Sunday, August 3, 2008

കേരളാ അരൂപീസ് അക്കാദമി

കേരളാ അരൂപീസ് അക്കാദമി (തൊലി)റജിസ്റ്റര്‍ ചെയ്യും!!

(ഇത് ഒരു സ്വതന്ത്ര പരമാധികാര അക്കാദമി-എന്റെ സ്വാതന്ത്യം,എന്റെ പരമാധികാരം!)

മാന്യരെ(ഇന്നിങ്ങനെ വിളിച്ചെന്നുകരുതി റജിസ്ട്രേഷനും പിരിവും കഴിയുമ്പോ ഈ സ്നേഹ പ്രതീക്ഷിക്കരുത്!) ,

അഞ്ചരക്കരണ്ടി സുരാമന്‍ എന്ന പേരില്‍ “അലുമ്പ് ചിന്തകള്‍”എഴുതിയിരുന്ന അനോണിയായ അരൂപിക്കുട്ടനാണ് ഞാനെന്ന വേദനിപ്പിക്കുന്ന സത്യം നിങ്ങളുടെ മുമ്പില്‍ ഞാന്‍ തുറന്നുകാണിക്കുകയാണ്. അടുത്തകാലത്ത് “ബ്ലോഗ്” എന്നതിന്റെ പര്യായമെഴുതാനുള്ള ആറാം ക്ലാസിലെ പരീക്ഷാ ചോദ്യത്തിന്, കേരളത്തിലും ബാങ്ക് ളൂരിലുമുള്ള ചുണയന്മാര്‍ ആറുവട്ടം കോമായിട്ടെഴുതിയത് എന്റെ പേരായിരുന്നു.

ഓര്‍ക്കുട്ട് എന്ന മഹാസാഗരത്തില്‍ ആയിരത്തോളം ഫ്രണ്ട്സിനെ സമ്പാദിച്ചുകഴിഞ്ഞ എനിക്ക് അവരെയെല്ലാവരേയും നേരിട്ടറിയാം(അവര്‍ക്ക് എന്നെ അറിയില്ലായിരിക്കും!).ഫ്രണ്ട്സിന്റെ എണ്ണം കൂടിയെങ്കിലും ഞാന്‍ എന്റെ പഴയ നരകയറാന്‍ തുടങ്ങിയപ്പോഴുള്ള ഫോട്ടോ മാറ്റാതിരിക്കുന്നതുകൊണ്ട് ചെല്ലക്കിളികള്‍ ശല്യം ചെയ്യുന്നില്ല!

എന്റെ മഹാനായ ഒരു പടംവരക്കാരന്‍ സുഹൃത്തിന്റെ വിസിറ്റിങ്ങ് കാര്‍ഡ് ഒരു മലയാളി കര്‍ഷകന്‍ അദ്ദേഹത്തിന്റെ റബ്ബര്‍ ബോര്‍ഡില്‍ തൂക്കിയിട്ടത് എന്റെ സുഹൃത്തിന് എത്രത്തോളം മാനഹാനി ഉണ്ടാക്കിയിട്ടുണ്ടാവുമെന്ന് നിങ്ങളൊന്നാലോചിച്ചുനോക്കൂ!സ്വന്തം വിസിറ്റിങ്ങ് കാര്‍ഡിനുതുല്യം പടംവരക്കാരനെ മാനം കെടുത്താന്‍ പറ്റിയ ഒരു വസ്തുവില്ലെന്ന് ജനം തിരിച്ചറിഞ്ഞുവെന്ന് തോന്നുന്നു!

എനിക്കാണെങ്കില്‍ അതൊന്നും പുത്തരിയല്ല. ഞാന്‍ സ്വന്തമായി വിസിറ്റിങ്ങ് കാര്‍ഡടിക്കാന്‍ കൊടുത്തപ്പോള്‍ അച്ചടിശാലക്കാര്‍ ഡി.സി.തെക്കേമുറി പബ്ലിക്കേഷനില്‍ പോയി അതൊരു പുസ്തകമാക്കി ഇറക്കാന്‍ പറഞ്ഞു.സത്യമാണ്..എന്റെ ഡീറ്റെയില്‍ഡ് കോണ്ടാക്ട് സ് അത്രത്തോളം നീളം വരും.വിളിച്ചുപറയാന്‍ ഒരു പേരുപോലുമില്ലാത്ത അരൂപികളായ മറ്റുബ്ലോഗുതെണ്ടികളുടെ അസൂയക്കും കഷണ്ടിക്കും മരുന്നില്ല തന്നെ!

അരൂപികളായ നമ്മള്‍ സരൂപികളായ ബ്ലോഗര്‍മാരില്‍ നിന്നും ഏറ്റുവാങ്ങുന്ന അവജ്ഞക്കും കല്ലേറിനും മാന്യമായ ഭാഷയില്‍ നമുക്ക് മറുപടിപറയാനറിയാഞ്ഞിട്ടല്ല;എങ്കിലും അരൂപിയായ എനിക്ക് അവരുടെ അക്കാദമിയില്‍ വേണ്ടത്ര പ്രാതിനിധ്യം കിട്ടുന്നില്ലെന്നൊരു തോന്നല്‍ അവര്‍ണമേഘങ്ങളായി തലക്കുചുറ്റും കറങ്ങാന്‍ തുടങ്ങിയിരിക്കുന്നു. അവന്മാര്‍ ഇപ്പരിപാടി തുടങ്ങുമ്പോള്‍ ഞാന്‍ എത്രയെത്ര പോസ്റ്റുകളിട്ട് ലക്ഷോപലക്ഷം വരുന്ന എന്റെ വായനക്കാരെ ബോധവല്‍ക്കരിച്ചിരുന്നതാണ്?!(ദുഷ്ടന്മാര്‍..ഒരുത്തനും അതൊന്നും മറന്നുകൂടാ!നന്ദി വേണമെടാ നന്ദി!)

പടംവരക്കാരന്റെ വീട്ടിന്റെ ചായ്പ്പില്‍ ഒത്തുകൂടി പരിപ്പുവടതിന്നുകയും അതിന്റെ പടം പിടിച്ച് ബദ്ധവൈരികളായ അച്ചടിക്കാരന്മാരുടെ മുഖപ്പേജലങ്കരിക്കുകയും തെറ്റെന്നുപറയുന്നവനെയൊക്കെ പഴയ “മഹാവിഷ്ണു”വിന്റെ അവതാരമെടുത്ത് അലുമ്പുപറയുകയുമാണ് ഇപ്പോഴത്തെ അക്കാദമിയുടെ നില!ഇതൊക്കെ മാറണം.കാരണം ആള്‍ കേരളാ അരൂപി അക്കാദമി എന്ന പേരില്‍ 14 ബ്ലോഗുകളും അതിന്റെയൊക്കെ പാസ്വേഡുകളും ഒരു മൂരാച്ചിമാത്രം അടക്കിവക്കുന്നതിലെ അധമത്തവും സഹബ്ലോഗേഴ്സിന്റെ നിര്‍വികാരതയുടെ ചൂഷണവും അവസാനിപ്പിക്കണമെന്നുതോന്നി! എനിക്ക് അഞ്ചരയുണ്ടെന്നുപറയുന്ന ആ സാധന(പാസ്വേഡ്)ത്തിന് ഉറപ്പില്ലാത്തതുകൊണ്ടാണ് ഞാന്‍ എന്റെ പടം വരക്കാരന്‍ സുഹൃത്തിനെ ചുമക്കുന്നതെന്ന് അടച്ചാക്ഷേപിക്കുന്നവര്‍ക്കുമുന്നില്‍ ഞാന്‍ ഒരു തുറന്ന ക്ലബ്ബാകുകയാണ് സുഹൃത്തുക്കളേ...!

അരൂപി അക്കാദമിയുടെ റജിസ്ട്രേഷനെക്കുറിച്ച് ആഗോളതലത്തില്‍ ഞാന്‍ പോഡ്കാസ്റ്റുവഴി ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും എന്റെ ചില ബൌദ്ധികാതിപ്രസരണം വരുത്തിവച്ച വിനയാല്‍ വഴിയേപോകുന്ന നായ്ക്കള്‍ക്ക് മുള്ളാനുള്ള ആലയത്തോളം അനാഥമായ എന്റെ ബ്ലോഗ് അതിനുപറ്റിയ സ്ഥലമല്ലെന്നുഞാന്‍ മനസ്സിലാക്കുന്നു. കാരണം അനോണികള്‍ക്ക് കമന്റുചെയ്യാന്‍ പറ്റാത്ത ബ്ലോഗില്‍ സഗൌരവമായ ഒരു ചര്‍ച്ചയും ബൂലോകചരിത്രത്തില്‍ നടന്നിട്ടില്ല എന്നത് എനിക്കും നന്നായി അറിയാമെന്നതുതന്നെ!

ഏറെ നാളത്തെ (ഏകാന്ത)ആലോചനകള്‍ക്ക് ശേഷം “കേരളാ അരൂപീസ് അക്കാദമി ” എന്ന പേരില്‍ ഒരു നൈറ്റ് ക്ലബ്ബ് റജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുന്നു . Societies Registration Act, 1860 പ്രകാരം ഏത് വര്‍മ്മക്കും ഒരു ക്ലബ്ബോ സംഘടനയോ റജിസ്റ്റര്‍ ചെയ്യാം .(ആ ലിസ്റ്റില്‍ പറഞ്ഞിരിക്കുന്ന മൂന്നാമത്തെ ഐറ്റമായ ഫീ ആന്റ് റജിസ്ട്രേഷന്‍ കയ്യാളാനുള്ള അവകാശം വേറേ ആര്‍ക്കും വിട്ടുകൊടുക്കില്ല!) കേരളാ അരൂപീസ് അക്കാദമി എന്ന പേരില്‍ ഒരു സംഘടന റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങാന്‍ എനിക്ക് നിലവില്‍ ബ്ലോഗ് എഴുതുന്ന ഒരു തെണ്ടിയുടേയും അനുവാദം ആവശ്യമില്ല .

വര്‍മ്മമാര്‍ ഇത്തരമൊരു ക്ലബ്ബുണ്ടാക്കിയപ്പോള്‍ തന്നെ ഞാന്‍ പടംവരവര്‍മ്മയെ പുകഴ്ത്തിക്കൊണ്ട് പത്രസമ്മേളനം നടത്തുകയും ബ്ലോഗുകള്‍ക്ക് നാളെമുതല്‍ കാവലാര് എന്ന ചോദ്യത്തിന് ‘പടംവരവര്‍മ്മ’ എന്ന് ഉറക്കെവിളിച്ചുപറയുകയും ചെയ്തിരുന്നു.ചുരുങ്ങിയത് എന്നെ ഒരു ട്രഷററെങ്കിലും ആക്കണമെന്ന് ഞാന്‍ പുള്ളിയുടെ ഉറക്കറയില്‍ പോയിപ്പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല!
അദ്ദേഹത്തിന്റെ വാലിലെ ‘വര്‍മ്മ’പ്രയോഗം രസിക്കാഞ്ഞിട്ടായിരിക്കും!

അടുത്തകാലത്ത് ചില ബൂലോകകവികളുമായി അദ്ദേഹം നടത്തിയ ബൌദ്ധികചര്‍ച്ച അയല്പക്കക്കാരായ അച്ചടിമാധ്യമക്കാര്‍ക്ക് ഊറിച്ചിരിക്കാന്‍ വകനല്‍കിയെന്നത് ആ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയായി മാത്രമേ കാണാവൂ..

ഞാനൊന്നു ചോദിക്കട്ടേ?
റബ്ബറങ്കിളൊക്കെ അനോണിയായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു?
അവര്‍ക്ക് ഉള്ള മാനം കയ്യിലിരുന്നേനെ!
ഇവരൊക്കെ പണ്ട് തമ്മില്‍ക്കാണാതെ പരസ്പരം ബ്ലോഗിലൂടെ മാത്രം സംവദിച്ചിരുന്നകാലത്ത് ഇത്രക്ക് ഈര്‍ഷ്യയും ഈഗോയുമൊന്നും തലപൊക്കിയിരുന്നില്ല! വര്‍മ്മ ക്ലബ്ബിന്റെ തലസ്ഥാനസമ്മേളനപ്പന്തലില്‍ തമ്മില്‍ക്കണ്ടപ്പോള്‍ മുതല്‍ തലപൊക്കിയ പരസ്പരവിരോധമാണ് ഇന്ന് ബൂലോകത്തെയാകെ “കരിവാരം”ആക്കിക്കൊണ്ടിരിക്കുന്നതെന്ന നഗ്നസത്യം തികട്ടുന്നു!

അധികാരമൊന്നുമില്ലാതെ ഞാനും എങ്ങനെ കഴിച്ചുകൂട്ടും?! ഇപ്പോത്തന്നെ നരക്കിടയില്‍ ചില ‘കരിവര’ മാത്രമാണുമിച്ചം!നേതാവാക്കാത്ത ഒരു ക്ലബ്ബിലും എനിക്ക് അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ?!

വിപുലമായ ഒരു മരാമണ്‍കണ്‍‌വെന്‍ഷന്‍ വിളിച്ചു ചേര്‍ത്ത് ഇക്കാര്യം ആലോചിക്കാമെന്നായിരുന്നു കരുതിയത് . എന്നാല്‍ അതിന് പ്രായോഗികബുദ്ധി മുട്ടുകളുണ്ട് .

തല്‍ക്കാലം പത്തുകമന്റെങ്കിലും തികയുന്നതുവരെ റജിസ്റ്റര്‍ നടപടികളുമായി മുന്നോട്ട് പോകാനും കമന്റിടുന്ന അനോണികളെക്കൂടി പങ്കെടുപ്പിച്ച് പിന്നീട് ഒരു അരൂപിമീറ്റിങ്ങ് സംഘടിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു . ഒന്നും നടന്നില്ലെങ്കില്‍ മറ്റൊരു കടലാസ് സംഘടനയായി അരൂപീ അക്കാദമി അവിടെ നില്‍ക്കും . കേരളാ അരൂപീസ് (ക്ലബ്ബ്) അക്കാദമി കേരളത്തിന്റെ സാമൂഹ്യസാംസ്കാരികസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കാനും തദ്വാര,പ്രസ്തുത മണ്ഡലങ്ങളില്‍ സദ്യക്ക് പപ്പടം പോലെ ഒഴിച്ചുകൂട്ടാന്‍പറ്റാത്ത ഒരു “സംഭവം”ആയി മാറാനുമാണ് ഉദ്ദേ(ഉദ്ധേ..എന്നാണോ എന്തോ?!)ശിക്കുന്നത് . അല്ലാതെ വെറും ബ്ലോഗെഴുത്ത് മാത്രമല്ല .

I BLOG FOR MY FAMILY അതായിരിക്കും മുദ്രാവാക്യം . സാമൂഹ്യമായ പ്രശ്നങ്ങളില്‍ മൂത്രമായും...ശ്ശേ തെറ്റി...മൂര്‍ത്തമായും സക്രിയമായും ഇടപെടാന്‍ മറ്റുള്ളവരുടെ ബ്ലോഗിനെ ഉപകരണമാക്കുക എന്നതായിരിക്കും ലക്ഷ്യം . അത് കൊണ്ട് ആര്‍ക്കും കയറി അരൂപീ അക്കാദമിയില്‍ അംഗമാകാന്‍ കഴിയില്ല . റജിസ്റ്ററേഷന്‍ നടപടികള്‍ രണ്ടാഴ്ചക്കകം പൂര്‍ത്തിയാവും(ലോകത്താകമാനമുള്ള ബ്ലോഗേഴ്സിന് റജിസ്ട്രേഷന്‍ നടത്താന്‍ ഈ കാലമൊക്കെ ധാരാളം!) .റജിസ്ട്രേഷന്‍ സമയത്തുതന്നെ എല്ലാവനും അവനവന്റെ ഐ.പീ നമ്പര്‍,പാസ്‌വേഡ്,ബ്ലോഗര്‍ ഐ ഡി,വീടിന്റെ വിലയാധാരന്‍ തുടങ്ങിയ സ്ഥാവരജംഗമങ്ങള്‍ എന്റെ മുന്നില്‍ സറണ്ടറാക്കുന്നത് ബൂലോകത്തിന്റേയും എന്റെയും വളര്‍ച്ചക്ക് അത്യാവശ്യമാണെന്ന് തിരിച്ചറിയുക!

താല്‍ക്കാലികമായ ഒരു ഭരണഘടനയും മെമ്മോറാണ്ടം ഒഫ് അണ്ടര്‍സ്റ്റാന്റിങ്ങും(എന്നുവച്ചാല്‍ പരസ്പരധാരണയോടെയുള്ള അടിമത്തം) വെച്ചായിരിക്കും റജിസ്റ്റര്‍ ചെയ്യുക . ഇതിന്റെ പ്രവര്‍ത്തന പരിധി കേരള സ്റ്റേറ്റ് മൊത്തത്തില്‍ അടങ്കലെടുത്തവിധം ആയിരിക്കും . നിയമപരമായ ചര്‍ച്ചകള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാകും(പോരേ?!) .

ഈ സംഭവവുമായി സഹകരിക്കാനും അംഗമായി ചേരാനും ആഗ്രഹിക്കുന്ന അനോണികളും അവരുടെ പ്രതിരൂപമായ സനോണികളും ഇവിടെ കമന്റ് ആയി താല്പര്യം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു . ഈ സംഘടന അന്താരാഷ്ട്ര ബ്ലോഗ്ഗേര്‍സിന്റെ കൂട്ടായ്മയായി തന്നെ ആണ് ഉദ്ദേശിക്കുന്നത് . ആര്‍ക്കും എതിരനോ കതിരനോ അല്ല!

ചില സ്വപ്നങ്ങള്‍..

നമ്മുടെ നാട്ടിലെവിടെയെങ്കിലും മരണമോ കല്യാണമോ വന്നാല്‍ അരൂപീസ് ക്ലബ്ബിന്റെ ഫണ്ടില്‍ നിന്ന് ഞാനും എന്നെ അനുസരിക്കുന്ന കുറച്ചുബ്ലോഗേഴ്സും കൂടിപ്പോയി ഒരു ചെറിയ സംഭാവനകൊടുക്കും!
അത് ഒരു വലിയ പാര്‍ട്ടിനടത്തി പത്രക്കാരിലൂടെ അച്ചടിച്ച് ഡോറുഡോറാന്തരമെത്തിക്കും!അങ്ങനെ സാമൂഹികവിഷയങ്ങളില്‍ ബ്ലോഗേഴ്സിന്റെ പങ്ക് ഉയര്‍ത്തിപ്പിടിക്കും!

എന്തിനും രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടാവും . എനിക്കെതിരേ ചെറുവിരലനക്കുന്നവരോ വാ തുറക്കുന്നവരോ ഈ വഴി വരാതിരിക്കുക . ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് ഞാനും നോക്കട്ടെ .

( ബൈലോയും മെമ്മോറാണ്ടവും എങ്ങനെ തയ്യാറാക്കാം എന്ന് ഗൂഗ്‌ള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ഒരു മാതൃക ,മറ്റൊന്ന് ! ഇത് തിരുത്തി പേരുമാറ്റി നമുക്കൊരെണ്ണം ഉണ്ടാക്കാം. കീഴെ ഒരു സ്മോള്‍ കടപ്പാടും വച്ചേക്കാം.നമ്മള്‍ ബ്ലോഗേഴ്സ് ചൂഷകരല്ലെന്ന് ജനം അറിയട്ടെന്നേ...)

14 comments:

അരൂപിക്കുട്ടന്‍/aroopikkuttan said...

ഇവരൊക്കെ പണ്ട് തമ്മില്‍ക്കാണാതെ പരസ്പരം ബ്ലോഗിലൂടെ മാത്രം സംവദിച്ചിരുന്നകാലത്ത് ഇത്രക്ക് ഈര്‍ഷ്യയും ഈഗോയുമൊന്നും തലപൊക്കിയിരുന്നില്ല! വര്‍മ്മ ക്ലബ്ബിന്റെ തലസ്ഥാനസമ്മേളനപ്പന്തലില്‍ തമ്മില്‍ക്കണ്ടപ്പോള്‍ മുതല്‍ തലപൊക്കിയ പരസ്പരവിരോധമാണ് ഇന്ന് ബൂലോകത്തെയാകെ “കരിവാരം”ആക്കിക്കൊണ്ടിരിക്കുന്നതെന്ന നഗ്നസത്യം തികട്ടുന്നു!

അധികാരമൊന്നുമില്ലാതെ ഞാനും എങ്ങനെ കഴിച്ചുകൂട്ടും?! ഇപ്പോത്തന്നെ നരക്കിടയില്‍ ചില ‘കരിവര’ മാത്രമാണുമിച്ചം!നേതാവാക്കാത്ത ഒരു ക്ലബ്ബിലും എനിക്ക് അധികകാലം പിടിച്ചുനില്‍ക്കാനാവില്ലെന്ന് നിങ്ങള്‍ക്കറിയാമല്ലോ?!

Anonymous said...

എന്തിനാണരൂപിക്കുട്ടാ വെറുതേ എന്റെ ലിങ്ക് കൊടുത്ത് - ബോര്‍ഡില്‍ നിന്നും എന്നെ ഇവിടെ എത്തിക്കുന്നത്.
rb

SreeDeviNair.ശ്രീരാഗം said...

കുട്ടാ,

അമ്മയും.മകനും തമ്മിലുള്ള
ബന്ധത്തിന്,ഉപചാരത്തിന്റെ,
ആവശ്യമില്ലല്ലോ?
ഞാന്‍ കുട്ടന്റെ,എല്ലാ പോസ്റ്റും,
നോക്കുന്നൂ..
എനിയ്ക്ക്,ഇഷ്ടമാണ്.
വളരെ,വളരെ,
ഇനിയും ഒരു പ്രശ്നത്തിനു,
വഴിവയ്ക്കാതിരിക്കാന്‍,
ഞാന്‍ അഭിപ്രായം എപ്പോഴും
എഴുതില്ലാ...
കുട്ടന്,അമ്മയുടെ,
ആത്മാര്‍ത്ഥമായ ആശംസകള്‍...

സ്വന്തം,
അമ്മ.

കനല്‍ said...

ശ്ശോ ഞാന്‍ അരൂപിയല്ലല്ലോ? (അതോ ആണോ?)

ല്ലേ എനിച്ചും ചേരാരുന്നു....

എനിക്കും ആരോ അനോണി ബന്ധം കല്പിച്ചിരിക്കുന്നു. ( ആഗ്രഹമില്ലാതില്ല, തന്റേതല്ലാത്ത കാരണത്താല്‍ സനോണികളുമായി ബന്ധം വിച്ഛേദിക്കാനാഗ്രഹിക്കുന്ന എനിക്ക് അനോണികളുമായി ബന്ധമുണ്ടാക്കാന്‍ താല്പര്യമുണ്ട്. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.പെണ്‍ അനോണികള്‍ക്ക് മുന്‍ ഗണന പ്രായം 16 നും 25നും മധ്യേ, കിഴവീസിനെ ആര്‍ക്ക് വേണം.)

keralafarmer said...

അരൂപിയെ ഇതൊരു കലക്കന്‍ സാധനമാണെല്ലോ കുട്ടാ

Anonymous said...

കൊള്ളാമെടാ അരൂപി.
ഈ തല നരച്ച ചിലര്‍ക്ക് വിപ്ലവം എല്ലിന് പിടിച്ച കഴപ്പാണ്. ജാതിയും മതവും മറന്ന് നാട് നന്നാവുന്നത് ഇവര്‍ക്കൊന്നും സുഖിക്കില്ല. കാരണം പണ്ടത്തെ ജന്മിമാരെപോലെ നക്കിത്തിന്നുന്നവരാണല്ലോ ഇവരിലെ ക്രീമിലെയര്‍. അപ്പോള്‍ ഇങ്ങനെ കരഞ്ജ്നോണ്ടിരിക്കും. ഗുജരാത്തിലെ ബി ജെ പ്പിയെ പോലെ മനുഷ്യരെ വെറൂപ്പിച്ച് തമ്മിലടിപ്പ്പിക്കും. ചോരയാണ് ഇഷ്ടഭക്ഷണം..സവര്‍ണ്ണന്റെയോ, പിന്നെ ഇപ്പോഴും ദരിദ്രനാരായണന്മാരായിക്കഴിയുന്ന അവര്‍ണ്ണന്റെയോ. ഇവരിത് രണ്ടുമല്ല..എല്ലാ ആനുകൂല്യങ്ങളും ഇപ്പോഴും അധകൃതസമൂഹമായി നില്‍ക്കുന്നവരെ മറയാക്കി തട്ടിയെടുക്കുന്ന ഒരു കോക്കസ്സില്‍ പെട്ടവരാണ്.
വേറെ ചിലരുണ്ട്..പുരാണങ്ങളുടെ പിന്നാലെ. പുരാണം വളാച്ചൊടിച്ച് അതിനെ കുറ്റം പറയും. അനീതി നടപ്പാക്കിയ ബ്രാഹ്മണനേയോ വടക്കേന്ത്യനേയോ കുറ്റം പറയില്ല, എല്ലാം പുസ്തകത്തിലെ കൊഴപ്പമാണ്, പണ്ടത്തെ ജന്മിമാര്‍ എല്ലാവരും അതങ്ങ് കണ്ണടച്ച് വിശ്വസിക്കുകയേ ചെയ്തിട്ടുള്ളൂ..പഞ്ചപാവങ്ങള്‍.
അരിവാള്‍ ചെങ്കൊടി നിരീശ്വര വിപ്ലവക്കാരാണിവര്‍. കണ്ണില്‍ പൊടിയിടുന്നവര്‍. അവരേയും സൂക്ഷിക്കണം.
ആള്‍ ദി ബെസ്റ്റ്.

അരൂപിക്കുട്ടന്‍/aroopikkuttan said...

ഒരു അറിയിപ്പ് !

നിര്‍ദ്ദിഷ്ട ബ്ലോഗ് അക്കാദമിക്ക് “ കേരളാ അരൂപീസ് അക്കാദമി(അ.കു.) ”എന്ന പേര്‍ സ്വീകരിക്കാമെന്ന് ധാരണയായി . അതില്‍ നിയമപരമായ തടസ്സങ്ങള്‍ ഇല്ല എന്നും പത്രദ്വാരാ,വക്കീല്‍ദ്വാരാ അറിവായി .

വിവരമില്ലാത്ത പല ബ്ലോഗേഴ്സും ആശങ്കപ്പെട്ട പോലെ റേഷന്‍ കാര്‍ഡ് , സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് , ജനനസര്‍ട്ടിഫിക്കറ്റ് , വോട്ടേര്‍സ് ഐഡി , പാ‍ന്‍ കാര്‍ഡ് , ടെലഫോണ്‍ ബില്‍ , ഡ്രൈവിങ്ങ് ലൈസന്‍സ് , എലക്ട്രിസിറ്റി ബില്‍ , സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവകൂടാതെ എലീസ (എയ്‌ഡ്‌സ്‌ )ടെസ്റ്റിന്റെ റിസള്‍ട്ടും ഹാജരാക്കേണ്ടിവരും!

വ്യവസ്ഥകള്‍ അത്യന്തം ലഘൂകരിച്ചിരിക്കുന്നു. ഇതിലും കൂടുതല്‍ ലഘൂകരിക്കാന്‍ കരുണാകരസഖാവിന്റെ മകന്‍ ‘ധരി’ച്ചിരിക്കുന്ന ‘സാധന’ത്തിന്റെ ‘പേരു’ള്ള തലേ‘വരക്കാരന്‍’വിചാരിച്ചാലും നടക്കില്ല!

Anonymous said...

കലക്കീട്ടാ ഗെഡി...അക്കാദമിയില് ജാതി തിരിച്ചുള്ള സംവരണമുണ്ടോ?

Anonymous said...

നന്നായിട്ടോ...

കാര്യങ്ങളിങ്ങനെ ഓപ്പണായിത്തന്നെ പറയണം!

കൊടുക്കേണ്ടോര്‍ക്കൊക്കെ കൊടുക്കേണ്ടരീതിയില്‍ കൊടുത്തിട്ടുണ്ട്;കൊടുകൈ!!

കാപ്പിലാന്‍ said...

രാവിലെ ഇത് കണ്ടിരുന്നു .എനിക്കൊന്നും പറയാന്‍ ഇല്ല .മനസിലെ മുറിവുകള്‍ ഉണങ്ങാന്‍ അല്പം സമയം എടുക്കും .ഇപ്പോള്‍ വന്നത് ആ പാട്ടിനുള്ള സമ്മാനവുമായാണ്.ഒരു പവന്‍ സ്വര്‍ണ്ണം .ഇവിടെ വെച്ചാല്‍ മതിയല്ലോ അല്ലേ ?

keralafarmer said...

ആദര്‍ശുമങ്കിളും ഫാര്‍മറും ചേര്‍ന്നുള്ള വ്യക്തിത്വമുദ്രകള്‍ ഉയര്‍ത്തിക്കാട്ടി
ജില്ലകള്‍ തോറും അക്കാദമിയുടെ താക്കോലുവച്ചവര്‍ തലപ്പത്തിരുന്നൊരു
നിയന്ത്രണം തന്നതോ ആരാധ്യനായുള്ള ബിആര്‍പിയുള്‍‌പ്പെടെ
ആദ്യാക്ഷരമന്ത്രം തുടക്കം കുറിച്ചയാള്‍ സമന്മാരെന്നൊരു മുദ്രകുത്തി

വലിയൊരു പാലം കടന്നപ്പോളിന്നിതാ പൂതനയെന്നൊരു പേരും തന്നു
പൂതനയാണെങ്കില്‍ കിട്ടിയകുട്ടിയെ വെളിച്ചത്തിലങ്ങോട്ട് പാലും നല്‍കി
ചത്തതിനൊപ്പമേ ജീവിച്ചിരിക്കുന്ന ചിത്രത്തിലിന്നിതാ കവിതയായുള്ളൊരു
പൂമാല ചാര്‍ത്താം വൈരാഗ്യമേതും ഇല്ലാതെ നല്ലൊരു സമ്മാനമായി

അരൂപിക്കുട്ടന്‍/aroopikkuttan said...

പതിനാലു പുതിയ അക്കാദമികളാണ് അരൂപിക്കുട്ടന്റെ ലക്ഷ്യം!

സഹകരിക്കുക!!

Anonymous said...

സ്വാതന്ത്ര്യദിനാശംസകള്‍!

Raji Chandrasekhar said...

ആപ്ലിക്കേഷന്‍ അയച്ചിട്ടുണ്ട്.