Thursday, September 4, 2008

ഒന്നും സ്വന്തമല്ലാത്ത സ്വന്തം രെജി!!

ഒന്നും സ്വന്തമല്ലാത്ത സ്വന്തം രെജി!!

ഈ പാവത്തിന്റെ മുഖത്തുനോക്കിയാല്‍ എന്തെങ്കിലും കള്ളലക്ഷണമുണ്ടോ?
ഇല്ലേയില്ല! ബൂലോകത്തുള്ളതെല്ലാം സ്വന്തമായിക്കരുതുന്ന എല്ലാവരുടേയും സ്വന്തം രെജിയാണിത്!
ഈ ചിത്രത്തില്‍ കാണുന്നത് ഏതെങ്കിലും ഒരു രെജിയുടെ ചിത്രമാണോ എന്നുതന്നെ അരൂപിക്കുട്ടന് സംശയമുണ്ട്!!

ഇദ്ദേഹത്തിന്റെ ഒരു പരാതി ബൂലോകപ്പോലീസിനുകിട്ടിയതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ. ഒരു ഡമ്മിയൊക്കെയിട്ട് കേസന്വേഷണം നടത്തി. കുറ്റം പറയരുതല്ലോ.. ഈ പാവം കുത്തിയിരുന്ന് എഴുതിയുണ്ടാക്കി ബ്ലോഗിലിടുന്നതിനുമുമ്പേ ബൂലോകത്ത് തലതൊട്ടപ്പന്മാരും അമ്മച്ചിമാരുമായിട്ടു നടക്കുന്ന ചിലരൊക്കെ അതു മോഷ്ടിച്ച് അവരുടെ ബ്ലോഗുകളില്‍ കൊണ്ടുപോയി പതിപ്പിച്ച് കയ്യടിവാങ്ങുന്നു.

അമ്മാവന്‍ അങ്കമാലീലെ പ്രധാനമന്ത്രിയായിട്ട് എന്തുകാര്യം?!ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടേ?!

അരൂപിക്കുട്ടന്‍ ഈയിടെയായി മിന്നാമിനുങ്ങോമാനിയാക്ക് ചികിത്സയിലാരുന്നു. എവിടെ എന്തുകണ്ടാലും അതിലെവിടെങ്കിലും ഒരു മിന്നാമിനുങ്ങിടച്ചുണ്ടോന്ന് സംശയിച്ച് തലചൊറിഞ്ഞ് നില്‍ക്കും! രെജിയുടെ ബ്ലോഗിന്റെ തലവാചകം കണ്ടപ്പോഴാണ് മോഷണത്തിന്റെ ആ ട്രെയിന്‍ ഓടിയിരിക്കുന്നത് ശ്രദ്ധിച്ചത്....
എരന്നുതിന്നുന്നവനെ തൊരന്നുതിന്നുന്നവന്‍ എന്നുതുടങ്ങി ‘കിലുക്കം’സിനിമയില്‍ ജഗതിയും ലാലേട്ടനും പറഞ്ഞ അശ്ലീലങ്ങളെയൊക്കെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അതങ്ങനെ നീണ്ടുകിടക്കുന്നു!
പാവം സജി ഇതെവിടുന്നാ പൊക്കിയതെന്ന് അന്തം വിട്ടുനില്‍ക്കുന്നവര്‍ ആ അന്തം ഒന്നു മുറുക്കെപ്പിടിച്ചോളൂ..ഇല്ലെങ്കില്‍ വീണ്ടും വിട്ടുപോവും!


ഇതിലെ ചില വരികളാണല്ലോ സ്വന്തം രെജിയുടെ ബ്ലോഗിന്റെ തലക്കെട്ട്!!

യ്യോ..!!

ദേ.. സജിയുടെ കലാലയസന്ധ്യ ഇവിടെ... രെജിയുടെ സ്വന്തം!!

പാവം സജി!!

ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍........

ഒടുങ്ങുന്നില്ല....

ചൈനയില്‍ മഴ പെയ്തത് രെജി അറിഞ്ഞിരുന്നു.



പക്ഷേ നമ്മുടെ സാബു പ്രയാര്‍ അതല്പം നേരത്തേ അറിഞ്ഞുപോയി!


മഴയിപ്പോ ചന്നം പിന്നംന്ന് എല്ലായിടത്തും ഒരുപോലായിരിക്കുമല്ലോന്നുകരുതി പോകാനൊരുങ്ങുമ്പോഴാണ് രെജിയുടെ ഏതോ പഴയ ഒരു അപര്‍ണയുടെ ദൈവീകദര്‍ശനം കാണുന്നത്..!


അദ്ധ്യാപകദിനത്തിന്റെയന്നെങ്കിലും ഗുരുത്വദോഷം പറയരുതല്ലോ?! ഈ കഥ പണ്ടേ വേറൊരാള്‍ പൊക്കിയിരുന്നു...നമ്മുടെ ശ്രീയേച്ചി!!



ഇങ്ങനെയുമുണ്ടോ നാണം കെട്ട കോപ്പിയടിയെന്ന് വ്യക്തിഹത്യാപരമായി ചിന്തിച്ച അരൂപിക്കുട്ടനെ അല്പമൊന്ന് സമാധാനിപ്പിച്ചത് അല്പം ടെക്നിക്കോളജിയൊക്കെയുള്ള ഒരു പോസ്റ്റായിരുന്നു!



ഇതുവായിച്ചിട്ട് എന്റെ പഴയ ഡീസല്‍ എഞ്ചിന്‍ ഉടന്‍ മാറ്റിക്കളയാം എന്നുകരുതിയിറങ്ങിയോടാന്‍ തുടങ്ങുമ്പോഴാണ് ഇതേ എഞ്ചിന്‍ ഘടിപ്പിച്ച ഒരു പഴയവണ്ടിയെപ്പറ്റി ഓര്‍മ്മവന്നത്..


ഈശ്വരോ രക്ഷതു! രെജി ആ സൈഡുമാറ്റിക്കൊടുത്തിരിക്കുന്ന കൈപ്പള്ളീടെ ബൈബിളിലേക്കുള്ള ലിങ്ക് ലവനെ രക്ഷിക്കട്ടെ!

അരൂപിക്കുട്ടന്‍ ചിരിച്ചുചിരിച്ച് മരിച്ചുപോയേനെ!(ഹോ..എങ്കില്‍ എത്ര നന്നായിരുന്നു എന്നല്ലേ? ഇമ്മിണി പുളിക്കും! ങാഹാ!!)

അനോണിമാഷ് നമ്മുടെ പാവം രെജിയുടെ ഒരു ഫലിതബിന്ദു കോപ്പിചെയ്ത് പണ്ടേ സാബു പ്രയാറിനെ ചിരിപ്പിക്കാന്‍ ഒരു കമന്റായിട്ടിട്ടിരിക്കുന്നു! എന്താ അമ്മാളൂ... കഷ്ടല്ലേ??!


വയ്യ...എനിക്കിനി വയ്യ!!

ഈ ബൂലോകത്തില്‍ തനിക്കുള്ളതൊക്കെ അന്യര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചുകൊടുക്കുന്ന ആ മഹാനുഭാവന്റെ ബ്ലോഗിലെ ഒന്നൊഴികെ എല്ലാം മോഷ്ടിക്കപ്പെട്ടിരിക്കുന്നു.
ചോദിക്കാനാരുമില്ലേ?! കഷ്ടം തന്നെ!!!

ഒന്നൊഴികെ”എന്നുപറഞ്ഞതെന്താണെന്നാണുചോദ്യമല്ലേ?



കര്‍ത്താവേ ഈ പോസ്റ്റും ഇനി മോഷണമായിരുന്നുവെന്ന് കേള്‍ക്കേണ്ടിവരരുതേ...!!

36 comments:

അരൂപിക്കുട്ടന്‍/aroopikkuttan said...

ഈ ബൂലോകത്തില്‍ തനിക്കുള്ളതൊക്കെ അന്യര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചുകൊടുക്കുന്ന ആ മഹാനുഭാവന്റെ ബ്ലോഗിലെ ഒന്നൊഴികെ എല്ലാം മോഷ്ടിക്കപ്പെട്ടിരിക്കുന്നു.
ചോദിക്കാനാരുമില്ലേ?! കഷ്ടം തന്നെ!!!

Anil said...

തകര്‍ത്തു
congrats
പക്ഷെ അരൂപിയെ എനിക്ക് പേടിയാ

കനല്‍ said...

വ്യത്യസ്തനായൊരു മോഷ്ടാവാം രെജിയെ
സത്യത്തിലാരും തിരിച്ചറിഞ്ഞില്ലാ...

ഷാജൂന്‍ said...

ഹാ ഹാ .. കലക്കീട്ടോ..

Sarija NS said...

അരൂപി അയാളെ അറിയിച്ചൊ അരൂപിയുടെ കണ്ടുപിടിത്തങ്ങള്‍? ഇല്ലെങ്കില്‍ എത്രയും പെട്ടെന്ന് അരിയിക്കുട്ടൊ

അനില്‍@ബ്ലോഗ് // anil said...

അരൂപിക്കുട്ടാ‍ാ‍ാ‍ാ‍ാ‍ാ,
കലക്കി.

പക്ഷെ വെറുമൊരു മൊഷ്ടാവായൊരെന്നെ കള്ളനെന്നു വിളിക്കരുതു.

നിങ്ങളെക്കൊണ്ടു തോറ്റിഷ്ടാ.

ജിജ സുബ്രഹ്മണ്യൻ said...

“ കലക്കി “ അല്ലേ..ഇനിയും കലങ്ങട്ടെ ..ബൂലോകം മുഴുവന്‍ കലങ്ങട്ടെ..അരൂപി & അസോസിയേറ്റ്സ് സിന്ദാബാദ് !!!!!!

കുറുമാന്‍ said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...

കലക്കന്‍! ഇതൊക്കെ എവിട്ന്ന് തപ്പിയെട്ക്കുന്നൂ???

Anil said...

ഹൊ 2008 September 5 നു പോസ്റ്റാനിരുന്നത് 2007 October 21 നു തന്നെ ആ ദ്രോഹി മോട്ടിച്ചു!!!!
ദേ ദിതും പിന്നെ ദിതും ഒന്നു നോക്കിക്കേ
ഇനി രണ്ടും ഒരാളാണോ?

കാപ്പിലാന്‍ said...

ഇനി ഒരിക്കലും ഇവിടേയ്ക്ക് തിരികെ
വരരുതെന്ന് കരുതി ഞാന്‍ പണ്ടേ
ഇടം കാല് വെച്ച്‌ പടി ഇറങ്ങി പോയത്
മറന്നുവോ നീ കുട്ടാ ...................
ഇത്രയധികം ചീഞ്ഞു നാറുകയാണീ
ബൂലോകമെങ്കില്‍ എന്തേ നീ
ജന്മമെടുക്കുവാന്‍
ഇത്രയധികം വൈകീ നീ കുട്ടാ ............
ഇനിയും ഒരു പ്രളയം വരും മുന്‍പേ
ഗൂഗിള്‍ അമ്മച്ചി ഈ ഔദാര്യം നിര്‍ത്തും വരെ
തുടരുക തുടരുക നിന്‍
വീര കൃത്യങ്ങള്‍ കുട്ടാ ..............

A Cunning Linguist said...

ഈ റെജിയെ ഞാന്‍ മെയ്‌ല്‍ ചെയ്തിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് "ഞാന്‍ ഒരു പുതിയ ബ്ലോഗ്ഗറാണ്, എനിക്ക് ബ്ലോഗ്ഗിങ്ങിനെ പറ്റി ഒന്നും അറിയാത്തത് കൊണ്ട് പറ്റിയ അബദ്ധമാണ്. മൂലകൃതിയിലേക്കുള്ള ലിങ്ക് ഞാന് ഇടാം" എന്നൊക്കെയാണ് (വളരെ മാന്യമായിട്ടാണ് പുള്ളി മറുപടി തന്നത്). ഇന്നിപ്പോള്‍ നോക്കിയിട്ടും ഒരു ലിങ്കും ഇട്ടിട്ടില്ല.

പുള്ളിയുടെ disclaimer എന്റെ ഒരു പഴയ പോസ്റ്റില്‍ നിന്നും പൊക്കിയെടുത്തതാണ്. എന്റെ തോന്നല്‍ പുള്ളിക്ക് ഈ ബ്ലോഗ്ഗ് അഗ്രഗേറ്ററിനെ പറ്റിയൊന്നും അറിവില്ലാത്തയാളെന്നാണ്. ചുമ്മാതെ മലയാളം ബ്ലോഗ്ഗുകളില്‍ നിന്നും പകര്‍ത്തി അങ്ങേര് പരീക്ഷിച്ചതുമാകാം. അദ്ദേഹത്തിന്റെ മറ്റൊരു ബ്ലോഗ്ഗില്‍ അദ്ദേഹത്തിന്റെ മെയ്‌ല്‍ ഐ ഡി കിട്ടും... ഈ പോസ്റ്റ് ഒന്ന് കാണിച്ചു മെയ്‌ല്‍ ചെയ്താല്‍ ചിലപ്പോള്‍ എന്തെങ്കിലും ഗുണമുണ്ടായേക്കും...

ഗോപക്‌ യു ആര്‍ said...

aroopi...
kalakki...
ugran...

മഴത്തുള്ളി said...

ഹി ഹി..... അടുത്തയാളെ കിട്ടിയോ? ഇതൊക്കെ എങ്ങനെ ഒപ്പിച്ചെടുക്കുന്നു?

എന്നാലും രെജിയുടെ ‘സംഗതികള്‍’ എല്ലാം നാട്ടുകാര്‍ പൊക്കിയിട്ടും പാവം അതറിയാത്തത് കഷ്ടം തന്നെയല്ലേ. അരൂപിക്കുട്ടന്‍ തന്നെ വേണ്ടി വന്നല്ലോ അതറിയിക്കാന്‍. :)

മിന്നാമിനുങ്ങേ കൊടിയെവിടെ?? തുടങ്ങാം അടുത്ത പരിപാടി.

ഓ.ടോ: പാവം കുറുമാന്‍.

Suraj said...

വീണ്ടും ??

സംഗതി ഏതായാലും സ്പാറി !
:))

Anoop Technologist (അനൂപ് തിരുവല്ല) said...

Good

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അരൂപിക്കുട്ടനൊരു കുട്ടന്‍ തന്നെ :)

കുറുമാന്‍ said...

(2)കാലകാലങ്ങളില്‍ ശാസ്ത്രത്തിലും, ലേഖകന്റെ വിശ്വാസപ്രമാണങ്ങളിലും മറ്റുമുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ലേഖകന്റെ അഭിപ്രായങ്ങള്‍ മാറുവാനിടയുള്ളതിനാല്‍ ഭാവിയില്‍ 'നിങ്ങളന്ന് അങ്ങനെ പറഞ്ഞിട്ട് ഇപ്പോ എന്തുട്ടാ ഇങ്ങനെ' മുതലായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിന് ലേഖകന് യാതൊരുവിധ ബാധ്യതയും ഉണ്ടായിരിക്കുന്നതല്ല. പല വീത ബ്ലൊഗീല്‍ നീന്ന് എട്തതാണ്‍ ഇതെല്ലാം..

അരൂപിയെ പുള്ളിക്കാരന്‍ അങ്ങേരുടെ ബ്ലോഗില്‍ പറഞ്ഞിട്ടുണ്ടല്ലോ പല വീത ബ്ലൊഗീല്‍ നിന്ന് എട്ത്തതാണ് ഇതെല്ലാം എന്ന്.....പീന്നെ എന്താ പ്രശ്നം...........ഞാന്‍ കക്കും എന്ന് പറഞ്ഞില്ലായിരുര്‍ന്ന്നോ? പിന്നെ കട്ടപ്പോള്‍ നിങ്ങള്‍ക്കെന്താ ഇത്ര പ്രശ്നം?

Reji said...

ബ്ലോഗില്‍ പറഞ്ഞിട്ടുണ്ടല്ലോ പല വീത ബ്ലൊഗീല്‍ നിന്ന് എട്ത്തതാണ് ഇതെല്ലാം എന്ന്.....പീന്നെ എന്താ പ്രശ്നം...........ഞാന്‍ കക്കും എന്ന് പറഞ്ഞില്ലായിരുര്‍ന്ന്നോ? പിന്നെ കട്ടപ്പോള്‍ നിങ്ങള്‍ക്കെന്താ ഇത്ര പ്രശ്നം?
പക്ഷെ വെറുമൊരു മൊഷ്ടാവായൊരെന്നെ കള്ളനെന്നു വിളിക്കരുതു.നിങ്ങളെക്കൊണ്ടു തോറ്റിഷ്ടാ
ഒന്നൊഴികെ”എന്നുപറഞ്ഞതെന്താണെന്നാണുചോദ്യമല്ലേ? this true. this malayalam words also from your comments, i am sorry to you all readres & confess to all blogger
i am a new comer in blogg, i just publish your/ intrested another blogg, in a simple like as commedy, news, etc i not using orginal bloger name becouse i already download and save my pc without blogger name so i dont have any details about old blogg next time i will be try to add links or details about my blogg, but always its a true 95% from other blogg, sorry to all.

Reji said...

ബ്ലോഗില്‍ പറഞ്ഞിട്ടുണ്ടല്ലോ പല വീത ബ്ലൊഗീല്‍ നിന്ന് എട്ത്തതാണ് ഇതെല്ലാം എന്ന്.....പീന്നെ എന്താ പ്രശ്നം...........ഞാന്‍ കക്കും എന്ന് പറഞ്ഞില്ലായിരുര്‍ന്ന്നോ? പിന്നെ കട്ടപ്പോള്‍ നിങ്ങള്‍ക്കെന്താ ഇത്ര പ്രശ്നം?
പക്ഷെ വെറുമൊരു മൊഷ്ടാവായൊരെന്നെ കള്ളനെന്നു വിളിക്കരുതു.നിങ്ങളെക്കൊണ്ടു തോറ്റിഷ്ടാ
ഒന്നൊഴികെ”എന്നുപറഞ്ഞതെന്താണെന്നാണുചോദ്യമല്ലേ? this true. this malayalam words also from your comments, i am sorry to you all readres & confess to all blogger
i am a new comer in blogg, i just publish your/ intrested another blogg, in a simple like as commedy, news, etc i not using orginal bloger name becouse i already download and save my pc without blogger name so i dont have any details about old blogg next time i will be try to add links or details about my blogg, but always its a true 95% from other blogg, sorry to all.Reji

Reji said...

ബ്ലോഗില്‍ പറഞ്ഞിട്ടുണ്ടല്ലോ പല വീത ബ്ലൊഗീല്‍ നിന്ന് എട്ത്തതാണ് ഇതെല്ലാം എന്ന്.....പീന്നെ എന്താ പ്രശ്നം...........ഞാന്‍ കക്കും എന്ന് പറഞ്ഞില്ലായിരുര്‍ന്ന്നോ? പിന്നെ കട്ടപ്പോള്‍ നിങ്ങള്‍ക്കെന്താ ഇത്ര പ്രശ്നം?
പക്ഷെ വെറുമൊരു മൊഷ്ടാവായൊരെന്നെ കള്ളനെന്നു വിളിക്കരുതു.നിങ്ങളെക്കൊണ്ടു തോറ്റിഷ്ടാ
ഒന്നൊഴികെ”എന്നുപറഞ്ഞതെന്താണെന്നാണുചോദ്യമല്ലേ? this true. this malayalam words also from your comments, i am sorry to you all readres & confess to all blogger
i am a new comer in blogg, i just publish your/ intrested another blogg, in a simple like as commedy, news, etc i not using orginal bloger name becouse i already download and save my pc without blogger name so i dont have any details about old blogg next time i will be try to add links or details about my blogg, but always its a true 95% from other blogg, sorry to all.Reji

ഗുപ്തന്‍ said...

അരൂപിയേ..

ഇതുവേണ്ടീരുന്നില്ല എന്ന് തോന്നുന്നു. ആള്‍ ബ്ലോഗിംഗില്‍ ചുറ്റിത്തിരിഞ്ഞു നടക്കുമ്പോള്‍ ഇഷ്ടപ്പെടുന്ന പോസ്റ്റൊക്കെ കോപ്പിചെയ്ത് പേസ്റ്റ് ചെയ്യുന്നെന്നേയുള്ളൂഎന്ന് തോന്നുന്നു.ആഡ് സെന്‍സ് ഒന്നും കാണാത്ത സ്ഥിതിക്ക് നിരുപദ്രവമായ ഒരു മണ്ടത്തരം ആയിട്ടേ തോന്നുന്നുള്ളൂ. എഴുത്തുകാരുടെ അവകാ‍ാശത്തെ ബഹുമാനിക്കുന്നതിനെക്കുറിച്ച് ഒരു മെയിലിട്ടാല്‍ തീരുമായിരുന്നില്ലേ..

****
ഓഫ്. ഇഞ്ചി കട തുടങ്ങിയാ..എവിടെ?

അദാണിപ്പം ബ്ലോഗിലെങ്ങും കാണാത്ത്ത്

അരൂപിക്കുട്ടന്‍/aroopikkuttan said...

പ്രിയപ്പെട്ട രെജീ...

താങ്കള്‍ മൂന്നുവട്ടം മാപ്പുപറയേണ്ട കാര്യമൊന്നുമില്ല!
ആ പോസ്റ്റുകളിലൊക്കെ ഓരോ ലിങ്കുകൊടുത്താല്‍ മതിയായിരുന്നു.

പുതിയ ബ്ലോഗറായതുകൊണ്ട് ഈ ലിങ്കുന്ന പരിപാടി വശമില്ലെന്നാണെങ്കില്‍...എനിക്കതങ്ങോട്ട് ദഹിക്കുന്നില്ലിഷ്ടാ..
കാരണം,ആ അങ്കമാലി ബ്ലോഗില്‍ താങ്കള്‍ വളരെ വിദഗ്ദ്ധമായി പലേ ലിങ്കുകളും ചെപ്പടിവിദ്യകളും ഉപയോഗിച്ചുകാണുന്നു..

എന്തായാലും ഇനിയെങ്കിലും...

അരൂപിക്കുട്ടന്‍/aroopikkuttan said...

“ഞാന്‍ കക്കും എന്ന് പറഞ്ഞില്ലായിരുര്‍ന്ന്നോ? പിന്നെ കട്ടപ്പോള്‍ നിങ്ങള്‍ക്കെന്താ ഇത്ര പ്രശ്നം?”


രെജീ...
ഇതും ഇഷ്ടായി!

ഇനിമുതല്‍ ബാങ്കുകൊള്ളക്കാരൊക്കെ ഒരു പത്രപ്പരസ്യം കൊടുത്തിട്ട് കട്ടാല്‍ പ്രശ്നമില്ല;അല്ലേ?!

അരൂപിക്കുട്ടന്‍/aroopikkuttan said...

ഗുപ്താ...

;)

ചുമ്മാ..
ഒരെണ്ണം ഇങ്ങനേം ഇരിക്കട്ടേന്ന്!

ഇഞ്ചി കടതുടങ്ങിയതല്ല; ഞാന്‍ ഇഞ്ചിക്കായിട്ട് ഒരു ‘കട’ഇട്ടതാണ്!
:)

അജ്ഞാതന്‍ said...

എനിക്കു വയ്യ..സമാധാനമായി ഒന്നു കക്കാനും സമ്മതിക്കില്ലേ?

smitha adharsh said...

എന്‍റെ ഭഗവാനെ..!! ഇതൊക്കെ ഒള്ളതാണോ?

Anonymous said...

അരൂപിചെട്ടാ .....
നമ്മുടെ പഴയ പെണ്ന്നുകെസിന്റെറെ (മയുര) ബാക്കി എന്തായി ???
ഒരു വിവരവും ഇല്ലല്ലോ ???
ആകാംക്ഷയോടെ അങ്ങയുടെ ഒരാരാധകന്‍..

മാന്മിഴി.... said...

മനപ്പൂര്‍വ്വം കട്ടതാണെങ്കിലും രെജിയും താരമായല്ലേ അരൂപിക്കുട്ടാ........

Unknown said...

ബൂലോകപ്പോലീസിന്റെ പ്രത്യേക ശ്രദ്ധയ്ക്ക്!

ഇന്നേയ്ക്ക് പത്താം ദിവസമെന്റെ ബ്ലോഗില്‍ ബൂലോകപുലികളുടെ ഒരു പത്ത് പോസ്റ്റെങ്കിലും ഞാന്‍ കോപ്പിയടിച്ചു പോസ്റ്റുന്നതായിരിക്കും.

അരൂപി സാര്‍, ഒന്നു പിടിക്കണേ.. പ്ലീസ്!

എന്റെ ബ്ലോഗില്‍ ഈയിടെയായി തീരെ ആളനക്കമില്ലാന്നേ, പണ്ടാരടങ്ങാനായിട്ട് മനുഷ്യന്‍ കഷ്ടപെട്ട് എഴുതിയാ വായിക്കാനാളില്യ, ഇനി കോപ്പിയെങ്കി കോപ്പി...

എങ്ങിനെയെങ്കിലും എന്നെ പ്രശസ്തനാക്കൂ പ്ലീസ്..

girishvarma balussery... said...

സമ്മതിച്ചു തന്നിരിക്കുന്നു... ഈ ചങ്കൂറ്റം...കൊട് കൈ....ഇത്രയും ഞാന്‍ പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞാല്‍ ഞാന്‍ കള്ളം പറയുന്നതാവും.. ധൈര്യപൂര്‍വ്വം മുന്നേറുക...( ഇത്തിരി ചമ്മലുണ്ട്.. അറിയാലോ?) അരൂപികുട്ടന്‍ എന്ന് കേള്‍ക്കുമ്പോള്‍ .. ചിലരുടെ സൃഷ്ടികള്‍ക്ക് താഴെ വരികള്‍ കാണുമ്പൊള്‍... ഈ കണ്ണു എവിടെക്കൊക്കെയാണ് പോകുന്നത് എന്നൊരു പേടി..ഹി ഹി എനിക്കില്ല ടോ.....ആശംസകള്‍ ...( ആര്‍ക്കു വേണം ഈ ആശംസ എന്ന് പറയരുതേ) പ്ലീസ്...

ഗുപ്തന്‍ said...

ഇവനാള് മോശമല്ല അരൂപിക്കുട്ടോ.. പണിയാവും ന്ന് തോന്നുന്നു.

ഡൊണേഷന്‍ ചോദിച്ചുകൊണ്ട് ക്രെഡിറ്റ് കാര്‍ഡ് ബട്ടണ്‍സൊക്കെ ഫിറ്റ് ചെയ്തിരിക്കുന്നു പേജില്‍ :))

നോക്കിക്കേ

Reji said...

സാമ്പത്തിക മാന്ദ്യം കാരണമാണ് , എണ്ണ ജോലി പൊകുന്നതെനുന്നരിയില്ല ! അതുകൊണ്ട് മുന്‍കരുതല്‍ ആണ് ചേട്ടാ !

അരൂപിക്കുട്ടന്‍/aroopikkuttan said...

ഗുപ്താ...

ഞാനന്നേ പറഞ്ഞില്ലേ...ലവന്‍ വെറും പൊട്ടനല്ലെന്ന്!

ഇതിനെയാണ് ജനം ‘തെണ്ടി’ത്തരം എന്നുപറയുന്നത്!