Monday, August 25, 2008

പഴം കവിത അവാര്‍ഡ് രായു നിരങ്ങലിന്...!

പഴം കവിത അവാര്‍ഡ് രായു നിരങ്ങലിന്...!ലോകത്ത് അറിഞ്ഞോ അറിയാതെയോ കവിതയെഴുതിപ്പോയിട്ടുള്ള അസംഖ്യം മലയാളികള്‍ക്കായി പഴം കവിത നടത്തിയ പ്രഥമ പഴം കവിതാ അവാര്‍ഡ് രായു നിരങ്ങലിന്.ഇതുകേട്ട് ബൂലോകം ഞെട്ടാന്‍ വരട്ടെ! ഇന്ന് ഏപ്രില്‍ ഒന്നല്ല തീയതി! അതുകൊണ്ട് ഇതു സത്യം തന്നെ!

ബൂലോകത്തില്‍ നിന്ന് കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയുമൊക്കെ(ക്ഷമിക്കുക,എല്ലാം തൂലികാനാമങ്ങളാണ്;അങ്ങനെ കവിതയെഴുതണമെന്നാണു വയ്പ്പ്!)ഉള്‍പ്പടെ 1850 ഓളം കവികള്‍(ഓളം കവികള്‍:വിക്കി വിക്കിപ്പീഡികപ്രകാരം ഓളം കവികള്‍ ഒരു പ്രത്യേക ഓളത്തില്‍ മാത്രം കവിതയെഴുതുന്നവരാണ്!) മത്സരത്തില്‍ പങ്കെടുത്തു. മലയാള അച്ചടിമാഫിയാകളില്‍ കവിതയെഴുതുന്ന ആകെ മൊത്തം ടോട്ടല്‍ കവികള്‍ ഇത്രയും വരില്ലെന്നുള്ള കണക്കെടുപ്പുകള്‍ തന്നെ പഴം കവിതാ മത്സരത്തിന്റെ നിലവാരം വെളിവാക്കുന്നു!

ബൂലോകത്തിലെഎഴുത്തുകാരുടെ ദുര്‍ദശാബോധവും വ്യക്ത്യാതിരക്തതയും ചാവാച്യതയും കൂലം കുത്തിയൊഴുകുന്ന പഴം കവികളിലെ കാവ്യശക്തിയെ ഉള്ളിതൊലിക്കുമ്പോലെ തുറന്നുകാട്ടുവാന്‍ സാധിക്കുമാറ് ഓരോ കവിതകളും ഉന്മേഷജമായിരുന്നുവെന്ന് ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി.

ജഡ്ജിങ്ങ് കമ്മറ്റി:
1.രായുവിന്റെ മൂത്ത അമ്മാവന്‍
2.രായുവിന്റെ രണ്ടാമത്തെ അമ്മാവന്‍
3.രായുവിന്റെ കയ്യില്‍ നിന്ന് കടം വാങ്ങി മുങ്ങിയ കാവ്യ ഉത്തമന്‍
4.രായുവിന്റെ ഗ്ലാസ് മേറ്റ്

കണ്ണൂര്‍ പുഴയോരം സ്വദേശിയായ രായു ഇപ്പോള്‍ ഉസ്ബക്കിസ്ഥാനില്‍ ക്രഡിറ്റ്കാര്‍ഡ് വില്‍പ്പനക്കാരനായി ജീവത്രാണനം ചെയ്യുന്നു.ഫെബ്രുവരി 30-ആം തീയതി പഴം കവിത സംഘടിപ്പിക്കുന്ന (ലൊക്കേഷന്‍:കുട്ടനാടന്‍ ഓടിവള്ളം) ബൂലോകകവിതാശില്പശാലയില്‍ പേവാര്‍ഡും ദേസാഫിമാനിപ്പത്രവും സമ്മാനിക്കുന്നതാണ്.മത്സരത്തില്‍ പങ്കെടുത്ത എല്ലാമണ്ടന്മാര്‍ക്കും അഭിനന്ദങ്ങള്‍.

അവാര്‍ഡിനര്‍ഹമായ കവിത

ഒരു വാറ്റിന്റെ കഥ

രായു നിരങ്ങല്‍

കള്ളവാറ്റു നിന്നപ്പോഴാണ്
തലയിലെ കെട്ടൊന്നിറങ്ങിയത്

കെട്ടൊന്നിറങ്ങിയപ്പോഴാണ്
തുണികളെല്ലാം വാരി മാടത്തിലൊളിച്ചത്

ഒരു മാടം തുറന്നപ്പോഴാണ്
കുടിച്ചു വറ്റാത്ത
ഒരുകുപ്പി കയ്യില്‍ തടഞ്ഞത്.
ഒരു കുടിയന്റേതാകാം
ഒരു കൂട്ടുവാറ്റുകാരന്റേതാകാം
ഒരിക്കലും തെളിയാത്ത
ഒരു കോടസത്തയുടെ തെളിനീരുമാകാം.


കുടലിന് തീ പിടിച്ചപ്പോഴാണ്
വാറ്റ് ആ തലയില്‍ പെരിപ്പിനിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുമക്കുപിടിച്ച്
ഇരുമ്പാര്‍ന്നൊരു പൈങ്കിളി എത്തുന്നു.
കടംപറയാനോ
അടവിറക്കാനോ


ഏതോ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉറ പൊട്ടിയ
വാതിലേതെന്നറിയാതെ ദിക്കു തെറ്റിയ പൊട്ടന്‍
വധംവധിച്ചീ ബൂലോകപ്പരപ്പിലൊരു
ഇടിത്താവളം കണ്ടെത്തിയ പോലെ

ഇന്നുംകൂടിപ്പറ്റില്ലേ..

ഒരു അരക്കുപ്പിക്ക് ഷെയറില്ലേ..
ബാറ്ററിയും അട്ടയുംതരുന്ന..
ആവേശമെന്നേ കരുതിയുള്ളു

തളര്‍ന്നുവീഴാനൊരു
വെയിറ്റിങ്ങ് ഷെഡ്ഡെങ്കിലും വേണമല്ലോ
ബോധം വന്നാലല്ലേ വീട്ടിലെത്താന്‍‍ പറ്റൂ..!

നാളെയും ഞാനിവിടെ
ഉണ്ടാകുമെന്നീ ബൂലോകരോടെങ്ങിനെ പറയും?
കാണാതെ തിരഞ്ഞെത്തി എന്റെ തലയന്വേഷിച്ച്
വലഞ്ഞ് വട്ടം ചുറ്റുന്ന ഭാര്യ
എന്നെ ശപിക്കുമോ?
അതോ അവള്‍ക്ക്(അവള്‍ക്കെങ്കിലും)
തിരിച്ചു പോകാന്‍ വഴിയറിയുമോ??

പച്ചവെള്ളതില്‍ ലയിക്കുന്ന
വാറ്റിനെ എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല;
വാറ്റില്‍ ഞാനും വെള്ളവുമാണല്ലോ ലയിക്കുക!
ആയതിനാല്‍
ലയിച്ചു തീരാത്ത
ഒരസ്ഥിയെങ്കിലും നട്ടെല്ലില്‍ ബാക്കിയാവും വരെ
ഈ മണ്ണില്‍ ഞാന്‍ ‍
ഒരു വാറ്റിനായ് കാത്തിരിക്കട്ടേ.....!!

ഇതിനാണ് അവാര്‍ഡുകിട്ടിയതെന്നറിഞ്ഞ് മൂക്കത്ത് വിരല്‍‌വക്കുന്ന വായനക്കാരാ.....

ഉടന്‍ പ്രതീക്ഷിപ്പിന്‍....

രായു നിരങ്ങല്‍ എഴുതുന്ന സിനിമാ-സാഹിത്യ നിരൂപണ സമാഹരണ അവലംബങ്ങള്‍!

ആദ്യഭാഗം മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വായനക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടുപോകണമെന്ന് സഹങ്കാരം അഭ്യര്‍ത്ഥിക്കുന്നു!ചര്‍ച്ചയില്‍ “ന്താപ്പോ ചെയ്യാ കുട്ട്യേ?” “ഈ ഓപ്പോളെങ്ങടാ പോയേ?”മാതിരിയുള്ള സവര്‍ണ-പിന്തിരിപ്പന്‍-മൂരാച്ചി-വള്ളുവനാടന്‍ ഫാഷകള്‍ ഒഴിവാക്കുക!അതിനുപകരം “എന്തര് ചെയ്യാനെടിയപ്പീ?” “ഈ അക്കന്‍ എവിടപ്പോയിക്കെടക്കണായെന്തോ?” തുടങ്ങിയ തനി മലയാളം ഉപയോഗിക്കുക! ഭാഷയുടെ അവലംബങ്ങള്‍ വള്ളുവനാടന്‍ കഥാപാത്രങ്ങളുടെ അധമ-ഫ്യൂഡലിസ്റ്റ് ജിഹ്വകളിലേക്ക് നീളാതിരിക്കട്ടെ!

ആദ്യലേഖനം

ഫാസിലിന്റെ നായികാ-നായക കഥാപാത്രങ്ങളുടെ ചാരിത്ര്യപരമായ നിയോഗം എന്തായിരുന്നു?
ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ നെടുങ്കന്‍ ചോദ്യങ്ങളും സംശയങ്ങളുമൊന്നും ചോദിക്കരുത്!അതിനൊക്കെ ഉത്തരം പറയാനുള്ള വളുവളാ നാടന്‍ ഫാഷയൊന്നും അറിയില്ല!സത്യത്തില്‍ ഈ ലേഖനം ഞാന്‍ അവലംബിക്കുന്നത് ലേബലില്‍ പറഞ്ഞിരിക്കുന്നതുപോലെ ഫയര്‍ മാഗസിനില്‍ നിന്നാണ്. എഴുതിയത് സഹജന്‍.എ.വി.
പണ്ടാരമടങ്ങാന്‍ ഇത് പബ്ലിക്ക് ചെയ്തിട്ട് അയാളെപ്പോയി ചര്‍ച്ചക്കുവിളിച്ചിട്ട് അങ്ങോര്‍ തിരിഞ്ഞുനോക്കിയതുപോലുമില്ല!

Friday, August 15, 2008

ചില ചിലമ്പൊലികള്‍!!

ചില ചിലമ്പൊലികള്‍!!

ഒരുവര്‍ഷം പഴക്കമായ ഒരു ഊരാക്കുരുക്കുമായി ഇതിനുള്ള സാദൃശ്യം ചുമ്മാ തോന്നുന്നതാണ് !

ഒരു പുണ്യപുരാണബ്ലോഗ് മാഫിയാ നാടകം!!


(ഇതു മിക്കവാറും ഇതിന്റെ ഒന്നാം ഭാഗം!)

പുരാണകഥ പുണ്യപുരാണമായി ബൂലോകത്തില്‍ അരങ്ങേറിയിട്ട് ഇന്ന് കിറുകിറുത്യം ഒരാണ്ടുതികയുന്നു! ഇതിലെ നായിക ഇപ്പോഴും പരമപുണ്യവതിയും ദീനാനുകമ്പിയും കാവ്യകുസുമവും പരമപൂജ്യയും സര്‍വോപരി ഫെമിനിസ്റ്റുമായി പുരനിറഞ്ഞുതന്നെ നില്‍ക്കുന്നു!എന്നാല്‍ വേട്ടയാടപ്പെട്ട നായകനോ സര്‍വബ്ലോഗ് പരിത്യാഗിയായി, സര്‍വവുമുപേക്ഷിച്ച്, വല്‍ക്കലം കൊണ്ട് അല്പം ശേഷിപ്പായിക്കിട്ടിയ നാണവും മറച്ച് , എഴുത്തിന്റെ അരമനകള്‍ വിട്ട് ഒതുങ്ങിപ്പോയിരിക്കുന്നു!

രൂപിക്കുട്ടന്‍ ചുമ്മാ ബൂലോകത്തിന്റെ ഇരുണ്ട ഇടനാഴികളിലൂടെ കവാത്തുനടത്തുമ്പോള്‍ ഇടക്ക് മഹാനായ ബെര്‍ളിയങ്കിളിന്റെ കുടീലൊന്നുകയറി!
ദേ കിടക്കുന്നു ഉഗ്രനൊരു പീസ്!! അതിന്റെ ചോട്ടില്‍ പിടിച്ച് അരൂപിക്കുട്ടനൊന്നുകറങ്ങി!
ഹോ.. വമ്പന്‍ സ്രാവുകള്‍....ഒത്ത ഉരുപ്പടികള്‍!!

എന്തൊക്കെ നാടകങ്ങളാണു ദൈവമേ... ഈ ബൂലോകത്തില്‍?!

അത്തരമൊരു നാടകത്തിന്റെ സ്റ്റേജിലേക്കാണ് അരൂപിക്കുട്ടന്‍ ആദ്യം കടന്നുചെന്നത്...

എന്തായാലും ഒരു കശ്മലനായ എഴുത്തുകാരനെ മുച്ചൂടും നശിപ്പിക്കാന്‍ ഉഗ്രശപഥമെടുത്ത ഒരു തപസ്വിനിയുടെ കറുത്ത കൈകള്‍ ആ നാടകത്തിന്റെ പിന്നിലെ ചരടുകളില്‍ തൂങ്ങുന്നുണ്ട്!
അതാരായിരിക്കും?

കഥാനായകന്‍ പീഢിപ്പിച്ചുവെന്ന് ആരോപണവുമായി പതിവ്രതകളായ ബൂലോകഫെമിനിസ്റ്റുകളുടെ ഒരു നീണ്ടനിരതന്നെ പ്രതീക്ഷിച്ചാണ് കമന്റുപുരകളില്‍ തപ്പിയതെങ്കിലും ഒന്നിലധികം ആള്‍ക്കാര്‍ തെളിവുമായി വന്നുകണ്ടില്ല! ആരോപണങ്ങളുമായി വന്നവരാകട്ടെ... അങ്ങും ഇങ്ങും തൊടാതെ “ചെയ്തു ചെയ്തു”എന്നുമാത്രം പറയുന്നു!

സ്വാഭാവികമായും അരൂപിക്കുട്ടന്റെ മനസ്സില്‍ ഒരു ചോദ്യമുറച്ചു!

ആരാണീ ചിലമ്പ്??!

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ അത് ആരോപണം ഉന്നയിച്ച മാന്യ എഴുത്തുകാരിയല്ലെന്ന് അരൂപിക്കുട്ടന്‍ ഉറപ്പിച്ചു!

കാരണം അതേ കുരുക്കുകളെക്കുറിച്ച് മലയാളം ഊണീക്കോട് പെരിങ്ങച്ചന്റെ ചോദ്യത്തിന് ‍അവര്‍ അതവരല്ലെന്ന് ഉത്തരം പറഞ്ഞിരിക്കുന്നു!


അവര്‍ക്ക് ആശയപ്രസാരണത്തിന് സ്വന്തം ബ്ലോഗുണ്ട്!അപ്പോള്‍ അവരല്ല!! പിന്നെ..?!

പക്ഷേ..
അവര്‍ക്ക് സ്വാഭാവികമായും ഇഞ്ചിപ്പെണ്ണിനോടോ ബൂലോകരോടു മൊത്തത്തിലോ പരാതിപ്പെടാമായിരുന്ന ഒന്നുരണ്ടുകേസുകള്‍ മൌനമായി വിട്ടുകളഞ്ഞിരിക്കുന്നതും കണ്ടു!

കേസ് 1


2007 സെപ്തംബര്‍ 28-ആം തീയതി ചിലമ്പില്‍ വന്ന നിശാശലഭത്തിന്റെ ആശയവും ആശയും അന്തരാളവുമൊക്കെ പിന്നീടിറങ്ങിയ ശ്രീമതി.ശ്രീജാ ബാലരാജ് രചിച്ച “കണ്ണാടിച്ചില്ലുകള്‍” എന്ന കവിതാസമാഹാരത്തില്‍ നിന്നും അല്പാല്പമായി മോഷ്ടിച്ചതുതന്നെ! ചിലമ്പെന്ന മോഷ്ടാവിനെതിരേ അവര്‍ കേസിനൊന്നും പോയില്ല!

കേസ് 2


2007 സെപ്തംബര്‍ 21 ന് ചിലമ്പില്‍ വന്ന ഈ കുറിപ്പ് അതിനുശേഷം മയൂരി മാഗസിനില്‍ പ്രസിദ്ധീകരിക്കപ്പെട്ട “റോസ് മേരിയുടെ വേനലില്‍ ഒരു മഴ”എന്ന ശ്രീമതി.ശ്രീജാ ബാലരാജിന്റെ ലേഖനത്തില്‍ നിന്ന് ആശയപരമായ പ്രചോദനം ഉള്‍ക്കൊണ്ടിരുന്നുവെന്ന് പറയാതെവയ്യ!ഇതുകണ്ടാലറിയില്ലേ ചിലമ്പ് ഒന്നാന്തരം ആശയമോഷ്ടാവാണെന്ന്?!!

അപ്പോള്‍ ആരാണീ ചിലമ്പ്?

മേല്‍പ്പറഞ്ഞ തെളിവുകള്‍ വച്ച് നോക്കുമ്പോള്‍ വാദികളായി വന്ന ഫെമിനിസ്റ്റുകളാരുമല്ല ചിലമ്പെന്നുറപ്പായി!

ചിലമ്പ് നിരുപദ്രവമായി എഴുതിയ ഒരു വെറും സാധാരണകഥക്ക് കുറ്റാരോപണത്തിന്റെ പരിവേഷവും വ്യക്തിഹത്യക്കുള്ള പടക്കോപ്പുകളും നല്‍കിയ മഹിളാലോകം പ്രവര്‍ത്തകരിലാരെങ്കിലുമായിരിക്കുമോ?

അതിനിടയില്‍ ദുഫായില്‍ നിന്നും കുബ്രുവും അരിങ്ങോടരും,ബാംഗ്ലൂരില്‍ നിന്ന് കുട്ടപ്പരിപ്പായിയും ഒക്കെ വന്ന് ചില ആണ്‍ വേഷങ്ങളും ആടിത്തകര്‍ത്തുപോയി!ഇനി അവരിലാരെങ്കിലുമായിരിക്കുമോ?!

പാവം.. സന്തോഷ് മാധവനെതിരേ പെണ്‍കുട്ടികള്‍ വന്നപോലെ നിരനിരയായി ‘പുലിക്കുട്ടി’കളെ കുട്ടപ്പരിപ്പായി ബാംഗ്ലൂരീന്ന് വണ്ടികയറ്റിവിട്ടെങ്കിലും അവരൊക്കെ തട്ടില്‍ക്കയറാന്‍ തയാറായില്ല!നാടകം നടത്തിയ ചിലമ്പുമാത്രം ആരെന്നറിയാതെ ബൂലോകജനം വലഞ്ഞു!!

ഒരു ചാറ്റ് ചാരിത്ര്യചരിത്രം!!

ഒരു സുപ്രഭാതത്തില്‍ ബൂലോകത്തിന്റെ ഒരു കോണില്‍ ഒറ്റദിവസത്തേക്കുമാത്രമായി ഒരു പോസ്റ്റുവിടര്‍ന്നുകൊഴിഞ്ഞു! അത് ഒരു ചാറ്റ് ചാരിത്ര്യചരിത്രമായിരുന്നു!

ഇതിലെ കഥാനായിക ചിലമ്പ് എന്ന ബ്ലോഗര്‍ തന്നെയായിരുന്നുവെന്ന് സംശയിക്കാന്‍ തക്കവണ്ണത്തില്‍ ഒരു “തല്ല്”കവിതയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നു!
അന്നത് വായിക്കാനും അന്യന്റെ രഹസ്യങ്ങളില്‍ ആനന്ദത്തിന്റെ അര്‍മ്മാദമുണര്‍ത്താനും കഴിയാതെപോയ ബൂലോകത്തെ ഹതഭാഗ്യരേ അതിന്റെ ഒന്നാം ചാറ്റ് നാലു തുണ്ടുപടങ്ങളായി ചുവടെക്കൊടുക്കുന്നു.

ഒന്നാം തുണ്ട്രണ്ടാം തുണ്ട്


മൂന്നാം തുണ്ട്


ഒടുക്കത്തെ തുണ്ട്ഇത് ആര് ആരോടുചെയ്തതെന്ന് അരൂപിക്കുട്ടന് ഒരു പിടിയും കിട്ടുന്നില്ല!എങ്കിലും ഇതൊക്കെ സത്യമെങ്കില്‍ ചില കാര്യങ്ങള്‍ ഉറപ്പാണ്...

1.ഇതിലെ ഫെമിനിസ്റ്റ്, ‘ചിലമ്പു‘മായി അമേദ്യമായ ബന്ധമുള്ളയാളാണ്..

2.ഇതിലെ ആണ്‍രത്നം ചിലമ്പിന്റെ അതിരറ്റ ആരാധകനും കമന്റുദാതാവുമായ ‘ഏതോ‘ ഒരു ബൂലോകകവിരത്നമാണ്..

3.ചേട്ടനും പിള്ളാര്‍ക്കും കഞ്ഞിയും കറിയും വച്ചുകൊടുക്കുന്നതിന്റെ ഇടവേളയില്‍ ഒളിച്ചുവന്ന് കാമുകനെ ഉമ്മവച്ച് മടങ്ങുന്ന ഒരു ഫെമിനിസ്റ്റും അമേരിക്കയിലിരിക്കെ, ദുബായിലിരിക്കുന്ന ഒരുത്തനാല്‍ അത്രകണ്ട് പീഢിപ്പിക്കപ്പെട്ടിരിക്കാനിടയില്ല

4.അടുത്തറിയാവുന്ന ഒരു കൂട്ടുകാരനേക്കാള്‍ വലുതാണ് അകലെയിരിക്കുന്ന പെണ്ണെന്ന് ബൂലോകാ‍ചാര്യന്മാര്‍ വിശ്വസിച്ചുപോകാന്‍ തക്കവണ്ണം ചാറ്റ് ഹിസ്റ്ററികളുള്ള ആളായിരിക്കണം ചിലമ്പ്!

5.ഇത്രയും ക..പ്പുള്ള ഒരു ഫെമിനിസ്റ്റിനുവേണ്ടി വീണ്ടുവിചാരമില്ലാതെ എടുത്തുചാടി കൈപൊള്ളിയല്ലോയെന്ന് “പെണ്ണിനുവേണ്ടി ആത്മാര്‍ത്ഥമായി ചിന്തിക്കുന്ന ഓരോ ഫെമിനിസ്റ്റും”കുറ്റബോധപ്പെട്ട് ഉമിത്തീയില്‍ നീറി ഉമിക്കരിയില്‍ കരിവാരമണിയുന്നുണ്ടാവും.

6.ഇനി മേലാല്‍ ഒരു ബൂലോകകവിയും അറിഞ്ഞോ അറിയാതെയൊ ചാറ്റ് ഹിസ്റ്ററി പങ്കുവക്കുകയോ കൂട്ടുകാര്‍ക്ക് പാസ്വേഡ് പറഞ്ഞുകൊടുക്കുകയോ ചെയ്യില്ല!!

7.ബൂലോകത്ത് അശ്ലീലത്തിന്റെ അതിപ്രസരം ഒന്നുകൂടി ശക്തിയുക്തം ചര്‍ച്ചകളില്‍ പൊന്തിപ്പൊന്തിവന്ന് ആകാശമാര്‍ഗം നീണ്ടുനീണ്ട് അതിന്റെയങ്ങേയറ്റത്ത് ബൂലോകത്തെ കുഞ്ഞുകുട്ടിപ്പരാദീനങ്ങള്‍ തൂങ്ങിയാടേണ്ടിയിരിക്കുന്നു!

8.ഇനിയെങ്കിലും ബൂലോകര്‍ ഒരു പാഠം പഠിക്കേണ്ടിയിരിക്കുന്നു!!

ഈ ഭാഗം അവസാനിപ്പിക്കുന്നതിനുമുമ്പ് പീഢിതരായവര്‍ക്കുവേണ്ടി ശ്രീമതി റോസ് മേരിയുടെ “ഈ രാവ് എന്തുതന്നു?”എന്നകവിതയിലെ ഏതാനും വരികള്‍ ഇവിടെ കുറിച്ചുകൊള്ളട്ടെ...
സ്ത്രീയേ..
ഈ രാവ് നിനക്കെന്തുതന്നു?!
ഉത്കടമായ സങ്കടത്തെത്തന്നു..
കടലോളം കണ്ണീര്‍തന്നു!!


സത്യത്തില്‍ സ്ത്രീയേ...
നീ പുരുഷന്മാര്‍ക്കും കടലോളം കണ്ണീര്‍ തന്നു!!

Sunday, August 3, 2008

കേരളാ അരൂപീസ് അക്കാദമി

കേരളാ അരൂപീസ് അക്കാദമി (തൊലി)റജിസ്റ്റര്‍ ചെയ്യും!!

(ഇത് ഒരു സ്വതന്ത്ര പരമാധികാര അക്കാദമി-എന്റെ സ്വാതന്ത്യം,എന്റെ പരമാധികാരം!)

മാന്യരെ(ഇന്നിങ്ങനെ വിളിച്ചെന്നുകരുതി റജിസ്ട്രേഷനും പിരിവും കഴിയുമ്പോ ഈ സ്നേഹ പ്രതീക്ഷിക്കരുത്!) ,

അഞ്ചരക്കരണ്ടി സുരാമന്‍ എന്ന പേരില്‍ “അലുമ്പ് ചിന്തകള്‍”എഴുതിയിരുന്ന അനോണിയായ അരൂപിക്കുട്ടനാണ് ഞാനെന്ന വേദനിപ്പിക്കുന്ന സത്യം നിങ്ങളുടെ മുമ്പില്‍ ഞാന്‍ തുറന്നുകാണിക്കുകയാണ്. അടുത്തകാലത്ത് “ബ്ലോഗ്” എന്നതിന്റെ പര്യായമെഴുതാനുള്ള ആറാം ക്ലാസിലെ പരീക്ഷാ ചോദ്യത്തിന്, കേരളത്തിലും ബാങ്ക് ളൂരിലുമുള്ള ചുണയന്മാര്‍ ആറുവട്ടം കോമായിട്ടെഴുതിയത് എന്റെ പേരായിരുന്നു.

ഓര്‍ക്കുട്ട് എന്ന മഹാസാഗരത്തില്‍ ആയിരത്തോളം ഫ്രണ്ട്സിനെ സമ്പാദിച്ചുകഴിഞ്ഞ എനിക്ക് അവരെയെല്ലാവരേയും നേരിട്ടറിയാം(അവര്‍ക്ക് എന്നെ അറിയില്ലായിരിക്കും!).ഫ്രണ്ട്സിന്റെ എണ്ണം കൂടിയെങ്കിലും ഞാന്‍ എന്റെ പഴയ നരകയറാന്‍ തുടങ്ങിയപ്പോഴുള്ള ഫോട്ടോ മാറ്റാതിരിക്കുന്നതുകൊണ്ട് ചെല്ലക്കിളികള്‍ ശല്യം ചെയ്യുന്നില്ല!

എന്റെ മഹാനായ ഒരു പടംവരക്കാരന്‍ സുഹൃത്തിന്റെ വിസിറ്റിങ്ങ് കാര്‍ഡ് ഒരു മലയാളി കര്‍ഷകന്‍ അദ്ദേഹത്തിന്റെ റബ്ബര്‍ ബോര്‍ഡില്‍ തൂക്കിയിട്ടത് എന്റെ സുഹൃത്തിന് എത്രത്തോളം മാനഹാനി ഉണ്ടാക്കിയിട്ടുണ്ടാവുമെന്ന് നിങ്ങളൊന്നാലോചിച്ചുനോക്കൂ!സ്വന്തം വിസിറ്റിങ്ങ് കാര്‍ഡിനുതുല്യം പടംവരക്കാരനെ മാനം കെടുത്താന്‍ പറ്റിയ ഒരു വസ്തുവില്ലെന്ന് ജനം തിരിച്ചറിഞ്ഞുവെന്ന് തോന്നുന്നു!

എനിക്കാണെങ്കില്‍ അതൊന്നും പുത്തരിയല്ല. ഞാന്‍ സ്വന്തമായി വിസിറ്റിങ്ങ് കാര്‍ഡടിക്കാന്‍ കൊടുത്തപ്പോള്‍ അച്ചടിശാലക്കാര്‍ ഡി.സി.തെക്കേമുറി പബ്ലിക്കേഷനില്‍ പോയി അതൊരു പുസ്തകമാക്കി ഇറക്കാന്‍ പറഞ്ഞു.സത്യമാണ്..എന്റെ ഡീറ്റെയില്‍ഡ് കോണ്ടാക്ട് സ് അത്രത്തോളം നീളം വരും.വിളിച്ചുപറയാന്‍ ഒരു പേരുപോലുമില്ലാത്ത അരൂപികളായ മറ്റുബ്ലോഗുതെണ്ടികളുടെ അസൂയക്കും കഷണ്ടിക്കും മരുന്നില്ല തന്നെ!

അരൂപികളായ നമ്മള്‍ സരൂപികളായ ബ്ലോഗര്‍മാരില്‍ നിന്നും ഏറ്റുവാങ്ങുന്ന അവജ്ഞക്കും കല്ലേറിനും മാന്യമായ ഭാഷയില്‍ നമുക്ക് മറുപടിപറയാനറിയാഞ്ഞിട്ടല്ല;എങ്കിലും അരൂപിയായ എനിക്ക് അവരുടെ അക്കാദമിയില്‍ വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ലെന്നൊരു തോന്നല്‍ അവര്‍ണമേഘങ്ങളായി തലക്കുചുറ്റും കറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അവന്മാര്‍ ഇപ്പരിപാടി തുടങ്ങുമ്പോള്‍ ഞാന്‍ എത്രയെത്ര പോസ്റ്റുകളിട്ട് ലക്ഷോപലക്ഷം വരുന്ന എന്റെ വായനക്കാരെ ബോധവല്‍ക്കരിച്ചിരുന്നതാണ്?!(ദുഷ്ടന്മാര്‍..ഒരുത്തനും അതൊന്നും മറന്നുകൂടാ!നന്ദി വേണമെടാ നന്ദി!)

പടംവരക്കാരന്റെ വീട്ടിന്റെ ചായ്പ്പില്‍ ഒത്തുകൂടി പരിപ്പുവടതിന്നുകയും അതിന്റെ പടം പിടിച്ച് ബദ്ധവൈരികളായ അച്ചടിക്കാരന്മാരുടെ മുഖപ്പേജലങ്കരിക്കുകയും തെറ്റെന്നുപറയുന്നവനെയൊക്കെ പഴയ “മഹാവിഷ്ണു”വിന്റെ അവതാരമെടുത്ത് അലുമ്പുപറയുകയുമാണ് ഇപ്പോഴത്തെ അക്കാദമിയുടെ നില!ഇതൊക്കെ മാറണം.കാരണം ആള്‍ കേരളാ അരൂപി അക്കാദമി എന്ന പേരില്‍ 14 ബ്ലോഗുകളും അതിന്റെയൊക്കെ പാസ്വേഡുകളും ഒരു മൂരാച്ചിമാത്രം അടക്കിവക്കുന്നതിലെ അധമത്തവും സഹബ്ലോഗേഴ്സിന്റെ നിര്‍വികാരതയുടെ ചൂഷണവും അവസാനിപ്പിക്കണമെന്നുതോന്നി! എനിക്ക് അഞ്ചരയുണ്ടെന്നുപറയുന്ന ആ സാധന(പാസ്വേഡ്)ത്തിന് ഉറപ്പില്ലാത്തതുകൊണ്ടാണ് ഞാന്‍ എന്റെ പടം വരക്കാരന്‍ സുഹൃത്തിനെ ചുമക്കുന്നതെന്ന് അടച്ചാക്ഷേപിക്കുന്നവര്‍ക്കുമുന്നില്‍ ഞാന്‍ ഒരു തുറന്ന ക്ലബ്ബാകുകയാണ് സുഹൃത്തുക്കളേ...!

അരൂപി അക്കാദമിയുടെ റജിസ്ട്രേഷനെക്കുറിച്ച് ആഗോളതലത്തില്‍ ഞാന്‍ പോഡ്കാസ്റ്റുവഴി ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും എന്റെ ചില ബൌദ്ധികാതിപ്രസരണം വരുത്തിവച്ച വിനയാല്‍ വഴിയേപോകുന്ന നായ്ക്കള്‍ക്ക് മുള്ളാനുള്ള ആലയത്തോളം അനാഥമായ എന്റെ ബ്ലോഗ് അതിനുപറ്റിയ സ്ഥലമല്ലെന്നുഞാന്‍ മനസ്സിലാക്കുന്നു. കാരണം അനോണികള്‍ക്ക് കമന്റുചെയ്യാന്‍ പറ്റാത്ത ബ്ലോഗില്‍ സഗൌരവമായ ഒരു ചര്‍ച്ചയും ബൂലോകചരിത്രത്തില്‍ നടന്നിട്ടില്ല എന്നത് എനിക്കും നന്നായി അറിയാമെന്നതുതന്നെ!

ഏറെ നാളത്തെ (ഏകാന്ത)ആലോചനകള്‍ക്ക് ശേഷം “കേരളാ അരൂപീസ് അക്കാദമി ” എന്ന പേരില്‍ ഒരു നൈറ്റ് ക്ലബ്ബ് റജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു . Societies Registration Act, 1860 പ്രകാരം ഏത് വര്‍മ്മക്കും ഒരു ക്ലബ്ബോ സംഘടനയോ റജിസ്റ്റര്‍ ചെയ്യാം .(ആ ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന മൂന്നാമത്തെ ഐറ്റമായ ഫീ ആന്റ് റജിസ്ട്രേഷന്‍ കയ്യാളാനുള്ള അവകാശം വേറേ ആര്‍ക്കും വിട്ടുകൊടുക്കില്ല!) കേരളാ അരൂപീസ് അക്കാദമി എന്ന പേരില്‍ ഒരു സംഘടന റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങാന്‍ എനിക്ക് നിലവില്‍ ബ്ലോഗ് എഴുതുന്ന ഒരു തെണ്ടിയുടേയും അനുവാദം ആവശ്യമില്ല .

വര്‍മ്മമാര്‍ ഇത്തരമൊരു ക്ലബ്ബുണ്ടാക്കിയപ്പോള്‍ തന്നെ ഞാന്‍ പടംവരവര്‍മ്മയെ പുകഴ്ത്തിക്കൊണ്ട് പത്രസമ്മേളനം നടത്തുകയും ബ്ലോഗുകള്‍ക്ക് നാളെമുതല്‍ കാവലാര് എന്ന ചോദ്യത്തിന് ‘പടംവരവര്‍മ്മ’ എന്ന് ഉറക്കെവിളിച്ചുപറയുകയും ചെയ്തിരുന്നു.ചുരുങ്ങിയത് എന്നെ ഒരു ട്രഷററെങ്കിലും ആക്കണമെന്ന് ഞാന്‍ പുള്ളിയുടെ ഉറക്കറയില്‍ പോയിപ്പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല!
അദ്ദേഹത്തിന്റെ വാലിലെ ‘വര്‍മ്മ’പ്രയോഗം രസിക്കാഞ്ഞിട്ടായിരിക്കും!

അടുത്തകാലത്ത് ചില ബൂലോകകവികളുമായി അദ്ദേഹം നടത്തിയ ബൌദ്ധികചര്‍ച്ച അയല്പക്കക്കാരായ അച്ചടിമാധ്യമക്കാര്‍ക്ക് ഊറിച്ചിരിക്കാന്‍ വകനല്‍കിയെന്നത് ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയായി മാത്രമേ കാണാവൂ..

ഞാനൊന്നു ചോദിക്കട്ടേ?
റബ്ബറങ്കിളൊക്കെ അനോണിയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു?
അവര്‍ക്ക് ഉള്ള മാനം കയ്യിലിരുന്നേനെ!
ഇവരൊക്കെ പണ്ട് തമ്മില്‍ക്കാണാതെ പരസ്പരം ബ്ലോഗിലൂടെ മാത്രം സംവദിച്ചിരുന്നകാലത്ത് ഇത്രക്ക് ഈര്‍ഷ്യയും ഈഗോയുമൊന്നും തലപൊക്കിയിരുന്നില്ല! വര്‍മ്മ ക്ലബ്ബിന്റെ തലസ്ഥാനസമ്മേളനപ്പന്തലില്‍ തമ്മില്‍ക്കണ്ടപ്പോള്‍ മുതല്‍ തലപൊക്കിയ പരസ്പരവിരോധമാണ് ഇന്ന് ബൂലോകത്തെയാകെ “കരിവാരം”ആക്കിക്കൊണ്ടിരിക്കുന്നതെന്ന നഗ്നസത്യം തികട്ടുന്നു!

അധികാരമൊന്നുമില്ലാതെ ഞാനും എങ്ങനെ കഴിച്ചുകൂട്ടും?! ഇപ്പോത്തന്നെ നരക്കിടയില്‍ ചില ‘കരിവര’ മാത്രമാണുമിച്ചം!നേതാവാക്കാത്ത ഒരു ക്ലബ്ബിലും എനിക്ക് അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ?!

വിപുലമായ ഒരു മരാമണ്‍കണ്‍‌വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് ഇക്കാര്യം ആലോചിക്കാമെന്നായിരുന്നു കരുതിയത് . എന്നാല്‍ അതിന് പ്രായോഗികബുദ്ധി മുട്ടുകളുണ്ട് .

തല്‍ക്കാലം പത്തുകമന്റെങ്കിലും തികയുന്നതുവരെ റജിസ്റ്റര്‍ നടപടികളുമായി മുന്നോട്ട് പോകാനും കമന്റിടുന്ന അനോണികളെക്കൂടി പങ്കെടുപ്പിച്ച് പിന്നീട് ഒരു അരൂപിമീറ്റിങ്ങ് സംഘടിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു . ഒന്നും നടന്നില്ലെങ്കില്‍ മറ്റൊരു കടലാസ് സംഘടനയായി അരൂപീ അക്കാദമി അവിടെ നില്‍ക്കും . കേരളാ അരൂപീസ് (ക്ലബ്ബ്) അക്കാദമി കേരളത്തിന്റെ സാമൂഹ്യസാംസ്കാരികസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കാനും തദ്വാര,പ്രസ്തുത മണ്ഡലങ്ങളില്‍ സദ്യക്ക് പപ്പടം പോലെ ഒഴിച്ചുകൂട്ടാന്‍പറ്റാത്ത ഒരു “സംഭവം”ആയി മാറാനുമാണ് ഉദ്ദേ(ഉദ്ധേ..എന്നാണോ എന്തോ?!)ശിക്കുന്നത് . അല്ലാതെ വെറും ബ്ലോഗെഴുത്ത് മാത്രമല്ല .

I BLOG FOR MY FAMILY അതായിരിക്കും മുദ്രാവാക്യം . സാമൂഹ്യമായ പ്രശ്നങ്ങളില്‍ മൂത്രമായും...ശ്ശേ തെറ്റി...മൂര്‍ത്തമായും സക്രിയമായും ഇടപെടാന്‍ മറ്റുള്ളവരുടെ ബ്ലോഗിനെ ഉപകരണമാക്കുക എന്നതായിരിക്കും ലക്ഷ്യം . അത് കൊണ്ട് ആര്‍ക്കും കയറി അരൂപീ അക്കാദമിയില്‍ അംഗമാകാന്‍ കഴിയില്ല . റജിസ്റ്ററേഷന്‍ നടപടികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാവും(ലോകത്താകമാനമുള്ള ബ്ലോഗേഴ്സിന് റജിസ്ട്രേഷന്‍ നടത്താന്‍ ഈ കാലമൊക്കെ ധാരാളം!) .റജിസ്ട്രേഷന്‍ സമയത്തുതന്നെ എല്ലാവനും അവനവന്റെ ഐ.പീ നമ്പര്‍,പാസ്‌വേഡ്,ബ്ലോഗര്‍ ഐ ഡി,വീടിന്റെ വിലയാധാരന്‍ തുടങ്ങിയ സ്ഥാവരജംഗമങ്ങള്‍ എന്റെ മുന്നില്‍ സറണ്ടറാക്കുന്നത് ബൂലോകത്തിന്റേയും എന്റെയും വളര്‍ച്ചക്ക് അത്യാവശ്യമാണെന്ന് തിരിച്ചറിയുക!

താല്‍ക്കാലികമായ ഒരു ഭരണഘടനയും മെമ്മോറാണ്ടം ഒഫ് അണ്ടര്‍സ്റ്റാന്റിങ്ങും(എന്നുവച്ചാല്‍ പരസ്പരധാരണയോടെയുള്ള അടിമത്തം) വെച്ചായിരിക്കും റജിസ്റ്റര്‍ ചെയ്യുക . ഇതിന്റെ പ്രവര്‍ത്തന പരിധി കേരള സ്റ്റേറ്റ് മൊത്തത്തില്‍ അടങ്കലെടുത്തവിധം ആയിരിക്കും . നിയമപരമായ ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും(പോരേ?!) .

ഈ സംഭവവുമായി സഹകരിക്കാനും അംഗമായി ചേരാനും ആഗ്രഹിക്കുന്ന അനോണികളും അവരുടെ പ്രതിരൂപമായ സനോണികളും ഇവിടെ കമന്റ് ആയി താല്പര്യം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു . ഈ സംഘടന അന്താരാഷ്ട്ര ബ്ലോഗ്ഗേര്‍സിന്റെ കൂട്ടായ്മയായി തന്നെ ആണ് ഉദ്ദേശിക്കുന്നത് . ആര്‍ക്കും എതിരനോ കതിരനോ അല്ല!

ചില സ്വപ്നങ്ങള്‍..

നമ്മുടെ നാട്ടിലെവിടെയെങ്കിലും മരണമോ കല്യാണമോ വന്നാല്‍ അരൂപീസ് ക്ലബ്ബിന്റെ ഫണ്ടില്‍ നിന്ന് ഞാനും എന്നെ അനുസരിക്കുന്ന കുറച്ചുബ്ലോഗേഴ്സും കൂടിപ്പോയി ഒരു ചെറിയ സംഭാവനകൊടുക്കും!
അത് ഒരു വലിയ പാര്‍ട്ടിനടത്തി പത്രക്കാരിലൂടെ അച്ചടിച്ച് ഡോറുഡോറാന്തരമെത്തിക്കും!അങ്ങനെ സാമൂഹികവിഷയങ്ങളില്‍ ബ്ലോഗേഴ്സിന്റെ പങ്ക് ഉയര്‍ത്തിപ്പിടിക്കും!

എന്തിനും രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടാവും . എനിക്കെതിരേ ചെറുവിരലനക്കുന്നവരോ വാ തുറക്കുന്നവരോ ഈ വഴി വരാതിരിക്കുക . ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ഞാനും നോക്കട്ടെ .

( ബൈലോയും മെമ്മോറാണ്ടവും എങ്ങനെ തയ്യാറാക്കാം എന്ന് ഗൂഗ്‌ള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ഒരു മാതൃക ,മറ്റൊന്ന് ! ഇത് തിരുത്തി പേരുമാറ്റി നമുക്കൊരെണ്ണം ഉണ്ടാക്കാം. കീഴെ ഒരു സ്മോള്‍ കടപ്പാടും വച്ചേക്കാം.നമ്മള്‍ ബ്ലോഗേഴ്സ് ചൂഷകരല്ലെന്ന് ജനം അറിയട്ടെന്നേ...)

Saturday, August 2, 2008

ലേലു അല്ലീ..ലേലു അല്ലീ..ലേലു അല്ലീ...മാപ്പുതരൂ..മാപ്പുതരൂ..!!

ലേലു അല്ലീ..ലേലു അല്ലീ..ലേലു അല്ലീ...മാപ്പുതരൂ..മാപ്പുതരൂ..!!

ജിച്ചേട്ടന്റെ “ബൌദ്ധികമോഷണ”ങ്ങള്‍ ഇനി ചര്‍ച്ചക്കെടുക്കേണ്ടതില്ലെന്ന് അരൂപിക്കുട്ടന്‍ ഉറപ്പിച്ചതായിരുന്നു!
മനോഹരമാ‍യ ഒരു വാരാന്ത്യത്തിന്റെ അവലോകനം നടന്നുകൊണ്ടിരിക്കുന്നേന്റിടയില്‍ കണ്ട കാട്ടുമുക്കീന്നൊക്കെ അരൂപിക്കുട്ടന്റെ വെറും പ്രീഡിഗ്രീക്കാരായ സി.ഐ.ഡി.കോണ്‍സ്റ്റബിള്‍മാര്‍ വിളിയോ വിളി!
അരൂപിക്കുട്ടാ...ഒന്നുവരൂ... എന്ന വിളി!
ശരിക്കും പേടിച്ചുവിറച്ചാണ് ഞാന്‍ വണ്ടികയറിയതും വന്നതും!
നല്ല ഓട്ടയില്ലാത്ത ഒരു അടിവസ്ത്രം ആദ്യം തപ്പിയെടുത്തിട്ടു.വല്ലതും ചോര്‍ന്നുപോയാല്‍ തടയണമല്ലോ?!(പെട്ടിക്കട: പഞ്ചാബി ഹൌസ്)
“എന്നെ അറസ്റ്റുചെയ്യൂ”എന്നുപറഞ്ഞ് രണ്ടുകയ്യും നീട്ടിക്കൊണ്ടാണ് അരൂപിക്കുട്ടന്‍ സൈന്‍ ഇന്നായത്!കാരണം നോം ഒളിവിലായിരുന്നല്ലോ?! സജിയുടെ വീണ്ടു‘വിചാരം’ഇല്ലാത്ത മോഷണങ്ങളെ ‘വിചാരണ’ചെയ്യുന്നതും നിര്‍ത്തി! എനിച്ചു പേടിയാണ്.... എന്നെപ്പിടിച്ചാന്‍ സജിമാമന്‍ കുപ്പീന്ന് കുറേ ഭൂതങ്ങളെ തുറന്നുവിട്ടൂല്ലോ... എങ്ങനെ പേടിച്ചാതിരിക്കും..?!ഞാനൊരു കുഞ്ഞല്ലേ?!

മാത്രമല്ല;ഞാന്‍ ഒന്നരമില്യണ്‍ ഡോളറാണ്(പുളിങ്കുരുവല്ല!) ഈ ബ്ലോഗിന്റെ നടത്തിപ്പിനും ആഗോളാടിസ്ഥാനത്തില്‍ ചാരന്മാരെ റിക്രൂട്ട് ചെയ്യാനും ചെലവാക്കിയിരിക്കുന്നത്! പത്ത് ബ്ലോഗേഴ്സിന് ഒരാള്‍ എന്ന അനുപാതത്തില്‍ ആളെ എടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഭൂതത്താന്മാരുടെ വരവ്..
ഹോ!! (ഞാന്‍ ഒന്നു മുള്ളീട്ട് വന്ന് ബാക്കി എഴുതാം..ഫയങ്കര പേടി!!)

വന്നു നോക്കിയ ഞാന്‍ കൃദാര്‍ത്തനായി(കട: സജി/‌മിനുങ്ങാമിനുങ്ങ്)!
ദേ കിടക്കുന്നൂ ഒരു ബൂലോക മാപ്പ്!!
ലേറ്റായി ക്ലാസിലുവന്നോര്‍ക്കൊന്നും ഈ പാഠപുത്തകം കിട്ടീട്ട്ണ്ടാവില്ലാല്ലേ?
അവര്‍ക്കുവേണ്ടി എസ്.എഫ്.ഐ.ക്കാര്‍ അവരുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തതിന്റെ ട്രൂക്കാപ്പി!
ക്ലിക്കി ബലുതാക്കിനോക്കീന്‍!സജിച്ചേട്ടനെ ന്യായീകരിച്ചുകൊണ്ട് ഉറച്ചുനിന്ന ഒരു ചേട്ടന്‍ മെല്ലെ ബ്ലോഗും ഡിലീറ്റ് ചെയ്ത് പോയി(പിന്നെ തലപൊക്കിയത് സജിച്ചേട്ടന്റെ ബ്ലോഗ് മാപ്പിലാണ്!അതും അരൂപിക്കുട്ടന്റെ ഒറിജിനലിനെ കാണിച്ചുകൊടുത്ത് 20% കമ്മീഷന്‍ വാങ്ങാന്‍!)!നോക്ക്യേ..!ചില കുത്സിതബുദ്ധികള്‍ പറഞ്ഞപ്രകാരം പുള്ളി ബ്ലോഗ് പൂട്ടിയത് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ പേടിച്ചിട്ടാണെന്നാണെങ്കിലും അരൂപിക്കുട്ടന്‍ അത് വിശ്വസിക്കുന്നില്ല!ലാലേട്ടന്‍ അടുത്തതവണ പഴമ്പൊരിക്ക് വിലയിടുമ്പോ തിരോന്തരത്തോ സൌദീലോ ചെന്ന് സമസ്ഥാപരാധം പറഞ്ഞ് വിലമാറ്റിക്കൊള്ളാമെന്ന് പറയിക്കും വിധം ഇട്ട അവസാനപോസ്റ്റിന്റെ ഗുമ്മ്‌ കൂടിയോണ്ടാണ് ബ്ലോഗ് പൂട്ടേണ്ടിവന്നതെന്നത് തികച്ചും മൃഗീയവും പൈശാചികവുമായ ഒരാരോപണമായിരുന്നു!

തുടക്കം മുതല്‍ സജിയെ ന്യായീകരിച്ചവരില്‍ കാപ്പിലാനോട് അരൂപിക്കുട്ടന്റെ അകമഴിഞ്ഞനന്ദി!
അദ്ദേഹമാണല്ലോ തുടരെ സജിച്ചേട്ടനെതിരേ കളിയാക്കല്‍ പോസ്റ്റുകളിട്ട് വിഷയത്തിനും എനിക്കും ജീവശ്വാസം തന്നുകൊണ്ടിരുന്നത്!

എന്തായാലും സജിച്ചേട്ടന്റെ മാപ്പപേക്ഷയുടെ സാഹിത്യപ്രഭാപൂരം കണ്ട് ഇന്നലെവരെ പൂരപ്പാട്ട് പാടിനടന്നവര്‍ക്കൊക്കെ അല്പം വീണ്ടുവിചാരം വന്നുവെന്ന് കരുതിയിരുന്ന നിമിഷത്തിലാണ് നൊമാദ് എന്ന കശ്മലന്റെ വരവ്...എല്ലാം തകിടം മറിഞ്ഞു!
ഇത്തവണ ഉടയോന്‍ നേരിട്ടുവന്ന് കള്ളനെ കയ്യാമം വച്ചിരിക്കുന്നു!
സജിച്ചേട്ടന്‍ ഉരുണ്ടുരുണ്ട് മുതുകുമുഴുവന്‍ ചെളിപുരണ്ടിരിക്കുന്നതൊന്നും വകവക്കാതെ വീണ്ടും ഉരുണ്ടു.നേര്‍ച്ചയുണ്ടേ..!!നോക്ക്യേ...അതായത്..നുമ്മടെ സിലുമേലൊക്കെ ആദ്യം എഴുതിക്കാണിക്കുമ്പോലെ സാമാന‌ആശയം ആയിപ്പോയത് തികച്ചും യാദൃശ്ചികമെന്ന്...!

ഉടനേ എത്തി ഒരൊന്നാന്തരം പടക്കം!അതങ്ങനെ ബൂലോകത്തിന്റെ ഏതാണ്ട് ഫിലാഡെല്‍ഫിയായില്‍ വീണുപൊട്ടി..! നോക്ക്യേ ചിതറിക്കിടക്കണത്...

ആദ്യപടക്കം..രണ്ടാമത്തെപ്പടക്കം...
ഗതികെട്ടാല്‍ പുലി മാപ്പും പറയും..!!പാവം....വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നുവിളിച്ചില്ലേ...!

ഒരു ഹോളിവുഡ് ആക്ഷന്‍ പടം കണ്ടിട്ട് ആ ആവേശം വിടാതെ തിയറ്ററിനുവെളീലുവരുമ്പോ ഒരു പോക്കറ്റടിക്കാരനെപ്പിടിച്ചാല്‍ പിന്നെ അവന്റെ അവസ്ഥപറേണോ?അതായിരുന്നൂ പിന്നെക്കണ്ടത്..

അടുത്തത് അരൂപിയല്ലാത്ത കുഞ്ഞന്റെവക!പകിട പന്ത്രണ്ട് ശകുനിവക

എന്റെ മഴത്തുള്ളികള്‍ എന്ന ബ്ലോഗും സജിയെ ആശയപരമായി സ്വാധീനിച്ചിരുന്നു!പകിട പതിമൂന്ന് ശകുനിവക

പാലപ്പൂവില്‍ നിന്നുള്ള ആശയപരാഗണം..
പാലപ്പൂമ്പൊടിയേറ്റുകിടക്കും...സംഗതി കൈവിട്ടൂന്ന് മനസ്സിലായ സജി മാപ്പുപറഞ്ഞു...

“ലേലു അല്ലീ...ലേലു അല്ലീ.. ലേലു അല്ലീ...!
മാപ്പുതരൂ.. മാപ്പുതരൂ... മാപ്പുതരൂ‍....!!”ഇത്രയുമായപ്പോഴേക്ക് സജിയുടെ സെക്യൂരിറ്റീ ഗാര്‍ഡ്സൊക്കെ ഏകദേശം ആയുധം വച്ച് കീഴടങ്ങി മാനത്തോട്ട് നോക്കി അഞ്ചരേടെ ദോഹാ ഫ്ലൈറ്റ് പോയോ(കടപ്പാട്: സൈക്കിള്‍ സിനിമ!)എന്നൊക്കെ നോക്കാന്‍ തുടങ്ങി!
സജിക്കുവേണ്ടി അജിത്തിന് ഐ.എസ്.ഡി.വിളിച്ച ഹരി....കയ്യൊഴിഞ്ഞ കാപ്പിലാനും ഒരു ഇടിവാള്‍‌വെട്ടും...ജനം ഓടിക്കൂടി...
ചെല്ലക്കിളികള്‍ പോലും മൂക്കത്തുവിരല്‍ വച്ചു!!

സംഗതി മൂക്കുന്തോറും കളി കൈവിട്ടുപോകുന്നത് സജികണ്ടു!ഉടന്‍ തന്നെ അദ്ദേഹത്തിന്റെ പുത്തി ഉണര്‍ന്നു. മോഷണമുതലുകള്‍ ഒളിപ്പിച്ചിരുന്ന ബ്ലോഗ് ബാങ്കിന്റെ ലോക്കറൊക്കെ പൂട്ടി. പുകഴ്ത്താന്‍ തയ്യാറുള്ളോര്‍ക്കുമാത്രമായിട്ട് തുറന്നുകൊടുക്കും!

ഇത്രയുമായപ്പോ അപ്പുറത്ത് വേഡ് പ്രസില്‍ കേരള കര്‍ഷകന്റെ വക കുറ്റബോധജന്യമായ പോസ്റ്റും കിളിര്‍ത്തു! പണ്ട് റബ്ബര്‍ പോലെ വലിഞ്ഞിരുന്ന വാക്കുകള്‍ ഇപ്പോള്‍ നല്ല റബ്ബര്‍ വുഡുപോലെ ദൃഢമായി!

സജി അഥവാ മിന്നാമിനുങ്ങ് എന്ന പൈങ്കിളിബ്ലോഗറുടെ സര്‍ഗവൈഭത്തിന്റെ ഗതിവിഗതികള്‍ അനാവരണം ചെയ്തുകൊണ്ട് തപാലില്‍ ഒരു കത്തും വന്നു!

ഒരു ശിശിരത്തില്‍ മുങ്ങുന്നസജിയേയും കണ്ടെത്തിയിരിക്കുന്നു!

സജിയെ വിമര്‍ശിക്കുക മാത്രമല്ല അരൂപിക്കുട്ടന്റെ ജന്മോദ്ദേശം! അതില്‍ അതും പെട്ടുപോയീ എന്നുമാത്രം!!ബൂലോകം സജിയെന്ന കള്ളനാണയത്തെ തിരിച്ചറിഞ്ഞുകഴിഞ്ഞ സ്ഥിതിക്ക് ഇനി ഞാന്‍ അദ്ദേഹത്തെക്കുറിച്ച് ഒന്നും പോസ്റ്റാനില്ല!
പൂട്ടിപ്പോയ ഒരു ബ്ലോഗിലെ മാപ്പപേക്ഷ പഴയതും പുതിയതുമായ ബൂലോകര്‍ക്ക് ഒരു “പാഠപുസ്തക”മായതുകൊണ്ട് ഇങ്ങനെയും ഒരു പോസ്റ്റിട്ട് ഇക്കഥകഴിക്കുന്നു!

വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അതിനെ “വ്യക്തിഹത്യ”എന്ന പരിചകാട്ടിത്തടയുന്ന അടിത്തറയില്ലാത്ത,അന്യന്റെ അടിത്തറയില്‍ നിന്ന് അല്പാല്പം മാന്തുന്ന സജിമാര്‍ക്ക് ഈ പതനം ഒരു പാഠമായിരിക്കട്ടെ!

വികാരത്തിനുമുന്നില്‍ വിചാരങ്ങളെ അടിയറവക്കുന്നവര്‍ക്ക് അല്പം വീണ്ടുവിചാരവും ഉണ്ടാകട്ടെ!!