Monday, August 25, 2008

പഴം കവിത അവാര്‍ഡ് രായു നിരങ്ങലിന്...!

പഴം കവിത അവാര്‍ഡ് രായു നിരങ്ങലിന്...!



ലോകത്ത് അറിഞ്ഞോ അറിയാതെയോ കവിതയെഴുതിപ്പോയിട്ടുള്ള അസംഖ്യം മലയാളികള്‍ക്കായി പഴം കവിത നടത്തിയ പ്രഥമ പഴം കവിതാ അവാര്‍ഡ് രായു നിരങ്ങലിന്.ഇതുകേട്ട് ബൂലോകം ഞെട്ടാന്‍ വരട്ടെ! ഇന്ന് ഏപ്രില്‍ ഒന്നല്ല തീയതി! അതുകൊണ്ട് ഇതു സത്യം തന്നെ!

ബൂലോകത്തില്‍ നിന്ന് കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയുമൊക്കെ(ക്ഷമിക്കുക,എല്ലാം തൂലികാനാമങ്ങളാണ്;അങ്ങനെ കവിതയെഴുതണമെന്നാണു വയ്പ്പ്!)ഉള്‍പ്പടെ 1850 ഓളം കവികള്‍(ഓളം കവികള്‍:വിക്കി വിക്കിപ്പീഡികപ്രകാരം ഓളം കവികള്‍ ഒരു പ്രത്യേക ഓളത്തില്‍ മാത്രം കവിതയെഴുതുന്നവരാണ്!) മത്സരത്തില്‍ പങ്കെടുത്തു. മലയാള അച്ചടിമാഫിയാകളില്‍ കവിതയെഴുതുന്ന ആകെ മൊത്തം ടോട്ടല്‍ കവികള്‍ ഇത്രയും വരില്ലെന്നുള്ള കണക്കെടുപ്പുകള്‍ തന്നെ പഴം കവിതാ മത്സരത്തിന്റെ നിലവാരം വെളിവാക്കുന്നു!

ബൂലോകത്തിലെഎഴുത്തുകാരുടെ ദുര്‍ദശാബോധവും വ്യക്ത്യാതിരക്തതയും ചാവാച്യതയും കൂലം കുത്തിയൊഴുകുന്ന പഴം കവികളിലെ കാവ്യശക്തിയെ ഉള്ളിതൊലിക്കുമ്പോലെ തുറന്നുകാട്ടുവാന്‍ സാധിക്കുമാറ് ഓരോ കവിതകളും ഉന്മേഷജമായിരുന്നുവെന്ന് ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി.

ജഡ്ജിങ്ങ് കമ്മറ്റി:
1.രായുവിന്റെ മൂത്ത അമ്മാവന്‍
2.രായുവിന്റെ രണ്ടാമത്തെ അമ്മാവന്‍
3.രായുവിന്റെ കയ്യില്‍ നിന്ന് കടം വാങ്ങി മുങ്ങിയ കാവ്യ ഉത്തമന്‍
4.രായുവിന്റെ ഗ്ലാസ് മേറ്റ്

കണ്ണൂര്‍ പുഴയോരം സ്വദേശിയായ രായു ഇപ്പോള്‍ ഉസ്ബക്കിസ്ഥാനില്‍ ക്രഡിറ്റ്കാര്‍ഡ് വില്‍പ്പനക്കാരനായി ജീവത്രാണനം ചെയ്യുന്നു.ഫെബ്രുവരി 30-ആം തീയതി പഴം കവിത സംഘടിപ്പിക്കുന്ന (ലൊക്കേഷന്‍:കുട്ടനാടന്‍ ഓടിവള്ളം) ബൂലോകകവിതാശില്പശാലയില്‍ പേവാര്‍ഡും ദേസാഫിമാനിപ്പത്രവും സമ്മാനിക്കുന്നതാണ്.മത്സരത്തില്‍ പങ്കെടുത്ത എല്ലാമണ്ടന്മാര്‍ക്കും അഭിനന്ദങ്ങള്‍.

അവാര്‍ഡിനര്‍ഹമായ കവിത

ഒരു വാറ്റിന്റെ കഥ

രായു നിരങ്ങല്‍

കള്ളവാറ്റു നിന്നപ്പോഴാണ്
തലയിലെ കെട്ടൊന്നിറങ്ങിയത്

കെട്ടൊന്നിറങ്ങിയപ്പോഴാണ്
തുണികളെല്ലാം വാരി മാടത്തിലൊളിച്ചത്

ഒരു മാടം തുറന്നപ്പോഴാണ്
കുടിച്ചു വറ്റാത്ത
ഒരുകുപ്പി കയ്യില്‍ തടഞ്ഞത്.
ഒരു കുടിയന്റേതാകാം
ഒരു കൂട്ടുവാറ്റുകാരന്റേതാകാം
ഒരിക്കലും തെളിയാത്ത
ഒരു കോടസത്തയുടെ തെളിനീരുമാകാം.


കുടലിന് തീ പിടിച്ചപ്പോഴാണ്
വാറ്റ് ആ തലയില്‍ പെരിപ്പിനിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുമക്കുപിടിച്ച്
ഇരുമ്പാര്‍ന്നൊരു പൈങ്കിളി എത്തുന്നു.
കടംപറയാനോ
അടവിറക്കാനോ


ഏതോ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉറ പൊട്ടിയ
വാതിലേതെന്നറിയാതെ ദിക്കു തെറ്റിയ പൊട്ടന്‍
വധംവധിച്ചീ ബൂലോകപ്പരപ്പിലൊരു
ഇടിത്താവളം കണ്ടെത്തിയ പോലെ

ഇന്നുംകൂടിപ്പറ്റില്ലേ..

ഒരു അരക്കുപ്പിക്ക് ഷെയറില്ലേ..
ബാറ്ററിയും അട്ടയുംതരുന്ന..
ആവേശമെന്നേ കരുതിയുള്ളു

തളര്‍ന്നുവീഴാനൊരു
വെയിറ്റിങ്ങ് ഷെഡ്ഡെങ്കിലും വേണമല്ലോ
ബോധം വന്നാലല്ലേ വീട്ടിലെത്താന്‍‍ പറ്റൂ..!

നാളെയും ഞാനിവിടെ
ഉണ്ടാകുമെന്നീ ബൂലോകരോടെങ്ങിനെ പറയും?
കാണാതെ തിരഞ്ഞെത്തി എന്റെ തലയന്വേഷിച്ച്
വലഞ്ഞ് വട്ടം ചുറ്റുന്ന ഭാര്യ
എന്നെ ശപിക്കുമോ?
അതോ അവള്‍ക്ക്(അവള്‍ക്കെങ്കിലും)
തിരിച്ചു പോകാന്‍ വഴിയറിയുമോ??

പച്ചവെള്ളതില്‍ ലയിക്കുന്ന
വാറ്റിനെ എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല;
വാറ്റില്‍ ഞാനും വെള്ളവുമാണല്ലോ ലയിക്കുക!
ആയതിനാല്‍
ലയിച്ചു തീരാത്ത
ഒരസ്ഥിയെങ്കിലും നട്ടെല്ലില്‍ ബാക്കിയാവും വരെ
ഈ മണ്ണില്‍ ഞാന്‍ ‍
ഒരു വാറ്റിനായ് കാത്തിരിക്കട്ടേ.....!!

ഇതിനാണ് അവാര്‍ഡുകിട്ടിയതെന്നറിഞ്ഞ് മൂക്കത്ത് വിരല്‍‌വക്കുന്ന വായനക്കാരാ.....

ഉടന്‍ പ്രതീക്ഷിപ്പിന്‍....

രായു നിരങ്ങല്‍ എഴുതുന്ന സിനിമാ-സാഹിത്യ നിരൂപണ സമാഹരണ അവലംബങ്ങള്‍!

ആദ്യഭാഗം മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വായനക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടുപോകണമെന്ന് സഹങ്കാരം അഭ്യര്‍ത്ഥിക്കുന്നു!ചര്‍ച്ചയില്‍ “ന്താപ്പോ ചെയ്യാ കുട്ട്യേ?” “ഈ ഓപ്പോളെങ്ങടാ പോയേ?”മാതിരിയുള്ള സവര്‍ണ-പിന്തിരിപ്പന്‍-മൂരാച്ചി-വള്ളുവനാടന്‍ ഫാഷകള്‍ ഒഴിവാക്കുക!അതിനുപകരം “എന്തര് ചെയ്യാനെടിയപ്പീ?” “ഈ അക്കന്‍ എവിടപ്പോയിക്കെടക്കണായെന്തോ?” തുടങ്ങിയ തനി മലയാളം ഉപയോഗിക്കുക! ഭാഷയുടെ അവലംബങ്ങള്‍ വള്ളുവനാടന്‍ കഥാപാത്രങ്ങളുടെ അധമ-ഫ്യൂഡലിസ്റ്റ് ജിഹ്വകളിലേക്ക് നീളാതിരിക്കട്ടെ!

ആദ്യലേഖനം

ഫാസിലിന്റെ നായികാ-നായക കഥാപാത്രങ്ങളുടെ ചാരിത്ര്യപരമായ നിയോഗം എന്തായിരുന്നു?
ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ നെടുങ്കന്‍ ചോദ്യങ്ങളും സംശയങ്ങളുമൊന്നും ചോദിക്കരുത്!അതിനൊക്കെ ഉത്തരം പറയാനുള്ള വളുവളാ നാടന്‍ ഫാഷയൊന്നും അറിയില്ല!സത്യത്തില്‍ ഈ ലേഖനം ഞാന്‍ അവലംബിക്കുന്നത് ലേബലില്‍ പറഞ്ഞിരിക്കുന്നതുപോലെ ഫയര്‍ മാഗസിനില്‍ നിന്നാണ്. എഴുതിയത് സഹജന്‍.എ.വി.
പണ്ടാരമടങ്ങാന്‍ ഇത് പബ്ലിക്ക് ചെയ്തിട്ട് അയാളെപ്പോയി ചര്‍ച്ചക്കുവിളിച്ചിട്ട് അങ്ങോര്‍ തിരിഞ്ഞുനോക്കിയതുപോലുമില്ല!

32 comments:

കാപ്പിലാന്‍ said...

ആദ്യ ചിരി
ഹി ഹി ഹി ഹി ( ഈ ചിരിക്കു കടപ്പാട് ഒന്നും പറയുന്നില്ല )
എല്ലാ ലിങ്കിലും ക്ലിക്കാതെ പോകല്ലേ മാളോരെ .

ജിജ സുബ്രഹ്മണ്യൻ said...

രായു നിരങ്ങലിന്റ്റേതായി കാണിച്ച പോട്ടം എവിടെയോ കണ്ട ഒരു ഓര്‍മ്മ.വയസ്സായതിനാല്‍ എവിടെയാ കണ്ടേ ന്നു ഒരു ഓര്‍മ്മയും വരണില്ല

ചര്‍ച്ചയില്‍ “ന്താപ്പോ ചെയ്യാ കുട്ട്യേ?” “ഈ ഓപ്പോളെങ്ങടാ പോയേ?”മാതിരിയുള്ള സവര്‍ണ-പിന്തിരിപ്പന്‍-മൂരാച്ചി-വള്ളുവനാടന്‍ ഫാഷകള്‍ ഒഴിവാക്കുക!അതിനുപകരം “എന്തര് ചെയ്യാനെടിയപ്പീ?” “ഈ അക്കന്‍ എവിടപ്പോയിക്കെടക്കണായെന്തോ?” തുടങ്ങിയ തനി മലയാളം ഉപയോഗിക്കുക

എന്തരു ചെയ്യാന്‍ ഈ ഫാഷ ഒരു പിടിയും ഇല്ലേ..

എന്തൊക്കെ ആയാലും അരൂപിയുടെ പോസ്റ്റ് എനിക്കിഷ്ടപ്പെട്ടു..ഇനി ആരെയാണു ഓടിക്കുന്നതെന്നോര്‍ത്ത് ഓടി വന്നതാരുന്നു..

ജിജ സുബ്രഹ്മണ്യൻ said...

അതിമനോഹരമായ ഒരു കവിതക്ക് എത്ര മനോഹരമായാണു ഒരു പാരഡി പിറന്നു വീണത്..അരൂപി ആളൊരു വീരന്‍ തന്നെ കേട്ടോ.

കനല്‍ said...

കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ
എന്റെ കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ.

സത്യത്തിലണ്ണാ ഞാന്‍ പ്യാടിച്ചുപോയി

കനല്‍ said...

എന്റെ തലയന്വേഷിച്ച്
വലഞ്ഞ് വട്ടം ചുറ്റുന്ന ഭാര്യ
എന്നെ ശപിക്കുമോ?

ആരെങ്കിലും എന്റെ തലയൊന്ന് കണ്ടുപിടിച്ചു തര്വോ? അവാര്‍ഡ് വാങ്ങാന്‍ പോയതാ?

ഹരിയണ്ണന്‍@Hariyannan said...

കൊള്ളാമല്ലോ..
:)

ഇങ്ങനെയൊക്കെ അവാര്‍ഡുകൊടുക്കാം അല്ലെ?!
:)

അപ്പു | Appu said...

:-)

Anonymous said...

അരൂപീ .......
ചെമ്മാന്‍ ,ചെരുപ്പുകുത്തി ...അണ്ടന്‍.... എന്നൊന്നും എഴുതരുത്...
നമ്മുടെ painter സാര്‍ പിണങ്ങും...
( ഓ ടോ +പഴയ കഥയുടെ ബാക്കി എന്നാണ്???)
ഒരു ആരാധകന്‍..

Sarija NS said...

ഹ ഹ അരൂപിക്കുട്ടാ.
തകര്‍ത്തു. രാജു ഇരിങ്ങലിനോട് എന്‍റെ പ്രതിഷേധം ഞാന്‍ കമന്‍റിലൂടെയും നേരിട്ടും അറിയിച്ചിരുന്നു. കവിതേം അവാര്‍ഡുമൊന്നും നമുക്ക് പ്രശ്നമല്ല. പക്ഷെ നിരൂപണം എന്നൊക്കെ പറഞ്ഞാല്‍ ഒരു മിനിമം സ്റ്റാന്‍ഡേര്‍ഡെങ്കിലും വേണ്ടേ... വള്ളുവനാട്ടില്‍ ജനിച്ച് എം.ടി യോട് തിരുവനന്തപുരം ഭാഷയില്‍ എഴുതണംത്രേ. അതുമല്ല എം.ടി കേരളത്തിന്‍റെ ഇതര ഭൂവിഭാഗങ്ങളിലെ സംസ്ക്കാരങളെ വള്ളുവനാട്ടിലെ സംസ്ക്കാരമാക്കിയത്രെ. ആ നാടുകളുടെ ലിസ്റ്റ് കിട്ടിയിട്ടില്ല. ഇരിങ്ങലിന്‍റെ ചില മറുപടികളില്‍ നിന്ന് അയാള്‍ക്കും വലിയ അഭിപ്രായമില്ലാത്ത ലേഖനമായിരുന്നു എന്നാണ് മനസ്സിലായത്. പിന്നെ അതെന്തിനെടുത്തിട്ട് സ്വന്തം വിലകളഞ്ഞു എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയ്യൊന്നും കിട്ടിയില്ല

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹി
ഈ ചിരി മോഷണം പോയി, കണ്ടുകിട്ടുന്നവര്‍ അരൂപിക്കുട്ടനേയോ, കന്റോണ്മെന്റ് എ സിയെയോ ഏല്‍പ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു....

അനൊണി ആഷാന്‍ said...

ആ പോട്ടത്തിലെ കുപ്പായത്തിന് കാപ്പീറൈറ്റ് വാങ്ങിയിട്ടുണ്ടോ അരൂപി :))

ജോബി നടുവില്‍ | JOBY NADUVILepurackal said...

കൊള്ളാല്ലോ..

കാപ്പിലാന്‍ said...

ദേ.. ഞാന്‍ വീണ്ടും വന്നു.

അരൂപികുട്ട ,ഈ കനലിന്റെ തല എവിടുന്നു കിട്ടി ?

അതുപോലെ മറ്റൊരു തംശയവും ഉണ്ട് .ഇങ്ങനെയാണോ ബൂലോക കവികള്‍ക്ക് അവാര്‍ഡ് കിട്ടുന്നത് ? ഇതുപോലെ ഞാന്‍ വേറെ ഒന്ന് വായിച്ചു .നമ്മുടെ കൂഴൂരിലെ അച്ചായന് ദുബായിക്കാരെല്ലാം കൂടി ചേര്‍ന്ന് അവാര്‍ഡ് കൊടുക്കുന്നതായി ഇ -പത്രത്തില്‍ ന്യൂസ് ഉണ്ടായിരുന്നു .അതിനെ കുറിച്ച് എന്ത് പറയുന്നു ?

കാപ്പിലാന്‍ said...

അതുപോലെ നമ്മുടെ പ്രിയാ രാമകൃഷ്ണന് NORKA യുടെ ബെസ്റ്റ് കവയത്രി ഓഫ് 2008 ഈ വര്‍ഷം കിട്ടിയിരുന്നു .

ഇതെല്ലാം വിളിച്ചു പറയുന്നത് അവരുടെ കഴിവുകള്‍ ആണ് അല്ലാതെ ഒരു മൊയല്‍ വീണു ചക്ക ചത്തു എന്ന് വെച്ച്‌ എല്ലാ ചക്ക വീഴുമ്പോഴും മുയല്‍ ചാവും എന്നത് അരൂപിയുടെ മനസിലിരുന്നാല്‍ മതി .വല്ലതും മനസിലായോ ? അതാണ്‌ .
ഞാന്‍ ഈ പോസ്ടിനെതിരെ ശക്തിയുക്തം എതിര്‍ക്കുന്നു .ഈ പോസ്റ്റ് അരൂപി ഡിലീറ്റ് ചെയ്യണം .

Unknown said...

nammalille..........
mindiya pinne vivadamaayi.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പോരാ കുട്ടാ പോരാ

എന്നുകരുതി പാര വെയ്ക്കണ്ട ട്ടാ :)

കാപ്പിലാന്‍ said...

സോറി ,പ്രിയ രാമകൃഷ്ണന്‍ അല്ല പ്രിയ ഉണ്ണികൃഷ്ണന്‍ ( എനിക്കെപ്പോഴും ഈ പേര് തെറ്റും ) ഇപ്പോള്‍ കുട്ടി വന്നപ്പോഴാണ് ശരിക്കുള്ള ആളിനെ കിട്ടിയത് :)

ഹരീഷ് തൊടുപുഴ said...

കൊള്ളാം, വീണ്ടും നല്ലൊരു പോസ്റ്റ് കൂടി...

നിയാസ് said...

അതുശരി, അപ്പോ അങ്ങനെയാണ്
കാര്യങ്ങളുടെ കെടപ്പുവശം..അല്ലെ?
ചുമ്മാതല്ലാ, ഇവിടെ യുണ്ടായിരുന്ന കാര്‍ന്നോര്
തലയെ മീന്‍ വാങ്ങാന്‍ പറഞ്ഞയച്ചത്.

krish | കൃഷ് said...

ഹോ, നല്ല കൊട്ടാണല്ലോ ഇപ്രാവശ്യം കൊടുത്തിരിക്കുന്നത്.

നിരങ്ങലിനു കിട്ടിയപോലെ വല്ല അവാര്‍ഡും തരപ്പെടുത്താന്‍ വഴിയുണ്ടോ. സ്വാറി, ഞമ്മക്ക് കബിത വരൂല്ലാ മ്വാനേ.
നിരൂ-പണം അടിപൊളി. ആരാണ്ട് ഏതോ മഞ്ഞപുസ്തകത്തില്‍ എഴുതിയത് എടുത്ത് എന്താ അലക്ക്.
ചിരിച്ചുപോയി, കുട്ടാ.. അരൂപിക്കുട്ടാ.
അപ്പോഴേക്കും ദേ ആരാണ്ടെടെ തല പോയെന്ന്.
:)

joice samuel said...

നന്നായിട്ടുണ്ട്....
നന്‍മകള്‍ നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

:))

Sherlock said...

യു ആര്‍ ഫന്റാസ്റ്റിക് മേന്‍...

പാരഡി ഉശിരന്‍..”നാദിര്‍ഷാ“ക്കു പഠിക്കുകയാണോ?

Anonymous said...

ഇരിങ്ങലിനെ അവാറ്ഡ് കവിത പി രാമന്റെ വളരെ പ്രശസ്തമായ കവിതയുടെ കോപ്പിയാണ്. കുഴൂര്‍ വിത്സണ്‍ ഉള്‍പ്പടെയുള്ളവര്‍ ഇരിങ്ങലിന്റ്റെ പോസ്റ്റില്‍ അതു ചൂണ്ടിക്കാട്ടിയിട്ടും ഇയാള്‍ കുലുങ്ങിയിട്ടില്ല .

രാമന്റെ കവിത ഇവിടെ

http://www.harithakam.com/ml/Poem.asp?ID=401

വേറെ ഒരു കവിത കൂടെ കോപ്പിയടിച്ചിട്ടുണ്ട് അതു ഇവിടെ


http://www.harithakam.com/ml/Poem.asp?ID=411


http://komathiringal.blogspot.com/2007/10/blog-post.html

ഇവനൊക്കെ ഓശാന പാടാന്‍ വായന നടത്തി സുഖിപ്പിക്കുന്ന കുറെ കവികളും

പടക്കം said...

പ്രിയാ ഉണ്ണികൃഷ്ണന്റെ പോരാത്ത കുട്ടാ പോരാത്ത കുട്ടാ (ഐ മീന്‍ അരൂപിക്കുട്ടാ എന്ന്), അവര്‍ക്കും കൂടി മതിയാക്കിക്കൊടുക്ക്!

ഇരിങ്ങലിനിതു തന്നെ വേണം! മരുന്നിനു പോലും നാണമില്ലാത്ത ജാതി!

അരൂപിക്കുട്ടന്‍/aroopikkuttan said...

അനോണി പറഞ്ഞ ലിങ്കുകളൊക്കെ പണ്ടേ പലരും ചൂണ്ടിക്കാണിച്ച മോഷണങ്ങളാണ്..

ആ “കൂറ“ക്കവിതയുടെ കമന്റില്‍ ശ്രീ.വിഷ്ണുമാഷ് പി.രാമന്റെ കവിതയുടെ ‘ഹരിതക’ത്തിലേക്കുള്ള ലിങ്കു കൊടുത്തു!

എങ്കിലും അയാളുടെ പിന്നില്‍ ആലിന്റെ വലിയ തണല്‍ അങ്ങനെ പടര്‍ന്നുനില്‍ക്കുന്നു...
അയാള്‍ അതിന്റെ ആനന്ദനിര്‍വൃതിയില്‍...

Anonymous said...

t 9:47 PM, Blogger യാത്രികന്‍ said...

രാജു ഇരിങ്ങല്‍,
ചില സംശയങ്ങള്‍
1.സൌന്ദര്യ മത്സരം വെറുതെ ‘കാണാന്‍ പോയ‘ മകള്‍ക്ക് എവിടെ വെച്ചാണ് മാനം നഷ്ട്പ്പെട്ടത്.
2.ഒരുകിപോകണേ = ഉരുകിപ്പോകണേ
3.കരിന്തിരി = കരിഞ്ഞു തീര്‍ന്ന തിരി ( അതു വീണ്ടും കത്തുമോ?)
4.ഇരുളിന് ചൂടുണ്ടോ ?
5. കാറ്റിലലയിയുന്നു = കാറ്റിലലയുന്നു / കാറ്റിലലിയുന്നു ?
6.ചുട്ട മീനിന് പച്ച മാംസത്തിന്റെ മണമുണ്ടോ?
7.പതിവ്രതയുടെ കനല്‍ ച്ചൂട്
മകളിലേക്ക് തിളച്ച് തൂവിപ്പോകുന്നു.?
8.അമ്മ, മകളുടെ മാനം കെടാനാണോ കാത്തിരിക്കുന്നത് ? അതിനാണോ മാര്‍ക്കിടുന്നത് ?
9.മകളുടെ മാനം കെടാന്‍ താമസിച്ചതിനാണോ അമ്മയ്ക്ക് മനം മടുത്തത്.
10. നിങ്ങള്‍ കവിതയില്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം മനസ്സിലാക്കാന്‍ എന്താണ് വഴി.
11. കണ്ണുപൊത്തിക്കളിയും കവിതയുമായി എന്താണ് ബന്ധം ?

At 12:16 AM, Blogger ഞാന്‍ ഇരിങ്ങല്‍ said...

പ്രീയ്പ്പെട്ട യാത്രികാ,
കവിത താങ്കളോട് സംവദിക്കാത്തതില്‍ എഴുത്തുകാരന്‍ എന്ന നിലയില്‍ എന്നോട് പൊറുക്കുക. അതുപോലെ വായിച്ച് സംവേദനം നടന്നു കിട്ടാത്ത മറ്റുവായനക്കാരും.
കവിതയ്ക്ക് വിശദീകരണം കവി നല്‍കുമ്പോള്‍ കവിതയില്‍ കാര്യമില്ലാതാവുന്നു എന്നു തന്നെ ഞാന്‍ കരുതുന്നു. എങ്കിലും താങ്കളുടേ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാം.

1.സൌന്ദര്യ മത്സരം വെറുതെ ‘കാണാന്‍ പോയ‘ മകള്‍ക്ക് എവിടെ വെച്ചാണ് മാനം നഷ്ട്പ്പെട്ടത്.

സൌന്ദര്യമത്സരം എന്നുള്ളത് വെറുമൊരു കാഴ്ച മാത്രമായിരുന്നെന്നും അതിനിടയില്‍ മറ്റു പലതും നടക്കുന്നുവെന്ന് നമുക്ക് പലര്‍ക്കുമറിയാം.
അപ്പോള്‍ സൌന്ദര്യമത്സരം കാണാന്‍ മകള്‍ പോയെങ്കില്‍ അതില്‍ ആകൃഷ്ടരാവുകയും മകളെ സൌന്ദര്യമത്സരം കാണുവാന്‍ അയച്ച അമ്മയ്ക്ക് മകളെ മറ്റൊരു റാണിയാക്കുവാനുമാണ് ആഗ്രഹമെന്ന് വ്യക്തമല്ലേ? അവിടെ മാനം എന്ന നമ്മുടെ ധാ‍രണ നഷ്ടമാവുകയും കളങ്കം സംഭവിക്കുകയും ചെയ്തു. എന്തെന്നാല്‍ സമൂഹത്തിന്‍ റെ മാനത്തിന് ചിന്തകളില്‍ മാനം കെട്ടുപോയെന്ന് സാരം.

2.ഒരുകിപോകണേ = ഉരുകിപ്പോകണേ
അക്ഷര പ്പിശാച് തന്നെ ക്ഷമിക്കുക

3.കരിന്തിരി = കരിഞ്ഞു തീര്‍ന്ന തിരി ( അതു വീണ്ടും കത്തുമോ?)
കരിഞ്ഞു തീര്‍ന്ന തിരി അല്ല. കരിഞ്ഞു കൊണ്ടിരിക്കുന്ന തിരിയാണ്. അത് കത്തിക്കൊണ്ടേയിരിക്കും

4.ഇരുളിന് ചൂടുണ്ടോ ?
ഇരുളിന് ചൂടുണ്ടകും. അതെങ്ങിനെയെന്ന് ചോദിച്ചാല്‍ ഇരുണ്ടു പോയ മനസ്സിന്‍ റെ ചൂടാണെന്ന് പറയാം.


5. കാറ്റിലലയിയുന്നു = കാറ്റിലലയുന്നു / കാറ്റിലലിയുന്നു ?
കാറ്റിലലിയുന്നു എന്നതാണ് ശരി.

6.ചുട്ട മീനിന് പച്ച മാംസത്തിന്റെ മണമുണ്ടോ?
യാത്രികന്‍ മീന്‍ ചുട്ടിട്ടില്ലെങ്കില്‍ ഒന്ന് ശ്രമിച്ചു നോക്കൂ
അപ്പോള്‍ മനസ്സിലാകും ചുട്ട മീനിന് പച്ചമാസത്തിന്‍റെ ഗന്ധ മുണ്ടാകുമോ എന്ന്.
ഹൃദയം കത്തുന്ന അമ്മയുടെ മാസം കത്തുന്ന മണം നമുക്ക് കാണുവാനും കഴിയും.

7.പതിവ്രതയുടെ കനല്‍ ച്ചൂട്
മകളിലേക്ക് തിളച്ച് തൂവിപ്പോകുന്നു.?
ഇവിടെ എന്താ സംശയം? പതിവ്രത എന്നൊരു സങ്കല്‍പ്പമാണെങ്കിലും അതൊരു സത്യമാകാം. മനസ്സ് നഷ്ടപ്പെടാത്ത അവസ്ഥ എന്നു വേണമെങ്കില്‍ പറയാം.
ഒരമ്മയുടെ മനസ്സിലെ ചൂട് മകളിലേക്കല്ലാതെ വെറുതെ എവിടെയാണ് തിളച്ച് തൂവേണ്ടത്?

8.അമ്മ, മകളുടെ മാനം കെടാനാണോ കാത്തിരിക്കുന്നത് ? അതിനാണോ മാര്‍ക്കിടുന്നത് ?

കെട്ടു പോയ മകളുടെ മനസ്സിലേ മാനം കെട്ടു പോയിരുന്നുള്ളൂ. മറ്റൊരു മത്സരത്തിന് മാര്‍ക്കിടുമ്പോള്‍ ഒരമ്മയുടെ മനസ്സിലെന്തായിരിക്കും?

ഇതൊക്കെ തന്നെയാണ് ഇതില്‍ പറയാന്‍ ശ്രമിച്ചത്.
വീണ്ടും സംശയം വന്നെങ്കില്‍ മെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
മറ്റു വായനക്കാരുടെ വായനയില്‍ കൈകടത്തരുതെന്ന് നിര്‍ബന്ധമുള്ളതു കൊണ്ട്.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍



http://komathiringal.blogspot.com/2007/09/blog-post.html

Anonymous said...

എന്തൊക്കെ കാ‍ണണം ദൈവമെ. ഇയാളാണോ കവിതാ നിരൂപണം എന്ന് പറഞ്ഞ് കാഷ്ഠിക്കുന്നത്. നാണം എന്നത് എന്തെങ്കിലും ബാക്കി ഉണ്ടെങ്കില്‍ നിങ്ങള്‍ക്കിത് നിര്‍ത്തിക്കൂ‍ടെ ?

കാപ്പിലാന്‍ said...

ഹി ഹി ഹി ഹി ഹി ഹി ഹി
(കടപ്പാട് -ചാണക്യന്‍ )

hi said...

ഹി ഹി ഹി ഹി ഹി ഹി ഹി

നീലിമ said...

ആ “കൂറ“ക്കവിതയുടെ കമന്റില്‍ ശ്രീ.വിഷ്ണുമാഷ് പി.രാമന്റെ കവിതയുടെ
‘ഹരിതക’ത്തിലേക്കുള്ള ലിങ്കു കൊടുത്തു!“

ഇത് തികച്ചും വ്യക്തി ഹത്യ തന്നെയാണ് അരൂപിക്കുട്ടാ..
ഇരിങ്ങല്‍ പതിമൂന്ന് വര്‍ഷം മുമ്പ് കൂറ എന്നൊരു കഥ ഒരു കഥയരങ്ങില്‍
അവതരിപ്പിക്കുകയുണ്ടായി. അതിന്‍ റെ ഏകദേശ രൂപമാണ്
കൂറ എന്ന ഇരിങ്ങലിന്‍ റെ പ്രസ്തുത കവിത. അല്ലാതെ പി രാമനെ
മോഷ്ടിച്ചു എന്നു പറഞ്ഞാല്‍ ഇരിങ്ങലിനെ അറിയുന്നവര്‍ ഒരിക്കലും
വിശ്വസിക്കില്ല. ഇതേ കഥ അന്നത്തെ ഒരു വിഷുപ്പതിപ്പ് മാഗസീനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോപ്പി വേണമെന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാകും.എന്നലും ശ്രമിക്കാവുന്നതാണ്.

അരൂപിക്കുട്ടന്‍/aroopikkuttan said...

കവിതയെ സ്നേഹിക്കുകയും...വിദൂരത്തിരുന്ന് ഞങ്ങളോട് സംവദിക്കുകയും ചെയ്യുന്ന നീലിമേ..
(ക്ഷമിക്കണം നീലിമയുടെ എബൌട്ട് മീ ഞാന്‍ കോപ്പി പേസ്റ്റ് ചെയ്തതാണ്!)

തെളിവുകളുമായി വരൂ...
പ്ലീസ്..!