Friday, September 12, 2008

ഹാപ്പി ഓണം

ഹാപ്പി ഓണം!!

(അത്തപ്പൂക്കളം,വള്ളം കളി,പുലികളി,കസവുസാരിയുടുത്ത പെണ്ണുങ്ങള്‍,കുടവയറന്‍ മാവേലി തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ ഇവിടെ സങ്കല്‍പ്പിച്ച് വായിക്കുക!)

മു
റ്റത്ത് ഉപ്പില്‍ നിറം ചേര്‍ത്ത് കുട്ടികളുടെ ‘അത്തപ്പൂക്കളമത്സരം’!

അവധിയുടെ അഹങ്കാരത്തില്‍ ഗൃഹനാഥന്മാര്‍ ബാറുകളില്‍ ഒത്തുകൂടി ബിവറേജസ് കോര്‍പ്പറേഷന്റെ നിലവാരത്തെയും രാഷ്ട്രീയഗതിവിഗതികളേയും വിശകലനം ചെയ്യുന്നു!

അടുത്ത ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത “ഓണസദ്യ” കൊണ്ടുവരാന്‍ വൈകുന്നതില്‍ വിഷമിച്ച വീട്ടമ്മമാര്‍ ടി.വി.ക്കു മുന്നില്‍ അസ്വസ്ഥരാകുന്നു!

കലയുടെ കഥകളിമുദ്രകളില്‍ കോര്‍പ്പറേറ്റ് പരസ്യങ്ങളുടെ വികലഭാഷ!

ചെറുപ്പക്കാര്‍ ഓണം അക്ഷരാര്‍ത്ഥത്തില്‍ ആടിത്തിമര്‍ക്കുന്നു...!

കുടവയറന്മാരെ മാവേലിയാക്കി സമരപ്പന്തലുകളില്‍ പട്ടിണിക്കിടുന്നു!

പാവം മുത്തശ്ശിമാര്‍!!
വീടിന്റെ ഉള്ളറകളിലെവിടെയോ...
നരച്ച ഓര്‍മ്മകളില്‍ നിന്ന് അവര്‍ പരതിയെടുക്കുന്ന ഓണം പങ്കുവെക്കാനാളെക്കിട്ടാതെ...
പുറത്തെ ശബ്ദങ്ങളില്‍ക്കുഴങ്ങി...
പതിയെ ഉറങ്ങുന്നു!

ചടങ്ങുതെറ്റിക്കാതെ അരൂപിയും പറയുന്നു!

“ഹാപ്പി ഓണം!!”

“എന്താ മോനേ...?!” അകത്തെവിടെയോ നിന്ന് അടര്‍ന്നുവീഴുന്ന ഒരു വൃദ്ധശബ്ദം!

“ഹാപ്പി ഓണം...അതായത്..
അതിപ്പോ...
മലയാളത്തിലും അതിപ്പോ അങ്ങനെതന്നാ അമ്മൂമ്മേ..!”

24 comments:

അരൂപിക്കുട്ടന്‍/aroopikkuttan said...

ചടങ്ങുതെറ്റിക്കാതെ അരൂപിയും പറയുന്നു!

“ഹാപ്പി ഓണം!!”

“എന്താ മോനേ...?!” അകത്തെവിടെയോ നിന്ന് അടര്‍ന്നുവീഴുന്ന ഒരു വൃദ്ധശബ്ദം!

“ഹാപ്പി ഓണം...അതായത്..
അതിപ്പോ...
മലയാളത്തിലും അതിപ്പോ അങ്ങനെതന്നാ അമ്മൂമ്മേ..!”

Sandhya said...

ഞാനായിട്ടെങ്ങിനെ ചടങ്ങു തെറ്റിക്കും?!

അരൂപിക്കും, ഔപചാരികതയുടെ പൊള്ളത്തരങ്ങള്‍ ചേര്‍ത്തു വെച്ച ഒരു “ഹാപ്പി ഓണം..”

- സന്ധ്യ

ജിഹേഷ് said...

sHAPPY pONAM :)

ശിവ said...

താങ്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും എന്റെയും എനിക്ക് പ്രിയപ്പെട്ടവരുടെയും ഓണം ആശംസകള്‍.

കനല്‍ said...

അരൂപിയ്ക്കും അമ്മൂമ്മയ്ക്കും
ഹാപ്പി ഓണം.

കാപ്പിലാന്‍ said...

ഷാപ്പി പോണം .ബിയര്‍ കുപ്പിക്ക്‌ പൊട്ടു തൊടുവിക്കണം .പാമ്പായി ഇഴയണം .സദ്യ വലിച്ചു കയറ്റണം ഇതെല്ലാം അറിയാമല്ലോ ?

ഇന്നലെ മുതല്‍ ഞാന്‍ കാത്തിരിക്കുന്നു ആ സദ്യയുമായി .നീ വന്നില്ല .അതെല്ലാം വളിച്ചു നാശകോശമായി പിന്നെ ഞാന്‍ അത് വലിച്ച്‌ അടുത്ത വാഴത്തോട്ടത്തില്‍ കൊണ്ടിട്ടു .

നീ അപ്പോഴും മോഷം കിട്ടാത്ത ആത്മാവുമായി ഇവിടെയെല്ലാം അലഞ്ഞു തിരിഞ്ഞു .

ഇനി നിനക്ക് നല്‍കുവാന്‍ എന്നില്‍ ബാക്കി ഒന്നുമില്ല പൊട്ടാത്ത ഒരു കുപ്പിയും കുറെ പൊട്ടും ഒഴികെ .

നീ വരിക എന്‍റെ കുട്ടാ .കണ്ണില്‍ പിണ്ണാക്കും മണ്ണെണ്ണയും ഒഴിച്ച് ഞാന്‍ കാത്തിരിക്കുന്നു .

നീ വന്നാ പൊട്ടാത്ത കുപ്പിയില്‍ ഒരു പോട്ടെങ്കിലും ഇട്ടിട്ടു പോകുക .

സ്നേഹപൂര്‍വ്വം

ഞാന്‍ കാപ്പിലാന്‍ ( കടപ്പാട് ആര്‍ക്കോ )

ഓണാശംസകള്‍

കുറുമാന്‍ said...

അരൂപികുട്ടാ, വെള്ളമടിക്കാതെ പാലടകുടിച്ച് കിറുങ്ങിപോയ ജീവിതത്തിലെ ആദ്യ ഓണമാണിത്. ഇപ്പോഴാ എഴുന്നേറ്റത്.

താങ്കള്‍ക്കും, കുടുംബത്തിനും (ബ്യാച്ചിയാണോ)ഐശ്വര്യപൂര്‍ണ്ണമായ ഓണാശംസകള്‍.

ആഗ്നേയ said...

അരൂപിക്കുട്ടാ,
ഓണമെന്നത് ഒരു മനോഹര സങ്കല്പമാണ്..ഒരിക്കല്‍ നാട് ഭരിച്ചിരുന്ന ത്യാഗിയും,മഹാനുഭാവനുമായ ഒരു രാജാവ് ജാതിമതഭേതങ്ങളും,ദാരിദ്ര്യവുമില്ലാതെ സ്വന്തം പ്രജകള്‍ ജീവിക്കുന്നതു കാണാന്‍ ആണ്ടിലൊരിക്കല്‍ വരുന്ന ദിവസം.
പിന്നെ ആചാരങ്ങളും,അനുഷ്ഠാനങ്ങളും..ഓണം ഒരുപാട് കാലം മുന്‍പേ തുടങ്ങിയതാണെന്നിരിക്കെ മുത്തശ്ശി ഓണം ആഘോഷിക്കുമ്പോള്‍ മുത്തശ്ശീടെ മുത്തശ്ശീം അയവിറക്കിയിരിക്കാം”ഇതെന്തോണം..ഞങ്ങടെ കുട്ടിക്കാലത്തൊക്കെ” എന്ന്..ല്ലേ?
ഏറ്റവും പ്രധാനം, ലോകത്തെ മുഴുവന്‍ നന്നാക്കാന്‍ നമ്മെക്കൊണ്ടാവില്ലായിരിക്കാം..എന്നാലും തൂശനിലക്കു മുന്‍പിലിരിക്കും മുന്‍പേ തൊട്ടയല്പക്കത്തെങ്ങും ഓണക്കോടിയുടുക്കാനില്ലാതെ,സദ്യയുണ്ണാനില്ലാതെ ഓണം കരിഞ്ഞുപോകുന്ന കുഞ്ഞുങ്ങളില്ലെന്നുറപ്പു വരുത്തുക...ഓരോരുത്തരും അത്രയെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍..
എന്തായാലും അരൂപിക്കുട്ടന് ഔപചാരികത ഒട്ടുമില്ലാതെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍..(നോമ്പുതുറന്നതിപ്പോഴാണ്..അതാ ആശംസ വൈകിപ്പോയേ..)എത്ര കാലം കഴിഞ്ഞാലും എന്തൊക്കെ മാറിയാലും ഓണനാള്‍ എല്ലാകൊല്ലവും വരട്ടെ..ഏതെങ്കിലും രീതിയില്‍ കഴിയുന്നപോലെ നമുക്കാഘോഷിക്കാം..ഓണമേ ഓര്‍മ്മയായിപ്പോകുന്നതിലും നല്ലതതല്ലേ?:-)

അജ്ഞാതന്‍ said...

sHAPPY pONAM

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഓണത്തിനൊന്നു മിനുങ്ങി ഓടയില്‍ കിടന്നില്ലെങ്കിലാ ഓണമെന്തോണമാണിഷ്ടാ..?

ഓണാശംസകള്‍.

Sarija N S said...

ഓണാശംസകള്‍ :)
റെക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു കേരളത്തില്‍. നീ നാട്ടിലുണ്ട് അല്ലെ? ;-)

smitha adharsh said...

Happy onam..

മഴത്തുള്ളി said...

അമ്മൂമ്മക്കും അരൂപിക്കുമെന്റെ ഹാപ്പി ഓണം. :)

ഇനി ഒരു പത്തിരുപത് കൊല്ലങ്ങങ്ങള്‍ കഴിഞ്ഞാല്‍...
ഇന്നത്തെ ഓണമാകും ഓണം!
അപ്പോ അന്നത്തെ ഓണമെന്തായിരിക്കും?!

മാണിക്യം said...

കുഞ്ഞാഞ്ഞേ
കുഞ്ഞാഞ്ഞേ
തിര്യോണം വന്നല്ലൊ കുഞ്ഞാഞ്ഞേ !!

പപ്പടം വേണം പായസം വേണം
തിര്യോണം തിര്യോണത്തിനു കുഞ്ഞാഞ്ഞേ

തിര്യോണം തിര്യോണം
മാവേലിത്തമ്പ്രാന്റെ തിര്യോണം

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
തിര്യോണം വന്നല്ലൊ കുഞ്ഞാഞ്ഞേ !!

ഊഞ്ഞാലേ ഊഞ്ഞാലേ
തിര്യോണത്ത്തിനുഞ്ഞാലേ

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞേ

പപ്പടം വേണം പായസം വേണം
തിര്യോണം തിര്യോണത്തിനു കുഞ്ഞാഞ്ഞേ

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
തിര്യോണം വന്നല്ലൊ കുഞ്ഞാഞ്ഞേ !!

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
കൊടകരയാറ്റില്‍ കൂരി തള്ളി

കൂരിക്കറി കൂരിക്കറി
തിര്യോണത്തിനു കൂരിക്കറീ

കുഞ്ഞാഞ്ഞേ കുഞ്ഞാഞ്ഞേ
തിര്യോണം വന്നല്ലൊ കുഞ്ഞാഞ്ഞേ !!

നരിക്കുന്നൻ said...

അരൂപിക്കുട്ടനും മുത്തശ്ശിക്കും എന്റേയും കുടുംബത്തിന്റേയും ഹാപ്പി ഓണം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓണത്തിന് ഐക് വിരുന്നുവന്നതിനാല്‍ ആശംസ പറയാന്‍ വിട്ടുപോയി.

ഓണാശംസകള്‍... ബിലേറ്റഡ് ആശംസ വേണ്ടാ എങ്കില്‍ അടുത്ത വര്‍ഷത്തേയ്ക്ക് വരവു വെച്ചോ :)

SreeDeviNair said...

കുട്ടാ,

ഓണാശംസകള്‍

സ്വന്തം,
അമ്മ.

ഗോപക്‌ യു ആര്‍ said...

sory i am late
better late......

ലീല എം ചന്ദ്രന്‍.. said...

????????????????

ലീല എം ചന്ദ്രന്‍.. said...

!!!!!!!!!!!!!

ലീല എം ചന്ദ്രന്‍.. said...
This comment has been removed by the author.
സ്മിജ said...

ഓണം കഴിഞ്ഞോണ്ട് ആശംസ ഇല്യാട്ടോ.

ചേട്ടന്‍ ആ സഗീറേട്ടന്റെ കേസൊന്നന്വേഷിക്ക്വോ?
ആരൊക്കെയോ ആ ചേട്ടന്റെ കവിതേം, പടോം, ഒക്കെ ആ ചേട്ടന്‍ മനസ്സീക്കാണുന്നേന് മുമ്പന്നെ മോട്ടിക്കുന്നു. ആ ചേട്ടനെ പീഡിപ്പിക്കണൂണ്ട്.

ഒന്നന്വേഷിക്ക്വോ? പ്ലീസ്.. പല്ലിമുട്ടായി വാങ്ങിത്തരാം.

Anonymous said...

മനോജ് കാട്ടാമ്പള്ളിയുടെ
ഇനിയും ഞെട്ടിക്കുന്ന പലതുമുണ്ട്

girishvarma balussery... said...

അരൂപികുട്ടന്‍... കുറെ ആയി ഈ വഴിക്ക് വന്നിട്ട്.. ഞാന്‍ മുറയ്ക്ക് വന്നിരുന്നു..മുന്‍പ്...ഓണവും കഴിഞ്ഞു..എല്ലാം കൂടൊഴിഞ്ഞു എങ്കിലും ... ഈ വരികള്‍ എനിക്കിഷ്ടായി .... പറയാന്‍ മറന്നുപോകുന്ന വാക്കുകളെ ഓര്‍മ്മിപ്പിച്ചതിനു നന്ദി....