ഒരുപാട് സിനിമാസ്വപ്നങ്ങളുമായി നടന്നവര്‍ അനുഭവിച്ച,അനുഭവിച്ചുകൊണ്ടേയിരിക്കുന്ന അസുഖമാണ് സിനിമാഡയേറിയ!!
അരൂപിക്കുട്ടന് തീരെ പൊങ്ങച്ചം പറയാറില്ലെന്ന് ഈ ബൂലോകര്‍ക്ക് കമ്പ്ലീറ്റ് അറിയാവുന്നതുകൊണ്ട് ഇതൊക്കെ നിങ്ങള്‍ വിശ്വസിക്കണം..!
എന്റെ ഒരു സാമ്പിള്‍ ഡയേറിയ!!
കോലപ്പണ്ണന്സ് വെറ്റിലപ്പെട്ടീം അലക്കാത്ത ജട്ടീം.
ബൂലോകത്തെ വായനക്കാരും എഴുത്തുകാരും മാത്രമായ നിങ്ങള്‍ക്കും അറിവുള്ളതാണല്ലോ അരൂപിക്കുട്ടനെന്ന ഈ ഞാന്‍ സിനിമാലോകത്തെ തിരക്കേറിയ ഹാസ്യനടനും തിരക്കഥാകൃത്തും സര്‍വ്വോപരി സൂപ്പര്‍താരങ്ങളുടെ ജീവിതത്തില്‍നിന്ന് വെട്ടിമാറ്റാന്‍ പറ്റാത്തവനായ(ബ്രാന്റിക്ക് അച്ചാറുപോലെ) സുഹൃത്തുമാണെന്ന്!
"പുരുഷാരം" (തുഷാരമല്ല!)ഇന്റര്‍നെറ്റ് മാസികയില്‍ ഞാന്‍ തുടര്‍ച്ചയായി എഴുതിപ്പോരുന്ന "ഏറെ നാടന്‍ കഥകള്‍" എന്ന സിനിമാ അവലോകനത്തിന് നിങ്ങള്‍ തന്നുപോരുന്ന കയ്യയഞ്ഞ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി! സുപ്രസിദ്ധ തിരക്കഥാകൃത്തും എന്റെ ഒരമ്മപെറ്റപോലെ ഐക്യമുള്ള സുഹൃത്തുമായ സ:ശ്രീനിയേട്ടനുമായി ഏതോ ഒരാള്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ പേപ്പര്‍ എനിക്ക് കളഞ്ഞുകിട്ടിയത് ഞാന്‍ അതേപടി ഇന്‍വര്‍ട്ടര്‍ കോമായിട്ട് എന്റെ സ്വന്തം കൃതിപോലെ പ്രസിദ്ധീകരിച്ച് കയ്യടിനേടിയിരുന്നത് ഓര്‍ക്കുമല്ലൊ?!
അതുപോലെ തന്നെ ഞാന്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച് വെളിച്ചം കാണാതെ പോയ "വീണുകിട്ടിയ മീന്‍വലകള്‍"എന്ന മുഴുനീള സീരിയലിലെ ഞാന്‍ ഉള്‍പ്പെടുന്ന എല്ലാഭാഗങ്ങളും ഉള്‍പ്പെടുത്തി രണ്ടുമിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ചലച്ചിത്രം ഞാന്‍ നെറ്റില്‍(അവിടെയാണല്ലോ എന്തും ഇടാന്‍ പറ്റുന്നത്!) പ്രദര്‍ശിപ്പിച്ചിരുന്നു.അതും നിങ്ങള്‍ സഹിച്ചതില്‍ സന്തോഷം!
ഇയ്യിടെ സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിനെ ഷൂട്ടിങ്ങിനിടയില്‍ ലൊക്കേഷനിലെ പച്ചമരത്തണലില്‍ റെസ്റ്റ് എടുക്കുമ്പം കണ്ടു.ഉടനേ പുള്ളി എന്നെവിളിച്ചു."വരൂ അരൂപിക്കുട്ടാ ഞാനൊരു തമാശപറയാം;ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍ത്തതാണ്.ആരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കില്‍ മനസ്സിനുവല്ലാത്ത ഭാരം!" പഴയ "കട്ടിങ്ങും ഷേവിങ്ങും" പോലെ എന്തോ ആണെന്നുമനസ്സിലായെങ്കിലും ഞങ്ങളുടെ ആത്മാര്ത്ഥസൌഹൃദം കണക്കിലെടുത്ത് ഞാനും കൂടെയുണ്ടായിരുന്ന പാണ്ടി എക്സ്ട്രാ നടികളും ഊറ്റത്തോടെ ഇരുന്നുകൊടുത്തു.സരോജേട്ടന് കഥപറയാന്‍ തുടങ്ങി......
പച്ചമനുഷ്യന് ചന്ദ്രനിലിറങ്ങും മുന്‍പേ സൂപ്പര്‍താരങ്ങളും ഹാസ്യതാരങ്ങളും കുഞ്ഞുകുട്ടിപ്പരാധീനങ്ങളും സെറ്റപ്പ് നടികളും ബാക് ഗ്രൌണ്ട് നര്‍ത്തകരുമൊക്കെയായി "സ്റ്റേജ് പ്രോഗ്രാം"എന്ന പിച്ചയെടുപ്പ് പരിപാടിക്ക് 'സിലുമാ ടീം' മിഡില്‍ ഈസ്റ്റ്,ആഫ്രിക്ക,യൂറോപ്,അമേരിക്ക തുടങ്ങിയ വികസിതസ്വര്ഗങ്ങളില് ലാന്റുചെയ്തിരുന്നു. ടെന്നീസുകളി നടക്കുമ്പോള്‍ അത്യാവശ്യമായ കുട്ടിപ്പട്ടാളത്തെപ്പോലെ അക്കൂട്ടത്തില്‍ ഞാനുമുണ്ട് കേട്ടാ. അന്നും ഇന്നും ഇതൊക്കെയാണല്ലൊ മെയിന്‍ ജ്വോലി. നിലമ്പൂര്‍,കോയിക്കോട്,മുക്കം,മഞ്ചേരി വഴി കുവൈത്തും ബഹ്റൈനും താണ്ടി ഒടുവില്‍ എമറാത്തിലെത്തി. പോയ പോക്കില്‍ അവരൊന്നും എന്നെ നിലം തൊടീച്ചില്ല!
"എന്തായാലും സരോജേ നീ ദുബായിലെറങ്ങുമ്പോ ബസീറളിയനു കൊടുക്കണേ" എന്നും പറഞ്ഞ് അയല്‍വക്കത്തെ റസീദ് തന്ന അവലോസുണ്ടയുടെ പൊതിയെപ്പറ്റി ഞാന്‍ ഓര്‍ത്തു!"മര്യാദക്കവിടെയിരിക്കടാ..നീ പോയാല്‍ കട്ടന്‍ചായ വാങ്ങാനാരുപോകും?!"എന്ന് സംഘാടകര്‍ ചോദിച്ചതുകൊണ്ട് ഞാന്‍ മിണ്ടാണ്ടിരുന്നു!അപ്പോള്‍ അതുവഴിവന്ന മമ്മൂക്ക(നിങ്ങളൊക്കെ മമ്മൂട്ടി എന്നുവിളിക്കും!) എന്നെ കെട്ടിപ്പിടിച്ച് അടികൊണ്ട ശ്രീശാന്തിനെപ്പോലെ മോങ്ങിയിരുന്ന എന്നെ സമാധാനിപ്പിച്ചു. ഈ പണ്ടാരമൊക്കെക്കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുചെല്ലുമ്പോ പെട്ടിനിറയെ സ്പ്രേയും അത്തറും ഫ്ലൂറസന്റ്പച്ച നിറത്തിലെ മലേഷ്യന്‍ ലുങ്കീം കൊണ്ടുചെല്ലണമെന്ന് ബീവി പറഞ്ഞുവിട്ടതാണ്.നാട്ടീന്നുകൊണ്ടുവന്ന വലിയ പെട്ടിയില്‍ ദുബായിലെ ചില മണ്ടന്മാര് എന്റെ ആത്മാര്ത്ഥകൂട്ടുകാരായ ലാലേട്ടനും മമ്മൂക്കക്കും സുരേഷേട്ടനും കൊടുത്ത ആക്രികള്‍ കൊണ്ട് നിറഞ്ഞു(അവര്‍ക്കു വേണ്ടാത്തതൊക്കെ അവര്‍ എന്റെ പെട്ടിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു!).വൈകിട്ട് ഏതെങ്കിലും ഒരു ആരാധകന് ആധാരം പണയം വച്ചുകൊണ്ടുവരുന്ന പണത്തീന്ന് പാതി സമ്മാനമായി മേടിച്ച് നമുക്ക് തൊട്ടുകൂട്ടാനുള്ള അച്ചാറും ബീവിക്കുള്ള അത്തറും വാങ്ങാമെന്ന് മമ്മൂക്ക ഉറപ്പുതന്നു!
ദുബായില്‍ ഷോ തീരുന്നേനും മുന്നെ ഒരാരാധകന് ഓരോ വല്യ സമ്മാനപ്പൊതിവീതം മമ്മൂക്കക്കും ലാലേട്ടനും ജയറാമിനും മൊകേഷിനും അമ്പിളിച്ചേട്ടനും(ഞാനൊക്കെ അങ്ങനേ വിളിക്കൂ;നിങ്ങടെ ജഹദി)കൊടുത്തു ഫോട്ടൊ ക്ലിക്കീട്ട് ഷെയിക്കാന്റാക്കി പോയി.കര്‍ട്ടന്റെ കയര്‍ എന്റെ കയ്യില്‍ എന്ഗേജായിരുന്നകാരണം എനിക്കതു മിസ്സായി!ഗ്രീന്‍ റൂമിലെത്തി റാപ്പറ് തൊറന്നപ്പം സംഗതി മറ്റവനാ. ശംഭു! നാട്ടീന്നുവിട്ടേപ്പിന്നെ ലതിന്റെ മണം പോലും കിട്ടാതെ മനസ്സുമരവിച്ചുനടന്ന ഞങ്ങള്‍ ഷോ കഴിയാന്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിപ്പുതുടങ്ങി.
ഇത് ഒളിച്ചിരുന്നുകണ്ട സംഘാടകരിലൊരുത്തന്-ഹരിഹര്‍ നഗറിലെ ജഗദീഷിനെപ്പോലെ കോട്ടും സ്യൂട്ടും ടൈയ്യുമൊക്കെയുള്പ്പടെ ലളിതവേഷധാരിയായ തനി മലയാളി-വന്നിട്ടൊരു അമിട്ടുപൊട്ടിച്ചു! "ശംഭു" കര്‍ശനമായി നിരോധിച്ച ഗള്‍ഫില്‍ എപ്പവേണേലും റെയിഡുണ്ടാവാം. പിടിച്ചാ അറബിപ്പോലീസ്, ശംഭുവച്ച് മരവിച്ച ലിപ്സ് ചെത്തിക്കളയുമത്രേ...!അതിനും അഞ്ചുദിവസം മുന്‍പ് ജനദ്രോഹപരമായി സ്വന്തം മലയാളബ്ലോഗില്‍ പ്രണയലേഖനമെഴുതിയ കോതലന്നൂര്കാരനൊരുമലയാളിയുടെ കൈവിരലും കീബോഡും ചേര്‍ത്ത് അറബിപ്പോലീസ് വെട്ടിക്കളഞ്ഞിരുന്നത്രേ!! ഏറ്റവും സംഘടിതരായ മലയാളിബ്ലോഗറിലൊരുത്തനെത്തൊടാമെങ്കില് സിനിമാക്കാരുടെ കാര്യം പറയാനുണ്ടോ?!
പേടിച്ച് ഇച്ചിമുള്ളുമെന്ന നിലയിലിരിക്കേ എനിക്ക് ഒരു പോലീസ് നായേടെ മണം കിട്ടി!അതോടെ 'തടയാനൊന്നുമിട്ടിട്ടില്ല'ല്ലോ എന്ന ചിന്തയും സ്റ്റേഷനില്‍ ദിഗംബരനായി നില്ക്കുന്ന ചിത്രവും മനസ്സില്‍ മിന്നിമറഞ്ഞു!!
പോലീസ് നായ അറബിയില്‍ മുറുമുറുത്ത് യെല്ലോ റൂം,ബ്ലൂ റൂം,റെഡ് റൂം ഒക്കെ കടന്ന് ഞങ്ങളെ പച്ചക്കുമിഴുങ്ങാന് ഗ്രീന്‍ റൂമിലെത്തി!ഇതിനിടയിലെപ്പോഴോ എന്റെ ആത്മാര്‍ത്ഥസുഹൃത്തുക്കളായ ജയറാം,മുകേഷ്,കൊച്ചിന് ഹനീഫ,കൊണ്ടോട്ടി മൂസ എന്നിവര്‍ ചേര്‍ന്ന് സമ്മാനപ്പൊതി കോലപ്പണ്ണന്റെ വെറ്റിലപ്പെട്ടിക്കകത്തു ഒളിപ്പിച്ചിരുന്നു!ആറന്മുളപ്പൊന്നമ്മ,അടൂര്‍ പങ്കജം,കോഴിക്കോട് ശാന്ത തുടങ്ങിയവര്‍ക്കൊക്കെ വെറ്റിലകൊണ്ടുനടന്നുകൊടുത്ത ചേട്ടനും ആ പെട്ടിയും ഇപ്പോ ആ പോലീസ് നായേടെ മൂക്കിനകത്താവും!!ഇനി കാവ്യയും നവ്യയും മീരയും ഗോപികയുമൊക്കെ അമ്മവേഷം ചെയ്യുമ്പോ വെറ്റിലയിടിച്ചുകൊടുക്കാന് ആര്? പെട്ടിയേത്? തുടങ്ങിയ ചോദ്യങ്ങള്‍ അപ്പോള്‍ ഞങ്ങളുടെ പേടിയില്‍ ആവിയായി!!
നായ ഒറ്റക്കുതിപ്പില്‍ കോലപ്പണ്ണനെ തള്ളിയിട്ട് വെറ്റിലപ്പെട്ടിയിരുന്ന തുണിക്കെട്ടിനുമേലേക്ക് വീണു.കെട്ടുകണക്കിന് ബ്ലൗസ്സുകളും അടിപ്പാവാടകളും മറ്റും കുത്തിമറിച്ചിട്ട് ചികഞ്ഞ് ....
പിന്നെക്കേട്ടത് നായ അറബിയില്‍ കുരക്കുന്നതാണ്...
പുറത്തേക്ക് കുതിച്ച നായ തിരിഞ്ഞുനിന്ന് അറബിപ്പോലീസുകാരോടും ഓടിക്കോളാന്‍ പറഞ്ഞതുകൊണ്ടാവണം അപകടം മണത്ത അവരും പാഞ്ഞു!!
ശംഭു വീണ്ടുകിട്ടിയ ആശ്വാസത്തിലും ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു!ഇതെങ്ങനെ ഒത്തു?
ഈ പുരാതനവെറ്റിലപ്പെട്ടിക്ക് നായയെ തുരത്താനുള്ള എന്തു മറിമായമാണുള്ളത്?
കോലപ്പണ്ണനും നിന്ന് വിയര്‍ക്കുന്നുണ്ടാരുന്നു.ആ അനിശ്ചിതാവസ്ഥയില്‍ മറ്റൊന്നും ചിന്തിക്കാന്‍ നിക്കാതെ ഞാന്‍ വെറ്റിലപ്പെട്ടീടെ മേലേക്ക് ചാടിവീണു!
ഹോ....മൂക്കിലൂടെ കയറിയ വാട എന്നിലുണ്ടാക്കിയ ആന്തോളനം വാളാവുന്നതിനുമുമ്പേ ഞാന്‍ പൊങ്ങി!
"കോലപ്പണ്ണാ..എന്തുവാ അണ്ണാ ഒരു വാട?!"
"സാറേ...
കോലപ്പണ്ണന് എന്നെപ്പോലും സാര്‍ എന്നേ വിളിക്കൂ..
കാരണം സിനിമയില്‍ സീനിയോറിറ്റിയനുസരിച്ചല്ല;സെറ്റപ്പിനും ഓളത്തിനും അനുസരിച്ചാണ് സാര്‍ പദവി!
"സാറേ...
എനിക്കിന്നലെമുതല് നെലക്കാത്ത സിനിമാഡയേറിയയാരുന്ന്..
റെസ്റ്റിനുവേണ്ടി ഞാനാ ജട്ടീം പെട്ടീടെ മേലെ ഊരിവച്ചിരുന്ന്.."
കെ.ആര്.വിജയ,ഷീല,ജയഭാരതി കാലം മുതല്‍ ഉപയോഗത്തിലിരുന്നിട്ടും വെള്ളം കാണാതിരുന്ന ആ പുരാവസ്തു പെട്ടീടെ മേലെക്കിടക്കുന്നതുകണ്ട് 'ശംഭു'വില്ലാതെ ഞങ്ങള്‍ക്ക് കിക്കായി!
ഇത്രയും പറഞ്ഞ് സരോജ് കുമാര്‍ നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങി. പണ്ട് ഫ്രണ്ട്സ് സിനിമയില്‍ എന്റെ ഉറ്റമിത്രവും അളിയനുതുല്യനുമായ ശ്രീനിയേട്ടന് ചിരിച്ചതുപോലെ...
അതുകണ്ട് ഞാനും എക്സ്ട്രാ നടികളും ഊറ്റത്തോടെ ചിരിച്ചു...
ഇല്ലേല് സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിന്റെ അടുത്ത പടത്തില്‍ ചാന്‍സ് കിട്ടീല്ലെങ്കിലോ?!
ഒരു പ്രത്യേക അറിയിപ്പ്.....
ഞാന്‍ ഇത് ഇക്കാലത്ത് മലയാളമനോരമയെക്കാള് ആറുകോപ്പികൂടുതല് സര്‍ക്കുലേഷന്‍ എഫക്ടുള്ളതും ലോകത്തിന്റെ അങ്ങേ വളവുമുതല്‍ ഇങ്ങേ വളവുവരെ പ്രചുരപ്രചാരത്തിലുള്ളതുമായ മാധ്യമത്തില്‍...അതായത് എന്റ്റെ ബ്ലോഗില്‍.. അച്ചടിക്കാതെ പ്രസിദ്ധീകരിക്കുന്നകാര്യം സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിനെ അറിയിച്ചിട്ടുണ്ട്...
അതില്‍ അതീവസന്തുഷ്ടിപ്രകടിപ്പിച്ച അദ്ദേഹം, ഇതില്‍ കമന്റ്റുവക്കുന്നവര്ക്കൊക്കെ സ്വന്തം കയ്യൊപ്പിട്ടഫോട്ടോ തരുന്നതായിരിക്കും.അതിനുവേണ്ടി കമന്റിനോടൊപ്പം ഈ മെയിലൈഡിയും വക്കേണ്ടതാണ്.
കൂടാതെ,50-ആമത്തെ കമന്റിടുന്നവര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിനോടൊപ്പം അദ്ദേഹത്തിന്റെ അടുത്ത സ്റ്റില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരമുണ്ടാവുമെന്നും അറിയിക്കുന്നു.
100,150,200 എന്നിങ്ങനെ ഓരോ ഘട്ടത്തിലും തരാതരം പോലെ സമ്മാനമുണ്ടായിരിക്കുന്നതാണ്.
500ന് ബമ്പര്‍ സമ്മാനം(ആരുടേതെന്നത് സസ്പെന്‍സ്!!)
ശ്രദ്ധിക്കുക...
ഇപ്പോള്‍ തൊടുപുഴ,കട്ടപ്പന,മുണ്ടക്കയം,രാമക്കല്‍മേട്,തൂക്കുപാലം,കാര്‍ഗില്‍ തുടങ്ങിയ കടലോരഗ്രാമങ്ങളില് വച്ച് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മേജര്‍ ചാര്‍ളിയുടെ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ രണ്ടുമിനിട്ട് ഇടവേളയില്‍ എന്നെ വിളിച്ച് കമന്റുവന്നോ കമന്റുവന്നോ എന്ന് അന്വേഷിക്കുന്നുമുണ്ട്...
നിങ്ങളുടെ ഓരോ കമന്റും അപ്പപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വായിച്ചുകേള്‍പ്പിക്കുന്നതാണ്..
50-ആം കമന്റിന്റെ സമ്മാനം
50-ആം കമന്റിട്ട അനോണീമണി എന്ന മൂംബൈക്കാരന് സോറി മൂംബൈക്കാരിക്ക്(ശ്ശേ!! കന്‍ഫ്യൂഷനായല്ലോ!!) വാക്കിന് പ്രകാരം ഉടന്‍ സമ്മാനം നല്കുന്നു.
സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിന്റെ ഏറ്റവും പുതിയ സ്റ്റില്‍ ചിത്രം-കൂടെ സമ്മാനാര്‍ഹനായ(/യായ?) അനോണീമണി!

121 comments:
ഒരു പ്രത്യേക അറിയിപ്പ്.....
ഞാന്‍ ഇത് ഇക്കാലത്ത് മലയാളമനോരമയെക്കാള് ആറുകോപ്പികൂടുതല് സര്‍ക്കുലേഷന്‍ എഫക്ടുള്ളതും ലോകത്തിന്റെ അങ്ങേ വളവുമുതല്‍ ഇങ്ങേ വളവുവരെ പ്രചുരപ്രചാരത്തിലുള്ളതുമായ മാധ്യമത്തില്‍...അതായത് എന്റ്റെ ബ്ലോഗില്‍.. അച്ചടിക്കാതെ പ്രസിദ്ധീകരിക്കുന്നകാര്യം സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിനെ അറിയിച്ചിട്ടുണ്ട്...
അതില്‍ അതീവസന്തുഷ്ടിപ്രകടിപ്പിച്ച അദ്ദേഹം, ഇതില്‍ കമന്റ്റുവക്കുന്നവര്ക്കൊക്കെ സ്വന്തം കയ്യൊപ്പിട്ടഫോട്ടോ തരുന്നതായിരിക്കും.അതിനുവേണ്ടി കമന്റിനോടൊപ്പം ഈ മെയിലൈഡിയും വക്കേണ്ടതാണ്.
കൂടാതെ,50-ആമത്തെ കമന്റിടുന്നവര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിനോടൊപ്പം അദ്ദേഹത്തിന്റെ അടുത്ത സ്റ്റില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരമുണ്ടാവുമെന്നും അറിയിക്കുന്നു.
100,150,200 എന്നിങ്ങനെ ഓരോ ഘട്ടത്തിലും തരാതരം പോലെ സമ്മാനമുണ്ടായിരിക്കുന്നതാണ്.
500ന് ബമ്പര്‍ സമ്മാനം(ആരുടേതെന്നത് സസ്പെന്‍സ്!!)
ശ്രദ്ധിക്കുക...
ഇപ്പോള്‍ തൊടുപുഴ,കട്ടപ്പന,മുണ്ടക്കയം,രാമക്കല്‍മേട്,തൂക്കുപാലം,കാര്‍ഗില്‍ തുടങ്ങിയ കടലോരഗ്രാമങ്ങളില് വച്ച് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മേജര്‍ ചാര്‍ളിയുടെ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാര്‍ രണ്ടുമിനിട്ട് ഇടവേളയില്‍ എന്നെ വിളിച്ച് കമന്റുവന്നോ കമന്റുവന്നോ എന്ന് അന്വേഷിക്കുന്നുമുണ്ട്...
നിങ്ങളുടെ ഓരോ കമന്റും അപ്പപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വായിച്ചുകേള്‍പ്പിക്കുന്നതാണ്..
അരൂപിക്കുട്ടാ,
സ്വര്‍ണനാണയം കിട്ടിയ കുരുവിയുടെ കഥ കേട്ടിട്ടുണ്ടോ?
ഇല്ലെങ്കില്‍ പിന്നീടു പറഞ്ഞു തരാം.
എന്തായാലും അപാര കഴിവു തന്നെ.സമ്മതിച്ചിരിക്കുന്നു.
ഒരാളെയും വെറുതെ വിടില്ലല്ലെ?
കുട്ടാ ഒന്നാന്തരമായിട്ടുണ്ട്...
(സ്റ്റാര്‍ സിംഗറിലെ ശരതണ്ണന് സ്റ്റയിലില്‍ പറഞ്ഞെന്നേയുള്ളൂ)
അല്ലാ കുട്ടാ എനിക്ക് നിന്റെ പോസ്റ്റുകള്‍ വായിക്കുമ്പോള്‍ പണ്ട് കുഞ്ചന്‍ നമ്പ്യാര്‍ തുള്ളല്‍ തുടങ്ങാനുള്ള സാഹചര്യമാ ഓര്‍മ്മ വരുന്നത്. (അല്ല ആ ഇഫക്ട് ഇല്ലാതില്ല)
ഒന്ന് ചോദിച്ചോട്ടെ മേപ്പടിയാനെ മിഴാവ് കൊട്ടുന്നതിനിടയില്‍ കുംഭകര്‍ണ്ണ സേവ നടത്തിയതിന് ഇറക്കി വിട്ടിരുന്നു. അതുപോലെ കുട്ടനെ വല്ല ബ്ലോഗില്‍ നിന്നും....
അരൂപിക്കുട്ടാ,
ഇതങ്ങു തുടരാന്‍ തീരുമാനിച്ചല്ലെ? കഴിഞ്ഞ പോസ്റ്റ് കണ്ടപ്പോള്‍ നീ നന്നായിപ്പോയെന്നു വിചാരിച്ചു :)
സംഗതി എന്താന്ന് വച്ചാല്‍
അരൂപികുട്ടന്റെ പോസ്റ്റ് കണ്ടുകഴിഞ്ഞാണ്
അതിനാസ്പതമായ പോസ്റ്റുകള്‍ ശ്രദ്ധേയമാവുക,
എന്ന ഒരു പ്രവണത ബൂലോകത്ത് ഉടലെടുത്തു വരുന്നു...
കിളിവാതില്‍ മെല്ല്ലെ തുറന്ന്:-
ഹലോ, അരൂപികുട്ടന്റെ പോസ്റ്റ് വായിച്ചോ?
വയിച്ചില്ലങ്കില് വായിച്ചിരിക്കണം ..
എന്നു പറഞ്ഞ് നീങ്ങുന്നു വായിച്ചവര്‍
കമന്റീടാന്‍ പേടിയോ? യേയ് അല്ല !!
ചെറിയ ബയം (അടുത്തത് ഞാനായാലോന്ന്)
സജിയുടെ പൊസ്റ്റ് തന്നെ വായിച്ചും വായിക്കാതെയും കമന്റിട്ടു വിട്ടിരുന്നവര്‍
ഇന്ന് പല കണക്ഷനുകളും വന്നു ചൂണ്ടികാണിക്കുന്നു.. .
പലതും സയാമീസ് ഇരട്ട പോലെ തോന്നിപ്പിക്കുന്നത് യാദ്യര്ശ്ചികം....
അരൂപികുട്ടാ അപ്പോള്‍ തുടരുകാ
ഈ മേധം ...
അരൂപിക്കുട്ടാ എന്തായാലും മാണിക്യം പറഞ്ഞത് അക്ഷരം പ്രതി ശരിയാ..
അരൂപിയുടെ പോസ്റ്റ് വന്നതിന് ശേഷം എനിക്ക് കമന്റ് എരന്നു വാങ്ങേണ്ടി വന്നില്ല..
പറഞ്ഞ് പറഞ്ഞ് മിന്നാമിനുങ്ങിനെ [[[പബ്ലിക്കിറ്റി]]]ആക്കിയല്ലൊ ത്യാങ്കൂ വെരിമച്ച്
ഏറനാടാ ആള് ദബെസ്റ്റ്..
ഉര്‍വശീ ശാപം ഉപകാരം.!!
എന്റെ അരൂപിക്കുട്ടന്,
നിന്നെ ഇപ്പോ കിട്ടിയാല്‍ കെട്ടിപ്പിടിച്ചൊരു മുത്തം തന്നേനെ
(ഛായ് ഞാനാത്തരക്കാരനല്ല)
ചേകവാ അങ്കം തുടരട്ടെ :)
കുട്ടാ,
ആശംസകള്‍..
അമ്മ.
"കൂടാതെ,50-ആമത്തെ കമന്റിടുന്നവര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ സരോജ്കുമാറിനോടൊപ്പം അദ്ദേഹത്തിന്റെ അടുത്ത സ്റ്റില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരമുണ്ടാവുമെന്നും അറിയിക്കുന്നു."
ennikko,1
2
3
4
6
7
8
9
10
11
13
15
16
17
18
19
22
23
24
21...vittu poy
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
43
petannu sammaanam tharane :)
അരൂപികുട്ടാ പിന്മാറരുതേ
ഈ ബൂലോകത്ത് അശരീരിയായ്
ധീരതയോടെ പോവുക മുന്നൊട്ട്
ഒന്നും കൊണ്ടും വിഷമിക്കണ്ട,
ഈ ബ്ലൊഗ് ഗൌരവത്തോടെ കാണുന്നവരുണ്ട്,
ഇപ്പൊഴും എന്റെ കിളിവാതിലില്‍ മുട്ടിവിളിചു
ഞാന്‍ കണ്ണുചിമ്മി നോക്കുമ്പോള്‍
“ hi katuvaye kiduva pidichu
aruupi kuttante blog commnt nokku”
അപ്പോള്‍ ഒന്നു വ്യക്തം ഈ ബ്ലോഗില്‍ കമന്റ്
ഇടുന്നവരുടെ എത്ര്യോ ഇരട്ടിയാ വായിച്ചു പോണവര് .........
വളരേ ബുദ്ധിമുട്ടി ഇവിടം വരെ വന്ന് 50 തികച്ച അനോണീമണിക്ക് സരോജ് കുമാറിന്റെ ഏറ്റവും പുതിയ സ്റ്റില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കൊടുത്തു.
ആ ചിത്രം പോസ്റ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്..
സുന്ദരന്മാരേ സുന്ദരികളേ...
കടന്നുവരൂ.. കടന്നുവരൂ..
ഈ ഓരോ കമന്റും ഞാന്‍ സരോജ് കുമാറിനോട് എണ്ണി എണ്ണി പറയുന്നുണ്ട്...
അടുത്ത സമ്മാനങ്ങള്‍ നിങ്ങളെക്കാത്തിരിക്കുന്നു..
പ്രിയപ്പെട്ട അനോണീമണീ...
500-ആമത്തെ കമന്റിന് “ബമ്പര്‍” സമ്മാനമുണ്ട്...
അത് നിനക്ക് കിട്ടിയാല്‍ ഉപയോഗപ്പെടും!
സസ്നേഹം
അരൂപിക്കുട്ടന്
1
2
3
5
100
1000
kaakka thollaayiram
ഭാഗ്യത്തിന് കമന്റ് 50-ആമത്തേതായില്ല!
100 ആവുന്നേനുമുമ്പായതും നന്നായി!
വെറുതേ അരൂപി എന്നെപ്പിടിച്ച് സരോജിന്റെ കൂടെ ഇരുത്താതെ രക്ഷപ്പെട്ടു!(ഞാന്‍)
ഹാസ്യം നന്നായി കൈകാര്യം ചെയ്തിരിക്കുന്നു!
അതിന് അഭിനന്ദനങ്ങള്‍!
സത്യം പറയാല്ലോ... സമ്മാനമൊന്നും പ്രതീക്ഷിച്ചല്ലാ ഞാനീ കമന്റിടുന്നത്....!!! പിന്നെ ഇനിയിപ്പോ കൂട്ടിക്കല്‍ ജയചന്ദ്രന് സ്റ്റയിലില്‍ വീട്ടിലിരിക്കുന്നവരെ സഹിതം ഫോണ്‍ വിളിച്ച്, പറ്റിയാലൊരു കുടുംബകലഹത്തിനുള്ള വകേമൊപ്പിച്ച് അവസാനം സമ്മാനമുണ്ടേന്നൊരു ഡയകോലും പോലെ... എനിക്കും ഒരു സമ്മാനം കിട്ടുമോന്നൊരു പേടി ഇല്ലാതില്ലാ...!!!
എന്തായാലും.... അരുപികുട്ടാ ചേട്ടാ... കല്ലക്കീട്ടൊ...!! സ്സമ്മതിച്ചിരിക്കുന്നു...!! അപാരസ്റ്റയില് തന്നെ...!!!
സില്മ കണ്ടു കുഞ്ഞാ .സരോജ് കുമാറിനെയും പിന്നെ ആ കൂടെ ഇരിക്കുന്ന ആള് ആരാ.മുംബയ് ക്കാരന് ആണോ ?
ചാനക്ക്യന് ചിരിക്കുന്നത് പോലെ ഞാന്‍ ഒന്ന് ചിരിക്കട്ടെ
ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി
അരൂപീ...
എനിക്കിനി വയ്യ!
നിന്നെ കമന്റിട്ട് തോല്‍പ്പിക്കാന്‍ നോക്കീട്ട് നീ എന്റെ ഫോട്ടോ "സമ്മാനം" തന്ന് തോല്പ്പിച്ചല്ലോടേ...
ഇനി വയ്യ!!
പറ്റിയാല്‍ ഞാന്‍ ഇനി എന്റെ അനിയനെ വിടാം!
66
67
68
68
69
70
71
72
73
74
75
77
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
jayiche
102
103
104
106
107
105
r
o
o
p
i
k
u
t
a
n
p
fill in the blanks given below.the starting letter is 'P'
and win the price of 500th comment.
Congratulations!!
തുടരുക!
സകുടുംബം വന്ന് ഈ പണിചെയ്ത് ആ ബമ്പര്‍ വാങ്ങിക്കോളൂ അനോണീ..
സഭ്യമായ എന്തും നിനക്കിവിടെപ്പറയാം!
സമ്മാനവും കിട്ടും...
സമയം നിന്റെയാണല്ലോ വിലയില്ലാതെ കിടക്കുന്നത്..!!
:)
ആര്‍ക്കാ അരൂപികുട്ടാ നിങ്ങളോട് ഇത്ര പ്രണയം. പുതിയതരം അനോണിയാണല്ലോ ഇത്.
ശില്പശാലക്ക് ശേഷം ഏറ്റവും കൂടുതല്‍ വിജയകരമായത് അരൂപികുട്ടതെ ബ്ലോഗായിരിക്കണം. അഭിനന്ദനങ്ങള്‍.
തിരുവനന്തപുരത്തുകാരനാണെങ്കില്‍ ഈ ഗ്രൂപ്പില്‍ ചേരാന്‍ മടിക്കണ്ട്.
അനോണികള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ സെറ്റിംഗ്സില് മാര്‍ഗ്ഗമുണ്ട്.
അരൂപി-
സന്തോഷമായി. ആരംഭശൂരത്വമല്ല, ഇതു തുടരാനാണ് പരിപാടിയെന്നറിഞ്ഞതില് സന്തോഷം.
ഈ അനോണി ഇങ്ങനെ നമ്പറിട്ട്, ആള്‍ക്കാരുടെ ശ്രദ്ധ അങ്ങോട്ടേക്ക് പോയി, പൊസ്റ്റ് വായിക്കാന്‍ മറക്കല്ലേ ! ( “അങ്കിളിനോടാ “ ). പിന്നെ ഈ അരൂപിക്കുട്ടന് , അനോണി കമന്റുകളെ ചെറുക്കാനുള്ള ഓപ്ഷന് ഉണ്ടെന്ന് അറിയാന്‍ മേലാത്തയാളല്ലാന്നേ.വേണ്ടാന്ന് വെച്ചിട്ടുതന്നെയാ! അനോണിയായിട്ടെങ്കിലും വരുകയും അഭിപ്രായം പറയാന്‍ പ്രോത്സാഹിപ്പിക്കുകയുമാണ്. പേരില്ലാന്നു കരുതി അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകില്ലല്ലോ? പിന്നെഗ്രൂപ്പില് ചേര്‍ത്ത് അരൂപിയെ വിലക്കെടുക്കല്ലേ.. ആദ്യം തലക്കെട്ടിലെഴുതിയിരിക്കുന്നത് വായിച്ചില്ലേ അങ്കിളെ?
കൈകാര്യം ചെയ്യാന്‍ എളുപ്പമുണ്ടെന്ന് തോന്നുമെങ്കിലും ബുദ്ധിമുട്ടുള്ള കാര്യമാണ് ഹാസ്യം, പ്രത്യേകിച്ചും ആക്ഷേപഹാസ്യം. അത് കൊള്ളേണ്ടീടത്ത് കൊള്ളിച്ച്, പറയാതെ പറയുക , ഒരല്പം ബുദ്ധിമുട്ടി അല്ലേ അരൂപിക്കുട്ടാ?
ഈ ബൂലോക പ്രളയത്തില്‍ , നന്നായി ഒരു വരിയെങ്കിലും വല്ലപ്പോഴും എഴുതുന്നവരുമുണ്ട്. പക്ഷേ ഒരു വരി തികച്ചെഴുതുന്നവന് കവിയായിരിക്കുന്ന ഈ ബൂലോകത്ത് ഇങ്ങനെയൊരു ബ്ലോഗ് അത്യാവശ്യവുമാണ്.
ഖണ്ഡനം മുറക്കു നടക്കുന്നുണ്ട്, ഇടക്കൊക്കെ ചില മണ്ഡനവും ആയിക്കൂടേ?
- ദുര്‍ഗ
fill in the blanks.
the starting letter is 'P'
the 2nd and 3rd letters are 'i' and 'g'
അശരീരികള്‍ :-
എന്നെ ആരും ബ്ലോഗ്
പാര്‍ട്ടിക്കും മീറ്റിനും ഈറ്റിനും
സമരത്തിനും വിളിക്കണ്ട!!
അങ്ങനെ അരൂപികുട്ടനും Word Verification
കൊണ്ട് വേലികെട്ടി .. ഗെയിറ്റ് പാസ്സ് എടുത്തേ
അകത്തു വരാന്‍ പറ്റൂ അല്ല്ലെ?
അറിയാന്‍ പാടില്ലഞ്ഞു ചോദിക്കുവാ
പാരടി പാടുന്നതു എല്ലാവരും ആസ്വദിക്കുന്നില്ലേ?
മിമിക്രി ഒരു വലിയ വിനോദമായില്ലെ?
അതു ഗള്‍ഫിലും അമേരിക്കയിലും
കൊണ്ടു പോയി അവതരിപ്പിക്കുന്നില്ലേ?
ഇ വി കൃഷ്ണപിള്ള, വി കെ എന്‍, വേളൂര്കൃഷ്ണകുട്ടി,അക്ഷേപ ഹാസ്യം
അല്ലേ കൈകാര്യം ചെയ്തത്?
പിന്നെ എന്തു കൊണ്ട് ബൂലോകത്ത്
ഒരു അരൂപികുട്ടന്‍ വന്നു കൂടാ?
അസഭ്യം ഒന്നും അരൂപികുട്ടന്‍ പറഞ്ഞില്ലല്ലോ.
അനോണി ഒരു വാക്ക് പോലും ചൊവ്വെ എഴുതാന്‍ കഴിയുന്നില്ലാ എന്ന് തെളിയിക്കാനാണൊ ഈ നമ്പര്‍ ഇട്ട് പെരുക്കുന്നത്?
ഞാനിവിടെ വന്നിട്ടില്ലേ..!!!
നന്നായിട്ടുണ്ട്.......
നന്മകള് നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്....
Post a Comment