Sunday, July 13, 2008

സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!

ആമുഖം

പ്രിയ ബ്ലോഗാനന്ദരേ..

ഞാന്‍ അറിവില്ലായ്മയുടെ അന്ധാളിപ്പുമായി ബൂലോകത്തിന്റെ നടുമുറ്റത്ത് ഉച്ചവെയിലേറ്റ് നട്ടംതിരിയുമ്പോള്‍,സാഹിത്യോപാസനയുടെ മഹിമോപാസകനും ഇതെന്താ 'കമന്റ് അഗ്രഗേറ്ററോ?!'എന്ന് നമ്മില്‍ സന്ദേഹമുണര്‍ത്തുമാറ് അഭിനന്ദങ്ങളുടെ കമന്റുസാഗരത്തില്‍ നീന്തിക്കുളിര്‍ന്നവനുമായ ‍
സജിച്ചേട്ടന്‍ ഉപ്ദേശ്സുമായെത്തി;എന്റെ കഴിഞ്ഞപോസ്റ്റിന്റെ കമന്റുകളില്‍!!

എങ്ങനെ മലയാളത്തെ "മലയാളീകരിക്കാം" എന്ന് പുള്ളി അദ്ദേഹത്തിന്റെ സാഹിത്യപുങ്കിലമായ ബ്ലോഗ്പോസ്റ്റുകളിലേക്ക് ചൂണ്ടാണിയിട്ട് പറഞ്ഞുതന്നു!

വന്ദനം മഹാമതേ..യെന്ന് നെടുമുടി ഫിറ്റില്‍ പാടുന്നത് മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പുള്ളീടെ സിസ്യനായി!
ഇതില്‍ക്കൂടുതല്‍ എന്നെക്കൊണ്ട് മലയാളത്തെ മലയാളീകരിക്കാനാകുമെന്ന് തോന്നുന്നില്ല!

"സ്വപ്നങ്ങള്‍ കൊണ്ട് മിനുങ്ങാമിനുങ്ങല്‍"എന്ന എന്റെ ഈ പോസ്റ്റിന് സജിച്ചേട്ടന്റെ
"സ്നേഹദീപമേ മിഴിതുറക്കൂ.!!: നിലാവുകളെ പ്രണയിച്ചകാലം.!!"എന്ന പോസ്റ്റുമായി സാമ്യങ്ങള്‍ തോന്നുന്നുവെങ്കില്‍ അത് തികച്ചും സാങ്കല്പികമല്ല;ഞാന്‍ തികഞ്ഞ ശിഷ്യനായിപ്പോയതുകൊണ്ടാണ്!


എന്റെയും സയിച്ചേട്ടന്റെയും നിയമപ്രകാരം:

ഇതിന് അഭിനന്ദനക്കമന്റുകള്‍ മാത്രമേ സ്വീകരിക്കൂ!അല്ലാത്ത അലുമ്പു വിമര്‍ശനങ്ങളെയൊക്കെ ഞാന്‍ കമ്പോസ്റ്റുകുഴിയിലിടും!ഇടുന്നവനെ ഞാന്‍ അവരുടെ ബ്ലോഗില്‍ പോയി കമന്റിട്ട് മര്യാദപഠിപ്പിക്കും!!


സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!

ന്റെ ഹ്യദയാന്തര്‍ദളങ്ങളിലെ ആഖോസോല്ലാസങ്ങളില്‍ ഇപ്പോള്‍ അഭിരമിക്കുന്ന പുരുഷാരങ്ങളില്ല,എങ്കിലും മനസ്സിന്റെ അന്തരാളങ്ങളിലെ അഗ്നികോണിലെവിടെയൊ
ഒരു പാര്‍ട്ടിസമ്മേളനത്തിനുള്ള കലാശക്കൊട്ട് ഞാന്‍ അറിയുന്നു..
ആ സമ്മേളനത്തിരക്കിലെവിടെയെങ്കിലും നീ ഉണ്ടയാകുമെന്ന വിശ്വാസവും...!!

ഹൃദയത്തില്‍ നീലമേഘങ്ങള്‍ നിറഞ്ഞ ആകാശമുള്ളവര്‍..അതില്‍ ഓട്ടവീണ് ഇടക്കിടെക്കിടെ പെയ്യുന്ന കളര്‍മഴകളുടെ വര്‍ണരാജി...
കണ്ടറിയാതെ കൊണ്ടറിഞ്ഞും അറിഞ്ഞപ്പോള്‍ അറിയാതേയും എന്നെ അറഞ്ഞിട്ടും ഞാന്‍ അറയാതയും പോയവര്‍ ...
നിന്റേയും എന്റേയും ഹൃദയത്തെ കൂട്ടിയിട്ടടിക്കുന്ന അവക്കാഡോജൂസുമായി കാലത്തിന്റെ ഗതികിട്ടാത്ത നൂഡില്‍സ്‍പാതയിലൂടെ
സ്നേഹ സൌഹൃദങ്ങളുടെ ഒരര്‍മ്മാദം ആര്‍ത്തിരമ്പിക്കടന്നു പോയി


കാഞ്ഞിരപ്പൂക്കള്‍ കൊഴിഞ്ഞുവീണ സുഗന്ധപൂരിതമായ ഇടവഴിയുടെ സ്മശാനസാമാനമായ കുളിരിലുറങ്ങുന്ന
മൂങ്ങകളുടെ ചിറകടിയൊച്ചകള്‍ കണ്ട് ഇളകിയ നിക്കറിന്റെ പിന്നിട്ട് ഞാന്‍ നടന്നൂ...
അണ്‍കൗണ്‍റ്റബില്‍ മിന്നാമിന്നികള്‍ എവിടെടീ എവറഡീയെന്ന് പരസ്പരം ചൂട്ടടിച്ച് പ്രകാശപൂരിതമാക്കി
പറന്നകലുന്നൂ, പാതിരാക്കോഴികള്‍ ജണ്ഡവരിശയില്‍ നിന്ന് വര്‍ണങ്ങളിലേക്ക് കണ്ഠം തെളിക്കുന്നതും പിറ്റേന്നത്തെ ഹര്‍ത്താലുകാര്‍ കരിക്കുവെട്ടുന്നബഹളവും വല്ലാതെ ആരവം കൂട്ടുന്നൂ.
കൂരിരുട്ടിന്റെ ഡാര്‍ക്നസില്‍ മറപ്പുരപറ്റി ഒളിഞ്ഞിരിക്കുന്ന പടുകൂറ്റന്‍(ജൂറാസിക്) ചീവിടുകള്‍,
എന്റെമനസ്സ് ചിതലരിച്ച് കണാരേട്ടന്റെ ചായക്കടയിലെ തേയിലസഞ്ചിയുടെനിറവും സുതാര്യതയുമായിരിക്കുന്നു! ആ തിരക്കേറിയവിജനതയില്‍
കാറ്റിലുലയുന്ന അപ്പൂപ്പന്താടികളുടെ നേര്‍ത്ത മര്‍മര്‍മ്മരത്തിനുപോലും
സുനാമിയുടെ പ്രക്ഷോഭം.പല്ലുകള്‍ കാട്ടിവിറപ്പിച്ചുകൊണ്ട് ‍ കഴുകന്മാരെ കൊല്ലാന്‍ പറന്നടുക്കുന്ന വേഴാമ്പലുകളെപോലെ...
കാഞ്ഞിരപ്പൂവിന്റെ നറുമണം പടരുന്നു, ആലിപ്പഴങ്ങള്‍ പഴുത്തുനില്ക്കുന്ന മരങ്ങള്‍ കൊഴിക്കാന്‍ കാത്തുനില്‍കുന്നൂ,ഞാവല്‍പ്പഴം അഴുകിവീഴുന്നൂ.
പാതിരാപ്പൂ(ഇതിന് ഇംഗ്ലീഷീകരിച്ചാല്‍ എന്താണോ എന്തോ?)എന്നെ തഴുകുന്നൂ.
മാതളനാരകം പൂത്തുവൊ അന്തരാളിച്ചുവോ..നിശയുടെ ഉഗാണ്ടയിലൂടെ
നിഴലുകള്‍ പിന്നിട്ട് ഞാനും മരമാക്രിയും നടന്നകന്നൂ.
ആ ഇളംകാറ്റില്‍(ഇംഗ്ലീഷീകരിച്ചാല്‍ ബ്രേസിയര്‍ എന്നാണെന്നുതോന്നുന്നു!)‍ എന്നെ തഴുതിതലോടിമന്ദീഭവിപ്പിച്ചകലുന്നൂ
പാലപൂവിന്റെ വേശ്യാഗന്ധം(അതായത് ഫയങ്കര ആഗിരണം) ചൂഴ്ന്ന തൃസന്ധ്യയുടെ ആരവം പോലെ!!


നിനക്കറിയാമായിരുന്നൂ...
സുനാമിപോലെ ആക്രാന്തസങ്കിലിതമാണെന്റെ പ്രണയമെന്ന്..
എങ്കിലും ഒരു രാത്രി അതൊക്കെ തകര്‍ന്നു.
സര്‍ഫും ഏരിയലുമില്ലാതെ കറപുരണ്ട കാര്‍മേഘം വന്നു കൂടണഞ്ഞു!
വെണ്‍ പിറാവുകള്‍ അതുകണ്ട് അന്ത്രസിച്ചു പിരാന്തായി!

ഓര്‍മകള്‍ക്ക് ഞാന്‍ എന്റെ മിന്നാമിന്നിച്ചിറകുകൊടുക്കുകയാണ്..
ചെളിക്കുണ്റ്റുകളും മണലൂറ്റികുളമായ വയലേലകളും ചിലന്തിവലനെയ്തെടുക്കുന്ന
ചിത്രഭംഗിയുള്ള എന്റെ കുഗ്രാമം..ചിങ്ങത്തിലെ വിളവുകള്‍ പച്ചവിരിച്ച
പാടങ്ങള്‍ കന്നിയില്‍ നായ്ക്കള്‍ രതിഘോഷം നടത്തി ഉഴുതുമറിക്കുന്ന വയലേലകളായി മാറുന്ന ഗ്രാമം!
എന്റെ സ്വവര്‍ഗഭൂമിയുടെ പുലര്‍കാലം.
അതെല്ലാം സുഖമുള്ള ഓര്‍മകള്‍ മാത്രം

ഇന്നലെയുടെ മന്ദാരതീരത്തുനിന്നും വന്ന് ഇന്നിലൂടെ ഊളിയിട്ട് നാളെയുടെ
മുദര്‍ഗതീരത്തിലേയ്ക്ക് അനോണിമുക്കുന്ന ഒരു കാലപ്രവാഹം..
ഈ കാലപ്രമേഹത്തില്‍ ഓര്‍മകളുടെ വെണ്ണിലാക്കണ്ണുനീര്‍ത്തുള്ളികള്‍ക്കായ്...

ഇത് എന്റെ സ്വപ്നഭൂമിയിലെ നിറംവാര്‍ന്ന നിഴലുകള്‍.!!

52 comments:

അരൂപിക്കുട്ടന്‍/aroopikkuttan said...

എന്റെയും സയിച്ചേട്ടന്റെയും നിയമപ്രകാരം:

ഇതിന് അഭിനന്ദനക്കമന്റുകള്‍ മാത്രമേ സ്വീകരിക്കൂ!അല്ലാത്ത അലുമ്പു വിമര്‍ശനങ്ങളെയൊക്കെ ഞാന്‍ കമ്പോസ്റ്റുകുഴിയിലിടും!ഇടുന്നവനെ ഞാന്‍ അവരുടെ ബ്ലോഗില്‍ പോയി കമന്റിട്ട് മര്യാദപഠിപ്പിക്കും!!

ചാണക്യന്‍ said...

ഹി ഹി ഹി ഹി.......

Sharu.... said...

അരൂപിക്കുട്ടന്‍ പറഞ്ഞത് പോലെ അഭിനന്ദനം തന്നെ പറയുന്നു.
പിന്നെ കൂടുതല്‍ ബ്ലോഗുകള്‍ വായിക്കുക. വ്വായിച്ചിട്ട് നല്ലതെന്നു തോന്നുന്നതിന് അത്തരത്തിലും വിമര്‍ശിക്കേണ്ടതിന് ആ രീതിയിലും കമ്മന്റിടുക. നന്നായി എഴുതുക... ഭാവുകങ്ങള്‍

കമ്മന്റുകളല്ല ഒരു ബ്ലോഗിന്റെ നിലവാരം കാണിക്കുന്നത്. എന്നാല്‍ കമ്മന്റുകള്‍ ഒരു പരിധിവരെ പ്രോത്സാഹനമാണ്. ചില തിരുത്തലുകള്‍ക്കും അതുപകരിക്കും :)

കടത്തുകാരന്‍ said...

സ്വപ്നഭൂമിയിലെ നിറംവാര്‍ന്ന നിഴലുകള്‍ കൊള്ളാം എന്ന് പറയുന്നത് താങ്കളുടെ ഭീഷണി ഭയന്നിട്ടല്ല, നന്നായിട്ടുതന്നെയാ
തുടരുക, ആശംസകളോടെ

ജിഹേഷ് said...

ഭയങ്കരമായി മലയാളികരിച്ചു പോയി...ഈ പാവം ബൂലോകരെ പരീക്ഷിക്കല്ലേ :)

qw_er_ty

ഹരിയണ്ണന്‍@Hariyannan said...

അരൂപിക്കുട്ടാ..

എനിക്കിട്ട ലിങ്കുകിട്ടി.
അവിടെ എല്ലാവര്‍ക്കും സുഖമായതുകൊണ്ട് ഇവിടെയും എല്ലാവര്‍ക്കും സുഖമെന്നുകരുതുന്നു.

സത്യത്തില്‍ നിങ്ങള്‍ ആര്‍ക്കും ശിഷ്യപ്പെടേണ്ടകാര്യമില്ലെന്ന് എഴുത്തിന്റെ ശൈലികണ്ടാലറിയാം.

വിമര്‍ശനം ആരോഗ്യകരമായിരിക്കുന്നിടത്തോളം കുഴപ്പമില്ല;വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കരുതെന്ന്!

ആസ്വദിച്ചവയില്‍ ചിലത്..
1.“നിന്റേയും എന്റേയും ഹൃദയത്തെ കൂട്ടിയിട്ടടിക്കുന്ന അവക്കാഡോജൂസുമായി കാലത്തിന്റെ ഗതികിട്ടാത്ത നൂഡില്‍സ്‍പാതയിലൂടെ
സ്നേഹ സൌഹൃദങ്ങളുടെ ഒരര്‍മ്മാദം ആര്‍ത്തിരമ്പിക്കടന്നു പോയി“

2.സ്മശാനസാമാനമായ ,മര്‍മര്‍മ്മരത്തിനുപോലും,വേശ്യാഗന്ധം തുടങ്ങിയ “അക്ഷരത്തെറ്റുകള്‍”

ഇഷ്ടപ്പെടാതെ പോയത്...
ഒരു ബ്ലോഗറെ തെരഞ്ഞുപിടിച്ച് തേജോവധം ചെയ്യുന്നത്!!വിമര്‍ശനമാകാം വ്യക്തിഹത്യയായിക്കൂടാ..

പിന്നെ ഈ കമന്റ് പബ്ലിഷ് ചെയ്യാന്‍ വേണ്ടി..
അഭിനന്ദനങ്ങള്‍!!

നന്ദു said...

പുതു നാമ്പായാതു കൊണ്ട് തീർച്ചയായും സ്വാഗതം ചെയ്യാം.
ഇനിയും നല്ല നല്ല പോസ്റ്റുകൾ ഇടൂ..

ഈ കമന്റ് കമ്പോസ്റ്റ് കുഴിയിലിട്ടാലും വേണ്ടില്ല, എന്റെ ബ്ലോഗിൽ വന്ന്
തെറി പറഞ്ഞാലും വേണ്ടില്ല, എനിക്ക് തോന്നിയത് പറയാതിരിക്കാൻ
നിവൃത്തിയില്ല.

മലയാളീകരിക്കാൻ വേണ്ടി ചിലേടത്തൊക്കെ ശരിക്കും മലയാളത്തെ
“കരിച്ച്” കളഞ്ഞു അത്രേം വേണ്ടായിരുന്നു. ഒന്നു കൂടെ ശ്രദ്ധിക്കണേ
വാക്കുകളിൽ സാഹിത്യം വഴിഞ്ഞൊഴുകുന്നതു മാത്രമെ നല്ല രചനകളാകൂ
എന്നും ഘനമുള്ള വാക്കുകൾ ആ‍വശ്യത്തിനും അല്ലാത്തിടത്തും കുത്തി
കയറ്റിയാലെ നല്ല സാഹിത്യമാകൂ എന്നുമൊക്കെയുള്ള എന്ന അബദ്ധ
ധാരണ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ശരിയല്ല...
എന്തെ സജീ ഇതൊന്നും പഠിപ്പിച്ചില്ലേ ശിഷ്യനെ?

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ എല്ലാബ്ലോഗിലും കമന്റായിട്ട് ക്ഷണം വെച്ചല്ലൊ.. കൊള്ളാം ഭാവിയുണ്ട്..
അങ്ങനെ മലയാളത്തെ “കരിക്കാന്‍” വന്നതായിരിക്കും അല്ലെ..
മൊത്തം ശരിയായിട്ടില്ല കുറച്ചുകൂടി ട്യൂഷന്‍ തരാം കെട്ടൊ അരൂപി..
എന്റെ പൊന്നു ചങ്ങാതീ...എനിക്ക് ആരേം മര്യാദ പഠുപ്പിക്കണമെന്നില്ല കാരണം എന്നെ കൊന്നാലും ഞാന്‍ നന്നാവില്ല എന്ന് പറയുന്ന ഇത്തില്‍ കണ്ണിയോണ് അവനെ നന്നാക്കാന്‍ എനിക്ക് പറ്റുമൊ..? പിന്നെ തനിക്ക് ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു അത് ദേ ഇവിടേം പോസ്റ്റ് ചെയ്യാം “സ്വന്തം ഊരും പേറ്റു വെച്ച് ബ്ലോഗ് തുടങ്ങ് ഹെ അതാണ് ആണത്വം അല്ലാതെ വിരൂപനൊന്നൊ അരൂപനെന്നൊ അല്ല നാമധേയം ചെയ്യേണ്ടത് സ്വന്തം മെയില്‍ ഐഡിപോലും ഹൈഡ് ചെയ്ത് ഇതൊരുമാതിരി ആണും പെണ്ണും കെട്ട ലക്ഷണമാ.
ഇവിടെ വന്ന് കമന്റ് പറയുന്ന തന്നെ ഞാന്‍ മത്രമല്ല ബൂലോഗര്‍ ഒകെ അനോണിയായിട്ടെ കൂട്ടിയുള്ളൂ എനിക്കിനി വയ്യ എന്റെ സമയം കളയാല്‍ അതുകൊണ്ട് ഊരും പേരും ഒകെ വെച്ച് വാ അപ്പോള്‍ നമുക്ക് സംസാരിക്കാം..

പിന്നെ മറ്റൊരു കാര്യം എന്റെ പോസ്റ്റുകളില്‍ കമന്റുകള്‍ ഇട്ടേക്കുന്നത് എഴുതാനും വായിക്കാനും ഇഷ്ടമുള്ള ബൂലോഗര്‍ തന്നെയാണ് അതൊക്കെ വിലയിരുത്തുകയും ചെയ്തേക്കുന്നത് അവര്‍ക്കറിയാം ഞാന്‍ എന്താണെന്നും

NB: അടുത്ത ട്യൂഷന്‍ ക്ലാസ് വൈകുന്നേരമാണ് വരണേ മറക്കല്ലെ..

മാണിക്യം said...

നല്ല അനുകരണത്തിന്
"ഈച്ച അടിച്ചാന്‍ കോപ്പി' എന്നു പറയാം .അനുകരണം ഒരു കലയാണ് ..
നല്ല നിരീക്ഷണം
അക്ഷരതെറ്റുകൊണ്ട് വരവുന്ന അര്‍ത്ഥവിത്യാസം, ആ വിത്യാസം അതു എടുത്ത് പ്രയോഗിച്ച രീതി പാലപ്പുവിന്റെ വശ്യസുഗന്ധം ഒറ്റയടിക്ക് വേശ്യാസുഗന്ധം ആയിമാറിയപ്പൊള്‍
ഹോ പോയ ഒരു പൊക്കേ!
സുനാമിപോലെ ആക്രാന്തസങ്കിലിതമാണെന്റെ പ്രണയമെന്ന്..
അതൊരു പ്രണയം തന്നെ
എടുത്ത് അലക്കുന്ന് പ്രണയം ..
എഴുത്തു തുടരൂ ,
മാണിക്യത്തിനെ ചാക്കില്‍ ഇടല്ല്ലേ
ഞാന്‍ ഇതിലെ വന്നു വായിചു കൊള്ളാം.
പിന്നെ “ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം ...”
എന്ന മോടല്‍ കമന്റ് വേണമൊ?
രാജാവ് നഗ്നനാണ് എന്ന് പറഞ്ഞ
‘വിത്യസ്ഥനായ് ബാലന്‍’തന്നാ കൂടുതല്‍ ശ്രേഷ്ടന്‍‌!

മാണിക്യം said...
This comment has been removed by the author.
ശ്രീവല്ലഭന്‍. said...

:-)

അനൂപ്‌ കോതനല്ലൂര്‍ said...

അരൂപിക്കുട്ടാം എന്റെയമ്മോ എന്ന് വിളിച്ച്
തലയില്‍ കൈവ്ച്ചു പോയി വായിച്ച് തീര്‍ന്നപ്പോള്‍
എന്തു സാഹിത്യ ഭാഷായാ മാഷെ
കലക്കി എന്നല്ല കലക്കി കലക്കി
ജോറാക്കി
എന്ന് പറയുകയാവും ഉചിതം
ആശംസകള്‍

ഞാന്‍ ഇരിങ്ങല്‍ said...

അരൂപി,
താങ്കളുടെ പോസ്റ്റ് ഞാന്‍ വായിച്ചില്ല. താങ്കള്‍ ചെയ്യുന്നത് ഒരു തുടക്കകാരന്‍ ആയതു കൊണ്ട് ക്ഷമിക്കാമെന്നേ ഉള്ളൂ.അല്ലെങ്കില്‍ ശുദ്ധ തെമ്മാടിത്തമാണ് കാണിക്കുന്നത് എന്ന് പറയാന്‍ മടിയില്ല.

കമന്‍റികിട്ടാനാവരുത് പോസ്റ്റ് ചെയ്യുന്നത്. ചുമ്മാ ഇരക്കുന്ന പരിപാടി നിര്‍ത്തി നല്ല പോസ്റ്റിട്ടാല്‍ ഇരക്കാതെ ആളുകള്‍ കനിഞ്ഞ് തന്നെ നല്ലോണം തരും.

സ്വാഗതം പറയാം.

ഇരിങ്ങല്‍

girish varma ...balussery.... said...
This comment has been removed by the author.
ആമി said...

അരൂപിയെ രചന വെച്ചു നോക്കുമ്പോള്‍ സജിയെ ശിഷ്യനാക്കാം....മലയാളത്തെ ഇങ്ങനെയും മലയാളീകരിക്കാം അല്ലേ?ശ്രദ്ദിച്ചിഉന്നുവെങ്കില്‍ ഒന്നുകൂടി നന്നാക്കാമായിരുന്നു...
.“നിന്റേയും എന്റേയും ഹൃദയത്തെ കൂട്ടിയിട്ടടിക്കുന്ന അവക്കാഡോജൂസുമായി കാലത്തിന്റെ ഗതികിട്ടാത്ത നൂഡില്‍സ്‍പാതയിലൂടെ
സ്നേഹ സൌഹൃദങ്ങളുടെ ഒരര്‍മ്മാദം ആര്‍ത്തിരമ്പിക്കടന്നു പോയി“
ഇതു കൊള്ളാം
ആദ്യ രചനകള്‍ തന്നെ ബൂലോകത്തെ ഞെട്ടിച്ചുകളഞ്ഞ സ്തിതിക്ക് ഇനി വരാനിരിക്കുന്നതോ?അടുത്ത കിടിലന്‍ പോസ്റ്റിനായി കാത്തിരിക്കുന്നു....

മീര said...

malayaalam nalloru bhashayaanu.....athinte kadinyamalla lalithyamaanu aswadikkapedunnad.....padangal prayogikkam paksheeeeee

ഷെറിക്കുട്ടി said...

സത്യം പറഞ്ഞാല്‍ തെറ്റു ചെയ്തവര്‍ പെട്ടെന്നു പ്രതികരിക്കുമെന്നു കേട്ടിട്ടുണ്ട്..ഇപ്പൊ കണ്ടു........നന്നായിരിക്കുന്നു,...നല്ല വരികള്‍...ഇതും സത്യമാ കേട്ടൊ.....

ചാണക്യന്‍ said...

അരൂപിക്കുട്ടാ,
ചാണക്യന്റെ ഹി ഹി ഹി ഹി യോട് നന്ദി പറയടോ,
തേങ്ങാ ഉടച്ചത് ഞാനല്ലെ,
ആവശ്യത്തിന് കമന്റുകള്‍ കിട്ടിയില്ലെ, സന്തോയമായ.......
ഹി ഹി ഹി ഹി .......

കുറ്റ്യാടിക്കാരന്‍ said...

ഹിഹിഹി...

;)

രക്ഷയില്ല മാഷെ...

അടുത്ത പോസ്റ്റ് ആര്‍ക്കിട്ടാണോ ആവോ..

ഹാരിസ്‌ said...

ബ്ലോഗ് സ്കാന്‍ തുടങ്ങാനുള്ള പരിപാടിയാണോ?
എന്തായാലും എഴുതുമ്പോള്‍ ഒന്നു പേടിക്കാം.
വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ഒഴിവാക്കാമയിരുന്നു.

അശരീരികള്‍
ഇനിയും കേള്‍ക്കുമെന്നു
പ്രതീക്ഷിക്കുന്നു

കാപ്പിലാന്‍ said...

ഞാന്‍ ഒരു നിമിക്ഷം മൌനമായിരിന്നു .നന്നായി വരട്ടെ .സാഹിത്യം കര കവിഞ്ഞു ഒഴുകൌകയല്ലേ .

Gopan (ഗോപന്‍) said...

അരൂപി കുട്ടാ, അഭിപ്രായത്തിന് വേണ്ടി പോസ്ടരുത്. വ്യക്തിഹത്യയും അരുത്.
ഇതൊരു അഭിപ്രായം മാത്രം.
ഇനിയെല്ലാം ഇയാളുടെ ഇഷ്ടം. :)

ശ്രീ said...

സ്വപ്നഭൂമിയിലെ നിറം വാര്‍ന്ന നിഴലുകള്‍... അല്ലേ?

ഹ ഹ. കൊള്ളാം. ;)

അരൂപിക്കുട്ടന്‍/aroopikkuttan said...

ചാണക്യന്‍..
നിങ്ങളുടെ ഈ ചിരിയുണ്ടല്ലോ! ബ്ലോഗാധികാരമിങ്ങനെ കമന്റുബോക്സിലിട്ട് അമ്മാനമാടുന്ന ഉപജാപകന്റെ ചിരി..
ഇനി നുമ്മള്‍ തമ്മില്‍ കാണുമ്പോള്‍ നിങ്ങളുടെ മുഖത്ത് ഈ ചിരിയുണ്ടാവണം... :)
നിങ്ങളും എന്നെപ്പോലെ പാറശാലക്കാരനും മറ്റൊരു സജിയുമാണെന്ന് സംശേം! ആമയ്‌റൈറ്റ്????! :)

sharu...
"കമ്മന്റുകളല്ല ഒരു ബ്ലോഗിന്റെ നിലവാരം കാണിക്കുന്നത്. എന്നാല്‍ കമ്മന്റുകള്‍ ഒരു പരിധിവരെ പ്രോത്സാഹനമാണ്. ചില തിരുത്തലുകള്‍ക്കും അതുപകരിക്കും"
എന്ന് പറയുന്നതെത്രസത്യം അല്ലേ?

ഷാരുവിന്റെ കവിതകളെക്കാള്‍ ബൂവാലന്മാര്‍ക്കിഷ്ടം വടവാങ്ങിവരാമെന്നുപറഞ്ഞുപോയ ഭവതിയെ തിരിച്ചുകൊണ്ടുവരാനായരുന്നല്ലോ...
ഒരു നിലവാരവുമില്ലാത്ത(കവിതകള്‍ അങ്ങനെയാണെന്നല്ല)ആ പോസ്റ്റ്ന് സെഞ്ച്വറി അടിച്ചുതന്നില്ലേ ചുള്ളന്മാര്‍!! :)
പിണങ്ങല്ലേ..ബ്ലോഗിണികളെ പിണക്കുന്നത് ഒരു ബ്ലോഗറ്ക്കും നിലനില്പ്പിന് ഭൂഷണമല്ലല്ലോ..!!

അരൂപിക്കുട്ടന്‍/aroopikkuttan said...

കടത്തുകാരന്‍,ജിഹേഷ്...
ക്ഷമിച്ചിരിക്കുന്നു..!! :)

ഹരിയണ്ണോ...
ആസ്വാദനത്തിന് നന്ദി!പിന്നെ ഞാന്‍ ആരെയും പിടിച്ചുകൊണ്ടുവന്ന് വധിക്കുന്നില്ല! ചിലരൊക്കെ അവരുടെ ബ്ലോഗിലേക്ക് നിര്‍ബന്ധിച്ചുകൊണ്ടുപോയി വധിക്കുന്നതിനെ അല്പം മലയാളീകരിച്ചു എന്നേയുള്ളൂ...

നന്ദു പറഞ്ഞത്..
"മലയാളീകരിക്കാന്‍ വേണ്ടി ചിലേടത്തൊക്കെ ശരിക്കും മലയാളത്തെ
“കരിച്ച്” കളഞ്ഞു അത്രേം വേണ്ടായിരുന്നു. ഒന്നു കൂടെ ശ്രദ്ധിക്കണേ
വാക്കുകളില്‍ സാഹിത്യം വഴിഞ്ഞൊഴുകുന്നതു മാത്രമെ നല്ല രചനകളാകൂ
എന്നും ഘനമുള്ള വാക്കുകള്‍ ആ‍വശ്യത്തിനും അല്ലാത്തിടത്തും കുത്തി
കയറ്റിയാലെ നല്ല സാഹിത്യമാകൂ എന്നുമൊക്കെയുള്ള എന്ന അബദ്ധ
ധാരണ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ശരിയല്ല...
എന്തെ സജീ ഇതൊന്നും പഠിപ്പിച്ചില്ലേ ശിഷ്യനെ?"
ചേട്ടാ...എനിക്കതങ്ങിഷ്ടപ്പെട്ടു!ഇതൊക്കെ നിങ്ങള്‍ എന്റെ പോസ്റ്റില്‍ നിന്ന് കണ്‍റ്റെത്തിയെങ്കില്‍ നിങ്ങള്‍ ഈ ചോദ്യം എന്റെ ഗുരുവിനോട് തന്നെയാണ് ചോയിക്കണ്ടത്...
യഥാ ഗുരൂ തഥാ സിസ്യാഹ ഹ ഹ!!

അതുകൊണ്ട് ചേട്ടന്‍ പറഞ്ഞപോലെ ഈ വിമര്‍ശനം ഞാന്‍ കമ്പോസ്റ്റ് കുഴിയില്‍ ഇടുന്നില്ല!പകരം എന്റെ ഗുരുവിന്റെ ബ്ലോഗിലിടാം!പുള്ളിക്ക് ഒരു പാഠമായിക്കോട്ടേ!!

സുയോധനന്‍ said...

അരൂപിക്കുട്ടാ..
താങ്കളൊരു അനോണിയാണെന്ന് മനസ്സിലാക്കാന്‍ ഇത്തിരി വൈകി. ഉള്ളിലൊന്നുമില്ല ശുദ്ധ ശൂന്യം എന്ന് പറഞ്ഞെങ്കിലും താങ്കളിത് വേറൊരാള്‍ക്കിട്ട് പണിഞ്ഞതാണെന്ന് പിന്നീടാണ് മനസ്സിലായത്.

ഒരിക്കല്‍ അരൂപിക്കുട്ടന്‍ ചോദിച്ചൂ എനിക്കൊരു കമന്‍റുതരുമോന്ന്. ഞാന്‍ പറഞ്ഞൂ (എന്നോട് ചോദിച്ചില്ല) നിനക്കെന്തിനാ മോനേ കമന്‍റ്, നീ തന്നെ ഒരു കമന്‍റല്ലേന്ന്. പിന്നെ നമ്മള്‍ കാണുമ്പോള്‍ താങ്കള്‍ (എന്നെയല്ല) എന്നെ കളിയാക്കി വിളിക്കുകായിരുന്നു. അനോണീന്ന്. എസ്സ് ഐ ആം ആന്‍ അനോണീ. പേരുകളില്ലാത്തവന്‍.. അരൂപി.

അരൂപിക്കുട്ടന്‍/aroopikkuttan said...

സജിച്ചേട്ടാ....നന്ദി!
എന്നെ ട്യൂഷന്‍ ക്ലാസില്‍ നിന്ന് പുറത്താക്കാന്‍ ഉദ്ദേശമില്ല,അല്ലേ?!
സാധാരണ കുറേ പരിവാരങ്ങളുമായി പുലിപ്പുറത്തൊക്കെ വരേണ്ടതാണല്ലോ?! പ്രതീക്ഷിക്കുന്നു!
അല്ലെങ്കില്‍ പണ്ട് ഭീഷ്മര്‍ക്കെതിരേ അര്‍ജുനന്‍ ചെയ്തപോലെ ഏതെങ്കിലും ഒരു "വര്‍മ്മ"യെ ഇറക്കൂ...

മാണിക്യം..അനൂപ്...
നിങ്ങളുടെ പുകഴത്തലുകള്‍ എനിക്കിഷ്ടായതായി അറിയിക്കുന്നു!!

ഇരിങ്ങലല്‍സ്...
എന്റെ പോസ്റ്റ് വായിക്കാത്തതുകൊണ്ടാവും ഞാന്‍ 'എരന്ന'തിന്റെ ഗുട്ടന്‍സ് പിടികിട്ടാതെ പോയത്...
ഒന്നുമില്ല മാഷേ..താങ്കള്‍ ചലച്ചിത്രലോകത്തെ സജിയെ വിമര്‍ശിക്കുമ്പോള്‍ ഞാന്‍ ബൂലോകത്തെ എം.ടി.യെ വിമര്‍ശിക്കുന്നു!

അരൂപിക്കുട്ടന്‍/aroopikkuttan said...

girish varma ...balussery....girish varma ...balussery.... has left a new comment on the post "സ്വപ്നങ്ങള്...
7:43 PM

girish varma ...balussery.... has left a new comment on your post "സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!":

hii....ഇപ്പൊ മനസ്സിലായില്ലെ ഈ ബൂലോഗത്തെ ഒരു പകല്‍മാന്യനെ കുറിച്ച് July 10,തീയതി സജി തന്നെ എഴുതിയ പോസ്റ്റ് ഏല്‍ക്കേണ്ടവന് ഏറ്റൂ എന്ന്


ഇതാണ് ആ പോസ്റ്റ് ഇവിടെ വരുന്നവര്‍ ഈ ലിങ്കിലും ഒന്ന് നോക്കാന്‍ അപേക്ഷ..
ഒരു പകല്‍ മാന്യന്‍

“നമുക്കിടയില്‍ തന്നെയുള്ള ചില പകല്‍മാന്യന്മാര്‍ മറ്റൊരു ഐഡിയില്‍ മറ്റൊരു ബ്ലോഗും തുടങ്ങി മറ്റൊരു പേരില്‍ വന്നാല്‍ അവന്‍ അവിടെ പുതിയ ബ്ലോഗര്‍ ആകുന്നു .ഈ അടുത്തിടയ്ക്ക് ബൂ‍ലോഗത്തെ രണ്ട് ബ്ലോഗര്‍മാര്‍ക്ക് നേരെ മറ്റൊരു ബ്ലോഗര്‍ രംഗ്ഗത്ത് വന്നിരുന്നു അതിന്റെ സാരാംശം പലരും മനസിലാക്കിയോ അതൊ മനസ്സിലാക്കിയിട്ടും മിണ്ടാതിരുന്നതാണൊ എന്നെനിക്കറിയില്ല ..ഒന്നുകില്‍ ഒറ്റ പോസ്റ്റോടുകൂടി ആ ബ്ലോഗ് നിലനില്‍കുന്നു“

ഒന്ന് ഞാന്‍ പറയുന്നു ഈ പോക്ക് ഇങ്ങനെ പോയാ ഒരുത്തനെ കരിവാരിത്തേക്കാനുള്ള ഒരു വേദിയായി മാറും ഈ ബൂലോഗം അത് സജിക്കിട്ട് തന്നെ ആയോ ശ്ശൊ..
കാലം കലികാലം ഇതാ പറയുന്നത് സജി ആരേം നന്നാക്കാന്‍ നോക്കിട്ട് കാര്യമില്ല..Posted by girish varma ...balussery.... to അശരീരികള്‍ at July 13, 2008 8:42 AM

ഓ.. വര്‍മ വന്നല്ലോ... എന്നുകരുതിയിരിക്കുമ്പോഴാണ് പുള്ളി ഈ ബിനാമിപ്പണിയുപേക്ഷിച്ച് കമന്റ് ഡിലീറ്റ് ചെയ്തത്!
"Comment deleted
This post has been removed by the author.

July 13, 2008 8:42 AM
"

ബാലുശ്ശേരി..ഉളിയേരി...പേരാമ്പ്ര വഴി കൊയിലാണ്ടിക്ക് വണ്ടിവിട്ട ഗിരീഷ് വര്‍മ്മക്ക് ഒരു പെരിയ നന്ദി!

സയിച്ചേട്ടന്റെ "ഒരു പകല്‍മാന്യന്‍"എന്ന ആത്മകഥയുടെ ലിങ്കുകൊടുത്തതിന്!!

Sarija N S said...

തീപ്പൊരി തുടക്കമാണല്ലൊ അരൂപിക്കുട്ടാ.

അരൂപിക്കുട്ടന്‍/aroopikkuttan said...

ആമീ നമീസ്!

മീര..ആമുഖം വായിച്ചില്ലെന്നുതോന്നുന്നു!ഇതാണുകുഴപ്പം എഴുതിക്കാണിക്കല്‍സ് കഴിഞ്ഞേ ടിക്കറ്റെടുത്തകത്തുകയറൂ..
അപ്പോപ്പിന്നെങ്ങനെ പടം ഫ്ലാഷ്ബാക്കാണെന്നറിയും?!!

ഷെറിക്കുട്ടീ..അതാണുകുട്ടീ..! :)

കുറ്റ്യാടി,ഹാരിസ്,കാപ്പിലാന്‍(നിങ്ങളൊരു പുലിയാണല്ലോ..ഞാനൊന്നു ചുറ്റിയടിച്ചു...കാണണം!)...
നന്ദി!!

ഗോപന്‍...
സജിയെന്ന ബ്ലോഗറെ നേരിട്ടുകണ്ടാല്‍ ഒരു ഷാപ്പില്‍ ഒന്നിച്ചിരുന്ന് രണ്ടുകുപ്പി കള്ളടിക്കാനെനിക്ക് ആഗ്രഹമുണ്ട്! സജിക്ക് വിരോധമില്ലെങ്കില്‍..
ഇത് വ്യക്തിവിരോധമോ അധിക്ഷേപമോ അല്ല!
എന്റെ ഏറ് അലക്ഷ്യമല്ലെന്നുപറഞ്ഞോട്ടെ!!

ശ്രീ..നീര്‍മിഴിപ്പൂക്കള്‍ക്ക് സുഖമല്ലേ?!

സുയോധനന്‍..
നന്ദി!
സസ്നേഹം
അരൂപിക്കുട്ടന്‍

അരൂപിക്കുട്ടന്‍/aroopikkuttan said...

സരിജ...

കടലും കാറ്റും മഴയും മഞ്ഞുമൊക്കെയാണല്ലോ അക്ഷരങ്ങള്‍!!
ചിലപ്പോള്‍ അവ ശാന്തമായിരിക്കും!സരിജയുടേതുപോലെ..
മറ്റുചിലപ്പോള്‍ അവ പ്രകമ്പനങ്ങളാവും...
:)

അരൂപിക്കുട്ടി said...

അരൂപിക്കുട്ടാ, എഴുത്ത് നല്ല വശമുണ്ട്. സാഹിത്യരംഗത്ത് നന്നായി തിളങ്ങുകയും ചെയ്യും. ഈ കഴിവ് നല്ല കാര്യത്തിനായി ഉപയോഗിക്കരുതോ? ഒരാളെ തേജോവധം ചെയ്യാനായി ഈ വരം ഉപയോഗിക്കണമോ?
സജി എന്ന ബ്ലോഗര്‍ എന്റെ ആരുമല്ല. പക്ഷേ ഇതു കണ്ടിട്ട് ഒരിത്തിരി വേദന തോന്നിപ്പോകുന്നു.
സജിയുടെ സാഹിത്യം മധുരമയം തന്നെയാണ്. അതിനു യാതൊരു സംശയവുമില്ല. പക്ഷേ സജിയുടെ കുഴപ്പം ക്ഷമയില്ലായ്മയാണ്. ആശയങ്ങള്‍ ഒന്നിനു പിറകേ ഒന്നായി കുമിഞ്ഞു കൂടി പുറത്തു വരുന്നു. അത് ധൃതിയില്‍ പടപടാന്ന് ടൈപ്പ് ചെയ്യുന്നു. അങ്ങനെ അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും കുമിഞ്ഞുകൂടുന്നു. എഴുതിയത് വീണ്ടും ഒന്നുകൂടി വായിച്ചു നോക്കാനുള്ള ക്ഷമ പുള്ളി കാണിക്കുന്നില്ല. അവിടെയാണ് കുഴപ്പം.
സജി എഴുതുന്നത് വളിപ്പുകള്‍ ആണ് എന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആ അരയന്നം തുഴയും എന്നത്--- അതിലെന്താ തെറ്റ്? അരയന്നം അതിന്റെ കാലുകള്‍ തുഴപോലുപയോഗിച്ചു വെള്ളം വകഞ്ഞു മാറ്റി തന്നെയാണ് മുന്നോട്ടു സഞ്ചരിക്കുന്നത്. ജലോപരിതലത്തില്‍ ആ കാലുകള്‍ കൊണ്ടുള്ള തുഴയല്‍ കാണുന്നില്ലാ എന്നു മാത്രം . അതുകൊണ്ട് അരയന്നം തുഴയും, അരയന്നം നീന്തും ഇതു രണ്ടും ഭാഷാപരമായോ ആശയപരമായോ വ്യാകരണപരമായോ തെറ്റല്ല. ഒരാളിന്റെ ശൈലിയെ എന്തിനു വിമര്‍ശിക്കണം അരൂപി? നമുക്കു നന്നാവണം എന്നു മാത്രം വിചാരിച്ചാല്‍ പോരെ? മറ്റുള്ളവരെ നശിപ്പിക്കുകയും കൂടി വേണം എന്നെന്തിനേ ചിന്തിക്കുന്നു? പോസ്റ്റ് ഇഷ്ടമായില്ലെങ്കില്‍ കമന്റ് ഇടാതിരിക്കുക. അല്ലെങ്കില്‍ സൌഹൃദത്തോടെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുക. അതല്ലേ വേണ്ടത്. ഈ ബൂലോകസൌഹൃദം എന്തിനു തകര്‍ക്കണം?

smitha adharsh said...

ഇത്രയും മലയാളീകരിച്ച സ്ഥിതിക്ക്...പാതിരാപൂവിന്റെ ഇംഗ്ലീഷ് വാക്കു തിരയെണ്ടിയിരുന്നില്ല.late night flower എന്നാക്കിയാലോ?
ഇനിയും എന്തെങ്കിലും ഒക്കെ കാണിക്കുമായിരിക്കും..

Anonymous said...

അരൂപികുട്ടിയോട്(കുട്ടനോടല്ല)

"ആലിപ്പഴങ്ങള്‍ കൊഴിയാന്‍ കാത്തുനില്‍കുന്നൂ"

ഭാഷാപരമായോ ആശയപരമായോ വ്യാകരണപരമായോ ഇതിനെക്കൂടി ഒന്നു പറഞ്ഞു തരുമൊ?
സജിയോട് വിരോധമുള്ളതു കൊണ്ടല്ലൈതെഴുതുന്നതു. സജിയുടെ തന്നെ ഈ ബ്ലൊഗിലെ കമ്മെണ്ട് ആണ് എന്നെക്കൊണ്ടിതു ചെയ്യിക്കുന്നത്.

“മലയാളത്തെ മലയാളീകരിച്ച് ഞാന്‍ എഴുതിയപോലെ ഒരു വരിയെങ്കിലും തന്നെക്കൊണ്ട് എഴുതാന്‍
പറ്റുമൊ..????? ”


ഇത്രെം പറ്റൂന്ന് തോന്നണില്ല ;-)

“വാകപ്പൂക്കള്‍ കൊഴിഞ്ഞുവീണ ഇടനാഴിയുടെ കുളിരിലുറങ്ങുന്ന
വാവലുകളുടെ ചിറകടിയൊച്ചകള്‍ പിന്നിട്ട് ഞാന്‍ നടന്നൂ...
എണ്ണിയാല്‍ ഒടുങ്ങാത്ത മിന്നാമിന്നികള്‍ പ്രകാശപൂരിതമായി
പറന്നകലുന്നൂ, പാതിരാക്കാറ്റ് വല്ലാതെ ആരവം കൂട്ടുന്നൂ.
കൂരിരുട്ടിന്റെ മറപറ്റി ഒളിഞ്ഞിരിക്കുന്ന കൂറ്റന്‍ ചീവിടുകള്‍,
മനസ്സ് ചിതലരിക്കാന്‍ തിടുക്കം കൂട്ടുന്നു,ആ വിജനതയില്‍
കാറ്റിലുലയുന്ന ഇലകളുടെ നേര്‍ത്ത മര്‍മ്മരത്തിനുപോലും
കടല്‍ക്കാറ്റിന്റെ പ്രക്ഷോഭം.കൂറ്റന്‍ കഴുകന്മാര്‍ പറന്നടുക്കുന്നത് പോലെ...
ഇലഞ്ഞിപൂവിന്റെ നറുമണം പടരുന്നു, ആലിപ്പഴങ്ങള്‍ കൊഴിയാന്‍ കാത്തുനില്‍കുന്നൂ,ഞാവല്‍പ്പഴം ഞെട്ടറ്റ്വീഴുന്നൂ.
പാതിരാപ്പൂവിന്റെ ഗന്ധം എന്നെ തഴുകുന്നൂ.
മാതളനാരകം പൂത്തുവൊ ..നിശയുടെ താഴ്വരയിലൂടെ
നിഴലുകള്‍ പിന്നിട്ട് ഞാനും നടന്നകന്നൂ.
ആ ഇളംകാറ്റില്‍ ഇലകള്‍ എന്നെ തഴുതിതലോടിയകലുന്നൂ
പാലപൂവിന്റെ ഗന്ധം പരത്തുന്ന ത്രിസന്ധ്യയുടെ ആരവം പോലെ,

രണ്‍ജിത് ചെമ്മാട് said...

ഭാവുകങ്ങള്‍

ചാണക്യന്‍ said...

അരൂപിക്കുട്ടാ,
ഹി ഹി ഹി ഹി
ഷിട്ട്, ഷിട്ട്, ഷിട്ട്
ഹ ഹ ഹ ഹ ഹ
ഹീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ

അപ്പിക്കുട്ടന്‍/appikkuttan said...

"ചുമ്മാ ചുറ്റിനടന്ന എന്നെപ്പിടിച്ച് ‘ബ്ലോഗ് ശില്പശാലേ’ക്കൊണ്ടിരുത്തി! ടൈപ്പാനും പോസ്റ്റാനും പഠിപ്പിച്ചു! ഗതികേടുകൊണ്ട് നാട്ടീന്നുവിട്ടപ്പം ആപ്പീസില് സൌകര്യോം കിട്ടി! എന്നാപ്പിന്നെ ഒന്നല്ല,രണ്ടുകയ്യും നോക്കിക്കളയാം!"


ഗൊള്ളാം ഗൊള്ളാം...
ചിത്രത്തിലെ കൈയ്യാണോ ഇപ്പൊ പ്രയോഗിച്ചത്? എങ്കില്‍ പിന്നെ ബാക്കിയുള്ള അപ്പിക്കയ്യിന്റെ ബലം കൂടി അറിഞ്ഞിട്ടാവാം കമന്റ്.ആരാ കുരു? ചിദ്രകാരനാ? ശുമ്മാ ചോദിച്ചതാ.....

അരൂപിക്കുട്ടന്‍/aroopikkuttan said...

അരൂപിക്കുട്ടിക്ക് അനോണിക്കുട്ടന്റെ മറുപടി കിട്ടിക്കഴിഞ്ഞതോണ്ട് ഇനി ഞാനതിനു പ്രയാസപ്പെടുന്നില്ല!

എങ്കിലും...
"ഒരാളിന്റെ ശൈലിയെ എന്തിനു വിമര്‍ശിക്കണം അരൂപി? നമുക്കു നന്നാവണം എന്നു മാത്രം വിചാരിച്ചാല്‍ പോരെ? മറ്റുള്ളവരെ നശിപ്പിക്കുകയും കൂടി വേണം എന്നെന്തിനേ ചിന്തിക്കുന്നു? പോസ്റ്റ് ഇഷ്ടമായില്ലെങ്കില്‍ കമന്റ് ഇടാതിരിക്കുക. അല്ലെങ്കില്‍ സൌഹൃദത്തോടെ തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുക. അതല്ലേ വേണ്ടത്. ഈ ബൂലോകസൌഹൃദം എന്തിനു തകര്‍ക്കണം?"എന്നുചോദിച്ച്അതിന്റെ ഒരു റിപ്ലൈ...

അപ്പോ ശൈലികളെയൊന്നും വിമര്ശിക്കരുത്...
അവനവനാത്മസുഖത്തിനാചരിക്കുക...അപരന്നു സുഖത്തിനായും വരിക!
അല്ലാ അതാണല്ലോ ഇപ്പോള് നടക്കുന്നതും...സുഖിപ്പിക്കല്!!
ഇഷ്ടപ്പെടാത്ത പോസ്റ്റിന് കമന്റിടാതിരിക്കുക!
സോറി..എന്നെ ശില്പശാലയില് പഠിപ്പിച്ചിരിക്കുന്നത് തെറ്റോ ശരിയോ കണ്റ്റാല് ജനാധിപത്യശൈലിയില് പ്രതികരിച്ചോളാനാണ്!അതില് ചിലപ്പോള് സൗഹൃദം നോക്കാന് പറ്റിയില്ലെന്നുവരും!അത് വ്യക്തി എന്ന നിലയില് വായിക്കാത്തതുകൊണ്ടാണ്....ഞാന് ബ്ലോഗ് മാത്രം വായിക്കുന്നു...ബ്ലോഗറെയല്ല!!
പിന്നെ ഞാനായിട്ട് എന്തു സൗഹൃദമാണിവിടെ ഊട്ടിയുറപ്പിക്കേണ്റ്റത്...
അല്ലെങ്കില് പരസ്പരസൗഖ്യപ്രാര്ത്ഥനകളാണല്ലോ കമന്റുബോക്സുകള്!!

പ്രധാനകാര്യം:
ഞാന് സജിയുടെ ശൈലിയെ വിമറ്ശിച്ചതിന് ആ കമന്റ് പബ്ലിഷ് ചെയ്യാതെ എന്റെ ബ്ലോഗില് വന്ന് വിരട്ടുകയാണദ്ദേഹം ചെയ്തത്...
അതുപോലെ രണ്റ്റുവരിയെഴുതാനുള്ള കെല്പ് തനിക്കുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു...

അങ്ങനെ ഞാന് സജിക്കുപഠിച്ചു!! അത്രേ ഉള്ളൂ!!!

അരൂപിക്കുട്ടന്‍/aroopikkuttan said...

midnight roseഎന്നല്ലേ സ്മിതേ പാതിരാപ്പൂവിന്റെ ആദര്ശത്തിന് ചേരുന്നത്!!
:)

അനോണിമാസേ..നന്റി!

രഞിത് ചെമ്മാട്...നിങ്ങള് ഒരുവിധം നല്ല കവിതകള് എഴുതുന്നുണ്ട്...ബുദ്ധിപാഴാക്കരുതേ...
:)

തൃശൂരിലെ അപ്പിക്കുട്ടാ..
ക്ഷുദ്രകാരന്മാരുടെ ശിഷ്യനാണ്...
നിങ്ങളോട് എനിക്ക് പറയാനുള്ള മറുപടീസ് എന്റെ അഭിവധ്യഗുരു സയിച്ചേട്ടന് എന്റെ മറ്റൊരു ഗ്രൂ ആയ അഞ്ചരക്കണ്ട്രിപഠിപ്പിച്ച് കഴിഞ്ഞ എന്റെ പോസ്റ്റില് കമന്റായി എഴുതിച്ചിട്ടുണ്റ്റായിരുന്നു...
പ്ലീസ് പോയിവായിക്കാതെ തന്നെ ഒരു പീസ് ഞാന് കോട്ടിത്തരാം...
"അതൊക്കെ മനസ്സിലാക്കാന്‍ ഇന്നലെ പെയ്ത മഴയില്‍ കുരുത്ത ഇത്തില്‍ കണ്ണിക്ക് മനസ്സിലാവില്ല ആണായിപ്പിറന്നവനാണെങ്കില്‍ സ്വന്തം ഊരും പേറ്റു വെച്ച് ബ്ലോഗ് തുടങ്ങ് ഹെ അതാണ് ആണത്യം അല്ലാതെ വിരൂപനൊന്നൊ അരൂപനെന്നൊ അല്ല നാമധേയം ചെയ്യേണ്ടത് സ്വന്തം മെയില്‍ ഐഡിപോലും ഹൈഡ് ചെയ്ത് ഇതൊരുമാതിരി കൊമ്പത്തെ കൊച്ചമ്മമാരുടെ ലക്ഷണം ഇവിടെ വന്ന് കമന്റ് പറയുന്ന തന്നെ ഞാന്‍ മത്രമല്ല ബൂലോഗര്‍ ഒകെ അനോണിയായിട്ടെ കൂട്ടിയുള്ളൂ എനിക്കിനി വയ്യ എന്റെ സമയം കളയാല്‍ അതുകൊണ്ട് ഊരും പേരും ഒകെ വെച്ച് വാ അപ്പോള്‍ നമുക്ക് സംസാരിക്കാം.."
--സജി//മിന്നാമിനുങ്ങ്..

കനല്‍ said...

സജിയെപോലെ “പ്രശസ്തനായ,” “പരിചയ സമ്പന്നനായ” (എന്തു പരിചയം? ന്ന് ചോദിക്കല്ലേ) ഒരു ബ്ലോഗര്‍ക്കെതിരെയുള്ള അ:കുട്ടന്റെ വിമര്‍ശനങ്ങള്‍ കൊള്ളാം.

ഈ പോസ്റ്റ് കണ്ടിട്ട് അക്ഷരതെറ്റ് വരുത്തുക ഒരു ഫാഷനാണോയെന്ന് ബൂലോകം ചിന്തിച്ചുപോയാലോന്ന് ഭയക്കേണ്ടിയിരിക്കുന്നു.

ഏതായാലും ഗുരുവിനും ശിഷ്യനും നമോ: നമ:

Anonymous said...

അപ്പോള്‍ അരൂപിക്കുട്ടാ.. ഞാനുമൊരു അരൂപിയായിട്ട് തല്‍ക്കാലം ചിലത് പറയുവാണേ... വ്യക്തിഹത്യയല്ലാ ഇതിന്റെ ഉദ്ദേശമെന്നത് എനിക്ക് മനസിലാവും. കാരണം, താന്‍ വിമര്‍ശിച്ചിരിക്കുന്നത് സജിയുടെ എഴുത്തിനെയും ശൈലിയെയുമാണ്. പിന്നെ എന്തുകൊണ്ട് സജി ആയി എന്നതിന്, വിമര്‍ശിച്ചതിനു ഭീഷണിപ്പെടുത്തി എന്ന ഉത്തരം. അതുകോണ്ട് ആദ്യത്തെയാള്‍ സജിയായി എന്നൂ മാത്രം, അല്ലേ? അപ്പോള്‍ സജി ഒരു നിമിത്തം മാത്രം അല്ലേ? ഇത് ഒരു “സജി“യില്‍ ഒതുക്കരുതേ , പറ്റുമെങ്കില്‍ വിമര്‍ശനം തുടരൂ!


ഇനി ബ്ലോഗില്‍ വരുന്ന കമന്റുകളെപ്പറ്റി - സൌഹൃദപൂര്‍ണ്ണമായ തിരുത്തലുകളോ വിമര്‍ശനോ, അതൊക്കെ ചെയ്യുന്നവര്‍ വളരെ ചുരുക്കം. ഞാനൊരാളെ വിമര്‍ശിച്ചാല്‍ തിരിച്ചും ചിലപ്പോള്‍ വിമര്‍ശനം ( സത്യസന്ധ്യമോ അല്ലാത്തതോ ) കേള്‍ക്കേണ്ടീ വരും. തിരിച്ചാണെങ്കില്‍ രണ്ടുപേര്‍ക്കും സന്തോഷം ( എത്രത്തോളമുണ്ടോ ആവോ? !) !! പിന്നെ “ആധുനിക കവിതയും കഥയും” എഴുതുന്നയാള്‍ എന്റെ സുഹൃത്തായിരിക്കും. അയാളെ ഞാനെങ്ങിനെ വിഷമിപ്പിക്കൂം എന്ന ചിന്ത,ഞാന്‍ ഉള്ളതു പറഞ്ഞാല്‍ ആ സൌഹൃദം പോകുമോ എന്ന ഭയം..ഇതൊക്കെ കൂട്ടുകാരുടെ കൃതിയെ വിമര്‍ശിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും വന്നു പോകും. ബ്ലോഗിലുള്ളവരില്‍ ഏറെയും ആദ്യമായ് എഴുതുന്നവര്‍, എഴുതിത്തെളിയുന്നവര്‍. അതൂകൊണ്ട് വല്ലപ്പോഴും ചെറിയ പ്രോത്സാഹനമൊക്കെയാവാം, അത് പക്ഷേ, എഴുത്തുകാരെ നശിപ്പിക്കുന്ന രീതിയിലുള്ള കമന്റ് സുഖിപ്പിക്കലാകരുതെന്ന് മാത്രം!
പിന്നെ തിരുത്തുമായിട്ട് ചെന്നാല്‍ ഭീഷണിയും പാടില്ലാ ;)


തല്‍ക്കാലം എന്റെ അശരീരി ഞാനിവിടെ നിര്‍ത്തുവാ. ഇനിയും ഇതുപോലെ മറ്റൊരു പോസ്റ്റുമായിട്ട്- തീര്‍ച്ചയായും കൃതിയെയും എഴുത്തിനെയും ശൈലിയെയും വിമര്‍ശിച്ചുകൊണ്ടിവിടെ കാണണം. അരൂപി മറഞ്ഞുപോകരുത്.

ആശംസകളോടെ, ബ്ലോഗാംബാള്‍

അരുണ്‍ കായംകുളം said...

അരൂപികുട്ടാ,
വ്യത്യസ്തനായി...
നന്നായിരിക്കുന്നു.

സുന്ദരന്‍ said...

ഹലോ ഹലോ മൈക്ക് ചെക്ക്

സുന്ദരന്‍ said...

അരൂപിക്കുട്ടാ, ക്രിയാത്സ്മകമായ വിമര്‍ശനം നല്ലതാണ്. അതാണ് വേണ്ടതും. കുട്ടന്‍ ചെയ്തത് ക്രിയാത്മകമാണോ? ഒന്നിരുത്തി ചിന്തിക്കുക.

ഇനി ക്രിയാത്മകമായി വിമര്‍ശിച്ചു എന്നു വയ്ക്കുക.
പക്ഷേ വിമര്‍ശനങ്ങളെ നല്ല രീതിയില്‍ എടുക്കുമോ അതോ തെറ്റായ രീതിയില്‍ എടുക്കുമോ എന്നുള്ളത് പറയാന്‍ പടച്ച തമ്പ്രാനു പോലും പറ്റില്ല.

കുറച്ച് നാള്‍ മുമ്പ് ഒരു പെണ്‍ ബ്ലോഗറുടെ ഒരു ചവറ് പോസ്റ്റില്‍ (ഇവിടെ ഭൂരിഭാ‍ഗവും അതാണല്ലോ) പോസ്റ്റ് നല്ലതല്ല, മെച്ചപ്പെടുത്തൂ എന്നൊരു കമെന്റിട്ടതിന് എന്തൊക്കെ പുകിലാര്‍ന്നു. എന്റെ ബ്ലോഗില്‍ എനിക്ക് തോന്നിയതെഴുതും വേണമെങ്കില്‍ വായിച്ചാല്‍ മതി എന്നായിരുന്നു പ്രതികരണം.
നിന്നെ നന്നാക്കിയാല്‍ നന്നാവില്ല്ലെന്നു പറഞ്ഞ് അതോടെ സുല്ലിട്ടു. {സുല്‍ അല്ല :)}

കമെന്റിനെ കുറിച്ച് പറയുകയാണെങ്കില്‍ ഇവിടെ ഒരു കമെന്റ് മാഫിയ നിലനില്‍ക്കുന്നുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ആരും പുറത്തുപറയില്ലെന്നു മാത്രം. പറഞ്ഞ ചിലരെയൊക്കെ കൂട്ടമായി ഒറ്റപ്പെടുത്തിയതും ചരിത്രം

ചിലരുടെ ബ്ലോഗിലെ പോസ്റ്റ് നോക്കിയാല്‍ അറിയാം ആ ഗ്യാങ്ങിനെ കുറിച്ച്. ഏത് പോസ്റ്റിട്ടാലും ഒരു മിനിമം കമെന്റ് ഉറപ്പ്.

ചിലര്‍ കമെന്റുന്നതില്‍ വളരെ സെലക്റ്റീവ് ആണെന്നാണു വെപ്പ്. (വെപ്പ് മാത്രമേ ഉള്ളൂ)
ബ്ലോഗര്‍ സുഹൃത്താണെങ്കില്‍ ഏത് ചവറായാലും കമെന്റിയിരിക്കും.

ബ്ലോഗ് സൌഹൃദങ്ങള്‍ ഏറെയുള്ള ഒരു ബ്ലോഗറുടെ പോസ്റ്റിന് കമെന്റുകള്‍ വര്‍ഷിക്കുകയായിരുന്നു. അതിനേക്കാള്‍ നല്ല എത്രയോ പോസ്റ്റുകള്‍ വന്നു പോയി. പക്ഷേ നോ കമെന്റ്സ്.

ചുരുക്കിപറഞ്ഞാല്‍ കമെന്റുകളുടെ എണ്ണമല്ല ഒരു പോസ്റ്റിന്റെ നിലവാ‍രം നിശ്ചയിക്കുന്നതെന്ന് അരൂപിക്കുട്ടന്‍ മനസിലാക്കുക. നല്ലൊരു പോസ്റ്റ് എഴുതാന്‍ എടുക്കുന്ന സമയം കൊണ്ട് ബ്ലോഗ് സൌഹൃദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കൂ. എന്നിട്ട് ഒരു ചവര്‍ എഴുതിയിട്ടു നോക്കൂ.

കുറേ അങ്കം കണ്ടിട്ടുള്ള ചേകവനല്ലേ. ഭയപ്പെടരുത്. എഴുത്ത് നിര്‍ത്തരുത്.

ചാണക്യന്‍ said...

ഹി ഹി ഹി ഹി ഹി .......
കുരുവും സിസ്യനും കണക്കാ...
പഠിച്ചതെ പാടൂ.......
ഹി ഹി ഹി ഹി......
പിന്നെ ഈ ചിരി ഇവിടെ തന്നെ കാണും എന്നും എന്നും..
പിന്നെ എന്തേരുപറയാന്‍, എന്നെ കുറിച്ചുള്ള താങ്കളുടെ കണ്ടെത്തലുകള്‍ ബഹു ജോറായി...
ഹി ഹി ഹി ഹി ........

അരൂപിക്കുട്ടന്‍/aroopikkuttan said...

കനലന്‍...നന്ദി,തുറന്ന അഭിപ്രായത്തിന്..
ബ്ലോഗാംബാള്‍..
അരൂപിയായ എന്റെ അമ്മയെ ഓര്‍ത്തു!
അനോണിയായെങ്കിലും ഇതൊക്കെ തുറന്നെഴുതുകയെന്നതിലൂടെ ഗൗരവം മുറ്റുന്ന വായനാനുഭവമെങ്കിലുമുണ്ടെന്ന് താങ്കള്‍/താങ്ക തെളിയിച്ചു! നന്ദി!

അരുണ്‍ കൊച്ചുണ്ണീ..
നീ നാഗര്‍കോവിലീന്ന് പാറശാലവഴി എപ്പ ചാടി?
:)

സുന്ദരാ...ചെക്ക് ചെക്ക്...!!
ഞാനൊന്ന് ഇരുത്തി ചിന്തിച്ചു!
എന്താണ് വിമര്‍ശനത്തിലെ ക്രിയാത്മകതയെന്നുനോക്കി!
ഒത്തിരിക്കുന്നു സുന്ദരാ..ഒത്തിരിക്കുന്നു!
യൂറേക്കാ...
സംഭവം ക്രിയാത്മകമായി!
താങ്കള്‍ തന്നെ തുറന്നുപറഞ്ഞുവല്ലോ,
കമന്റുസംഭരണങ്ങള്‍ക്കുവേണ്ടിയുള്ള സൗഹൃദസംഭരണങ്ങള്‍!!
ഇതൊരു ചര്‍ച്ചയാവുന്നതുതന്നെ സംഭവം ക്രിയാത്മകമായി എന്ന ചാരിതാര്‍ത്ഥ്യം നല്‍കുന്നു!
ഒരാളെങ്കിലും തിരുത്തപ്പെടാന്‍ സ്വയം തയ്യാറായാല്‍ അരൂപി ക്രിയാത്മിയായി!!

ചാണകാ...
ചിരിചിരി!!....
ഉപജാപകന്റെ ചിരി വേണ്ടെന്നേ ഉള്ളൂ..
ഹിഹിഹി!!!

അത്ക്കന്‍ said...

താങ്കളുടെ ഭാഷാ നിഘണ്ടു എന്നാ തുടങ്ങുന്നത്.ഈ രീതി രസായിട്ടുണ്ട്.പക്ഷെ എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്.വികലാംഗര്‍ എഴുതുന്നത് മുഴുവന്‍ വികലമായിട്ടാണൊ...?

നരിക്കുന്നൻ said...

നന്നായിരിക്കുന്നു. കിടിലന്‍ പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

Kichu & Chinnu | കിച്ചു & ചിന്നു said...

:)

മാണിക്യം said...

50 അരൂപികുട്ടാ 50 :)

ഇവിടെ ഒരു 50 തികയ്ക്കാന്‍
യോഗം കിടക്കുന്നു
എന്നാല്‍ ആ ചാന്‍സ്
പാഴാക്കണ്ടാ എന്ന് കരുതി.
എന്താ പുതിയ പോസ്റ്റുകള്‍
വരാന്‍ താമസം ?

പ്രിയ said...

ഒരു അഭിനന്ദനം. സ്വീകരിച്ചാലും.

അഞ്ചലിന്റെ പോസ്റ്റ് വഴി ഇതിന് ശേഷമുള്ള എപിസോഡ് ആദ്യം കണ്ടു.വിമര്ശിക്കാനോ ന്യായം പറയാനോ ഉള്ള അറിവോ, യോഗ്യതയോ, എന്തിന് പരിചയം പോലുമോ ഈ ബൂലോകത്ത് എനിക്കില്ല.എങ്കിലും കേരല്സിനെ കുറിച്ചു പറയാന്‍ കൂടിയ സ്ഥിതിക്ക് ഇവിടെ കൂടെ പറയണം എന്നോര്‍ത്തു. കേരല്സില്‍ ആരെഴുതി എന്നതിന്റെ പേരുണ്ടായിരുന്നു. ആ ബ്ലോഗുകളിലെക്കുള്ള ലിങ്ക് ഇല്ലായിരുന്നു എങ്കിലും.

(ബ്ലോഗ് അക്കാദമി കുറച്ചു നാളത്തേക്ക് ഇനി പ്രവര്തിക്കതിരിക്കുകയാണ് നല്ലതെന്ന് തോന്നുന്നു. കേരള രാഷ്തീയത്തേക്കാള് മോശമായ സംഭവവികാസങ്ങള്‍ ആണ് മലയാളം ബ്ലോഗില്‍ എന്നത് കാണാനായ് എന്തിന് ഇന്റര്നെറ്റ് എന്നത് അത്രക്കൊന്നും ചുമ്മാ കിട്ടാത്ത ആളുകളെ കൂടെ കൊണ്ടു വരണം)

ഇത്രേ ഉള്ളു പറയാന്‍.

അനില്‍@ബ്ലോഗ് said...

കിടക്കട്ടെ എന്റെ വകയും ഒന്നു.