കുറേക്കാലമായിങ്ങനെ കമന്റുബോക്സിലിട്ട് അമ്മാനമാടുന്ന ഈ ചിരി...ഉപജാപകന്റെ ചിരി,അതായത് ഇസ്മായ്ലി! :)
പണ്ട് സുരേഷ് ഗോപി മാത്രം പറഞ്ഞിരുന്ന ഈ ഡലഹോഗ്(റഫ: കൈപൊള്ളീസ് ഡിക്ഷ്ണറി) ഇപ്പോ ചില തിരോന്തരത്തെ പോട്ടം പിടി സ്പേഷേലിസ്റ്റ് ബ്ലോഗറേഴ്സും പറഞ്ഞ് തൊടങ്ങീരിക്കണ്...
ചുമ്മാ ആര്‍ക്കും കേറിയങ്ങു ബ്ലോഗാമെന്നായെന്ന് ജനം പറഞ്ഞുതുടങ്ങിയിരിക്കുന്ന ഇക്കാലത്തുതന്നെ രണ്ടുകയ്യും പൊള്ളിയ ഒരു അണ്ണന് ഒരു രാജ്യത്തെത്തന്നെ കേറിയങ്ങു ബ്ലോഗിയേച്ചുപോയി!

- (Kaipolly കൈപൊള്ളി
- ഷാര്‍ജ്ജ
- ചുമ്മ അമേരിക്കക്കുവേണ്ടി അന്താരാഷ്ട്ര 3D പോട്ടം പിടിക്കണ ഒരു അണ്ണന്. ഷര്‍ജ്ജ)
“അതിന് നെനക്കെന്തരടേയപ്പീ?”യെന്ന് ചിലപ്പോള്‍ ആ അണ്ണന് ചോദിക്കുമായിരിക്കും. അതങ്ങനെയാണ്! ചിലര്‍ വെറും ഷാര്‍ജ്ജ(ഷര്‍ജ്ജയാണോ എന്ന് തീരുമാനമായിട്ടില്ല)ക്കാരായിമാത്രം മാറുകയും മലയാളവും ബൈബിളും വെറും വിസിനസായിപ്പോവുകയും ചെയ്യുന്നു.
പാപ്പരത്തത്തിന്റെ കാര്യത്തിലും പട്ടിണിയുടെ കാര്യത്തിലും നമ്മുടെ രാജ്യം(ഇന്ത്യയെന്നാണ് ഉദ്ദേശിച്ചത്,അമേരിക്കയെന്നല്ല) തുറന്നുകാണിക്കപ്പെട്ടത് മാധ്യമരംഗത്ത് കിട്ടിയ അമിതസ്വാതന്ത്ര്യം ചില വങ്കന്മാര് ദുരുപയോഗം ചെയ്തതുകൊണ്ടുമാത്രമാണ്. റഷ്യയിലെയും ചൈനയിലേയും അമേരിക്കയിലേയും ദരിദ്രകോലങ്ങള്‍ അനാവൃതമാകാതെ നിന്നത് അവിടുത്തെ അതേ അസ്വാതന്ത്ര്യം കൊണ്ടുതന്നെയാവണം. ഒന്നും കാലാതിവര്‍ത്തിയല്ലെന്നറിയാം...
എങ്കിലും മി.ഹാന്‍ഡ് ബേണ്‍ഡ്( കൈപൊള്ളി) കാണിച്ചത് അത്തരമൊരു മനോവൈകല്യം തന്നെന്നു തോന്നുന്നു.ഇന്ത്യയുടെ ചന്ദ്രയാന്‍ പരീക്ഷണങ്ങളെ ലോകം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനിടയില്‍ ഇന്ത്യയില്‍ നിന്നുമാത്രമാകും ഇത്തരം സ്വയം നാറ്റുന്ന “കലാസൃഷ്ടികള്‍” ഉണ്ടാവുക!
പാവങ്ങള്‍,പട്ടിണിപ്പാവങ്ങള്‍,ദരിദ്രര്‍ എന്നൊക്കെപ്പറഞ്ഞ് സ്വന്തം രാജ്യത്തെ താറടിക്കുകയും മഹത്തായ ഒരു പരീക്ഷണത്തെ ഒരു പീറപ്പടം കൊണ്ട് അധിക്ഷേപിക്കുകയും ചെയ്യുന്നതിനു പകരം വീട്ടിലിരുന്ന് പിള്ളാരെക്കുളിപ്പിക്കുകയോ കളിപ്പിക്കുകയോ ചെയ്യുന്നതാണ് മഹത്തരം. (കലാപരമായി നോക്കിയാല്‍ ചില സഗീറിയന്‍ കൃതികളുടെ ഏഴയല്പക്കത്തുവരുന്നില്ല ആ ചിത്രം!!)
പണ്ടൊരു അധികപ്രസംഗത്തിനെതിരേ ബൂലോകത്ത് സമരം നടത്തിയപ്പോള്‍ ഒരു പുസ്തകം കത്തിച്ച് അത് (തീയോടെയല്ല,വെറും പോട്ടം!!)ബ്ലോഗിലിട്ടയാളാണ്....!
കണ്ട സാമൂഹ്യ പ്രസന(റഫ.മറ്റേ ഡിക്ഷ്നരി)ങ്ങളിലൊക്കെ കയറി ഉടക്കി അലമ്പാക്കുന്നയാളാണ്...
കുറച്ചുനാളായി ഏഭ്യത്തരങ്ങളൊക്കെ നിര്‍ത്തി ബ്ലോഗേഴ്സിനാവശ്യമുള്ള ചില സോഫ്റ്റ് വയറുകള്‍ ഉണ്ടാക്കുന്ന തിരക്കിലായിരുന്നുവെന്ന് തോന്നുന്നു.പക്ഷേ... റിട്ടേണ്‍ ആഫ് ദി ഡ്രാഗണ്‍!
വീണ്ടും വന്നിരിക്കുന്നു.
ചന്ദ്രയാന്‍ പരീക്ഷണങ്ങള്‍ക്കുള്ള ആമ്പിയര്‍ ഇന്ത്യക്കുണ്ടോ എന്ന് അമേരിക്കയുടെ അടുക്കളവിവരങ്ങള്‍ നിരത്തി അളക്കുന്നവര്‍ക്ക് ബ്ലോഗില്‍ ഇങ്ങനെയൊരു മഹാ ലേഖനവും വായിക്കാന്‍ കിട്ടുന്നത് ഫാഗ്യം( ഇങ്ങനെ തന്നേ?!) തന്നെ!
ലാലുപ്രസാദ് 900 കോടി മുക്കിയ കാലിത്തീറ്റക്കേസിനെക്കുറിച്ചില്ലാതിരുന്ന വേവലാതികളൊക്കെ ഇപ്പോ എന്തരിനാ എന്തോ?
അമേരിക്ക അതു ചെയ്തു, അമേരിക്ക ഇതു ചെയ്തു , അമേരിക്ക പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുത്തു....
അമേരിക്ക തുമ്മുന്നതിലും തൂറുന്നതിലും കുളിരുകോരുന്ന ഇത്തരം അണ്ണന്മാര്ക്ക് പാവം “ദരിദ്ര ഇന്ത്യ” ചന്ദ്രനിലോട്ട് വണ്ടിവിട്ടാ സഹിക്കൂല്ലല്ലേ?
ചന്ദ്രനിലെ മുയലിനല്ല മൂന്നുകൊമ്പെന്നുതോന്നുന്നു; അമേരിക്കയുടെ അഭിമാനം കാക്കാന്‍ അണ്ണന് കൈപൊള്ളിപ്പിടിച്ച മുയലിനാണ് മൂന്ന് കൊമ്പ്!
അല്ലെങ്കിലും പണ്ടേ പുള്ളി പിടിക്കുന്ന മുയലുകള്‍ക്കൊക്കെ.......!!
55 comments:
അല്ലെങ്കിലും പണ്ടേ പുള്ളി പിടിക്കുന്ന മുയലുകള്‍ക്കൊക്കെ.......!!
അരൂപിയെ കണ്ടില്ലല്ലോ ,കണ്ടില്ലല്ലോ മരമാക്രിയുടെ കൂട്ട് ബ്ലോഗ് പൂട്ടി പോയോ എന്നെല്ലാം വര്‍ണ്യത്തില്‍ ആശങ്കയുമായി കഴിയുമ്പോഴാണ് ഇന്ത്യ വാനത്തില്‍ കൂടി ചന്ദ്രനിലേക്ക് വാണം അയച്ച കഥയുമായി വരുന്നത് .
കൈപ്പള്ളിയെ തൊട്ടു കളിക്കല്ലേ അരൂപി ,പുള്ളി വലിയ പുലിയാണ്.കൈ പൊള്ളും :)
അമേരിക്ക എത്രയോ വാണം അയക്കുന്നു .ഇന്ത്യയും അയക്കട്ടെ അരൂപി വാണം :)
അപ്പി അരൂപീ
യെന്തരെഡെയ് യിത് ബോട്ടങ്ങള് പിടിക്കണ
അണ്ണന്റെ ബോട്ടത്തില്‍ തൊട്ടാണോഡെയ് കളി?
ബോട്ടങ്ങള് മാത്തരമല്ലാ പോട്കാസ്റ്റും യിരിക്കയാണ് അണ്ണന്റെ കൈയ്യില്‍ ..കൂട്ടിപിടിച്ച് എടുത്ത് ബൂലോകത്തിന്റെ നടുക്ക് കൊണ്ടിട്ട്
നിന്റെ ഹാറ്ഡ് കോപ്പീം കൂടേ ചേര്‍ത്ത് ചുട്ടുകള്യും കേട്ടാ അണ്ണന് പണ്ട് കലാകൌമുദി കത്തിച്ച് കത ഒന്ന് നൂത്താണീം...
യെന്തരായാലും കുട്ടാ നീപുലിയാണ് കേട്ടാ.
ത്വോനെ ജാഡ യാണ് ഈ പോട്ടം പുടിക്കണ അണ്ണന്..ഇത് വേണം തന്നേ ...
പറയേണ്ടത് പറയേണ്ട ഭാഷയില്‍ പറഞ്ഞത് നന്നായി.
ബുദ്ധിജീവി ചമയാന്‍ വേണ്ടി
അധികപ്രസംഗം പറച്ചില് അതിയാന്റെ
ബേസിക് സ്വഭാവമാണെന്നാണ് എനിക്കു തോന്നുന്നത്.
ബ്ലോഗും ബ്ലോഗുമീറ്റുമൊക്കെ അതിയാന് അതിനുവേണ്ടി ഉപയോഗിക്കാറുണ്ട് മിക്കപ്പോഴും.
അരൂപി,
കുറേ നാളുകളായി നെറ്റില്‍ ഇല്ലായിരുന്നു. നിന്റെ പോസ്റ്റും അനുബന്ധ പോസ്റ്റുകളും വായിച്ചു. അപ്പൊ പല സംശയങ്ങള്‍ ബാക്കി. :)
1. ഇന്ത്യ എന്റെ രാജ്യം എന്ന പ്രതിജ്ഞ പലരും മറന്നോ?
2. ഇന്ത്യയുടെ ഓരോ മുന്നേറ്റവും ശാസ്ത്ര സാങ്കേതിക കാര്‍ഷിക എന്നിങ്ങനെ ഏത് രംഗത്തായാലും അതിനെ അഭിമാനത്തോടെ കാണാന്‍ പറ്റാത്തവന് ഇന്ത്യക്കാരനാണോ?
3. ഇന്ത്യയിലെ സര്‍വ്വ ദാരിദ്ര്യ പ്രശ്നങ്ങളും തീര്‍ത്തിട്ടെ ശാസ്ത്ര സാങ്കേതിക വിദ്യക്ക് കാശു മുടക്കാവൂ എന്നാണോ?
4. മാറ്റങ്ങളോട് വൈമുഖ്യം കാണിക്കുക എന്നത് ഇന്ത്യക്കാരന്റെ ജന്മ സ്വഭാവമാണോ?
5. പുരോഗമനം/വികസനം എന്ന വാക്കിന് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നു മാത്രമെ അര്‍ത്ഥമുള്ളോ?
6. വികസനമെന്നാല്‍ ഒരു വശത്ത് നിന്നു തുടങ്ങി ഒന്നിനു പുറകെ ഒന്നൊന്നായി ചെയ്തു തീര്‍ക്കുന്ന പരിപാടിയാണെങ്കില്‍ ഇന്ത്യ ഇന്നത്തെ രൂപത്തിലാകാന്‍ മിനിമം എത്ര തലമുറ എടുക്കുമായിരുന്നു?
7. അബ്ദുള്കലാമിപ്പോലെ സാധാരണക്കാരനായി ജനിച്ച ഒരാള്‍ എന്തിനാണ് അണുബോംബ് ഉണ്ടാക്കാന്‍ പോയത്? ഒരു സാധാരണക്കാരനല്ലെ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ ഏറ്റവും നന്നായി മനസ്സിലാക്കാന്‍ പറ്റുന്നത്. എന്നിട്ടു അദ്ദേഹം എന്തിന് ഇന്ത്യൊരു ആണവശക്തി ആകണമെന്നാഗ്രഹിച്ചു?
ഹോ ഇനിയും ചോദിക്കാന്‍ വയ്യ. ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് അഭിമാനിക്കണമെങ്കില്‍ ആത്യന്തികമായി അവന് ഇന്ത്യക്കാരനായിരിക്കണം.
ചാന്ദ്രയാനുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ കണ്ട് സഹിക്ക വയ്യാതെയാണ് ഞാന്‍ ഈ
പിന്നെ
ഈ
പോസ്റ്റും ഇട്ടത്.
സൗമ്യമായ ഭഷയില്‍ ഇതേ അര്‍ത്ഥത്തില്‍ മറ്റു ചിലരും പോസ്റ്റിട്ടിരുന്നു അതു പക്ഷെ ' ഭാരതത്തിലെ പട്ടിണിപ്പാവപ്പെട്ടവരെപറ്റി ' പരിതപിച്ചായിരുന്നു ;)
:) [ആകപ്പാടെ അറിയാവുന്നതു ഈ സ്മൈലിയാ. 100 കോടിയിലെ ടെക്നോളജി അറിയാത്ത ആ മണ്ടി/മണ്ടന്മാരില് ഞാനും.]
:)(എല്ലാ പുലികളും ക്ഷമിക്കുക ഞാനും ഇട്ടു ഒരു സ്മൈലി.......)
ഞാനും ഇടുന്നു ഒരു സ്മൈയിലി.. :-) ഒരു ഇന്ത്യാക്കാരനും മലയാളിയെന്നുമുള്ള അഭിമാനത്തിന്റെ സ്മയിലി :-)
പിന്നെ, അരൂപിക്കുട്ടന്റെ ചങ്കൂറ്റത്തിനും ഒരെണ്ണം :)
അല്ല അരൂപി നീയിങ്ങനെ മറ്റുള്ളവരുടെ അടികിട്ടണം
എന്ന് ശപഥം ചെയ്ത് ഇറങ്ങി ഇരിക്കുകയാണോ
കൈപള്ളീയോട് കളി വേണ്ടാ ആളു പുലിയാ
അരൂപിയെ,
ഇത് വെറും പെറ്റി കേസ് ആയിപ്പോയല്ലോ.
സാദാ പി.സി. നിലവാരത്തിലേക്ക് താഴല്ലെ.
ആ പോസ്റ്റില്‍ ഞാന്‍ കൈപ്പള്ളിയെ അനുകൂലിച്ചതാ, അതുകൊണ്ടു പറയുകയല്ല. നമുക്ക് വല്ല കുറ്റാന്വേഷണമല്ലെ ഭൂഷണം? :)
ഇതിനൊക്കെ വേറെ ആളുകളാ പതിവ്, പക്ഷെ തിരുവന്തോരം ആയതുകൊണ്ട് സ്പെഷ്യല്‍ ഗ്രേഡ് നല്കിയതാണോ?
അമ്മയെ തല്ലിയാലും രണ്ടു പക്ഷമുള്ള നാടാ അരൂപി ഇതു. അതോണ്ട്....:)
ചെല്ലകിളി
എടെയെ നീ കൊള്ളം. എന്റെ പടം കൊള്ളൂല്ല എന്നു് നീ പറഞ്ഞതു് എനിക്ക് ഫയങ്കരമായിറ്റ് ഫീൽ അടിച്ചു് കെട്ട.
ബാക്കി എന്തരു് പറഞ്ഞാലും ഞാൻ സഹിക്കും.
ചെല്ല. നമ്മൾ നാട്ടിനു് വേണ്ടി എന്തു് ചെയുന്നതും നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ കണ്ണിൽ കൂടി കാണാൻ ശ്രമിക്കണം. അവരെ സമ്പധിച്ചിടത്തോളം ഇന്ത്യ എങ്ങോട്ടു് വാണം വിട്ടാലും ഒരു വിത്യാസവും ഉണ്ടാകുന്നില്ല.
ISROയിൽ ജോലി ചെയ്യുന്ന 80% മൂത്ത അണ്ണന്മാരും അവരുടെ മച്ചമ്പിമാർക്കും അളിയന്മാർക്കും വലിയ വലിയ sub-contractഉകൾ എങ്ങനെ ഒപ്പിച്ചുകൊടുക്കാം എന്നു മാത്രമെ അവർ ആലോചിക്കാറുള്ളു. ആ വഴിയിൽ ഇതുപോലുള്ള ചില കേൾക്കാൻ രസമുള്ള ഓരെ ഏർപ്പാടുകളും ഉണ്ടാകാറുണ്ടു്. ഈ അണ്ണന്മാർ ഓരെ special alloy steel components ഉണ്ടാക്കാൻ sub-contract മാരുടെ കൈയ്യിൽ നിന്നും വാങ്ങുന്ന കൈക്കൂലിയുടെ കണക്കൊന്നും അരൂപി അണ്ണനു് അറിയില്ലല്ലോ?
അറിയാൻ വഴിയില്ല. എനിക്ക് അറിയാം.
അപ്പോൾ എവിടെയെങ്കിലും വെച്ചു് കണ്ടു് നമുക്ക് കൂടുതൽ പരിചയപെടാം.
ലാൽ സലാം.
അനില്‍@ബ്ലോഗോ...
ഫൈറ്റുന്നെങ്കില് ചുരുങ്ങിയത് ഒരു സിംകത്തോടെങ്കിലും ഫൈറ്റണം! :)
സരിജ ചോദിച്ചതൊക്കെ റൈറ്റ് തന്ന്യേണ്!
:)
കൈപ്പള്ളിയണ്ണാ...
“നമ്മൾ നാട്ടിനു് വേണ്ടി എന്തു് ചെയുന്നതും നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ കണ്ണിൽ കൂടി കാണാൻ ശ്രമിക്കണം. അവരെ സമ്പധിച്ചിടത്തോളം ഇന്ത്യ എങ്ങോട്ടു് വാണം വിട്ടാലും ഒരു വിത്യാസവും ഉണ്ടാകുന്നില്ല.“
ങ്ങളിങ്ങനെ പറഞ്ഞല്ല!
അണ്ണാ...
പാവപ്പെട്ട ജനങ്ങള്‍ക്കെന്തറിയാം?
അന്നത്തെയന്നം തന്നെയറിയാത്തവന്
എന്ത് അണുവായുധമണ്ണാ?
പക്ഷേ..ആണവോര്‍ജ്ജം നാളെ അവനും ഉപയോഗപ്പെടുമെന്നെങ്കിലും സമ്മതിക്കണം!
അവനതറിയുന്നില്ലെങ്കിലും!!
പത്താം ക്ലാസിലെ പുസ്തകം ഒന്നാം ക്ലാസ്സിലെ പിള്ളാര്‍ക്ക് മനസ്സിലാവത്തില്ല;പക്ഷേ...അതുകൊണ്ട് ആ പുസ്തകം വേണ്ടെന്നുവക്കണോ?
പിന്നെ കൈക്കൂലിയുടെ കാര്യം!
അണ്ണാ.. സ്ഥലം ഇന്ത്യാ മഹാരാജ്യമാണ്!
കൈക്കൂലിയും സ്വജനപക്ഷപാതവുമില്ലാത്ത ഏതുമേഖലയുണ്ടെന്ന് പറയാമോ?
റോഡുപണിക്ക് കരാറുകാരനും രാഷ്ടീയക്കാരനും കൈക്കൂലിയോ ലാഭമോ നേടുന്നതുകൊണ്ട് റോഡേ വേണ്ടെന്നുപറയാമോ?
ഐ.എസ്.ആര്.ഓ.ക്കാരന്മാര് കൈക്കൂലി വാങ്ങിയാല്‍ അതുപറയാന്‍ വേറേ വഴിനോക്കണം!
അല്ലാതെ അവര്‍ ചെയ്യുന്ന പരീക്ഷണങ്ങളൊക്കെ സ്വാര്ത്ഥതയാണെന്നുപറയരുത്...
ജനദ്രോഹമാണെന്നടച്ചാക്ഷേപിക്കരുത്...!
അബ്ദുള്‍ കലാമിനെപ്പോലുള്ള നിസ്വാര്‍ത്ഥ കര്‍മയോഗികള്‍ ഒട്ടനവധിയുണ്ടാവും ആ പരീക്ഷണവഴികളില്‍...
ഹ. ഹ. ഹാ...
ഈ കൈപ്പൊള്ളിച്ചേട്ടന് ആള് പുലിയല്ലേ? ബൂലോഗത്തെ ബു.ജി. ചേട്ടന് വരയണതിന് ആ ചേട്ടന് പറയണ പോലെ “ഇത്തിരി മജെന്റ കൂടിയിട് മച്ചാ” ന്ന് കമന്റണ്ടേ? ആ പാവം സഗീറിനെ കളിയാക്കാന്‍ ചേട്ടനെന്തായിരുന്നു ഉത്സാഹം (ആ അംബുരത്തില് തൂങ്ങാന്‍ ഇപ്പോ ഇവിടെ കമന്റിട്ട പുലികളും ഉണ്ടാര്ന്നേയ്.. )ഏതായാലും ഇപ്പോ അത്തരം ചെറ്റത്തരങ്ങള്‍ക്ക് സ്കോപ്പില്ല. പാവം സഗീര്‍ കവിതയെഴുത്ത് ദെവസം ഒന്ന് എന്നുള്ളത് വല്ലപ്പോഴുമാക്കി. മോഡറേഷനും വച്ചു. ഈ ചേട്ടന് തന്നെയല്ലെ ചേട്ടന് പജീറോ കാറുണ്ടെന്ന് നാട്ടരെ കാണിച്ചത്?
കൈപ്പള്ളിയണ്ണന്റെ “പോട്ടത്തീ” ക്കേറിക്കളിക്കല്ലേ അരൂപീ ചിത്രം വരച്ചുകളയും.
കൈപ്പൊള്ളി വർമ്മ
മോനെ രാമചന്ദ്ര വേണ്ടാ .....
athenthaa kaipolli varme oru bheeshani?
anoni kaippally mookkil valichu kettikkalayum ramachandraa
ramachandraa...
vendaannu paranjille?
vendaannu paranjaal venda
ഇപ്പൊഴിതാ കവിത
പോലെ എന്തോ എഴുതി വെച്ചിരിക്കുന്നു.അവിടെ ഞാന്‍ എഴുതിയാ കമേന്റ് ഇവിടെയും കിടക്കട്ടെ! “കവിതപോലെ എന്തോഎഴുതി അങ്ങ് കാച്ചിയ ഈ എച്ചിലില്‍ തൂങ്ങി ആടിനടന്നവരെ ഞാനൊന്നിവിടെ ഓക്കാനിക്കട്ടെ!തൊഴിലാളിപാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ ബെസ്സിലെ മണിയുടെ ചരട് പഴയതായതാണോ ഇത്ര വിഷയം.ചിലക്ഷരങ്ങളുമില്ല ഒപ്പം നിറയെ അക്ഷരതെറ്റും എന്തിനിങ്ങനെയൊന്ന് ആര്‍ക്കുവേണ്ടി?വര്‍ക്കല ഒരു നാള് എങ്ങോട്ട് പോയീന്നാ!അത് അവിടെ തന്നെയുണ്ടല്ലോ?ഒത്തുചേരക്കാന് വന്നത് ചേരപാമ്പ് തന്നെയാവും അല്ലേ!താങ്കളൊരു കേണ്ഗ്രസ്സുക്കാരന്നാണല്ലേ?അതോ ആ പിണറായുടെ ആളോ?എന്തിനാ ആ അച്ചുമാമനെ ഇങ്ങനെ കൊട്ടുന്നത്.ഇപ്പൊ ആ മുകുന്ദന് കൊട്ടിപോയതേയുള്ളൂ!ങാ......ഇനിയും കാക്കണം രണ്ടരകൊല്ലം.ഇപ്പൊ സാക്ഷരകേരളമല്ല!അത് പണ്ട്!ഇതൊക്കെ അറിയാന്‍ അങ്ങ് ദുബായിലിരുന്നാപോരാ ഇടക്കൊക്കെ ഈ രാക്ഷസകേരളത്തിലെക്കൊന്നു വരണം!ഈ ഓക്കാനിച്ചത് തുടച്ചു വൃത്തിയാക്കാന്‍ ഇപ്പം ആളെത്തുമെന്നു കരുതുന്നു ആദ്യമെത്തുന്നവനു പത്ത് രൂപാ ടിപ്പുണ്ട്!വേഗം വരിക!“
സഗീറിന്റെ കമന്റ് കണ്ട് വന്നതാ,
പുതിയ വല്ല കോളും ഉണ്ടോന്നറിയാന്‍.
:)
കൈപ്പള്ളിക്ക് പജീറോ ഉണ്ടോ ..അതൊരു പുതിയ അറിവായിരുന്നു .നേരത്തെ സിമി ഒരു ഗ്രാന്‍ഡ് ചെരോക്കീ വില്ക്കാന് ഉണ്ടെന്നുള്ള പരസ്യം ബ്ലോഗില്‍ കൊടുത്തിരുന്നു .ഇവരൊക്കെ ബ്ലോഗില്‍ മാത്രമല്ല ,നിത്യ ജീവിതത്തിലും പുലികളാണെന്ന് മനസിലായി .
ayyo aa annan verum puliyalla therontharam puppuliyalle..? aa annan sharja shaikalle..! aa annanalyo kaayi kodutht kalakaumudi vangi kathich charithram srushtichathu? aa annante peru ginnasilum veran poney..
ശുദ്രന് ഭാഗവതം വായിച്ചാ ദൈവം സന്തോഷിക്കും
പക്ഷേ തിരുമേനിക്കും അമ്പലം തീനികള്‍ക്കും സഹിക്കത്തില്ല.
യേതു ‘ശുദ്രന്‘ (സ്വാറി ശൂദ്രന്)?
യേതു തിരുമേനി? യേതു അമ്പലം തീനികള്‍?
അരൂപീ...... :-)
ഡ്ഡേയ്... മച്ചാ കൂതറ കൈപ്പിള്ളീ കൊക്കിലൊതുങ്ങുന്നതേ വിഴുങ്ങാവൂ.
കൈക്കൂലി 2000 കൊല്ലം മുന്നേയും 30
സില്‍വര്‍ കോയിന്സായി ഉണ്ട്, ഇനി 2000 കൊല്ലം കഴിഞ്ഞാലും ഉണ്ടാവും, ഞങ്ങളെപ്പോലെ ചിലരൊക്കെ അതിന്റെ(ചന്ത്രയാന്‍ പദ്ധതിയ്ക്കുവേണ്ടതായിട്ടുള്ള) യന്ത്രഭാഗം ഉരച്ചും തേച്ചും മിനുക്കിയും കുടുംബത്തേക്കു പച്ചരി വാങ്ങിയവരാണ്,ടീവിയില്‍ ചന്ത്രയാന്‍ കാണിക്കുമ്പോള്‍ "ദേ ഞങ്ങള്‍ ഗ്രൈന്റു ചെയ്ത പാര്‍ട്ടാ റോക്കറ്റിലുണ്ട്" എന്നു പറഞ്ഞ് കുടുമ്മത്തുള്ളോരുടെയും നാട്ടുകാരുടേയും മുന്നില്‍ അഭിമാനം കൊണ്ട സാദാ നാട്ടിന് പുറത്തുകാരാണ്.
താങ്കള്‍ക്കെന്തറിയാം അര്‍ഹതപ്പെട്ടവന്റെ അന്നത്തിലെ ഓരോവറ്റും കൊണ്ടാണു തന്റെ പജീറോ പടുത്തിരിക്കുന്നത്,ആ വറ്റു കിട്ടാതെത്തന്നെയാണ് പട്ടിണി തുരന്നെടുത്ത ശരീരവുമായി ചിലര്‍ ലോകത്തവിടവിടെ ജീവിക്കുന്നത് എന്നിട്ട് അഴിമതിക്കെതിരെ കുരയ്ക്കുന്നു പോലും
ഫൂ.... കപട കാല്പ്പനീകതയ്ക്കു കയ്യും കാലും വച്ചാല്‍ അതു കലയല്ല കപാലമാലയിട്ടു ചുടലയാട്ടം നടത്തുന്ന
കൊലയാണ് അറുകൊല. കുറയ്ക്കു കൈപ്പിള്ളീ കുറയ്ക്കു, അല്പം അഹങ്കാരം കുറയ്ക്കൂ.
കലാകാരനു വിനയം ഒരനൗചിത്യമല്ല.
അരൂപി (പ്രശാന്ത ആർ കൃഷ്ണൻ)
എടാ പുളുന്താനെ നീ ഏതോ കോറിയൻ യൂണിവേഴ്സിറ്റിയ്യിൽ എന്തോ തേങ്ങാക്കൊലയാണെന്നും പറഞ്ഞു നാട്ടുകാര പറ്റിക്കാൻ തുടങ്ങിയിട്ട് നാളുകുറേയായി.
http://nongae.gnu.kr ഇവിടെ തപ്പിയിട്ടൊന്നും നിന്റെ പേരു കാണുന്നിലല്ലോ. ഇനി വേറെ ഏതെങ്കിലും GYEONGSANG NATIONAL UNIVERSITYയാണോ.
:(
കുന്തം പോയാല്‍ കുടത്തിലും....
അല്ലേ അനോണീ?!
(Please do not indulge in hate speech. Anonymous option is open for freedom of speech, use it wisely)
കട: ഇഞ്ചിപ്പെണ്ണ്
എത്രയും ബഹുമാനപ്പെട്ട അരൂപി എന്നറിയപ്പെടുന്ന പ്രശാന്ത് ആർ കൃഷ്ണാൻ
താങ്കൾ ഏതോ കോറിയൻ യൂണിവേഴ്സിറ്റിയ്യിൽ ശാസ്ത്ര ഗവേഷണത്തിൽ മുഴുകിയിരിക്കുകയാണെന്നു ജനങ്ങളോടു് പറഞ്ഞതായി അറിയുന്നു. താങ്കൾ പറയുന്ന GYEONGSANG NATIONAL UNIVERSITY യിൽ krishnan എന്ന പേരുള്ള ഒരു ഇന്ത്യാക്കാരനും ഒരു ഗവേഷണവും നടത്തുന്നില്ല എന്നു മനസിലായ വിവരം അറിയിക്കട്ടെ.
പോരെ.
അപ്പോള്‍ പ്രശാന്തായിരുന്നു അരൂപി അല്ലേ ...മോനെ കൊറിയക്കാരാ..എത്ര നാളായി ഞാന്‍ അരൂപിയെ പിടിക്കാന്‍ നടക്കുന്നു :)
അനോണിക്ക് താങ്ക്സ്
ഹിഹിഹിഹിഹിഹിഹിഹി......
കലിപ്പു പുള്ളിയാണ് ഈ അനോണിമസനെന്നുതോന്നുന്നല്ലോ?! :)
ഇത്രക്ക് ആവേശത്തില്‍ അരൂപിയെക്കുറിച്ച് ഗവേഷണം നടത്തിയിരിക്കുന്നു.അതും ഈ പോസ്റ്റ് വന്ന ഉടനേ...
അപ്പോ അതാരായിരിക്കും?! :)
അരൂപിയാരെന്നൊക്കെ കണ്ടുപിടിച്ചുകഴിഞ്ഞ സ്ഥിതിക്ക് കണ്ടുപിടിത്തം നടത്തിയ ആളിന്റെ പേരും വക്കാമായിരുന്നില്ലേ?!
എന്റെ ശത്രുക്കള്‍ ഒന്നടങ്കം വന്ന് അഭിനന്ദിച്ചേനേ!
ഇനി കൊറിയന്‍ യൂണിവേഴ്സിറ്റിയില്‍ അന്വേഷിച്ചപ്പോ പേര് ടൈപ് ചെയ്തപ്പോള്‍ തെറ്റുവന്നതായിരിക്കുമോ?കാരണം ഈ അനോണിമസിന് ജാതകവശാല്‍ അക്ഷരത്തെറ്റുകള്‍ അല്പം കൂടുതലാണെന്നുകാണുന്നുണ്ട്!
പാവം പ്രശാന്ത!!
പാവം അനോണി!!
ചാണക്യത്തിന്റെ ആ സ്മൈലി ഒന്ന് കടം മേടിച്ചോട്ടേ....
ഹിഹിഹിഹിഹിഹി..!!
അരൂപിയുടെ അണ്ടര്‍വിയര്‍
പ്രശാന്തേട്ടനു ചേരുകില്ല.
അത് ഊരിമാറ്റി കൊടുക്ക് അനോണിചേട്ടാ
ബൂലോകത്തെ ഏക ബുജി കൊലപുള്ളിയാകും ഈ അനോണിമസ് .അവനു വലിയ തലയാ മാഷേ ..മതിലിനു മുകളില്‍ വെക്കരുത് .കാക്ക കൊത്തി പറിക്കും ..
കൈപ്പള്ളിക്ക് പജീറോ !!
കൈപ്പള്ളി അര്‍ദ്ധരാത്രി കുട പിടിക്കുന്ന അല്പനാണ്, അല്ലങ്കില്‍ പിന്നെ കാറ് വച്ചു ബ്ലൊഗില്‍ കാണിക്കണൊ? എന്തൊക്കെയൊ ഒത്തിരി അറിയാമെന്ന അഹങ്കാരം അല്പത്വം ഇതൊക്കെ കൈപ്പള്ളിയുടെ സ്വന്തം...
ചെല്ല. നമ്മൾ നാട്ടിനു് വേണ്ടി എന്തു് ചെയുന്നതും നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ കണ്ണിൽ കൂടി കാണാൻ ശ്രമിക്കണം. അവരെ സമ്പധിച്ചിടത്തോളം ഇന്ത്യ എങ്ങോട്ടു് വാണം വിട്ടാലും ഒരു വിത്യാസവും ഉണ്ടാകുന്നില്ല.
കൈപ്പള്ളി ആ കണ്ണില്‍ കൂടാണൊ എല്ലാം കാണുന്നത് -ലാളിത്യത്തിന്റെ ചിഹ്നം പജീറോ!
ഇതിലും ഭേതം സഗീറ് തന്നെ .. {ഇപ്പൊ ഇത്തിരി പതം വന്നു ..}
ഒരു നല്ല ശാസ്ത്രക്ഞനെ ചെളിവാരി എറിയാന്‍ ശ്രമിക്കല്ലേ കൈപ്പിള്ളീ. പ്രശാന്ത് ആര് ക്യഷ്ണന് GYEONGSANG NATIONAL UNIVERSITY യില്‍ ശാസ്ത്രക്ഞന് ആണോ, അല്ലയോ എന്ന് അവരുടെ വെബ്സൈറ്റ് നോക്കിയിട്ട് കാണുന്നില്ലേ? ഒരുപക്ഷേ അദ്ദേഹത്തിന്റെ പേര് വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്തിട്ടില്ല്ല്ലാത്തതാണങ്കിലോ?
“ഒരു നല്ല ശാസ്ത്രക്ഞനെ ചെളിവാരി എറിയാന്‍ ശ്രമിക്കല്ലേ കൈപ്പിള്ളീ.“
:)
ഇത്രപെട്ടെന്ന് എല്ലാം വെളിച്ചത്തുവരുമെന്ന് സ്വപ്നേപി നിരീച്ചില്ല!
ഒന്നുരണ്ടുസംശയങ്ങള് കൈപ്പള്ളിക്ക് സമര്‍പ്പിക്കുന്നു!
1.ഓണ്‍ലൈനായി മലയാളത്തില്‍ ഡിക്ഷണറി വന്നാല്‍ പട്ടിണിപ്പാവങ്ങള്‍ക്കുള്ള മെച്ചമെന്താണ്?
2.പള്ളിയില്പ്പോകാനോ പള്ളിക്കൂടത്തില്‍ പോകാനോ ഗതിമുട്ടിനില്ക്കുന്നവന്റെ മുന്പില് ഒരു ഡിജിറ്റല്‍ ബൈബിള്‍ നീട്ടിക്കൊടുക്കുന്നതാണോ ഔചിത്യം?!
അപ്പോ പട്ടിണിപ്പാവങ്ങളുടെ കണ്ണുകളിലൂടെയല്ലാതെയും കാര്യങ്ങള്‍ കാണുന്നവര്‍ ഇന്ത്യാമഹാരാജ്യത്തുണ്ട്!
:)
2 years see almost all blogs only finger coauntable are with consistant in their openions majority are ഓന്തുകള്സ് ബാലന്‍സ് ഫ്രോഡുകള്‍ മാത്രം ഹ...ഹ.. ഗ്രൂപ്പില്ലാന്ന് കൂകുന്നവരാണ് ഗ്രൂപ്പുകളുടെ അപ്പോലസ്തന്മാര്
അരൂപിക്കുട്ടൻ
പ്രശാന്ത് കൃഷണൻ എന്ന ആളിനെ എനിക്കു പരിചയമില്ല. ഞാൻ അദ്ദേഹത്തെ ചെളിവാരി എറിഞ്ഞിട്ട് എനിക്ക് ഒരു ഗുണവുമില്ല. തെളിവില്ലാതെ എന്റെ മേൽ ആരോപണങ്ങൾ ചുമത്തരുതു്.
ജനകീയപദ്ധതികളുടെ കാര്യമാണു് ഞാൻ പറഞ്ഞതു്. അതായതു് ജനങ്ങളുടെ നികുതി പണം മുടക്കി ചെയ്യുന്ന സർക്കാർ പദ്ധതികൾ. എന്റെ പ്രവർത്തനങ്ങൾ അങ്ങനെയാണോ?
സ്വന്തമായിട്ടൊന്നും എഴുതാൻ കെല്പില്ലാത്ത ഈ സാദനമാണോ ഈ അരൂപികുട്ടൻ. എനിക്ക് തോന്നുന്നില്ല.
Prashanth R. Krishnan കവിത മോഷണത്തിലാണോ ഗവേഷണം നടത്തുന്നത്
Original കവിത ഇവിടെ
Prashanth R Krishan "രജിച്ച" കവിത ഇവിടെ
കൈപ്പള്ളി അണ്ണന് ആള് ഒരു പുലിയാണല്ലോ ..................
ഇത്തരം പുലികളെ താങ്ങാനും ബൂലോഗത്തില്‍ മത്സരമാണല്ലോ ............
കൈപ്പള്ളിക്ക്...
" Anonymous said...
ഒരു നല്ല ശാസ്ത്രക്ഞനെ ചെളിവാരി എറിയാന്‍ ശ്രമിക്കല്ലേ കൈപ്പിള്ളീ."
ഇതു കണ്ടുള്ള എന്റെ പ്രതികരണമായിരുന്നു അത്.കൈപ്പള്ളിക്ക് പ്രശാന്തിനെ അറിയുമെന്നോ ഞാന്‍ പ്രശാന്താണെന്നോ അല്ലെന്നോ കൈപ്പള്ളി പ്രശാന്തിനെ കരിവാരം ആചരിച്ചെന്നോ നോം പറഞ്ഞിട്ടില്ല!
ചാണക്യന് പറഞ്ഞതും കണ്ടില്ലേ?!
ദയവായി ഞാന്‍ പ്രശാന്ത് കൃഷ്ണനാണെന്നുപറഞ്ഞ് എന്നെ ചെളിവാരിയെറിയരുത്...
:)
ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കൈപ്പള്ളി ചെയ്യേണ്ടിയിരുന്നത്!
ഇന്ത്യയുടെ തലസ്ഥാനമേതെന്ന് മാഷ് ക്ലാസ്സില്‍ ചോദിക്കുമ്പോള്‍ ‘മാഷേ.. ഈ ലാല്‍.പി.തോമസ് എന്നെ മാന്തി’ എന്നുപറയുമ്പോലെയാണിത്!
അരൂപിക്കുട്ടന് ആര് എന്നു കണ്ടുപിടിക്കുന്നതിനേക്കാള്‍ മെച്ചം ഞാന്‍ ചോദിച്ചതിന് മറുപടി പറയുന്നതായിരുന്നുവെന്ന് തോന്നുന്നു.
Kaippally കൈപ്പള്ളി said...
“ജനകീയപദ്ധതികളുടെ കാര്യമാണു് ഞാൻ പറഞ്ഞതു്. അതായതു് ജനങ്ങളുടെ നികുതി പണം മുടക്കി ചെയ്യുന്ന സർക്കാർ പദ്ധതികൾ. എന്റെ പ്രവർത്തനങ്ങൾ അങ്ങനെയാണോ?“
അമേരിക്കയിലായാലും കൈപ്പള്ളിയുടെ ഷാര്ജ്ജയിലായാലും ഇന്ത്യയിലായാലും അഴിമതി ഒഴിവാക്കപ്പെട്ടിട്ടില്ല!
ഓരോ പദ്ധതികളും നടപ്പിലാവുന്നതിനുമുമ്പ് എത്രയോ കശ്മലന്മാര് കയ്യിട്ടുവാരിയിട്ടുണ്ടാവും!
ഈ പരീക്ഷണത്തിലും സ്വജനപക്ഷപാതം ഉണ്ടായിട്ടുണ്ടാവാം. അതിനെതിരേ പ്രതിഷേധിക്കേണ്ടത് അതു ചെയ്തവര്‍ക്കെതിരേ തെളിവുകള്‍ നിരത്തിയാണ്.
അല്ലാതെ, പട്ടിണിപ്പാവങ്ങളും ദരിദ്രനാരായണന്മാരും നിറഞ്ഞ ഒരു ഇന്ത്യക്ക് ഇതുപോലൊരു പരീക്ഷണം ആവശ്യമുണ്ടോ എന്നൊക്കെ ചോദിക്കുമ്പോഴാണ് കടന്നകയ്യാവുന്നത്!
അതൊരു ജനകീയപദ്ധതിയായേ ദേശീയബോധമുള്ള ഇന്ത്യാക്കാരന് കാണാവൂ...
‘ദേശീയത’ എന്ന വാക്കിനെ പുച്ഛിക്കരുത്..പ്ലീസ്!
ചാണക്യന്..
ആ രണ്ടാമത്തെ ലിങ്ക് ഒന്ന് ശരിയാക്കൂ!
പ്ലീസ്!
അരൂപിക്കൊരു സല്യൂട്ട്.
വീണ്ടും സ്മൈലി
:)
അരൂപിക്കുട്ടാ,
ലിങ്കിട്ട ചാണക്യന് ഈ ചാണക്യനല്ല.
http://drprasanthr.blogspot.com/2008/07/eyes.html
ഇത Prashanthന്റെ കവിത
:D ദേ സ്മയിലി, ഇനി വന്നാട്ടെ, വോട്ടു ചെയ്താട്ടെ...ഇവിടെ ഒന്നു ക്ലിക്കിക്കേ
അരൂപിക്കുട്ടാ,
പ്രശാന്തിന്റെ കവിത മോഷണമാണോ?
അതോ രണ്ടും ഒരു ആളോ?
ചാണക്യനു ഡ്യൂപ്ലിക്കേറ്റോ?
ഹി ഹി ഹി ഹി(കട : ചാണക്യന്)
ഈ ലാല്‍ .പി.തോമസിനെ എന്തിനാണ് ഇടയ്ക്കു പിടിച്ചിട്ടത് ? ചാണക്യന്റെ ഡ്യൂപ്ലിക്കേറ്റ് .പ്രശാന്തിനെ എനിക്കറിയാം .നന്ദിതയുടെ കവിതയും നന്ദിതയും ഇനിയും ചുരുളുകള്‍ അഴിയാത്ത ഒരു കൂട്ടം കുരുക്കുകള്‍ ആണ് .അതെല്ലാം പുറത്തു കൊണ്ടുവരാന്‍ ഉള്ള പ്രശാന്തിന്റെ ബോധപൂര്‍വ്വമായ ഒരു നീക്കമാണ് ഇത് .അത് കണ്ടുപിടിച്ച് ഇവിടെ കൊണ്ടിട്ട ഡ്യൂപ്ലിക്കേറ്റ് ചാണക്യ .പ്രമാണം .
കൈപ്പിള്ളീ പുണ്യവാളന് ചമയാന്‍ നോക്കല്ലേ. പ്രശാന്ത് ക്യഷ്ണ എന്ന ബ്ലോഗറെ നിനക്ക് തീരെ അറിയില്ല എന്ന് പറഞ്ഞത് പച്ചകള്ളം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോടുതീര്ക്കല്ലേ. അരൂപിപട്ടം ചാര്ത്തിയതുപോരാഞ്ഞാണോ ഈ കവിത മോഷണ ആരോപണം?.
നന്ദിതയുടെ കവിതകള്‍ ആരുടെയും സ്വന്തമല്ലല്ലോ? അവിടെ കൊടുത്തിരിക്കുന്ന ഒര്‍ജിനല്‍ ലിങ്കിലും കോപ്പുറൈറ്റ് പ്രൊട്ടകഷന്‍ ലംഘിച്ച് പോസ്റ്റ് ചെയ്തിരിക്കുന്ന കവിതകളാണല്ലോ. കോപ്പി അടിച്ചു എന്നുപറഞ്ഞു നല്കിയ പ്രശാന്ത് ക്യഷ്ണയുടെ ലിങ്ക് മനപ്പൂര്‍വ്വം തെറ്റിച്ചു നല്കി. യതാര്‍ത്ഥ ലിങ്ക് ഞാന്‍ തന്നെ പോസ്റ്റു ചെയ്യണ്ടിയും വന്നു.
അവിടെ പ്രശാന്ത് ക്യഷ്ണ നന്ദിതയുടെപേരും അത് അവര്‍ എഴുതിയ വര്‍ഷവും വ്യകതാമായി കവിതയുടെ അവസാനം കൊടുത്തിട്ടുണ്ടല്ലോ. പിന്നെ അതെങ്ങനെ മോഷണമാകും?.
ഡിങ്ക ഡിങ്ക അങ്ങനെ അരൂപികുട്ടന്‍ സ്വരൂപികുട്ടന് ആയി. എന്തൊരു രൂപമാറ്റം. എടേയ് പയ്യന്‍സ് പ്രശാന്ത് അന്നേ നിന്നെ നൊട്ടാമിട്ടതാ. എന്തായലും നീ ആളുകൊള്ളാം. നല്ല ശാസ്ത്രതല. ഈ പരിപാടിക്കു നടക്കുന്ന സമയത്ത് വല്ലോം കണ്ടുപിഡിക്കടേയ് വല്ല ആറ്റംബോബോ അണുവയുധമോ ഒക്കെ ഈ പരിഷ ബ്ലാഗറന്മരെ എല്ലംകൂടി നിരത്തിനിര്തി ബ്ലാസ്റ്റ് ചെയ്തുകളയാം
Post a Comment