക്കുട്ടന് സജിയെവച്ച് റേഷന്‍ വാങ്ങാന്‍‍ താല്പര്യമില്ല!

ഞാന്‍ ചോദിക്കുകയാണ് ബൂലോകരേ...
എവിടേ..... ദൈവമേ...സത്യമെന്ന രത്നം..?!

56 comments:

അരൂപിക്കുട്ടന്‍/aroopikkuttan said...

എവിടേ ദൈവമേ...
സത്യമെന്ന രത്നം??!

....ദേ ഇവിടെ!!

മാണിക്യം said...

ചിന്ത‍കൊണ്ട് മാലാഖമാരേയും
വചനം കൊണ്ട് മനുഷ്യരേയും
സൃഷ്ടിച്ച ദൈവമേ സ്തുതി!
ഈ അരൂപിയെ എന്തുകൊണ്ടാ സൃഷ്ടിച്ചത്‌?

മാണിക്യം said...

മിത്രസം‌പ്രാപ്തിയില്‍
പറയും പോലെ
കാരണമുണ്ടായിട്ടണല്ലൊ
മൈത്രിയുണ്ടാകുന്നതു
കാരണമുണ്ടായിട്ടു
തന്നെയാണു ശത്രുതയും‌
അതു കൊണ്ടു ബുദ്ധിശാലികള്‍ മൈത്രിയാണുപുലര്‍ത്തേണ്ടത്‌.
ശത്രുതയല്ല.
സജിയും അരൂപിയും
ഒന്നു ചേര്‍ന്ന്
മിത്രങ്ങളായി വര്‍ത്തിക്കുക.

SreeDeviNair said...

കുട്ടാ,

സത്യമെന്നും,ജയിക്കട്ടെ,
എന്നെന്നും,നന്മകള്‍നേരുന്നൂ...
സ്നേഹത്തോടെ,

അമ്മ.

വി.ആര്‍. ഹരിപ്രസാദ്‌. said...

aroopikkuttan,
well done.
:)

ഗോപക്‌ യു ആര്‍ said...

മിന്നുന്ന സൂര്യന്‍
വിളങ്ങുന്ന നേരത്ത്‌
മിന്നാമിനുങ്ങിന്‌
ശോഭയുണ്ടോ?

മിന്നാമിനുങ്ങിനെപ്പറ്റി
എനിക്ക്‌ തോന്നിയിട്ടുള്ളത്‌
അദ്ദേഹം സ്ത്രീകളുടെ
ബ്ലോഗില്‍ മാത്രം
നീട്ടിപ്പിടിച്ച്‌
കമന്റുന്ന ആളാണ്‌ എന്നാണ്‌
ഒരു-ലേഡീസ്‌ മാന്‍--
[ഞാനിനി എന്തുമാത്രം ചീത്ത
കേള്‍കേണ്ടിവരുമോ ആവോ?]

എങ്കിലും അരൂപി...ബ്ലോഗില്‍
ശ്രദ്ധ നേടുക എന്ന ലക്ഷ്യം കണ്ടുവല്ലോ! അതുകൊണ്ട്‌ ചോദിക്കട്ടെ...

ആറാംതമ്പുരന്‍ സ്റ്റ്യലില്‍..
""നീ ആരാണ്‌?
എന്താ നിന്റെ ലക്ഷ്യം?""
ബാക്കി ഡയലോഗുകള്‍
ഓര്‍മ്മിക്കുക....

[പിന്നെ ഞാനിനി..
.പത്തായത്തില്‍ ഇല്ലേ!!]

Anonymous said...

അജിത് അരൂപിക്ക് എഴുതിയ മറുപടി വായിക്കുമ്പോള്‍ തന്നെ മനസിലാക്കാം സജി അജിത്തിന്റെ വരികള്‍ മോഷ്ടിക്കുകയും അതിനെ ക്രീം പുരട്ടി പ്രചോദനം എന്ന രീതിയില്‍ ആക്കുകയും ആയിരുന്നു എന്ന്.

സജിയോടുള്ള ശക്തമായ പ്രതിക്ഷേധം ഇവിടെ രേഖപ്പെടുത്തുന്നു. സജി തുടങ്ങിവന്ന ഇതിനു മുന്‍പത്തെ കേരള്‍സ് . കോ പ്രശ്നത്തില്‍ തുടങ്ങി ബ്ലോഗുകറുപ്പിക്കുന്നവരുടെ സംഘം ഇതൊന്നും കാണുന്നില്ലേ? എന്തേ ബ്ലോഗര്‍ മോഷ്ടിച്ചാല്‍ അത് പുണ്യ പ്രവര്‍ത്തികളുടെ ലിസ്റ്റില്‍ ആണൊ വരുക?

ആരെങ്കിലുമൊക്കെ നയം ഒന്നു വ്യക്തമാക്കിയിരുന്നെങ്കില്‍ നന്നായിരുന്നു.

ഹരിയണ്ണന്‍@Hariyannan said...

അഭിനന്ദനങ്ങള്‍...

അരൂപീ..
ഞാനും ചോദിക്കുന്നു!

എവിടേ ദൈവമേ..സത്യമെന്ന രത്നം?

ഒളിച്ചോടിയോ?

M.Menon said...

അജിത് ,
വളരെ മൃദുലമായിട്ട് പ്രതികരിച്ചു അല്ലെ?

ബ്ലോഗുകളുമായി ബന്ധമുള്ള എന്റെ സുഹ്യത്തുക്കളുമായി ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. ആ റേഡിയോ ആവിഷ്കാരത്തിന്റെ mp3 ചിലരുടെ കൈവശം ഉണ്ടായിരുന്നു.
എന്റെ രചനകള്‍ എന്റേതാണെന്നു തെളിയിക്കാന്‍‍ എനിക്കു ബുദ്ധിമുട്ടുണ്ടായില്ല..


“അച്ചടിക്കുന്ന പുസ്തക താളുകളെപ്പോലെ തന്നെ അച്ചടക്കമുള്ളതാകട്ടെ ബ്ലോഗുകളും.”

അരൂപികുട്ടന്‍ വളരെ മാന്യമായി
ഈ വിഷയം പറഞ്ഞവസാനിപ്പിച്ചതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു..!!

ഞാന്‍ ആരെയും വ്യക്തിഹത്യ ചെയ്യുക എന്ന ഉദ്ദേശത്തോടെയല്ല ബ്ലോഗ്
നടത്തുന്നത്.താങ്കളെപ്പോലെ ബ്ലോഗില്‍ സജീവമല്ലാത്ത പലരുടേയും വരികള്‍
മോഷ്ടിക്കപ്പെടുന്നുണ്ട്..
ചില മോഷണങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നു.
സജിയോട് വ്യക്തിപരമായി ഒരു വിരോധവുമില്ല
എന്നിട്ടും മനസ്സിലാവാത്തത് ആര്‍ക്കാ
സജി പരത്തി പരത്തി പറയുന്നത് മനസില്ലാവുന്നില്ലേ ?
സജിയുടെ സാഹിത്യ സൃഷ്ടികളുടെ മാഹാത്മ്യം അല്ല സജിയെ ബൂലോകത്ത് പോപ്പുലര്‍ ആക്കിയത് , പിന്നെയോ ഒര്‍കുട്ടിങ്ങും ചാറ്റിങ്ങും കമന്റിങ്ങും വഴി പുള്ളി സൌഹൃതം എന്ന് പറയുന്ന പഞ്ചാരയടി എനിക്ക് മുന്നെ കമന്റിട്ട ഗോപക് പറഞ്ഞപോലെ “ഒരു -ലേഡീസ്‌മാന്‍”
വിഷയ ദാരിദ്ര്യം വരുമ്പോള്‍ വരികള്‍ കടം കൊള്ളുക , മോഷണം ഒരു കലയാ
അപ്പൊ നീ ഒരു കലാകാരനും,
ഹും കലാകാരന്മാര്‍ക്ക് സ്തുതിപാഠകരും!
പക്ഷെ സജി കള്ളം ഇനി പറയാതെ.
സത്യം വെളിച്ചത്തു വന്നില്ലേ ?..
ഇനി എന്തിനാ‍ കിടന്നുരുളുന്നേ ?

കുഞ്ഞന്‍ said...

അരൂപി മാഷെ..

കഴിഞ്ഞ പോസ്റ്റിലും ഈ ഭാഗം അവിടെയുംഉണ്ടായിരുന്നല്ലൊ..അവിടെനിന്നും കട്ട് ചെയ്ത് പുതിയ പോസ്റ്റാക്കിയല്ലെ..ആകെ ഗണ്‍ഫ്യൂസ്യം..!

വിചാരം said...

:)

വിചാരം said...

:)

അഞ്ചല്‍ക്കാരന്‍. said...

അഭിനന്ദനങ്ങളുടെ ഒരു കൂട പൂക്കള്‍! താങ്കള്‍ വിജയിച്ചിരിയ്ക്കുന്നു.

വിചാരം said...
This comment has been removed by a blog administrator.
krish | കൃഷ് said...

‘സത്യ’വതിയെന്ന ‘രത്ന’കുമാരിയോ.. അതാരഡേയ്..എവിടഡേയ്..

‘എന്നെപ്പോലെ നാലുവരി മലയാളത്തില്‍ എഴുതാന്‍ കഴിയുമോ’ എന്ന് വെല്ലുവിളിച്ചതും അത് ഏറ്റെടുത്ത് ആ വെല്ലുവിളിക്കുള്ള പ്രചോ’ധനം’ ( അതോ തന‘മോ.. ഹാ എന്തരുമാകട്ടെ) ത്തിന്റെ ഉറവിടം കണ്ടെത്തിയതും കൊള്ളാം.

ഈ ലോകത്ത് പുണ്യവാളന്മാരായി ആരുമില്ല.

ഇപ്പോ ദാ.. ‘ഉദയഭാനു’വും മെയില്‍ രൂപത്തില്‍ രംഗത്തു വന്ന സ്ഥിതിക്ക് സജി ഒരു മാപ്പ് പറഞ്ഞ് സംഗതി ഗോമ്പ്ലിമെന്റ്സാക്കഡേ. വെറുതെ എന്തിനാ ..


(ഡേയ് അരൂപി, ഈ ‘വേര്‍ഡ് വെരി’യെ കൊണ്ട് പൊറുതിമുട്ടി, എടുത്ത് മാറ്റിക്കോ..ഇല്ലേല്‍ ഹാ..
സ്വരൂപിയാണേലും..)
:)

കനല്‍ said...

വിമര്‍ശനങ്ങള്‍ മാത്രം വിഷയമാക്കി പോസ്റ്റുകള്‍ ഉണ്ടാക്കി കൈയ്യടി വാങ്ങി കൂട്ടികൊണ്ടിരിക്കുന്ന അരൂപികുട്ടനെ ഒന്ന് വിമര്‍ശിച്ചോട്ടെ...(സൌഹ്യദപരമായ മ്യദുത്തം ഇല്ലാതെ)
അരൂപികുട്ടന്റെ
“സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!! ”
എന്ന പോസ്റ്റ് ഞാന്‍ വായിച്ചിരുന്നു. അതിലെ വിഷയത്തിന് സജി ചേട്ടനോടുള്ള(കുരുവാണുപോലും) കടപ്പാട് അരൂപികുട്ടന്‍ ലിങ്ക് സഹിതം മാന്യമായി പ്രതിപാദിച്ചിരുന്നു.

എന്നാല്‍ ഒരു മോഷണകഥ തെളിവു സഹിതം വിഷയമാക്കി ഒരു പോസ്റ്റ് വന്നല്ലോ? ആ തെളിവുകള്‍ അരൂപി ഒറ്റയ്ക്ക് കണ്ടെത്തിയതാണെന്ന് ഞാന്‍ കരുതുന്നില്ല. മറ്റു ചില അരൂപികുഞ്ഞുങ്ങള്‍ക്കും (ഒന്നോ രണ്ടോ) ആ തെളിവുകള്‍ കണ്ടെത്തിയതില്‍“കടപ്പാട്” ഉണ്ടാവും. ആ “കടപ്പാട്” ഇല്ലാതെ ഈ “കടപ്പാടില്ലായ്മയെ” വിമര്‍ശിച്ചത് ശരിയായില്ല.
@ സജിയോട്
സജിയ്ക്ക് സ്വന്തമായി നല്ല സ്യഷ്ടികള്‍ ബൂലോകത്ത് കാഴ്ചവയ്ക്കാന്‍ കഴിയും, ഈ വിമര്‍ശനങ്ങള്‍ സജിയുടെ ആത്മവിശ്വാസത്തെ നശിപ്പിക്കാതിരിക്കട്ടെ.തെറ്റുകള്‍ മൌനമായിട്ടെങ്കിലും അംഗീകരിച്ച് തിരുത്തുവാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇത്രയും വഷളാകില്ലാരുന്നു.
സജിയ്ക്ക് ഇനിയും നല്ലരചനകള്‍ ആരുടെയും പ്രചോദനമില്ലാതെ സ്യഷ്ടിക്കുവാന്‍ കഴിയട്ടെ.ഇനിയുള്ള പ്രചോദനങ്ങള്‍ കടപ്പാട് മനപൂര്‍വ്വമൊ അല്ലാതെയോ വിസ്മരിക്കില്ലെന്ന് മനസില്‍ തീരുമാനമെടുത്ത് നന്നാവൂ.

ആരുടെയും വീഴ്ചയില്‍ ഞാനും ആഹ്ലാദിക്കുന്നില്ല, സജിയും എന്റെ സുഹ്യത്ത് തന്നെയാണ്. ഇനി സൌഹ്യദം അദ്ദേഹം ഇഷ്ടപെടുന്നില്ലെങ്കിലും..

Hari said...

വളരെ മോശമായ ചര്ച്ചക്ക് വ്യത്തികെട്ട തുടക്കം കുറിച്ച്തു..നീ ആണു അമ്പാ...ആരാ നീ...സ്വന്തം അചനും അമ്മയുടെയും പേര് അറിയാത്തവര് / പ്രതികരിക്കാതിരിക്കുക...സ്ത്യം ജയിക്കട്ടെ....ആരും ആരെയും പിന്താങ്ങേണ്ട ആവശ്യം ഇല്ല അമ്പാ....നല്ല ഭാഷയില് നമ്മുക്കു സംസാരിക്കാം....അതല്ലെ നല്ലതു?
വിചാരം...അജിതിനു സജിയുടെ മേല് പരാതി ഇല്ലെങ്കില്...പരാതിപ്പെട്ടെ അടങ്ങൂ എന്നാണോ?
ഈ വിഷയം ഇനിയും വലിച്ചു നീട്ടണോ?
അജിതും സജിയും കൂടി ഈ പ്രശനം തീറ്ക്കട്ടെ...അരൂപി ഇനിയും എരി തീയില് എണ്ണ ഒഴിക്കേണ്ട..

Sarija N S said...

അരൂപിക്കുട്ടാ,
കമണ്ടുകള്‍ വഴിമാറിത്തുടങ്ങി. നീയും മതിയാക്കുക.

“അച്ചടിക്കുന്ന പുസ്തക താളുകളെപ്പോലെ തന്നെ അച്ചടക്കമുള്ളതാകട്ടെ ബ്ലോഗുകളും.”

അജിത്തിന്റെ ഈ വരികള്‍ നിന്റെ ഉദ്യമത്തെ സപ്പോര്‍ട്ട് ചെയ്യുന്നതാണ്. ഒപ്പം മോഷണത്തോടുള്ള എതിര്‍പ്പ് വെളിപ്പെടുത്തുന്നതും. ഉടമസ്ഥന് പരാതിയില്ലെങ്കില്‍ പോലും വിഡ്ഡികളാകാന്‍ വായനക്കാര്‍ക്ക് വയ്യ. അതു കൊണ്ട് സാഹിത്യ മോഷണങ്ങള്‍ ഇനിയുണ്ടാകാതിരിക്കട്ടെ.

സജി ഇനിയും എഴുതുക... ഇതിനെ വ്യക്തിപരാമായി എടുക്കാതിരിക്കുക.

അരൂപിക്കുട്ടാ വീണ്ടും പ്രതീക്ഷിക്കുന്നു ...

മര്‍ക്കോസ് മാപ്ല said...

സ്നേഹിതരെ,
ഇവിടെ കാര്യങ്ങള്‍ ഏതാണ്ട് വ്യക്തമായിരിക്കുന്നു.

അരൂപി പറയുന്നത്തില്‍കാര്യമുണ്ട്.
സജിയുടെ പക്ഷത്ത് പിശകും ഉണ്ട്.

പക്ഷേ, ഇതിന്‍ ഒരു അവസാനം വേണ്ട്ടേ?

അരൂപിയും,സജിയും കൈകൊടുത്ത് മറുത്തു പൊറുത്തൂ എന്നു പറഞ്ഞു
അവസാനിപ്പിക്കൂ..

നമുക്ക് അല്പം അനാംവെള്ളം തളിക്കന്‍ ഡിക്കന്‍ തോട്ടുപുറത്തിനെയും ക്ഷണിക്കാം..

നമ്മള്‍ എല്ലാം ചേരുന്നതല്ലേ ഈ ബുലോകം!

ഇതുകൊണ്ടൊക്കെ തന്നെയല്ലെനമ്മള്‍ മലയാളികള്‍ ആയിരിക്കുന്നത് ..

നമുക്ക് മുന്‍പോട്ടു പോകാം..

ദേവന്‍ said...

ബ്ലോഗ് വായന ഏതാണ്ട് റീഡറില്‍ കിട്ടുന്നത് മാത്രമായിപ്പോയി. ഇതും അവിടെന്ന് കിടച്ചത് തന്നെ.

അജിത്ത് പറഞ്ഞതാണ്‌ ഇമ്പ്രസ്സീവ് ആയി തോന്നിയത്. തനിയേ ഉരുത്തിരിയുന്ന ഒരു സദാചാരം ബ്ലോഗിനുണ്ടാവേണ്ട കാലമായി. (അതിനു ഗ്രൂപ്പും സംഘടനയും ചെയിന്‍ മെയിലും മത്തങ്ങയുമൊന്നും വേണ്ട)

സാധാരണ (മലയാളത്തിലല്ല) ബ്ലോഗ് എഴുതുമ്പോള്‍
മറ്റൊരാളിനെ ഉദ്ധരിക്കുകയാണെങ്കില്‍ അത് ക്വോട്ട് ആണെന്നും, മറ്റൊരാളിന്റെ വരികള്‍ ചിത്രങ്ങള്‍ മറ്റു ക്രിയേറ്റീവ് എന്‍ഡീവറുകള്‍ (പ്രൊഫൈല്‍ തുടങ്ങി ഷെയറിങ്ങ് കമന്റ് വരെ) എന്നിവ ഉപയോഗിക്കുകയാണെങ്കില്‍ അതിനു കടപ്പാടും അതേ പോസ്റ്റ്/കമന്റില്‍ തന്നെ വ്യക്തമാക്കാറുണ്ട്. മലയാളത്തിലും അതുപോലെ പലതും പാലിക്കപ്പെടേണ്ടിയിരിക്കുന്നു. എന്തിനാണ്‌ എങ്ങനെയാണ്‌ ക്രെഡിറ്റ് കൊടുക്കേണ്ടത് എന്നത് ജഡ്ജ്മെന്റ് ഉപയോഗിക്കേണ്ട ഒരു കാര്യമാണ്‌. ചിലപ്പോല്‍ ഒറ്റ വരിക്കു പോലും ക്രെഡിറ്റ് കൊടുക്കേണ്ടി വരും . ഉദാ:
"ഇതെഴുതിയതിന്‌ എന്നെ തല്ലരുത്, വിരട്ടി വിട്ടാല്‍ മതി (കട. പതാലി)"

ഒരു കാര്യം (ഈ പോസ്റ്റുമായി ബന്ധപ്പെട്ടല്ല) എനിക്ക് മനസ്സിലാവുന്നതേയില്ല. ഞാന്‍ പഠിച്ച കോളേജിന്റെ മാഗസീനില്‍ നിന്ന് പത്തു വരി കവിത എടുത്ത് എന്റെ ബ്ലോഗിലിട്ടാല്‍ തൊണ്ണൂറു ശതമാനം ഉറപ്പില്‍ അതാരും കണ്ടുപിടിക്കാന്‍ പോകുന്നില്ല, പക്ഷേ അതില്‍ "കവിത നന്നായി ദേവാ" എന്നൊരു കമന്റ് വരുമ്പോള്‍ കാണുന്ന എനിക്കറിയാം എഴുതിയ ആള്‍ ആ ഒറിജിനല്‍ കവിയെയാണ്‌ അഭിനന്ദിക്കുന്നതെന്ന്. പിന്നെ എന്തു കിട്ടാന്‍ എനിക്ക് ?

ഗുപ്തന്‍ said...

അരൂപി ആദ്യം മുതല്‍ ശ്രദ്ധിച്ചിരുന്നെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കണം എന്ന് തോന്നിയിരുന്നില്ല.

താങ്കള്‍ അവതരിപ്പിച്ച കാര്യം താങ്കള്‍ സംശയത്തിനിടയില്ലാതെ തെളിയിച്ചു.


ഇനി ശത്രുനിഗ്രഹബുദ്ധിയില്ലാതെ കൈകൊടുത്തുപിരിയണം എന്ന് പലരും സൂചിപ്പിച്ചതേ എനിക്കും പറയാനുള്ളൂ. :)

കോപ്പീറൈറ്റ് ഇഷ്യുവില്‍ അടിസ്ഥാനപരമായ ഒരു സത്യസന്ധതയിലേക്ക് വരാന്‍ എല്ലാവര്‍ക്കും ഉള്ള ഒരു ആഹ്വാനമായി മാത്രം നമുക്ക് ഇത് ഓര്‍ത്തുവയ്ക്കാം.

അരൂപിക്കുട്ടന്‍/aroopikkuttan said...

ബൂലോകസുഹൃത്തുക്കളേ...

സജി എന്ന ബ്ലോഗറോട് വ്യക്തിവിരോധം വച്ചല്ല ഞാന്‍ ബ്ലോഗ് തുടങ്ങിയത്..

ബൂലോകത്ത് വന്നസമയത്തുതന്നെ അരൂപി മിന്നാമിനുങ്ങിനിട്ട ഒരു വിമര്‍ശനക്കമന്റ് അദ്ദേഹം മോഡറേറ്റ് ചെയ്യുകയും അതില്‍ വിരോധമോ അറിഞ്ഞഭാവമോ പ്രകടിപ്പിക്കാതിരുന്ന അരൂപിക്കുട്ടന്റെ ബ്ലോഗില്‍ വന്ന് വെല്ലുവിളികളുയര്‍ത്തിയത് അദ്ദേഹം തന്നെ..
തന്റെ സാഹിത്യം ഉദാത്തമാണെന്ന അഹംഭാവം സാഹിത്യലോകത്ത് പുത്തരിയല്ലെങ്കിലും സജിയുടെ വെല്ലുവിളി പ്രതികരണമര്‍ഹിക്കുന്നുവെന്ന് അരൂപിക്ക് തോന്നി. തുടര്‍ന്ന്.. സാഹിത്യവിമര്‍ശകമായി ഒരു പോസ്റ്റിട്ടു!

സജി എന്നെ വിടാന്‍ ഒരുക്കമല്ലായിരുന്നു...

അരൂപി അന്ധനല്ലാത്തതുകൊണ്ടും സജിക്ക് ആവോളം ശത്രുക്കളുള്ളതുകൊണ്ടും സജിയുടെ സാഹിത്യത്തിന്റെ നട്ടെല്ലുകാണാന്‍ അധികം വൈകിയില്ല!

ഞാന്‍ സജി എന്ന വ്യക്തിയെയല്ല;അദ്ദേഹത്തിന്റെ രചനകളെയാണ് വിമര്‍ശിച്ചത്..
അല്ലെങ്കില്‍ അദ്ദേഹം കാണിച്ച അവിവേകങ്ങളെ!

ഇനിയും സ്വയം തിരുത്താന്‍ സജി തയാറാവുകയും കലര്‍പ്പില്ലാത്ത ആശയങ്ങളും വരികളുമായി സജീവമാവുകയും ചെയ്യണമെന്ന് ഞാന്‍ സൌഹാര്‍ദ്ദപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

ദേവന്‍ വന്നതിലും പറഞ്ഞതിലും ഉള്ള “അജിത്തിന്റെ വരികള്‍” മാത്രം ഒന്നുകൂടി ബൂലോകര്‍ വായനക്കെടുക്കണം.

വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഒരു സ്വയം വിമര്‍ശനത്തിന് ബൂലോകം ചുവടുവക്കേണ്ടിയിരിക്കുന്നു.
ബൂലോക എത്തിക്സ് ആരും എഴുതിത്തയാറാക്കേണ്ടതല്ല! എങ്കിലും അവനവന്റെ സംസ്കാരത്തിന്റെ പരിമളമാവണം ഓരോ പോസ്റ്റുകളും കമന്റുകളും.

കനല്‍...
ഈ പോസ്റ്റ് എന്റെ സ്വന്തമാണ്..
അന്വേഷണാത്മകപത്രപ്രവര്‍ത്തനത്തിന്റെ ഒരു നിഘണ്ടുവിലും തെളിവുതരുന്നവനെ ചൂണ്ടിക്കാണിക്കാന്‍ പറയുന്നില്ല!


അമ്പ,വിചാരം എന്നീ ബ്ലോഗേഴ്സിനോട്..

ഞാന്‍ അസഭ്യവചനങ്ങള്‍ കൊണ്ട് ആരെയും വിമര്‍ശിച്ചിട്ടില്ല!
മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ പോലും അവ സ്വന്തം വ്യക്തിത്വത്തിനെ കീറിമുറിക്കും വിധമാകരുത്...
ഞാന്‍ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതിനെ ഒരു പരിധിവരെ എതിര്‍ക്കുകയും വെറുക്കുകയും ചെയ്യുന്നയാളാണ്..
ദയവായി ഇനിയും ചര്‍ച്ചകളെ സഭ്യമാക്കൂ..

കൈവിട്ടവാക്കുകള്‍ അനിയന്ത്രിതമാണെങ്കില്‍ വിമര്‍ശനം സ്വന്തം ബ്ലോഗില്‍ ഒരു പോസ്റ്റാക്കി അതിന്റെ ലിങ്ക് കൊടുത്തുകൊള്ളൂ..

അജിത്തിനെ തേജോവധം ചെയ്യുന്നതുകൊണ്ട് അദ്ദേഹം വരണമെന്നില്ല!

ഈ പോസ്റ്റോ ചര്‍ച്ചയോ ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അരൂപിക്കുട്ടന്‍ ഹൃദയപൂര്‍വ്വം ക്ഷമചോദിക്കുന്നു!

അരൂപിക്കുട്ടന്‍/aroopikkuttan said...

അളിയാ ഗുപ്താ..

നീ വന്നല്ലോ..
:)

കുറ്റ്യാടിക്കാരന്‍ said...

Mr. A. Kuttan...

അല്‍പ്പം നിഗൂഢതയോടുകൂടിയ ഒരു ;)

മാണിക്യം said...

നമ്മള്‍ വഴിയില്‍ കൂടി നടക്കുമ്പോള്‍
പല ശ്വാനശ്രേഷ്ടന്മാരും ഭത്സിക്കാറുണ്ട്
മറുപടിയായ് നമ്മള്‍ തിരിഞ്ഞു നിന്ന് കുരയ്ക്കാറില്ല
കടന്നു പോകുകയല്ലെ ഒള്ളു അതുകോണ്ട്
കടന്നു പോകുന്നവന്‍ മോശക്കരനാവുന്നില്ല ഊവ്വൊ?
വിചാരം അത്രയും കരുതിയാല്‍ മതി.
പേരില്ലാത്തവന്‍ വന്ന് പറയുന്ന വാ‍ക്കുകള്‍ക്ക്
എന്തു മറുപടി?അസഭ്യവര്‍ഷം അതൊഴിവാക്കാം.

ഹരി പറഞ്ഞതിനോട് ഞാനും യോജിക്കുന്നു
“ഇനിയും വലിചു നീട്ടണ്ടല്ലൊ ... ”
സജി, മൂസ്സ പറഞ്ഞതേ ഞാനും പറയുന്നുള്ളു
സജിക്ക് കഴിവുണ്ട് അത് തെളിയിക്കാം
അജിത് വളരെ പക്വതയുള്ള മറുപടിയാണ് പറഞ്ഞത് ആരെയും നോവിക്കാതെ!

അരൂപികുട്ടന്‍ വാക്കുകളിലൂടെ ഒരിക്കല്‍ കൂടി
അദ്ദേഹത്തിന്റെ മാന്യത വ്യക്തമാക്കി.
സംഭവിച്ചതിലെ നന്മകള്‍ നമുക്ക് കൂട്ടിവയ്ക്കാം
അസുഖകരമായത് മറക്കാം പൊറുക്കാം
ആരോഗ്യപരമായ , സ്നേഹപരമയാ
ഒരു സംവാദവേദിയാക്കാം ഇവിടം,
എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു ..

ഗുപ്തന്‍ said...

അരൂപിക്കുട്ടന്‍/aroopikkuttan said...
അളിയാ ഗുപ്താ..

നീ വന്നല്ലോ..
:)

<<< അരൂപി എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല സത്യായിട്ടും. നമ്മള്‍ തമ്മില്‍ മുന്‍ പരിചയം ഒന്നുമില്ലല്ലോ..ഉവ്വോ?

കടത്തുകാരന്‍/kadathukaaran said...

അസഭ്യ വര്‍ഷത്തിന്‍റെ ഭാരം താങ്ങാനാവതെ ഗൂഗിള്‍, ബ്ലോഗ് സര്‍വ്വീസ് നിര്‍ത്താന്‍ ഇടവരാതിരിക്കട്ടെ. സജിക്ക് തെറ്റ് പറ്റിയിട്ടുണ്ട് എന്ന് ഇപ്പോഴെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ഇപ്പോള്‍ തന്നെ വന്ന് പറഞ്ഞ് സോള്‍വ് ചെയ്യൂ. നമുക്കിടയില്‍ ആരും വലിയവനോ ചെറിയവനോ ഇല്ല. ഇവിടെ പകുതിയിലേറെ പേര്‍ മോഷണം കലാ പരിപാടി ചെയ്യുന്നവരാണ്, ചുരുക്കം ചിലര്‍ പിടിക്കപ്പെടുന്നു, അത്രമാത്രം കരുതുക. സജിയുടെ ഒട്ടനവധി സൃഷ്ടികള്‍ നല്ല നിലവാരം പുലര്‍ത്തുന്നതാണ്(ഞാന്‍ ഇന്നാന്‍ സജിയുടെ ബ്ലോഗ് ആദ്യമായി സന്ദര്‍ശിക്കുന്നത്), അതിലേക്ക് കരിനിഴല്‍ വീഴാതിരിക്കണമെങ്കില്‍ തെറ്റ് സമ്മതിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു. തെറ്റ് സംഭവിക്കുന്നത് സാധാരണവും മാനുഷികവുമാണ്, പക്ഷെ മാപ്പ് ചോദിക്കുക എന്നത് ചെറിയ കാര്യമല്ല, വലിയ മന്സ്സുള്ളവനേ അത് സാധിക്കൂ. സജിക്കതാവുമെന്ന് കരുതുന്നു.

kuttoosan said...

"മോനേ..അരൂപീ...നീയാരായാലും
സംഗതി കലക്കി....
ലിപ്സ്റ്റിക്കിടാത്ത ചുണ്ടുകൊണ്ട്‌
കുട്ടൂസന്റെ വക ഒരായിരം ഫ്രീക്വിസ്‌

എഴുത്തിലൊരു 'ബെര്‍ളി' ടച്ച്‌
ശൈലിയിലൂടെ 'കാപ്പിലാന്‍' ടച്ച്‌
എതിര്‍പ്പിലൊരു 'അന്യന്‍' ടച്ച്‌
സര്‍ച്ചിലൊരു 'നന്ദു' ടച്ച്‌..
പക്ഷെ ആകെ മൊത്തം
വണ്‍ ആന്റ്‌ ഓണ്‍ലി അരൂപി ടച്ച്‌

പൊരേല്‍ പോയി
ഡാകിനിയോടും
ലുട്ടാപ്പിയോടും ഒന്നാലോചിക്കട്ടെ...
എന്നിട്ട്‌ വേണം
അരൂപി ഫാന്‍സ്‌ അസോസിയേഷനില്‍
ചേരാന്‍...."

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതിലൊന്നു കമന്റാന്‍ വന്നതാ, അപ്പഴാ താഴേ ദേ ഇത് കണ്ടത്.
ഒന്നു ഞെട്ടി.പറയാന്‍ വന്നത് ആവിയായിപ്പോയി

“എന്നെ കൈവച്ചവരെത്രപേരാന്നുനോക്കെടീ!!“

മയൂര said...

അരൂപിയുട പോസ്റ്റും കമന്റുകളും വായിച്ച് വരുകയായിരുന്നു കുറച്ചുദിവസമായി.

അജിത് അരൂപിക്ക് എഴുതിയ മറുപടിയില്‍ മനസില്‍ ഉണ്ടായിരുന്ന ചോദ്യങ്ങാളുടെയുത്തരം അടങ്ങിരിക്കുന്നു.

നന്നായി അരൂപ്പീ, ഹാറ്റ്സ് ഓഫ് ടു യൂ...:)

അരൂപിക്കുട്ടന്‍/aroopikkuttan said...

ഗുപ്താ..

അളിയാ..
ഇന്റര്‍‌നാഷണല്‍ കാളേജ് ആഫ് അനോണിമിറ്റിയില്‍ നമ്മളൊരു ബഞ്ചിലിരുന്നല്ലേ പഠിച്ചത്...?
ഗ്ലാസ്‌മേറ്റ്സ്!!

നീ എല്ലാം മറന്നല്ലേ?
കള്ളാ..

:)

ഹാരിസ്‌ എടവന said...

പ്രിയപ്പെട്ട അരൂപി
താങ്കളുടെ അന്വേഷണ തല്പരതയെ സമ്മതിച്ചിരിക്കുന്നു.
എന്റെ അനുഭവം കൂടി പറയുന്നു.
ഞാന്‍ കാണാതാവുന്ന പെണ്‍കുട്ടികള്‍ എന്ന പേരില്‍ എഴുതിയ കവിത പവിത്രന്‍ തീക്കുനിയുടെ ഒരു കവിതയുമായി സാമ്യതകാണിക്കുന്നുവെന്നു ഒരു വായനക്കാരന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഞാനാ കവിതയുടെ അവസാനം ആ കാര്യം ചുവപ്പുകളറില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വായന കുറയുന്നതും വിഷയ ദാരിദ്ര്യവുമൊക്കെ കോപ്പിയടിക്കു കാരണമാവുന്നു.
എഴുത്തു പ്രണയത്തെ പ്പറ്റിമാത്രമാവുകയും പലതിലും സീരിയലിന്റെയും പൈങ്കിളി സാഹിത്യങ്ങളുടെയും ബാധയുണ്ടാവുകയും ചെയ്യുന്നതാണു വലിയൊരു പ്രശ്നം.എന്തിരുന്നാലും വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക.തെറ്റികാര്‍ തിരുത്തുക.
എഴുത്തു സജീവമാവട്ടെ.

smitha adharsh said...

ഞാന്‍ വഴി തെറ്റി വന്നതാണേ..

സുന്ദരന്‍ said...

അപ്പോള്‍ എല്ലാം പറഞ്ഞപോലെ

ഏവരിബെഡീ ഗോ ട്ടു യുവര്‍ ക്ലാസസ്


കുട്ടാ, അടുത്തത് എപ്പഴാ

Anonymous said...

പ്രിയപ്പെട്ട അരൂപി
താങ്കളുടെ അന്വേഷണ തല്പരതയെ സമ്മതിച്ചിരിക്കുന്നു.

:):):) :) :) :)

Its also a copy

Anonymous said...

Jana gaṇa mana adhināyaka jaya hē
Bhārata bhāgya Vidhātā
Pañjāba Sindhu Gujarāṭa Marāṭhā
Drāviḍa Utkala Baṅga
Vindhya Himācala ẏamunā Gaṅgā
Ucchala jaladhi taraṅga
Tava śubha nāmē jāgē
Tava śubha āśiṣa māgē
Gāhē tava jaya gāthā
Jana gaṇa maṅgala dāyaka jaya hē
Bhārata bhāgya vidhātā
Jaya hē jaya hē jaya hē
Jaya jaya jaya jaya hē

വിചാരം said...

പ്രിയ ബ്ലോഗരെ....
ഇത് വായിച്ച് നിഷ്പക്ഷമായ വിലയിരുത്തലിലൂടെ സത്യം മനസ്സിലാക്കുക.
ആരാണ് അരൂപി ?
അരൂപിയ്ക്കെങ്ങനെ സജിയുമായി അഭിപ്രായ വിത്യാസമുണ്ടായി ?
അരൂപിയും അജിത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ ?
എന്തുകൊണ്ട് അരൂപി ഇങ്ങനെയൊരു വേഷം കെട്ടി അതില്‍ അജിത്തിന് ബന്ധമുണ്ടോ ?
അരൂപി അമേരിക്കയിലോ (അമേരിക്കയില്‍ നിന്നാണ് അരൂപി ലോഗ് ചെയ്യുന്നത് )
എങ്ങനെ അരൂപിയ്ക്ക് അജിത്തിന്റെ ഓര്‍ക്കൂട്ടിലെ ഫയല്‍ ലഭിയ്ക്കുന്നു ?.


അരൂപി എന്നത് ഒരു ബ്ലോഗറാണ് (പേര് ഞാന്‍ അടുത്ത കമന്റില്‍ പറയുന്നതായിരിക്കും )
അരൂപി അരൂപി അല്ലാതിരിക്കുമ്പോള്‍ തുടങ്ങി ചെറിയ അസൂയ സജിയെ നശിപ്പിക്കണമെന്ന ചിന്തവരെ എത്തി അതിന്റെ പരിണിത ഫലമാണ് സജിയ്ക്കെതിരായി രൂപമില്ലാതെ രംഗത്ത് വന്നിരിക്കുന്ന അരൂപി കുട്ടന്‍.
അരൂപിയും അജിത്തും നല്ല ചങ്ങാതിമാരാന് അവര്‍ ഓര്‍ക്കൂട്ടിലെ ഫ്രന്റ്സുമാണ്.
അരൂപിയുടെ ശ്രദ്ധയില്‍ പെട്ട വരികള്‍ അജിത്തുമായി സംസാരിച്ചു അജിത്ത് സജിയ്ക്ക് എഴുതാന്‍ അനുവാദം കൊടുത്തത് പോലെ തന്നെ അരൂപിയ്ക്കും സജിയ്ക്കെതിരെ എഴുതാന്‍ അനുവാദം കൊടുത്തു. അതിന് കാരണം അജിത്തിന്റെ ചില വരികള്‍ കാരണം അജിത്തിനേക്കാള്‍ സജി കയ്യടി വാങ്ങിയ്ക്കുന്നതില്‍ വിഷമം കൊണ്ടായിരിന്നു.
അരൂപി അമേരിക്കയിലല്ല പിന്നെ എങ്ങനെ അരൂപി ലോഗ് ചെയ്യുമ്പോള്‍ അമേരിക്കയില്‍ എന്ന കാണിക്കുന്നു. ഈ മെയില്‍ വഴി അയക്കുന്ന കമന്റുകള്‍ അമേരിക്കയിലുള്ള ചങ്ങാതി വഴി അത് കമന്റുന്നു. (ഇതിന് തെളിവുണ്ടോ എന്നു ചോദിച്ചാല്‍ സമയാ സമയങ്ങളില്‍ എല്ലാ തെളിവുകളും ഹാജരാക്കും) .
അജിത്തിന്റെ ഓര്‍ക്കൂട്ടിലെ ഫ്രന്റ്സ് ആയതിനാലാണ് അജിത്തിന്റെ ഓര്‍ക്കൂട്ടിലെ പേപ്പര്‍ കട്ടിംഗ് അരൂപിയ്ക്ക് കിട്ടിയത്. (ഈ ചോദ്യം ഹരി ചോദിച്ചിരിന്നു അരൂപി മൌനം പാലിക്കുകയാണ് ചെയ്തത്, അരൂപിക്കിവിടെ ചെറിയ വിഢിത്തരം പറ്റി അരൂപി ഒരല്പം കടന്ന് ചിന്തിച്ചിട്ടുണ്ടായിരുന്നെങ്കില്‍ അജിത്തിനെ കൊണ്ടു അരൂപിയ്ക്ക് മെയില്‍ ചെയ്യിപ്പിക്കാമായിരിന്നു അതരൂപി തെളിവായി സ്ക്രീന്‍ ചെയ്തിടുമായിരുന്നു. തിയ്യതി കഴിഞ്ഞല്ലോ ഇനിയത് പറ്റില്ല) .


ആരാണ് അരൂപി എന്നതിന് എന്തു തെളിവാണ് എന്നതാണ് അരൂപിയായ എന്റെ ചങ്ങാതി യഥാര്‍ത്ഥ വേഷത്തില്‍ എന്നോട് ചോദിച്ചത് (ഈ അരൂപി സജിയുടേയും അജിത്തിന്റേയും എന്റേയും ചാറ്റ് ചങ്ങാതിയാണ്).

അന്വേഷണാത്മകം എന്നു പറഞ്ഞു ബൂലോകരെ കബളിപ്പിയ്ക്കുക മാത്രമല്ല അരൂപി ചെയ്തിരിക്കുന്നത്, സജി എന്ന ബ്ലോഗറെ തികച്ചും മാന്യമല്ലാത്ത രീതിയില്‍ തേജോവധം തന്നെയാണ് ചെയ്തിരിക്കുന്നത്. സജിയും അജിത്തും തമ്മിലുള്ള കാര്യങ്ങള്‍ അജിത്ത് വഴി അരൂപി അറിഞ്ഞിട്ടാണ് എന്നതിനാല്‍ സജിയോട് അജിത്ത് ചെയ്തതാണ് ഏറ്റവും വലിയ വഞ്ചന. ഒരു ഭാഗത്ത് തന്റെ ബൌദ്ധിക സ്വത്ത് കടം കൊടുക്കുകയും മറുഭാഗത്ത് അതിനെതിരെ കേസു കൊടുക്കുകയും എന്ന രീതി .
പ്രതീക്ഷിക്കുക വിശദമായ മറ്റൊരു കമന്റ്

ഗുപ്തന്‍ said...

ഹഹഹ ബെസ്റ്റ്

എന്റെ വക കുറച്ചു ചോദ്യം കൂടി

1. അരൂപിയുടെ പേരെന്താ?
2. അരൂപിയുടെ നാളെന്താ?
3. അരൂപിയുടെ റേഷന്‍ കാര്‍ഡ് ഏതു പഞ്ചായത്തിലാണ്?
4. അരൂപിയുടെ അണ്ടര്‍ ഗാര്‍മന്റ്സ് ഏത് ബ്രാന്‍ഡാണ്?
5. അല്ലിക്ക് ആഭരണം എടുക്കാന്‍ എന്താ ഞാന്‍ കൂടെ പോയാല് ?

ഇതിന്റെ ഒക്കെ ഉത്തരം പറഞ്ഞിട്ട് നീ ഇനി ബ്ലോഗിയാല്‍ മതി.

( ചോദ്യങ്ങള്‍ക്ക് സ.ശശിയോട് കട.)

വിചാരം said...

ഗുപ്താ നീ വിഷമിക്കാണ്ടിരി മുത്തേ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്. ഒരാളെ ക്രൂശിക്കുന്നതിനൊരു പരിമിധിയുണ്ട് അതും വിട്ട് അതിനപ്പുറത്തേയ്ക്ക് പോയതുകൊണ്ടാണ് എന്റെ അന്വേഷണം.. ക്ഷമി മോന്യോ കാത്തിരിന്നു കാണാം മറ്റു ബ്ലോഗേര്‍സ്സിന്റെ അഭിപ്രായം കൂടി അറിയാനാണ് ഞാന്‍ കാത്തിരിക്കുന്നത്, ഇവിടെ എന്നെ അറിയുന്നവര്‍ക്കറിയാം എനിക്കാരോടും പ്രത്യേകിച്ച് പ്രതിബദ്ധതയില്ലാന്ന് എന്റെ നിലപാടുകള്‍ അതില്‍ ഞാന്‍ വെള്ളം ചേര്‍ക്കാറില്ല ആ നിലപാടാണ് സജിയ്ക്കു വേണ്ടിയുള്ള എന്റെ അനന്വേഷണവും കണ്ടെത്തലും .. ക്ഷമി അളിയാ ..

Hari said...

ഇതിലെ രംഗങ്ങള്‍ വഷളാക്കുന്നതു അനോണികളാണു...എനിക്കും നിങ്ങ്ല്ക്കും ഇതു ചെയ്യാം...വിചാരത്തിനു തന്നെ ഒരു കമന്റ് മുകളില്‍ പോസ്റ്റ് ചെയ്തു അതിനു തന്നെ മറുപടി നല്‍കാം...അരൂപിക്കും ആകാം...അരൂപികുട്ടന്റെ ബ്ലോഗിനെ കൂടുതല്‍ പ്രശസ്തിയിലെത്തിക്കാം.ഇവിടെ സജിക്കു മുഖം മൂടിയില്ല....വ്യക്മായി പേരും, താമസിക്കുന്ന ഇടവും ഉണ്‍ട്...
http://www.orkut.com/Profile.aspx?uid=5190531594734528850 ഇതു സജി
ഇനി അജിത്തിന്റെ കാര്യം...അയാളുടെ ടെലിഫോണ്‍ നമ്പര്‍ അടക്കം പ്രോഫൈലില്‍ ഉണ്‍ട്....
http://www.orkut.com/FullProfile.aspx?uid=408652473234175904

ആരാ അരൂപി??
ആരാ Jacob Varghese ???
ആരാ അമ്പന്‍????????
വിചാരവും....കൂടുതല്‍ വ്യക്തമല്ല....
(ബ്ലൊഗില്‍ ഇതിന്റെ ആവശ്യമില്ല അല്ലേ???????)

വ്യക്തമായി വിലാസവും ചിത്രങ്ങളും ഉള്ള രണ്ടു പേരെ ...സ്വന്തകാരെക്കാളും അടുപ്പം നടിച്ചു...കലാപം സ്യഷ്ടിക്കുന്ന കമന്റുകള്‍!!!!
സജിക്കും അജിത്തിനും ഇല്ലാത്ത താല്പര്യം ഇവര്ക്കും.........
സജി വല്ലതും എടുത്തിട്ടുണ്ടെങ്കില്‍ അജിത്ത് പ്രതികരിക്കും...അല്ലാത്ത പക്ഷം അതു മൗന സമ്മതമാനെന്നു കരുതുക...സജിയെ ക്രൂശിക്കാതിരിക്കുക..
മറ്റൂള്ളവറ് writing skill തെളിയിക്കുക....
അരൂപി...അനോണിമസ് കമന്റ് നിരോധിക്കുക...atleast ഒരു പുതിയ email ID എങ്കിലും എടുത്തിട്ട് അവന്മാര്‍ വരട്ടെ....

ഗുപ്തന്‍ said...

ശ്യൊ രണ്ടു ചോദ്യം പിന്നേം വിട്ടുപോയി

1. ആരാ ഹരി? (പ്രൊഫൈല്‍ അവൈലബിള്‍ അല്ല)

അതു ചോയിച്ച സ്ഥിതിക്ക് ചുമ്മാ ഇതൂടെ ഇരിക്കട്ടെ. അല്ലേല്‍ മോശല്ലേ?

2. ആരാ ഗുപ്തന്‍?

വിചാരം said...

ഹരി
ഞാനിവിടെ കഴിഞ്ഞ രണ്ടര വര്‍ഷമായിട്ടുണ്ട്, വളരെ വ്യക്തമായ വിലാസം തന്നെ എനിക്കുണ്ട്.. ഒരിക്കല്‍ കൂടി
ഞാന്‍ ഫാറൂഖ് ബക്കര്‍ ,ഒരു പൊന്നാനിക്കാരന്‍ കഴിഞ്ഞ 14 വര്‍ഷമായി പ്രവാസത്തില്‍ അതില്‍ 9 വര്‍ഷം കുവൈറ്റിലും 5 വര്‍ഷം ഇറാഖിലും ഇനിയും അറിയണമെങ്കില്‍ maliyekkal2@googlemail.com മെയില്‍ ചെയ്യുക എന്റെ ഫോട്ടോ സഹിതം എന്റെ ബ്ലോഗിലുണ്ട് .. ഇനിയെന്താ അറിയേണ്ടത് ?

ഇത്രയും വിശദീകരണം ഞാന്‍ തരുന്നു എനിക്കാരേയും ഭയമില്ലാത്തത് കൊണ്ടു തന്നെ . :)

Anonymous said...

മോനേ ജേക്കബ് വര്‍ഗ്ഗീസെ... എന്റെ പാസ്പോര്‍ട്ടും കൊണ്ട് നീ ഫ്ലൈറ്റ് കയറാന്‍ ശ്രമിക്കല്ലെ .. ഏത് വകയിലാ നീയെന്നെ അറിയുന്നത്...???
ഇവിടെ നീ തിരക്കഥ എഴുതണ്ട കെട്ടൊ. (കടപ്പാട്: വിവാദ ബ്ലോഗര്‍ സജി, അരൂപി ഇതിനുമുന്നിട്ട പോസ്റ്റിലിട്ട കമനറ്)

ദേ,സജീ ചെല്ലക്കിളി നീ കള്ളത്തരോം കാണിച്ച് തമാശ് പറഞ്ഞ് ആള്‍ക്കാരെ ഭീഷണിപ്പെടുത്താന്‍ നോക്കിയാലുണ്ടല്ലോ..? അല്ലെടോ ചെല്ലക്കിളി പട്ടര്‍ക്കെന്നാ പടയില് കാര്യം..

എടേ ചെല്ലക്കിളി മാപ്പ് പറഞ്ഞ് സംഗതി ഒതുക്കി തീര്‍ക്കാന്‍ നോക്ക്. ഇനിയും കിടന്നിവിടെ പ്രേമകവി ഷൈന്‍ ചെയ്താലുണ്ടല്ലോ... നിന്റെ കാര്യം പോക്കാ..

എനിക്കൊരു ചുക്കും സംഭവിക്കില്ല. ഞാനങ്ങ് പറക്കും (കടപ്പാട് നരേന്ദ്രപ്രസാദ്, ഏകലവ്യന്‍)

ദുഭായി ബ്ലോഗഴേസും, അക്കാദമീം ഇതൊന്നും കാണുന്നില്ലേ? ഒരു ഒന്ന് ഒന്നര കറുപ്പീരുനുള്ള വകയുണ്ടായിട്ടും ആളൊരൊണ്ണവും അനങ്ങുന്നില്ലല്ലോ..

ആശാനേ അവന്റെ കാല് തല്ലിയൊടിക്കാനുള്ള അവകാശം എനിക്കാ (കടപ്പാട്, കൊച്ചിന്‍ ഫനീഫ, മാന്നാര്‍ മത്തായി സ്പീക്കിങ്)

Hari said...

thanks vichaaram....

Hari said...

വിചാരം....ദയവായി അനോണി കമന്റുകള്‍ക്ക് പതികരിക്കാതിരിക്കുക..........താങ്കളുടെ സംസ്കാരത്തെ ചോദ്യം ചെയ്യുന്ന പല കമന്റുകളൂം ഇപ്പോഴും കിടക്കുന്നു...
നല്ലഭാഷയിലാകട്ടെ നമ്മുടെ പ്രതികരണം...
ഗുപ്തന്‍...ഞാനും താങ്കളും ഒരു പോലെ തന്നെ..
സജി വീണ്‍ടും എഴുതി തുടങ്ങുകക..ഇതൊക്കെ ?????????
മുട്ടനാട്-ചെന്നായ കഥ എന്നു ഓര്‍ക്കുക......

smitha adharsh said...

അമ്പട...ഇയാള് ആള് കൊള്ളാലോ...????
വീണ്ടും വഴി തെറ്റി വന്നതാണേ...ഒന്നും വിചാരിക്കരുത്..

വിചാരം said...

ഹരി
ഈ അനോണികളില്‍ ഈ ബ്ലോഗിന്റ് ഉടമയായ അരൂപിയും ഉണ്ട്, അരൂപിയ്ക്ക്ക് ഇപ്പോള്‍ കമന്റാനാവില്ല അഥവാ കമന്റിയാല്‍ അവന്‍ പിടിക്കപ്പെടും എന്ന ഭയമാണ് കാരണം അവന്‍ ഏഷ്യയിലും അരൂപിയ്ക്ക് വേണ്ടി കമന്റുന്നവന്‍ അമേരിക്കയിലുമാണ് അവിടെ സമയം പുലര്‍ച്ചേ നാലു മണിയായിട്ടൊള്ളൂ. വളരെ വിദഗ്ദമായാണ് അരൂപി ഇവിടെ അവതരിക്കുന്നത് (അവനേക്കാള്‍ വിദഗ്ദര്‍ ഇവിടെ ഉണ്ടന്നവന്‍ അറിയുന്നില്ല :) ).

Hari said...

ഞാന്‍ ഗള്‍ഫില്‍ തന്നെ ആണു...
സജിയുടെ ബ്ലോഗുകള്‍ ഇന്നാണ്‍ ഞാന്‍ കൂടുതല്‍ വായിക്കുന്നു...ഒരു കലാകാരനെ വെറുതെ തേജൊവധം ചെയ്യുന്നു..ഇതു തീറ്ക്കണം..
അജിത്തുമായി ഇപ്പോള്‍ മൊബൈലില്‍ സംസാരിച്ചു....അദ്ദേഹം ദമ്മാമിലേക്കുള്ള യാത്രയിലാണു...റോമിംഗ് ആയതു കൊണ്ട് അധികം ഞാന്‍ സംസാരിചില്ല...
അജിത്ത് പറയുന്നു...അദ്ദേഹത്തിന്റെ Frinds list ഇല്‍ അരൂപി ......അങ്ങിനെ ഒരാളെ കണ്ടെത്താന്‍ കഴിഞില്ല എന്നു...മിക്കവാറും എല്ലാവരെയും അറിയുന്നവരാണെന്നും.....ഈ വിഷയം തുടക്കത്തില്‍ discuss ചെയ്തതു..ബ്ലൊഗിലെ ഒരു MIDDLE EAST സുഹ്യത്തുമായെന്ന് പറയുന്നു...അയാളുടെ പേരു വലിച്ചിഴക്കാന്‍ താല്പര്യമില്ല എന്നു പറഞ്ഞു...
സജിയുമായി ഇപ്പോഴും നല്ല relation ആണെന്നും..ഇന്നലെ കൂടി സംസാരിച്ചെന്നും....
സജി മോഷ്ടിചതിനെ കുറിച്ചുള്ള ചോദ്യം...
സജിക്കു 'അടിക്കുറിപ്പിടാമായിരുന്നു...പലപ്പോഴും ചാറ്റില്‍ കാണുംപ്പോള്‍ ആ ബ്ലൊഗ് വായിചില്ലെ എന്നു ചോദിക്കുമ്പോള്‍, മുഷിപ്പ്ക്കേണ്‍ടാ എന്നു കരുതി.. ' നന്നായി..ഉഗ്രന്‍' എന്ന വെറുതെ മറുപടി പറഞ്ഞത് ആയൈക്കാം സജിയെ തെറ്റിദ്ദരിപ്പിച്ചതെന്ന് കരുതുന്നുവെന്നു. ഞാന്‍ ബ്ലൊഗുകളില്‍ സജീവമല്ല..വായിക്കാറുമില്ല. '
സജിയില്‍ നിന്നും മാപ്പു പ്രതീക്ഷിക്കുന്നില്ല..

അജിത്തിനു സജിക്കും No problem
ബ്ലോഗ്ഗ് വികസിപ്പിക്കാന്‍ , പേരെടുക്കാന്‍...
ഇപ്പോള്‍ ആരാണു കളിക്കുന്നതു? വനിതാ പോലീസൊക്കെ എവിടെ?
സജിയെ വിളിക്കാനും ആഗ്രഹിക്കുന്നു...ആരെങ്കിലും നമ്പര്‍ തരൂ...
ഗുപ്താ, വിചാരം...എന്റെ international call bills ആരും തരും...
വിചാരം...ഇനി ആരവന്‍...ഈ രൂപമില്ലാത്ത കുട്ടന്‍??? അജിത്തിന്റെ സജിയുടെ ഫാറൂക്കിന്റെ ഒക്കെ പിതാമഹന്മാരെ ഓര്‍മ്മപ്പെടുത്തിയവന്‍ കിടന്നുറങുന്നു...

വിചാരം said...

ഹരി
വെറുതെ ക്യാഷ് കളയേണ്ട, ഇതൊരു ഗ്രൂപ്പ് കളിയാണ് സജിയെ ഇല്ലാതാക്കാന്‍ അതിലൊന്നാമന്‍ നിന്നോട് പഞ്ചാര വാക്ക് പറഞ്ഞ അജിത്ത് ..അവനാണ് ഒന്നാം പ്രതി , ബാക്കിയുള്ളവരല്ലാം നിഴലിനനുസരിച്ച് നൃത്തം വെയ്ക്കുന്നവരും. അരൂപി കുട്ടനെ അജിത്തറിയില്ലാന്ന് പറഞ്ഞത് തന്നെ ഏറ്റവും കള്ളം. ഒരൊറ്റ ചോദ്യം നീയാണ് ചോദിച്ചത് .. എങ്കില്‍ പിന്നെ എങ്ങനെ അരൂപിയ്ക്ക് അജിത്തിന്റെ ഓര്‍കൂട്ടിലെ വാര്‍ത്താ ചിത്രം കിട്ടി ?

സുന്ദരന്‍ said...

എല്ലാം ഒരു കോമ്പ്ലിമെന്റ്സായ നേരത്ത് ഉടായിപ്പ് ഉണ്ടാക്കാന്‍ ഒരുത്തന്‍ വന്നിരിക്കുന്നു.

അജിത്തിന്റെ ഓര്‍ക്കുട്ടിലെ വാര്‍ത്താചിത്രം അരൂപിക്കെന്താ കിട്ടിക്കൂടെ? സജിയുടെ ഫ്രണ്ട്സ്‌ലിസ്റ്റില്‍ അരൂപി കേറി പരതിയിട്ടുണ്ടാകും. അപ്പോള്‍ കണ്ടതാണെങ്കിലോ?

പുതിയ തിരക്കഥകള്‍ മെനഞ്ഞുണ്ടാക്കാതെ ഇയാള് പോയി പെടുത്ത് കിടന്നുറങ്ങാന്‍ നോക്ക് (കടപ്പാട്-കോപ്പിലാന്‍)

സൂര്യോദയം said...

അരൂപിക്കുട്ടാ, മുന്‍പ്‌ ഒരിക്കല്‍ താങ്കളുടെ ഒരു പോസ്റ്റില്‍ ഇട്ട കമണ്റ്റ്‌ ആവര്‍ത്തിക്കുന്നു.. ഇങ്ങള്‌ ആണ്‍കുട്ട്യാ.. ഉശിരുള്ള ആണ്‍കുട്ടി. കൂടാതെ ചിലതുകൂടി.. നല്ല സത്യമുള്ള ആണ്‍ കുട്ടി. താങ്കളോട്‌ ഒരു ആരാധന തോന്നിത്തുടങ്ങിയോ എന്ന് ഒരു സംശയമുണ്ടോ എന്നൊരു സംശയം :-)

ഇടിവാള്‍ said...

അരൂപി,
ഇയാളാരോ എന്തോ, എവിടുന്നോ ആവട്ട്...

കാര്യം എല്ലാര്‍ക്കും പിടികിട്ടി;)

കീപ് ഗോയിങ്ങ്!

ബ്ലോഗാംബാള്‍ said...

സജീ
നീ മാപ്പുപറഞ്ഞത്നന്നായി!
എല്ലാം ഒന്ന് കലങ്ങിത്തെളിയുമല്ലോ?
:)

Durga said...

ദൈവമേ.. ദേ.. മുകളിലത്തെ കമന്റിപ്പോഴാ കാണുന്നത്! ബ്ലോഗാംബാളിനു ഡ്യൂപ്ലിക്കേറ്റ്!!!!!

Durga said...

ബ്ലോഗാംബാളിനും ഡ്യൂപ്ലികേറ്റോ???!?! ഞാനിത്രക്ക് പ്രശസ്തയായ വിവരം ഞാന്‍ പോലുമറിഞ്ഞില്ലാന്നേ.. സത്യം! പ്രത്യേക ഡാങ്ക്സ് ;)

ഇത്രയും എന്റെ ഡ്യുപ്ലികേറ്റ് പറഞ്ഞ സ്ഥിതിക്ക് ഞാന്‍ എന്റെ അഭിപ്രായം പറയണമല്ലോ!

ചെറിയൊരു കടപ്പാടിലോ മാപ്പിലോ തീര്‍ക്കാമായിരുന്നത് ഇത്രക്ക് വലിച്ചുനീട്ടി അസഭ്യം പറഞ്ഞും സംസ്കാരമില്ലാതെ അങ്ങോട്ടുമിങ്ങൊട്ടും ചീത്ത വിളിച്ചും നീട്ടിക്കൊണ്ടുപോകേണ്ടീയിരുന്നില്ല. ഇനി അഥവാ അജിത്തിന്റെ “ശരിക്കുള്ള” അറിവോടേയാരുന്നെങ്കില്‍ ഇതിന്റെ ആവശ്യവുമുണ്ടായിരുന്നില്ല. അങ്ങനെയല്ലാത്ത സ്ഥിതിക്ക് മാപ്പു പറച്ചിലോടെ , അത് തീരും അല്ലേ? പക്ഷേ ആ ക്ഷമാപണവും ബൌദ്ധിക മോഷണമാണെന്നറിയുമ്പോള്‍ എന്തോ ഒരു വിഷമം വീണ്ടും. മാപ്പു പറയാന്‍ വന്ന ചങ്കൂറ്റത്തെ അഭിനന്ദിക്കുന്നു . പക്ഷേ ആലങ്കാരികമായപ്പോള്‍ വീണ്ടുമത്...??

അരൂപി.. ഇയാളുടെ ഉദ്ദേശശുദ്ധി മനസിലാകും, ആരംഭശൂരത്വവുമുണ്ട്. പക്ഷേ, ഒരു സജിയില്‍ മാത്രമായിട്ട് ഈ വിമര്‍ശനബ്ലോഗ് ഒതുങ്ങിക്കൂടില്ലാ എന്ന് പ്രതീക്ഷിക്കട്ടേ.. വ്യക്തിവിദ്വേഷത്തിന്റെ പുറത്തുണ്ടായതല്ലാ ഈ ബ്ലോഗ് എന്നാണ് എന്റെ വിശ്വാസം. സജി ഒരു നിമിത്തമായി എന്നും ആദ്യത്തെ വിമര്‍ശനം സജിയെ ആയതിനു പ്രത്യേക കാരണമുണ്ടെന്നുമാണ് സാധാരണവായനക്കാരിയെന്ന നിലക്ക് എനിക്ക് തോന്നിയത്. അത് തെറ്റായിരുന്നുവെന്ന് സ്ഥാപിക്കരുതേ!

- ( ഒറിജിനല്‍ ) ബ്ലോഗാംബാള്‍ അല്ലെങ്കില്‍ ദുര്‍ഗ :)

പ്രയാസി said...

അരൂപി..
ലവനവിടെ മാപ്പുപറഞ്ഞ സ്ഥിതിക്കു കാര്യങ്ങള്‍ അവസാനിപ്പിക്കുക.
നിങ്ങള്‍ വിജയിച്ചു..
സത്യം വിജയിച്ചു..