Thursday, July 17, 2008

മാതൃവന്ദനം!!

"അമ്മ"എന്ന വാക്കിന് എത്ര മധുരമാണ്!"ബ്ലോഗാംബാള്‍"എന്ന വാക്കുകേട്ടപ്പോള്‍ എനിക്ക് അരൂപിയായ ഒരമ്മയെ ഓര്‍മ്മവന്നു!

ഒന്നോര്‍ത്താല്‍ ചിലവാക്കുകള്‍ക്ക് മാതൃസ്മരണയുണര്‍ത്തുന്ന മാന്ത്രികതയുണ്ട്!

ചിലവാക്കുകളോ പേരുകളോ ചിത്രങ്ങളോ അത്തരം വിശേഷമുള്ളവയാണ്!!

എല്ലാമേഖലയിലും ഒരു സംഘം അമ്മമാര്‍ സ്നേഹസമ്മാനങ്ങളുമായോ,സമ്മാനിതരായോ ഉണ്ടാവും!

സിനിമയില്‍-കവിയൂര്‍ പൊന്നമ്മ,അടൂര്‍ പങ്കജം,ആറന്മുള പൊന്നമ്മ,കോട്ടയം ശാന്ത,കവിയൂര്‍ രേണുക തുടങ്ങിയവര്‍..(എന്തോ...ഷീലക്കും ജയഭാരതിക്കുമൊന്നും ആ ലുക്ക് കിട്ടുന്നില്ല!)

ഗാനശാഖയില്‍ ജാനകിയമ്മ,സുശീലാമ്മ,ലീലാമ്മ...

രാഷ്ട്രീയത്തില്‍ ജയാമ്മ(?),ഗൗരിയമ്മ,സോണിയാമ്മ,വസുന്ധരാമ്മ...(എന്തോ...ശോഭനാ ജോര്‍ജ്ജിന് ആ ലുക്ക് കിട്ടുന്നില്ല!)

അങ്ങനെയങ്ങനെ എല്ലാ മേഖലകളിലും നമ്മള്‍ പ്രായവും സ്നേഹമസൃണമായ പെരുമാറ്റങ്ങളും മറ്റ് സ്വഭാവവിശേഷങ്ങളും കണക്കിലെടുത്ത് "അമ്മ"മാരെ കണ്‍ടെത്തുന്നു...
അപ്പോള്‍ നമുക്ക് ഈ ബൂലോകത്തുമുണ്ടാവില്ലേ "അമ്മ"മാര്‍?!

ഉണ്ടെന്നുതന്നെയാണ് അരൂപിക്കുട്ടന്റെ കണ്ടെത്തല്‍...

എങ്ങനെ കണ്ടെത്തിയെന്നോ?!

അതിന് അരൂപിസ്വീകരിച്ച പത്തുവഴികള്‍...

1.കുറുമാനടക്കമുള്ള മധ്യവയസ്ക ബ്ലോഗേഴ്സ് 'ചേച്ചി' എന്ന് കമന്റുകളില്‍ സംബോധന ചെയ്തിട്ടുള്ളവര്‍...

2.ഒട്ടുമിക്ക വിവാദപോറ്റുകളിലും തലവച്ചുകൊടുത്ത് മാനം കളയാത്തവര്‍...

3.30 വര്‍ഷത്തിലേറെയുള്ള പ്രവര്‍ത്തിപരിചയം സ്വന്തം പ്രൊഫൈലില്‍ എഴുതിവച്ചിട്ടുള്ളവര്‍...

4.മുതിര്‍ന്ന ബ്ലോഗര്‍മക്കള്‍ ബൂലോകത്തുതന്നെ നിലവിലുള്ളവര്‍...

5.ഉപദേശപരമായ കമന്റുകള്‍ മാതൃത്വപരമായി നിക്ഷേപിച്ചുപോകുന്നവര്‍...

6.മീറ്റുകളിലോ ഇന്റര്‍‌വ്യൂകളിലോ കുഞ്ഞുകുട്ടിപ്പരാധീനങ്ങളും നരവീണമുടിയുമായി പ്രത്യക്ഷപ്പെട്ട് പ്രായം തെളിയിക്കാന്‍ മടികാണിച്ചിട്ടില്ലാത്ത ധീരമാതാക്കള്‍..

7.സ്വന്തം ചിത്രം മേക്കപ്പില്ലാതെ പ്രൊഫൈലിലോ,സ്വകാര്യ വെബ് സൈറ്റുകളിലോ വച്ചിട്ടുള്ളവര്‍...

8.എഴുത്തിലും ബൂലോക ടെക്നോളജിയിലും ഉള്ള നിര്‍ദ്ദോഷമായ അജ്ഞതയെ തൃണവല്‍ഗണിച്ചും ബ്ലോഗെഴുത്തില്‍ തുടരുകയും,കമന്റുകളില്‍ ആഭിമുഖ്യമില്ലാതെ,കമന്റു സംഭാവനകളില്ലാതെ ബ്ലോഗിങ്ങില്‍ മനഃതൃപ്തി കണ്ടെത്തുന്നവര്‍..

9.കൂടുതലും കുട്ടികളെക്കുറിച്ചോ മക്കളെക്കുറിച്ചോ കവിതകളെഴുതുന്നവര്‍..അനുഭവക്കുറിപ്പെഴുതുന്നവര്‍...

10.അനോണികളായി എഴുതുന്ന മാതൃസമാനരെ കണ്ടെത്തുക പ്രയാസമായതിനാല്‍ അരൂപിക്കുട്ടന്‍ അക്കാര്യത്തില്‍ ഒരൊറ്റക്കാര്യം മാത്രം നോക്കി.ഏത് "അനോണിണി" കമന്റുകളുമായി വരുമ്പോഴാണ് ബ്ലോഗേഴ്സ് ഒന്നടങ്കം സര്‍‌വ്വ ബഹുമാനത്തോടെയും സകലമാന്യതയോടെയും വാക്കുകള്‍ ഉപയോഗിച്ച് എഴുന്നേറ്റുനില്‍ക്കുന്ന "ഫീലിങ്ങ്" ഉണ്ടാക്കുന്നത്....

ഈ ക്രൈറ്റീരിയ ഉപയോഗിച്ച് ഞാന്‍ കുറച്ച് ബ്ലോഗാംബമാരെ കണ്ടെത്തി!!

ഗീതാമ്മ

മാലതിക്കുട്ട്യമ്മ

മാണിക്യാമ്മ

ഉഷാമ്മ

ലീലാമ്മ

ശ്രീദേവ്യമ്മ

ഇഞ്ച്യമ്മ

സുഹൃത്തുക്കളേ...

ഇപ്പറഞ്ഞവരെക്കൂടാതെ ഇനിയുമുണ്ടാവും മാതൃതുല്യരായ ബ്ലോഗാംബമാര്‍!

ഇവര്‍ക്കും അവര്‍ക്കുമെല്ലാം അരൂപിക്കുട്ടന്റെ സ്നേഹമുദ്രിതമായ സല്യൂട്ട്!!!

നോട്ട് ദിസ് പോയന്റ്:

മുകളില്‍ കൊടുത്ത ലിങ്കുകള്‍ ഏതെങ്കിലും തെറ്റായ റൂട്ടില്‍ പോയാല്‍ അത് ഒരു കൊച്ചുമകന്റെ തികച്ചും നിര്‍ദ്ദോഷകരമായ സാങ്കേതികത്തെറ്റെന്നുകരുതി ക്ഷമിക്കണമെന്നപേക്ഷ!

31 comments:

അരൂപിക്കുട്ടന്‍/aroopikkuttan said...

യത്ര നാര്യസ്തു പൂജ്യന്തേ
രമന്തേ തത്ര ദേവതാ...

എനിക്കുമില്ലേ ആഗ്രഹം?!
എന്റെ ബ്ലോഗിലും ദേവന്മാര്‍ രമിക്കണമെന്ന്!!

മാണിക്യം said...

അരൂപികുട്ടാ,
"മാതൃവന്ദനം!!" ,
പോസ്റ്റ് കുഴപ്പമില്ലാ
ഞാന്‍ തന്നെ ആദ്യകമന്റ് ഇടുന്നു.
ഈ പോസ്റ്റ് ഇത്തിരി മയപ്പെട്ടിട്ടുണ്ട്
പറയാതെ വയ്യാ
പിന്നെ വെറും ഒരു ശില്പശാലയില്‍
കുരുത്ത “അരൂപി”യാണെന്ന് ഞാന്‍
വിശ്വസിച്ചിട്ടില്ല കേട്ടോ
ഏതായാലും ഒരു സ്റ്റൈല്‍ ഉണ്ട് പിന്നെ maaanikyam@gmail.com
പുതിയ തൂണുനാട്ടുമ്പോള്‍ മെയില്‍ ഇട്ടാല്‍
ഉപകാരം കാരണം ഞാന്‍ എന്നും കമന്റ് ചെക്ക് ചെയ്യാറില്ല!

ബിന്ദു കെ പി said...

അനുഗ്രഹിച്ചിരിക്കുന്നു!വിജയീ ഭവ!

ചാണക്യന്‍ said...

അരൂപിക്കുട്ടാ,
അടുത്ത നമ്പരുമായി ഇറങ്ങിയിരിക്കുകയാണല്ലെ?
കുരുവാരാ സിസ്യന്‍ സിസ്യനാരാ കുരു....
ഹി ഹി ഹി ഹി ഹി ഹി ഹി......

SreeDeviNair.ശ്രീരാഗം said...

കുട്ടാ,
ഞാന്‍ അങ്ങനെ
വിളിക്കാം..
അമ്മയായി,
എന്നെക്കാണാന്‍ കഴിഞ്ഞതില്‍,
ഞാന്‍ വളരെ സന്തോഷിക്കുന്നു.
എനിക്കു രണ്ട്,
ആണ്മക്കളാണ്...
കുട്ടനും കൂടി കൂടിക്കോള്ളൂ...

സ്നേഹത്തോടെ,
അമ്മ.

Sarija NS said...

കൊള്ളാം അരൂപിക്കുട്ടാ... ഇത്തവണ ആരും ഭീഷണിയുമായി എത്തില്ലല്ലൊ

Anonymous said...

അരൂപികുട്ടാ ....ഈ അമ്മമാരെ എല്ലാം മൊത്തം കച്ചവടം ചെയ്യാന്‍ ഉള്ള ശ്രമമാണോ ?

ജിജ സുബ്രഹ്മണ്യൻ said...

ഹോ സമാധാനമായി ..എന്നെയും അമ്മച്ചീ എന്നു വിളിക്കുമോ എന്നു പേടിച്ചിരിക്കുകയായിരുന്നു.ഹ ഹ ഹ പ്രായം ഉണ്ടെങ്കിലും അതു പുറത്തു പറയാന്‍ മടി ആണെ..

എന്തായാലും അരൂപികുട്ടന്‍ കണ്ടെടുത്ത അമ്മമാര്‍ക്കെല്ലാം അഭിനന്ദനങ്ങള്‍

നന്ദു said...

അതേയ് അരൂപിക്കുട്ടാ,
അഞ്ചൽക്കാരനെ അമ്മയായി കണ്ടത് ശരിയായില്ല. ഞാനതിൽ ശക്തിയായി പ്രതിഷേധിക്കുന്നു.!
-എന്നു സ്വന്തം നന്ദു അമ്മാവൻ
(ഭാവിയിൽ അമ്മാവന്മാരെം തെരഞ്ഞെടുക്കുവാണേ എന്റെ പേരു വിട്ടുപോകണ്ടാന്നു കരുതി ഓർമ്മിപ്പിച്ചതാട്ടോ!)

ആഗ്നേയ said...

കഴിഞ്ഞ പോസ്റ്റില്‍ കമന്റാത്തതുകൊണ്ടാണോ ഈ വയസ്സിയെ നിരുപാധികം പിന്തള്ളിയത്?
ആ അതുല്യേച്ചീനെ മറന്നൊ?

കാപ്പിലാന്‍ said...

അരൂപികുട്ടാ ,ചെറുമകനെ ..അമ്മമാരെ ഓര്‍ത്തതില്‍ നന്ദി.
പിന്നെ അരൂപിയായ മകനെ നിന്നെ കുറിച്ച് ചില അപവാദങ്ങള്‍ കേള്‍ക്കുന്നു .ആളുകള്‍ക്ക് സംശയം നീ ഞാനാണോ ,ഞാനും നീയും ഒന്നാണോ എന്നൊക്കെ . ഇതിനു മുന്‍പ് മാക്രി ഇറങ്ങിയപ്പോഴും പലരും ചോദിച്ചൂ ..അത് തന്നെയല്ലേ ഇത് ഞാന്‍ എന്ന് . നിങ്ങളെപ്പോലെ സാഹിത്യത്തില്‍ പത്തക്ഷരം എഴുതാന്‍ എനിക്കറിയുമായിരുന്നെങ്കില്‍ ഞാന്‍ എന്നേ രക്ഷപെട്ടു പോകുമായിരുന്നു .
അതുകൊണ്ട് ദയവായി നീ ആര് എന്ന് പറയണം .ഈ കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞ ഒരാഴ്ചയായി എനിക്ക് ഉറക്കമേ ഇല്ല.

കാവലാന്‍ said...

അതെന്തു പണിയാ അരൂപിക്കുട്ടാ അതുല്യാമ്മയെ കല്പ്പിച്ചുക്കൂട്ടി ഒഴിവാക്കിയതാണോ?
അതോ ശില്പ്പശാലേന്നു തന്നെവന്നതാ എന്നൊരു ഉറപ്പിക്കലിനു വേണ്ടിയാണോ?

പിന്നെ മാനദണ്ണം നമ്പറ് രണ്ട് സാന്ദര്‍ഭീകമായി മാറ്റേണ്ടിവന്നേയ്ക്കാം ഇനിയും വിവാദങ്ങളില്‍ തലവച്ചു കൊടുക്കില്ലെന്ന് ഉറപ്പൊന്നുമില്ലാത്തസതിതിയ്ക്ക്.

Anonymous said...

ഗൌരവമായി വായനയെക്കാണുന്നയാളാണ് ഈ അരൂപിയെന്ന് തോന്നിയതുകൊണ്ടാവും ബ്ലോഗാംബാളിനെപ്പോലെ ഗൌരവമുള്ള വായനാക്കാരും വന്നെത്തുന്നത്, അല്ലേ?

ഏതായാലും “അമ്മ”മാരുടെ അനുഗ്രഹം ആയല്ലോ , ബ്ലോഗില്‍ ദേവന്മാരുടെ സാന്നിദ്ധ്യവുമായി. ഇനി കര്‍ത്തവ്യനിരതനാകൂ !

കൊണ്ടോട്ടിമൂസ said...

കാപ്പിലാന്‍ ചേട്ടന്‍ ചോദിച്ചത് കേട്ടില്ലേടാ?
നീ ആരാടാ? എവിടെന്നാ?
വേഗം പറഞ്ഞോ?

മൃദുല said...

എല്ലാ അമ്മമാരെയും ഓര്‍ത്തപ്പോള്‍ ഇങ്ങനെ ഒരുത്തി ഉണ്ടെന്നുള്ള കാര്യം നീ ആലോചിക്കതിരുന്നതെന്തേ ? കഴിഞ്ഞ ആഴ്ചയും നീ വീട്ടില്‍ വന്നതല്ലേ ഹമുക്കെ

Unknown said...

നീ വന്നപ്പോ മാക്രി കാണുന്നില്ലല്ലൊ മോനെ
നീ ആ മാക്രി തന്നെയാണോ
എന്ന് എനിക്കൊരു സംശയം
മാക്രിടെ ഏല്ലാ ഗുണങ്ങളും നിന്നില്‍ ഉണ്ട്

ശ്രീ said...

അരൂപിക്കുട്ടാ...

എല്ലായിടത്തുമുണ്ട് അമ്മമാര്‍... അഥവാ മാതൃവാത്സല്യമുള്ളവര്‍... സ്ത്രീജനങ്ങളുടെ തന്നെ ഏറ്റവും വിശേഷപ്പെട്ട ഒരു ഗുണമാണല്ലോ ഈ മാതൃവാത്സല്യം എന്നതു തന്നെ. കൊച്ചു പെണ്‍കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായ അമ്മൂമ്മമാര്‍ വരെ ഇതില്‍ പെടുന്നു.

നമ്മളെ സ്നേഹത്തോടെ ശാസിയ്ക്കാനും ഉപദേശിയ്ക്കാനും അനുമോദിയ്ക്കാനുമൊക്കെ അവര്‍ ഉള്ളതല്ലേ ഭൂലോകത്തിലും ഈ ബൂലോകത്തും നമ്മുടെ ഭാഗ്യം...

:)

ഹരിയണ്ണന്‍@Hariyannan said...

“മാതൃവന്ദനം”നല്ല പോസ്റ്റ് തന്നെ!
ആ അതുല്യേച്ചിയേം കൂടി ഉള്‍പ്പെടുത്താമായിരുന്നു.കുറുമാനേം എന്നേം പോലുള്ള ധാരാളം ‘മധ്യവയസ്കര്‍’അവരെ ചേച്ചി എന്നു വിളിക്കുന്നത് അതിനുള്ള യോഗ്യതയായി കണക്കാക്കണം!

പിന്നെ..
ഏത് "അനോണിണി" കമന്റുകളുമായി വരുമ്പോഴാണ് ബ്ലോഗേഴ്സ് ഒന്നടങ്കം സര്‍‌വ്വ ബഹുമാനത്തോടെയും സകലമാന്യതയോടെയും വാക്കുകള്‍ ഉപയോഗിച്ച് എഴുന്നേറ്റുനില്‍ക്കുന്ന "ഫീലിങ്ങ്" ഉണ്ടാക്കുന്നത്....എന്ന പത്താമത്തെ സെറ്റപ്പും ആ ഇഞ്ച്യമ്മക്ക് കൊടുത്ത “കൊച്ചുമകന്റെ തികച്ചും നിര്‍ദ്ദോഷകരമായ സാങ്കേതികത്തെറ്റ്”മൂലമുണ്ടായ തെറ്റായ/തെറ്റിപ്പോയ ലിങ്കുമാണോ അരൂപീ ഈ വന്ദനത്തിന്റെ കാതല്‍?!

നീ മരമാക്രിയെ വിഴുങ്ങിയ പാമ്പാണോ?
ചാര്‍ളിക്കുപഠിക്കുവാണോ?
അതോ..നുമ്മടെ കാപ്പിലാന്റെ ആശ്രമം പൂട്ടിക്കാന്‍ വന്നതാണോ?
:)

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അമ്മമാരുടെ ലിസ്റ്റില്‍ പെടുത്തിയതില്‍ വളരെ സന്തോഷം.അമ്മ മാത്രം അല്ല അമ്മമ്മയും ആണ് ഞാന്‍ കേട്ടോ കുട്ടാ.അമ്മമ്മമാരുടെ ലിസ്റ്റ് ഉണ്ടാക്കിയാല്‍ അതില്‍ ചിലപ്പോള്‍ ഞാന്‍ മാത്രമെ കാണൂ. അറിയില്ല. എല്ലാ നന്മകളും നേരുന്നു.

ഗീത said...

അരൂപിക്കുട്ടാ, അമ്മയായി ഗണിച്ചതില്‍ വളരെ സന്തോഷം.
അപ്പോളിനി അരൂപിക്കുട്ടന്‍ വല്ല കുരുത്തക്കേടും കാണിച്ചാല്‍ ഒരു വീക്കങ്ങു വച്ചു തരാമല്ലോ ?

ഗീത said...

ഓ.ടോ. കിലുക്കാമ്പെട്ടീ, ഞാനുമുണ്ട് കൂട്ടിന്.

ഹരീഷ് തൊടുപുഴ said...

കുട്ടാ;
ആശംസകള്‍....

കനല്‍ said...

ഒറ്റ ദിവസം കൊണ്ട് ‘ലവന്‍’ അമ്മമാരെ ചാക്കിലാക്കി അനുഗ്രഹം വാങ്ങി നിറച്ചു.

ഇനി അണ്ണന്മാരെ ചാക്കിലാക്കാന്‍ എന്ത് പോസ്റ്റാണോ വരിക?

“നീ ആരാണ് ?“ എന്ന ചോദ്യത്തിന് മറുപടി ഉടന്‍ പ്രതീക്ഷിക്കാമോ?

അരൂപിക്കുട്ടന്‍/aroopikkuttan said...

അനുഗ്രഹിച്ചതും അനുഗ്രഹിക്കാത്തതുമായ അമ്മമാര്‍ക്കെല്ലാം അരൂപിക്കുട്ടന്റെ നമസ്കാരം!
ഇടക്കിടെ വന്ന് അനുഗ്രഹിച്ച ബിന്ദു,സരിജ,കാന്താരി,ആഗ്നേയ എന്നീ കുഞ്ഞമ്മമാര്‍ക്കും....കഴിഞ്ഞ ആഴ്ചയും തമ്മില്‍ കണ്ട് സല്ലപിച്ചകാര്യം ഉറക്കെവിളിച്ചുപറയാന്‍ പ്രസവാവധികഴിഞ്ഞുവന്ന ഉടേനേ ഇങ്ങോട്ടുവന്ന 'കാടി വെറും നാടി'ക്കും നമസ്കാരം!
ചാണക്യന്‍,നന്ദു( 'മാമ'ന്മാരുടെ ലിസ്റ്റ് ഞാന്‍ തുടങ്ങുന്നുണ്ട്!--ചിരി)..
കാപ്പിലാന്‍,കാവലാന്‍(ഇരട്ടകളാ?!)...
(നിയമപ്രകാരമുള്ള മുന്നറിയിപ്പ്:ചിത്രത്തില്‍ കാണുന്ന കാപ്പിലാന്‍ എന്ന ഞാനും അരൂപിയെന്ന ഞാനും ഒന്നല്ല;രണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നതല്ല!!)

അരൂപിക്കുട്ടന്‍/aroopikkuttan said...

കൊണ്ടോട്ടി മൂസാ,അനൂപ് കോതനല്ലൂര്‍..(ഇനിയും വരണേ...)
ശ്രീ..വികാരിയാവാതിരിക്കൂ.. :)
ഹരിയണ്ണാ..ആ അതുല്യാമ്മയെ വിട്ടുപോയത് അറിവില്ലായ്മകൊണ്‍റ്റുതന്നെ! മാപ്പ്..അവരിപ്പോ വാഴുന്ന കൊച്ചീടെ മാപ്പ്!!(ഗൂഗിളിന് നന്ദി!)

ചില വല്യമ്മായിമാരേം വിട്ടുപോയിരുന്നു..അവര്‍ക്കുള്ളത് ഇനിയൊരിക്കലാവട്ടെ!!

മരമാക്രിയോ? ചാര്‍ളിയോ?? അതൊക്കെ ആരാ? ഞാനാ?
:(

അരൂപിക്കുട്ടന്‍/aroopikkuttan said...

ഹരീഷണ്ണാ...കനലണ്ണാ...

അയ്യോ..ഞാനൊരു പാവം...
രൂപമില്ല;ഭാവമില്ല!!
അഹങ്കാരിയല്ല!!

വെറും ആകാശം.....

ജന്മസുകൃതം said...

അരൂപിക്കുട്ടാ,
ഈ അമ്മ എവിടെയെന്ന് അന്വേഷിക്കുമോ എന്നറിയാന്‍ അല്‍പനേരം മാറി നില്‍ക്കുകയായിരുന്നു.
അമ്മയെ തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്‌..
ചോദിക്കുകയേ വേണ്ട.അല്‍പം താമസിച്ചാണെങ്കിലും എല്ലാവിധ അനുഗ്രഹാശ്ശിസുകളും
വാത്സല്യപൂര്‍വം നേരുന്നു.
ഇടയ്കിടെ വന്ന് വിശേഷങ്ങള്‍ പറയുമല്ലൊ.

ചാണക്യന്‍ said...

ഹി ഹി ഹി ഹി ഹി ഹി ഹി........

കാപ്പിലാന്‍ said...

എടാ കുഞ്ഞാ ..ഈ കൊച്ചിയുടെ മാപ്പ് എന്ന് പറഞ്ഞാല്‍ ചൊറിച്ചു മല്ല് അല്ലിയോ മകാനെ ..നിന്‍റെ സില്‍മാ ഡയേറിയ എന്താണ് പിന്‍വലിച്ചത് ? അടി കിട്ടിയോ ..ചാനക്ക്യന്റെ ചിരി എനിക്ക് പിടിച്ചു .എന്നാലും നീ വരില്ലേ ? കുടത്തില്‍ നിന്നും ചാടുന്ന ഭൂതം പോലെ ..എല്ലാവരെകുരിച്ചും എഴുതണം .കുറച്ചു പേരൊക്കെ കിട്ടട്ടടാ ഉവ്വേ ..നീയായിട്ടു എന്തിനാ കുറക്കുന്നത് :)

അരൂപിക്കുട്ടന്‍/aroopikkuttan said...

ഗുരോ..

അടിയന്‍ ഉവാചിയത് ചൊറിച്ചുമല്ലരുതേ...
മനസാ വാചാ നിരൂപിച്ചതല്ല!

അടിയന്‍ സിനിമാഡയേറിയ പിന്വലിച്ചതല്ല!
50-ആം കമന്റുകാരന്റെ സമ്മാനം കൊടുക്കാന്‍ വേണ്ടി ഒന്നു സ്റ്റില്‍ ആക്കിയതാണ്..
:)

കാപ്പിലാന്‍ said...

എന്നെ കുറിച്ച് എപ്പോഴാ എഴുതുന്നത്‌ കുഞ്ഞാ ..ഞാന്‍ കാത്തിരുന്നു മടുത്തൂ .