Wednesday, July 30, 2008

എവിടേ ദൈവമേ..... സത്യമെന്ന രത്നം....?!

എവിടേ..... ദൈവമേ...സത്യമെന്ന രത്നം..?!ഞാന്‍ ചോദിച്ചുപോവുകയാണ് സുഹൃത്തുക്കളേ....


ണ്ട് ഓണക്കാലത്ത് കളിപ്പന്തുകളിച്ചുനടന്ന അരൂപിക്കുഞ്ഞനെ ഓര്‍മ്മവരുന്നു.
പട്ടം 1,2,3,...
എതിര്‍ ടീം അങ്ങനെ വളര്‍ന്നുപോകുമ്പോ അരൂപിക്കുട്ടന്‍ വിളിച്ചുപറയും...
“പൊയ്ക്കോ പൊയ്ക്കോ...വളര്‍ത്തിവെട്ടാനാ അരൂപിക്കിഷ്ടം!”
ഇന്നും അരൂപിക്കിഷ്ടം അതുതന്നെ..വളര്‍ത്തിവെട്ടാന്‍!

"What is wonderful about great literature is that it transforms the man
who reads it towards the condition of the man who wrote."
-C.S. Lewis - British Scholar and Novelist. 1898-1963

ഈ വരികള്‍ ലൂയിസണ്ണന്റെയാണെങ്കിലും ഞാന്‍ ഇന്നൊരു ഈ മെയിലില്‍ കണ്ടാണറിഞ്ഞത്..
(ഇനി ഇതിന്റെ മലയാളം ആരും അടിച്ചുമാറ്റിയേക്കരുതേ...!)

സജി മോഷ്ടാവല്ലെന്നുതെളിയിക്കാന്‍ സജിയും സജിയേക്കാള്‍ വ്യഗ്രതയോടെ ചില ചുറ്റുവട്ടക്കാരും കൊണ്ടുപിടിച്ച ശ്രമങ്ങളായിരുന്നല്ലോ!

മാണിക്യാമ്മയുടെ കമന്റില്‍ കണ്ടതുപോലെ ചുമ്മാ ഒരു സജിയെക്കൊന്ന് റേഷനരിവാങ്ങാന്‍ ഇനിയും അരൂപിക്കുട്ടന് താല്‍പ്പര്യമില്ല!

സജിയുടെ ഒരു കമന്റ്...എന്റെ പോസ്റ്റില്‍ ‘വിശദീകരണ’മായിക്കണ്ടു!

പടം ചെറുതാണെങ്കിലും ക്ലിക്ക് ചെയ്താല്‍ മുഴുവനും വായിക്കാം!!അതില്‍ ചോരച്ചാല്(അച്ചാറല്ല!)വീണഭാഗങ്ങള്‍ രണ്ടുവട്ടം വായിക്കൂ..!

എന്തിനേറെപ്പറയുന്നു...
“സോണിയയെ വിളിക്കൂ.. ഇന്ത്യയെ രക്ഷിക്കൂ!” എന്ന ട്യൂണില്‍ ബൂലോകര്‍ മുദ്രാവാക്യം വിളിതുടങ്ങി!
കൂട്ടത്തില്‍ സജിയുടെ മാനം കളയാന്‍ ‘തോന്ന്യാശ്രമ’ത്തില്‍ ചില ഇന്റര്‍വ്യൂകളും വന്നു!

കേരളത്തിലെ കര്‍ഷകസംഘം,നാടകസമിതി മുതലാളി, സൌദി പത്രപ്രവര്‍ത്തകസമതി പ്രസി. തുടങ്ങിയവര്‍ അതിശക്തമായി ആ ആവശ്യം ഉന്നയിച്ചു.എങ്കിലും സജി പറഞ്ഞപോലെ ഇത്തരമൊരു ഊച്ചാളി ബ്ലോഗില്‍ വന്നുകമന്റിടാന്‍ അജിത്തിനു താല്‍പ്പര്യമില്ലായിരുന്നു; നോട്ട് ഇന്ററസ്റ്റഡ്!!

എങ്കിലും അരൂപിക്ക് ആരോപണമുന്നയിച്ചിട്ട് ഒളിച്ചോടാന്‍ വയ്യ!
അരൂപിക്ക് മുഖമില്ല;എങ്കിലും വിശ്വാസ്യതയുണ്ടാവണം!

ശ്രീ.അജിത്തിന് അരൂപി ഒരു കത്തയച്ചു!

(ചിത്രത്തില്‍ ക്ലിക്കൂ..വായിക്കാം!)

അതിന് അജിത്തിന്റെ മറുപടിവന്നു!
അത് ബൂലോകര്‍ക്കുമുന്നില്‍ അദ്ദേഹത്തിന്റെ കമന്റായി അവതരിപ്പിച്ചുകാണാന്‍ അദ്ദേഹത്തിന് സന്തോഷമേ ഉണ്ടാവുകയുള്ളൂ...


(ചിത്രത്തില്‍ ക്ലിക്കൂ..വായിക്കാം!)

ഇനിയും അരൂപിക്കുട്ടന് സജിയെവച്ച് റേഷന്‍ വാങ്ങാന്‍‍ താല്പര്യമില്ല!

ഞാന്‍ ചോദിക്കുകയാണ് ബൂലോകരേ...
എവിടേ..... ദൈവമേ...സത്യമെന്ന രത്നം..?!

Sunday, July 27, 2008

സജീ,ഇഞ്ചീ... മോഷണം,കോപ്പിയടി...നിങ്ങളിതുകാണുന്നില്ലേ?!!

സജീ,ഇഞ്ചീ... മോഷണം,കോപ്പിയടി...നിങ്ങളിതുകാണുന്നില്ലേ?!!

മിനുങ്ങാമിനുങ്ങ്സ് ഡോട്ട്കോമില്‍ നിന്നും മോഷണം!!!


പ്രിയപ്പെട്ട സജീ,ഇഞ്ചീ....മറ്റു ബൂലോക സുഹൃത്തുക്കളെ.....

പ്രതീക്ഷിതമായി ഓര്‍ക്കുട്ട്/ബൂലോക സേര്‍ച്ചിലൂടെ ഞാന്‍ കണ്ടെത്തിയ ചില വിവരങ്ങള്‍
ഇവിടെ പങ്കുവെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.

മിന്നാമിനുങ്ങുകളോടോ ആ പേരില്‍ ബ്ലോഗെഴുതുന്ന സജിയോടോ എനിക്ക് യാതോരു വ്യക്തിവൈരാഗ്യവുമില്ലാ എന്നുള്ളത് മുന്‍പേ പറഞ്ഞിട്ടുള്ളതാണെങ്കിലും ഇവിടെ അതൊന്നുകൂടി ഊന്നി ഊന്നി പറഞ്ഞുകൊള്ളട്ടേ!!

സാഹിത്യമെന്നത് ഒരുവന്റെ ബൌദ്ധികസ്വത്ത് അഥവാ പച്ചമലയാളത്തില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടിയാണെന്നതിന് തര്‍ക്കമില്ലാത്തതാണല്ലോ?!(ഉണ്ടോ?!)
അക്കാരണം കൊണ്ടുതന്നെ നമ്മള്‍ ബൂലോകര്‍ അത്തരം സ്വത്തുക്കളെ സംരക്ഷിക്കുന്നതിനുള്ള ക്വട്ടേഷന്‍ വിചാര-വികാര,ആണ്‍-പെണ്‍,അനോണി-സനോണി,ഇന്ത്യ-അമേരിക്ക,അണ്വായുധം-ജലാറ്റിന്‍ സ്റ്റിക്ക് തുടങ്ങിയ ഭേദങ്ങളൊന്നുമില്ലാതെ ഏറ്റെടുത്ത് നടപ്പിലാക്കിവരുന്നുണ്ട്!

പണ്ട് സുലോചനാമ്മ എഴുതിയ “പരിപ്പില്ലാത്ത സാമ്പാര്‍”, “എണ്ണയില്ലാതെ ഫിഷ് ഫ്രൈ”എന്നീ പാചകപോസ്റ്റുകള്‍ കട്ട് ആന്റ് പേസ്റ്റ് നടത്തിയ യാഹൂനെ നമ്മള്‍ പേസ്റ്റാക്കിക്കളഞ്ഞു. ഇന്റര്‍നെറ്റിന്റെ ഹോള്‍ സെയിലേഴ്സായ ലവന്മാരെ കുളിപ്പിച്ചുകിടത്താന്‍ തക്ക “പവറും” “ടെക്നിക്കല്‍ ക്നോളജും”നുമ്മള്‍ ബൂലോകര്‍ക്കുണ്ടെന്ന് തിരിച്ചറിയാതെ കോരത്സ്.കോം രംഗത്ത് ഇറങ്ങിവന്ന് പകല്‍‌കൊള്ളനടത്തി.

ഇരുട്ടിവെളുക്കെ ബൌദ്ധികാചാര്യന്മാര്‍ ചിന്തിച്ചെഴുതിക്കൂട്ടിയ വിശ്വസാഹിത്യമൊക്കെ കോരസിലെ മണ്ടൂസ് കട്ടാന്റെ പേസ്റ്റ് നടത്തിക്കളഞ്ഞു!ദുഷ്ടന്മാര്‍..കശ്മലന്മാര്‍....നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ..എന്ന് മുകളിലിരിക്കുന്നവനെ ക്വൊട്ടേഷനേല്‍പ്പിച്ച് മിണ്ടാതിരിക്കാന്‍ ആര്‍ക്കെങ്കിലും തോന്നിപ്പോയെങ്കില്‍ അത് പാര..(ശ്ശേ!)അപാരതെറ്റുതന്നെ!

അന്ന് ഗതിയറ്റുപോകേണ്ടിയിരുന്ന ബൂലോകത്തെ രക്ഷിക്കാന്‍ സജിച്ചേട്ടനേ ഉണ്ടായിരുന്നുള്ളൂ...

സജിച്ചേട്ടന്‍ മോഷണം കണ്ടുപിടിച്ചു!
അദ്ദേഹത്തിന് പണ്ടുമുതലേ ഉണ്ടായിരുന്ന ഒരു ഹോബിയാണ് അന്ന് ബൂലോകത്തിന്റെ രക്ഷക്കെത്തിയത്!അതായത്...എന്നും രാവിലേ ജോലിക്കുകയറിയാല്‍ ഗൂഗിള്‍,ജിമെയില്‍,ബ്ലോഗര്‍,ഓര്‍ക്കുട്ട്,ഫേസ് ബുക്ക് തുടങ്ങിയ സാഹിത്യസൈറ്റുകളിലേക്ക് പുള്ളി ബൌദ്ധികശക്തിയെ ഉണര്‍ത്തിവിടും!

അന്നന്നത്തെ പോസ്റ്റിനുള്ള വക..അല്ലാ;അന്നന്ന് പോസ്റ്റുചെയ്യേണ്ടവകയില്‍ നിന്നുള്ള ചില മഹത് വചനങ്ങളോ ചുമ്മാ “കട്ടാന്റ് പേസ്റ്റ്” ചെയ്തിട്ട് ഒന്നു സെര്‍ച്ച് ചെയ്യും!ആരെങ്കിലും താന്‍ പോസ്റ്റുചെയ്യുന്നതിനുമുന്‍പേ തന്റെ പോസ്റ്റുകള്‍ കോപ്പിയടിച്ചിട്ടുണ്ടോ എന്നറിയണമല്ലോ?!

അന്നും പ്രഭാതത്തിന്റെ ‘ഉഷമലരികള്‍’ ബ്ലോഗാങ്കണത്തില്‍ ഫാളിന്നായസമയത്ത് പുള്ളി സെര്‍ച്ചുനടത്തിയപ്പോള്‍ ഞെട്ടിപ്പോയി!ദേ കെടക്കുന്നൂ പരശതം ബ്ലോഗ് സൃഷ്ടികള്‍!!!

ഇഞ്ചി,അഞ്ചല്‍ തുടങ്ങി “ഞ്ച”ഉള്ള ബ്ലോഗേഴ്സിനെയൊക്കെ ഒഴിവാക്കി മിന്നാമിനുങ്ങ്,വിശാലമനസ്കന്‍ തുടങ്ങിയ വിശ്വവിഖ്യാതബ്ലോഗേഴ്സിനേയും ബെര്‍ളി,കാപ്പിലാന്‍ തുടങ്ങിയ അറിയപ്പെടാത്തവരേയും മോഷണത്തിനിരയാക്കിയിരിക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്ത “സജി പുതിയ പോസ്റ്റിടുമ്പോള്‍” പരക്കുന്നതിനേക്കാള്‍ വേഗത്തില്‍ പരന്നു!

അദ്ദേഹത്തിന്റെ നല്ല മനസ്സിന് അതൊരു പോസ്റ്റാക്കി ബൂലോകര്‍ക്ക് ചര്‍ച്ചക്കിട്ടുകൊടുത്തു! തുടര്‍ന്നു നടന്ന ബൂലോകരുടെ സഘടിതസമരങ്ങള്‍ നമ്മളെല്ലാം കണ്ടതാണല്ലോ!

എന്താണീ ബൌദ്ധികമോഷണം??!


കൃത്യമായ ഒരു നിര്‍വചനമൊന്നും വിക്കിപീഡിയയില്‍ പറയുന്നില്ല!എങ്കിലും അനുഭവം വച്ച് ഒരു ബ്ലോഗ് പോസ്റ്റ് അതേപടി അടിച്ചുമാറ്റുന്നതുമാത്രമല്ലത്രേ ഈ ബൌദ്ധികമോഷണം! സാഹിത്യസൃഷ്ടിയോ മറ്റേതെങ്കിലും കലാസൃഷ്ടിയോ ഒറിജിനല്‍ കര്‍ത്താവിന്റെ(പാളയം പള്ളീടെ മുകളില്‍ കൈപൊക്കിനില്‍ക്കുന്ന കര്‍ത്താവല്ല!) അനുവാദമില്ലാതെ ചൂണ്ടി തന്റേതുപോലാക്കുന്നതും അപ്പറഞ്ഞതില്‍പ്പെടും!
ഉദാ: പ്രിയദര്‍ശന്‍,സംഗീത് ശിവന്‍,പുനത്തില്‍ കുഞ്ഞബ്ദുള്ള തുട...

എന്റെ സെര്‍ച്ച് ‘ഇഞ്ചി’നുകള്‍ ഇപ്പോ കണ്ടുപിടിച്ചിരിക്കുന്നതുപ്രകാരം നമ്മുടെ സജിച്ചേട്ടന്റെ പല പോസ്റ്റുകളില്‍ നിന്നും ഒരു കശ്മലന്‍ ഭാഗികമോഷണം നടത്തിയിരിക്കുന്നു എന്നതാണ്!

മോഷ്ടാവ്

കുറ്റാരോപിതനായിരിക്കുന്ന വ്യക്തിയുടെ ഓര്‍ക്കുട്ട് പ്രൊഫൈലിലെ ആല്‍ബത്തിലുള്ള ഒരു 1992 മോഡല്‍ മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ കഷണം നോക്കൂ..!!


1992 മാര്‍ച്ചിലിറങ്ങിയ ഈ പത്രത്തിലെ വരികള്‍ അടുത്തകാലത്തിറങ്ങിയ സജിച്ചേട്ടന്റെ ഒരു പോസ്റ്റില്‍ നിന്നും മോഷ്ടിച്ചതാണെന്നേ! അപ്പടി!!ഹോ...

ഈ കഥയെഴുതിയ അജിത്താവട്ടെ സ്വന്തമായി പുസ്തകമൊക്കെ പബ്ലിഷ് ചെയ്യുകയും ടെലിസിനിമപിടിക്കുകയും( 1.വേഷങ്ങള്‍,2.വേഷങ്ങള്‍) റേഡിയോ പരിപാടി അവതരിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും സ്വന്തമായി ഒരു ബ്ലോഗുപോലുമില്ല!ഇക്കാലത്ത് പള്ളിക്കൂടത്തിന്റെ വരാന്തകണ്ടിട്ടില്ലാത്തവനുവരെ ബ്ലോഗുണ്ടെന്നിരിക്കേ അജിത്ത് എന്നയാള്‍ സര്‍ഗബോധമേ ഇല്ലാത്ത ഒരാളാണെന്ന് നമുക്കുറപ്പിക്കാം!
ഈ വീഡിയോ ഒന്നുകണ്ടുനോക്കൂ..




ഇതിന്റെ പൂര്‍ണ്ണരൂപം സ്ഥലപരിമിതിമൂലം ഞാന്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല!
എങ്കിലും ഇതിലെ വരികള്‍ പലതും സജിച്ചേട്ടന്റെ വിവിധപോസ്റ്റുകളില്‍ നിന്ന് ചൂണ്ടിയവയാണെന്നെനിക്ക് ഉറപ്പായതുകൊണ്ട് ഇഞ്ചിപ്പെണ്ണ് പറഞ്ഞപോലെ അപ്പഴേ അരൂപിക്കുട്ടന്‍ അഞ്ചാറു സ്ക്രീന്‍ ഷോട്ടെടുത്തു!
രസകരമായ കാര്യം സജിച്ചേട്ടന്‍ ഈ പോസ്റ്റുകളൊക്കെ ഇടുന്നതിനുമുന്‍പേ അജിത്ത് ഈ “സ്നേഹച്ചിലങ്ക”കള്‍ പ്രക്ഷേപണം ചെയ്തിരുന്നു എന്നുള്ളതാണ്...!! ഇതെങ്ങനെ സാധിച്ചുവോ എന്തോ?

ബഹറിനിലുള്ള അജിത്ത് ദോഹയിലുള്ള സജിച്ചേട്ടന്റെ റൂമില്‍ക്കയറി മോഷ്ടിച്ചിരിക്കാനിടയില്ല!
പിന്നെങ്ങിനെ??!

ചില സ്ക്രീന്‍ ഷോട്ടുകള്‍!!
(കട: ഇഞ്ചിപ്പെണ്ണ്)

ഈ കൊടുത്തിരിക്കുന്ന പടങ്ങളില്‍ രക്തം കൊണ്ട് ഞാന്‍ വട്ടം വരച്ചതൊക്കെ സജിച്ചേട്ടന്‍ അടിച്ചുമാറ്റിയ...ശ്ശോ...അല്ല; അജിത്ത് സജിച്ചേട്ടന്‍ പോസ്റ്റുന്നതിനുമുന്‍പേ അടിച്ചുമാറ്റിയ സജിച്ചേട്ടന്റെ ബൌദ്ധികസ്വത്തുക്കളാണ്!

സാമ്പിള്‍-1

സാമ്പിള്‍-2



സാമ്പിള്‍-3



സാമ്പിള്‍-4




ബൂലോകപ്പോലീസിനോട്!!

നിങ്ങള്‍ കാണുന്നില്ലേ അത്യന്തം നിന്ദ്യവും മൃഗീയവും പൈശാചികവുമായ ഈ മോഷണം?!
ഇതിനെതിരേയും ഒരു “കരിവാര”ത്തിന് സ്കോപ്പുണ്ടോ എന്നു നോക്കൂ ഏമാന്മാരേ...!
ബൂലോകത്തൂന്ന് പുറത്തേക്കും പുറത്തൂന്ന് അകത്തേക്കും ഇപ്പറഞ്ഞ “ബൌദ്ധികമോഷണം”നടക്കുന്നുണ്ടെന്നെങ്കിലും മനസ്സിലായില്ലേ?
രണ്ടായാലും നമ്മള്‍ “കരിവാര”മാചരിക്കണം!

അല്ലാ...ഈ പാപം ചെയ്തിട്ടില്ലാത്തവന്‍ ആദ്യത്തെ കല്ലെറിയാന്‍ പറഞ്ഞകര്‍ത്താവേ...
അന്ന് സജിച്ചേട്ടനല്ലേ ആദ്യത്തെ “കല്ല്” മോഷണത്തിനെതിരേ എറിഞ്ഞത്..??!
അതുകൊണ്ട് പുള്ളി ഈ “പാപം”ചെയ്തിട്ടുണ്ടാവില്ലല്ലേ?!


“ശ്ശൊ ഈ ഗൂഗിളമ്മച്ചിയുടെ ഒരു കാര്യമേ...”

ബ്ലോഗ് അപ്ഡേറ്റ്....... :)

ഈ മോഷണത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കെ സജിച്ചേട്ടന്‍ പറഞ്ഞിരുന്ന ന്യായം ഈ മോഷണം അജിത്തേട്ടനുമായുള്ള സൌഹാര്‍ദ്ദപരമായ ആശയപരാഗണം ആയിരുന്നു എന്നാണ്! അതുതെളിയിക്കാന്‍ “അജിത്തേട്ടന്‍ വരും..അജിത്തേട്ടന്‍ വരും...” എന്ന് പറഞ്ഞെങ്കിലും പുള്ളിവന്നില്ല!

ഇതിനിടയില്‍ അജിത്തേട്ടന്‍ സജിച്ചേട്ടന് അയച്ച ഒരു ജാമ്യാപേക്ഷയെന്നുപറഞ്ഞ് ഒരു ഈ മെയിലിന്റെ ചിത്രം സജിച്ചേട്ടന്‍ ആവശ്യക്കാര്‍ക്കും അല്ലാത്തവര്‍ക്കും അയച്ചുകൊടുത്തു!

അതാണ് ഇത്...


ഇതില്‍ രക്തം കൊണ്ട് വട്ടമിട്ടത് പ്രത്യേകം ശ്രദ്ധിക്കുക!!
(പിന്നെ ഒരാളയച്ച ഈ മെയിലിനെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുമ്പോള്‍ അതില്‍ നിന്ന് ആ അയച്ച മനുഷ്യന്റെ സ്വകാര്യവിവരങ്ങള്‍ മറച്ചുപിടിക്കണമെന്നത് സജി മറന്നു;അരൂപിക്കുട്ടന്‍ അത് മറച്ചിട്ടുണ്ട്!)

ഹോ! പാവം സജിച്ചേട്ടന്‍! അരൂപിക്കെന്താ കൊമ്പുണ്ടോ???! ഇങ്ങനെയൊക്കെ അനുവാദത്തോടെ മോഷ്ടിക്കുന്നതിനെ “മോഷണം”എന്നുപറയാന്‍???!

ജനം പറഞ്ഞു!

ഇതിനിടക്ക് സജിച്ചേട്ടന്‍ ബൂലോകത്ത് അല്പം നല്ലപേരുള്ള കാപ്പിലാനെപ്പിടിച്ചു!
ഈ “സത്യങ്ങള്‍”മെയില്‍ ചെയ്തുകൊടുത്തു!
സ്വന്തമായിട്ട് ഒരു പറ്റം ബ്ലോഗുകളുള്ള ബ്ലോഗുമുതലാളിയോട് ഹെല്പ് ചെയ്യാന്‍ പറഞ്ഞു!

അദ്ദേഹം ഒരു ന്യൂസ് അവതരണം പ്രഖ്യാപിച്ചു!
അരൂപിയുടെ മൌനത്തെ ബൂലോകര്‍ തോല്‍‌വി എന്നുപറഞ്ഞു!
കൂകിവിളിച്ചു....
“അയ്യേ! അരൂപി തോറ്റേ!!!”

തോന്ന്യാശ്രമത്തിന്റെ പടിവാതിലില്‍ ഒരു പോസ്റ്റുവന്നു!
ബ്ലോഗായനം വിഷന്റെ വാര്‍ത്ത!
അതിന്റെ ഭാഷയും സജിയുടേതാണെന്ന് വാക്കുകളും ഷ്ടൈലും കണ്ടപ്പോള്‍ അരൂപിക്ക് സംശയമുണ്ടായി!!

തെറ്റുമണത്തിട്ടാവണം അവരതവിടുന്നുമാറ്റി!!
എന്നിട്ട് ഒരു പുതിയ പോസ്റ്റവിടെയിട്ടു!
(ചിത്രത്തില്‍ ക്ലിക്കിയാല്‍ അതവിടെപ്പോയി വായിക്കാം!)


ഏലസ്സാ... ഇന്നാ പിടി!!

അതില്‍ സജിച്ചേട്ടന്‍ അജിത്തേട്ടനയച്ച ഒരു കത്ത്, സജിച്ചേട്ടന്‍ തന്നെ മറ്റൊരാള്‍ക്ക് ചാറ്റില്‍ കൈമാറിയത്....(ഹോ!!)...കൊടുത്തിട്ടുണ്ട്!
ഈ പോസ്റ്റില്‍ ഇടാനായി ഒരു കമന്റ് എഴുതി അജിത്തേട്ടന് സജിച്ചേട്ടന്‍ അയച്ചുകൊടുത്തിരിക്കുന്നു!അത്രക്കുകൊടിയ ആശയദാരിദ്ര്യമുള്ള ആളാണല്ലോ ശ്രീ.അജിത്ത്!!!!
ആ കത്തില്‍ സജിച്ചേട്ടന്‍ എഴുതിയിരിക്കുന്നു....

“♥♥:അതെ അജിത്തേട്ടന് ഞാന്‍ ഇട്ടതാ, പുള്ളിക്കാരന്‍ എഴുതാന്‍ നേരമില്ല യേത്?

"ഡിയര്‍ അരൂപി. സജി എന്റെ സുഹൃത്താണ് സ്നേഹച്ചിലങ്കകള്‍ എന്ന പ്രോഗ്രാം ടെലികാസ്റ്റ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അത് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചൂ അക്കുട്ടത്തില്‍ സജിക്കും. അപ്പോള്‍ സജി എന്നോട് മറ്റൊരു രൂപത്തില്‍ അത് അവതരിപ്പിക്കുന്നു എന്ന് പറയുകയുണ്ടായി എന്നോട് അനുവാധം ചോദിച്ചിട്ടാണ് സജി അത് സജിയുടെ പോസ്റ്റുകളില്‍ ചേര്‍ത്തത് അതിലെ കുറച്ച് വരികള്‍ അയാള്‍ എടുത്തൂ എന്ന് കരുതി അയാള്‍ കുറ്റക്കാരനാകുമോ..?"

♥♥:ഇത്രയും മതി. ഇത് മാഷിന്റെ ഐഡി ലോഗിന്‍ ചെയ്ത് ഒന്നു പോസ്റ്റ് ചെയ്താല്‍മതി
മാഷ് ഇത് ചെയ്തില്ലെങ്കില്‍ എന്നെ എല്ലാവരും കള്ളന്‍ എന്ന് വിളിക്കും മാഷെ പ്ലീസ് ഞാന്‍ എല്ലാവരുടേയും മുന്നില്‍ ഒന്നുമല്ലാതായിപ്പോകും മാഷെ എന്നെ സഹായിക്കില്ലെ..? "
♥♥: ആദ്യം എന്റെ നിരപരാധിത്വം! ഒരു കമന്റ് ഇടു അരൂപിക്ക് ‌ ...!!”

എന്നിട്ടുവേണം മാനം രക്ഷിക്കാന്‍..??!

അജിത്തിന്റെ വാക്കുകള്‍ ഒന്നുകൂടിവായിക്കൂ സജിച്ചേട്ടാ...വരികള്‍ക്കിടയിലൂടെ!!
“സജീ..നീ എന്റെ സുഹൃത്താണ്..!
സ്നേഹച്ചിലങ്കകള്‍ എന്ന പ്രോഗ്രാം എന്റെ സ്ക്രിപ്റ്റും.അതുമറ്റൊരുതരത്തില്‍ എഴുതി എന്നുകരുതി എന്റെ വരികള്‍ എന്റെ വരികളും നിന്റെ വരികള്‍ നിന്റെ വരികളും തന്നെയാണ്...”

എത്ര മനോഹരമായി അദ്ദേഹം പറഞ്ഞിരിക്കുന്നു!
സജി പറഞ്ഞുകൊടുക്കുമ്പോലെ കമന്റെഴുതി ശീലിച്ച ‘ബൂലോക സ്റ്റെനോ’അല്ല അജിത്തെന്ന്!
അദ്ദേഹത്തിന്റെ വരികള്‍ അദ്ദേഹത്തിന്റേതുതന്നെയാണെന്ന്..!!

ഇവിടുത്തെക്കാര്യം ലവിടേം...

1.അഞ്ചല്‍.: അരൂപിയുടെ അശരീരികള്‍.

2.കൃഷിന്റെ പതിരുകള്‍:സരോജ്‌കുമാറാണുതാരം?!

3.കഥക്കൂട്ട് ഓഫ് കാപ്പിലാന്‍:ഞാനും കോപ്പിയടിച്ചു!

Sunday, July 20, 2008

ഒരു സിനിമാഡ‌യേറിയ!!

ഒരു സിനിമാഡ‌യേറിയ!!

ഒരുപാട് സിനിമാസ്വപ്‌നങ്ങളുമായി നടന്ന‍വര്‍ അനുഭവിച്ച,അനുഭവിച്ചുകൊണ്ടേയിരിക്കുന്ന അസുഖമാണ് സിനിമാഡയേറിയ!!

അരൂപിക്കുട്ടന്‍ തീരെ പൊങ്ങച്ചം പറയാറില്ലെന്ന് ഈ ബൂലോകര്‍ക്ക് കമ്പ്ലീറ്റ് അറിയാവുന്നതുകൊണ്ട് ഇതൊക്കെ നിങ്ങള്‍ വിശ്വസിക്കണം..!

എന്റെ ഒരു സാമ്പിള്‍ ഡയേറിയ!!

കോലപ്പണ്ണന്‍സ് വെറ്റിലപ്പെട്ടീം അലക്കാത്ത ജട്ടീം.‍


ബൂലോകത്തെ വായനക്കാരും എഴുത്തുകാരും മാത്രമായ നിങ്ങള്‍ക്കും അറിവുള്ളതാണല്ലോ അരൂപിക്കുട്ടനെന്ന ഈ ഞാന്‍ സിനിമാ‍ലോകത്തെ തിരക്കേറിയ ഹാസ്യനടനും തിരക്കഥാകൃത്തും സര്‍വ്വോപരി സൂപ്പര്‍താരങ്ങളുടെ ജീവിതത്തില്‍നിന്ന് വെട്ടിമാറ്റാന്‍ പറ്റാത്തവനായ(ബ്രാന്റിക്ക് അച്ചാറുപോലെ) സുഹൃത്തുമാണെന്ന്!

"പുരുഷാരം" (തുഷാരമല്ല!)ഇന്റര്‍നെറ്റ് മാസികയില്‍ ഞാന്‍ തുടര്‍ച്ചയായി എഴുതിപ്പോരുന്ന "ഏറെ നാടന്‍ കഥകള്‍" എന്ന സിനിമാ അവലോകനത്തിന് നിങ്ങള്‍ തന്നുപോരുന്ന കയ്യയഞ്ഞ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി! സുപ്രസിദ്ധ തിരക്കഥാകൃത്തും എന്റെ ഒരമ്മപെറ്റപോലെ ഐക്യമുള്ള സുഹൃത്തുമായ സ:ശ്രീനിയേട്ടനുമായി ഏതോ ഒരാള്‍ നടത്തിയ ഇന്റര്‍വ്യൂവിന്റെ പേപ്പര്‍ എനിക്ക് കളഞ്ഞുകിട്ടിയത് ഞാന്‍ അതേപടി ഇന്‍‌വര്‍ട്ടര്‍ കോമായിട്ട് എന്റെ സ്വന്തം കൃതിപോലെ പ്രസിദ്ധീകരിച്ച് കയ്യടിനേടിയിരുന്നത് ഓര്‍ക്കുമല്ലൊ?!

അതുപോലെ തന്നെ ഞാന്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച് വെളിച്ചം കാണാതെ പോയ "വീണുകിട്ടിയ മീന്‍‌വലകള്‍‍"എന്ന മുഴുനീള സീരിയലിലെ ഞാന്‍ ഉള്‍പ്പെടുന്ന എല്ലാഭാഗങ്ങളും ഉള്‍പ്പെടുത്തി രണ്ടുമിനിട്ട് ദൈര്‍ഘ്യമുള്ള ഒരു ചലച്ചിത്രം ഞാന്‍ നെറ്റില്‍(അവിടെയാണല്ലോ എന്തും ഇടാന്‍ പറ്റുന്നത്!) പ്രദര്‍ശിപ്പിച്ചിരുന്നു.അതും നിങ്ങള്‍ സഹിച്ചതില്‍ സന്തോഷം!

ഇയ്യിടെ സൂപ്പര്‍സ്റ്റാര്‍ സരോജ്‌കുമാറിനെ ഷൂട്ടിങ്ങിനിടയില്‍ ലൊക്കേഷനിലെ പച്ചമരത്തണലില്‍ റെസ്‌റ്റ്‌ എടുക്കുമ്പം കണ്ടു.ഉടനേ പുള്ളി എന്നെവിളിച്ചു."വരൂ അരൂപിക്കുട്ടാ ഞാനൊരു തമാശപറയാം;ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഓര്‍ത്തതാണ്.ആരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കില്‍ മനസ്സിനുവല്ലാത്ത ഭാരം!" പഴയ "കട്ടിങ്ങും ഷേവിങ്ങും" പോലെ എന്തോ ആണെന്നുമനസ്സിലായെങ്കിലും ഞങ്ങളുടെ ആത്മാര്‍ത്ഥസൌഹൃദം കണക്കിലെടുത്ത് ഞാനും കൂടെയുണ്ടായിരുന്ന പാണ്ടി എക്സ്ട്രാ നടികളും ഊറ്റത്തോടെ ഇരുന്നുകൊടുത്തു.സരോജേട്ടന്‍ കഥപറയാന്‍ തുടങ്ങി......

പച്ചമനുഷ്യന്‍ ചന്ദ്രനിലിറങ്ങും മുന്‍പേ സൂപ്പര്‍താരങ്ങളും ഹാസ്യതാരങ്ങളും കുഞ്ഞുകുട്ടിപ്പരാധീനങ്ങളും സെറ്റപ്പ് നടികളും ബാക് ഗ്രൌണ്ട് നര്‍ത്തകരുമൊക്കെയായി "സ്റ്റേജ് പ്രോഗ്രാം"എന്ന പിച്ചയെടുപ്പ് പരിപാടിക്ക് 'സിലുമാ ടീം' മിഡില്‍ ഈസ്റ്റ്,ആഫ്രിക്ക,യൂറോപ്,അമേരിക്ക തുടങ്ങിയ വികസിതസ്വര്‍ഗങ്ങളില്‍ ലാന്റുചെയ്തിരുന്നു. ടെന്നീസുകളി നടക്കുമ്പോള്‍ അത്യാവശ്യമായ കുട്ടിപ്പട്ടാളത്തെപ്പോലെ അക്കൂട്ടത്തില്‌ ഞാനുമുണ്ട്‌ കേട്ടാ. അന്നും ഇന്നും ഇതൊക്കെയാണല്ലൊ മെയിന്‍ ജ്വോലി. നിലമ്പൂര്‍,കോയിക്കോട്,മുക്കം,മഞ്ചേരി വഴി കുവൈത്തും ബഹ്‌റൈനും താണ്ടി ഒടുവില്‍ എമറാത്തിലെത്തി. പോയ പോക്കില്‍ അവരൊന്നും എന്നെ നിലം തൊടീച്ചില്ല!

"എന്തായാലും സരോജേ നീ ദുബായിലെറങ്ങുമ്പോ ബസീറളിയനു കൊടുക്കണേ" എന്നും പറഞ്ഞ് അയല്വക്കത്തെ റസീദ് തന്ന അവലോസുണ്ടയുടെ പൊതിയെപ്പറ്റി ഞാന്‍ ഓര്‍ത്തു!"മര്യാദക്കവിടെയിരിക്കടാ..നീ പോയാല്‍ കട്ടന്‍‌ചായ വാങ്ങാനാരുപോകും?!"എന്ന് സംഘാടകര്‍ ചോദിച്ചതുകൊണ്ട് ഞാന്‍ മിണ്ടാണ്ടിരുന്നു!അപ്പോള്‍ അതുവഴിവന്ന മമ്മൂക്ക(നിങ്ങളൊക്കെ മമ്മൂട്ടി എന്നുവിളിക്കും!) എന്നെ കെട്ടിപ്പിടിച്ച് അടികൊണ്ട ശ്രീശാന്തിനെപ്പോലെ മോങ്ങിയിരുന്ന എന്നെ സമാധാനിപ്പിച്ചു. ഈ പണ്ടാരമൊക്കെക്കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുചെല്ലുമ്പോ പെട്ടിനിറയെ സ്പ്രേയും അത്തറും ഫ്ലൂറസന്റ്പച്ച നിറത്തിലെ മലേഷ്യന്‍ ലുങ്കീം കൊണ്ടുചെല്ലണമെന്ന് ബീവി പറഞ്ഞുവിട്ടതാ‍ണ്.നാട്ടീന്നുകൊണ്ടുവന്ന വലിയ പെട്ടിയില്‍ ദുബായിലെ ചില മണ്ടന്മാര്‍ എന്റെ ആത്മാര്‍ത്ഥകൂട്ടുകാരായ ലാലേട്ടനും മമ്മൂക്കക്കും സുരേഷേട്ടനും കൊടുത്ത ആക്രികള്‍ കൊണ്ട് നിറഞ്ഞു(അവര്‍ക്കു വേണ്ടാത്തതൊക്കെ അവര്‍ എന്റെ പെട്ടിയിലേക്ക് വലിച്ചെറിഞ്ഞിരുന്നു!).വൈകിട്ട് ഏതെങ്കിലും ഒരു ആരാധകന്‍ ആധാരം പണയം വച്ചുകൊണ്ടുവരുന്ന പണത്തീന്ന് പാതി സമ്മാനമായി മേടിച്ച് നമുക്ക് തൊട്ടുകൂട്ടാനുള്ള അച്ചാറും ബീവിക്കുള്ള അത്തറും വാങ്ങാമെന്ന് മമ്മൂക്ക ഉറപ്പുതന്നു!

ദുബായില്‍ ഷോ തീരുന്നേനും മുന്നെ ഒരാരാധകന്‍ ഓരോ വല്യ സമ്മാനപ്പൊതിവീതം മമ്മൂക്കക്കും ലാലേട്ടനും ജയറാമിനും മൊകേഷിനും അമ്പിളിച്ചേട്ടനും(ഞാനൊക്കെ അങ്ങനേ വിളിക്കൂ;നിങ്ങടെ ജഹദി)കൊടുത്തു ഫോട്ടൊ ക്ലിക്കീട്ട്‌ ഷെയിക്കാന്റാക്കി പോയി.കര്‍ട്ടന്റെ കയര്‍ എന്റെ കയ്യില്‍ എന്‍‌ഗേജായിരുന്നകാരണം എനിക്കതു മിസ്സായി!ഗ്രീന്‍ റൂമിലെത്തി റാപ്പറ്‌ തൊറന്നപ്പം സംഗതി മറ്റവനാ. ശംഭു‌! നാട്ടീന്നുവിട്ടേപ്പിന്നെ ലതിന്റെ മണം പോലും കിട്ടാതെ മനസ്സുമരവിച്ചുനടന്ന ഞങ്ങള്‍ ഷോ കഴിയാന്‍ കണ്ണിലെണ്ണയൊഴിച്ച്‌ കാത്തിരിപ്പുതുടങ്ങി.

ഇത് ഒളിച്ചിരുന്നുകണ്ട സംഘാടകരിലൊരുത്തന്‍-ഹരിഹര്‍ നഗറിലെ ജഗദീഷിനെപ്പോലെ കോട്ടും സ്യൂട്ടും ടൈയ്യുമൊക്കെയുള്‍പ്പടെ ലളിതവേഷധാരിയായ തനി മലയാളി-വന്നിട്ടൊരു അമിട്ടുപൊട്ടിച്ചു‌! "ശംഭു"‌ കര്‍ശനമായി നിരോധിച്ച ഗള്‍ഫില്‌ എപ്പവേണേലും റെയിഡുണ്ടാവാം. പിടിച്ചാ അറബിപ്പോലീസ്, ശംഭുവച്ച് മരവിച്ച‍ ലിപ്സ് ചെത്തിക്കളയുമത്രേ...!അതിനും അഞ്ചുദിവസം മുന്‍പ് ജനദ്രോഹപരമായി സ്വന്തം മലയാളബ്ലോഗില്‍ പ്രണയലേഖനമെഴുതിയ കോതലന്നൂര്‍കാരനൊരുമലയാളിയുടെ കൈവിരലും കീബോഡും ചേര്‍ത്ത് അറബിപ്പോലീസ് വെട്ടിക്കളഞ്ഞിരുന്നത്രേ!! ഏറ്റവും സംഘടിതരായ മലയാളിബ്ലോഗറിലൊരുത്തനെത്തൊടാമെങ്കില്‍ സിനിമാക്കാരുടെ കാര്യം പറയാനുണ്ടോ?!

പേടിച്ച് ഇച്ചിമുള്ളുമെന്ന നിലയിലിരിക്കേ എനിക്ക് ഒരു പോലീസ് നായേടെ മണം കിട്ടി!അതോടെ 'തടയാനൊന്നുമിട്ടിട്ടില്ല'ല്ലോ എന്ന ചിന്തയും സ്റ്റേഷനില്‍ ദിഗംബരനായി നില്‍ക്കുന്ന ചിത്രവും മനസ്സില്‍ മിന്നിമറഞ്ഞു!!

പോലീസ് നായ അറബിയില്‍ മുറുമുറുത്ത് യെല്ലോ റൂം,ബ്ലൂ റൂം,റെഡ് റൂം ഒക്കെ കടന്ന് ഞങ്ങളെ പച്ചക്കുമിഴുങ്ങാന്‍ ഗ്രീന്‍ റൂമിലെത്തി!ഇതിനിടയിലെപ്പോഴോ എന്റെ ആത്മാര്‍ത്ഥസുഹൃത്തുക്കളായ ജയറാം,മുകേഷ്,കൊച്ചിന്‍ ഹനീഫ,കൊണ്ടോട്ടി മൂസ എന്നിവര്‍ ചേര്‍ന്ന് സമ്മാനപ്പൊതി കോലപ്പണ്ണന്റെ വെറ്റിലപ്പെട്ടിക്കകത്തു ഒളിപ്പിച്ചിരുന്നു!ആറന്മുളപ്പൊന്നമ്മ,അടൂര്‍ പങ്കജം,കോഴിക്കോട് ശാന്ത തുടങ്ങിയവര്‍ക്കൊക്കെ വെറ്റിലകൊണ്ടുനടന്നുകൊടുത്ത ചേട്ടനും ആ പെട്ടിയും ഇപ്പോ ആ പോലീസ് നായേടെ മൂക്കിനകത്താവും!!ഇനി കാവ്യയും നവ്യയും മീരയും ഗോപികയുമൊക്കെ അമ്മവേഷം ചെയ്യുമ്പോ വെറ്റിലയിടിച്ചുകൊടുക്കാന്‍ ആര്? പെട്ടിയേത്? തുടങ്ങിയ ചോദ്യങ്ങള്‍ അപ്പോള്‍ ഞങ്ങളുടെ പേടിയില്‍ ആവിയായി!!

നായ ഒറ്റക്കുതിപ്പില്‌ കോലപ്പണ്ണനെ തള്ളിയിട്ട്‌ വെറ്റിലപ്പെട്ടിയിരുന്ന തുണിക്കെട്ടിനുമേലേക്ക് വീണു.കെട്ടുകണക്കിന്‌ ബ്ലൗസ്സുകളും അടിപ്പാവാടകളും മറ്റും കുത്തിമറിച്ചിട്ട്‌ ചികഞ്ഞ്‌ ....

പിന്നെക്കേട്ടത് നായ അറബിയില്‍ കുരക്കുന്നതാണ്...
പുറത്തേക്ക് കുതിച്ച നായ തിരിഞ്ഞുനിന്ന് അറബിപ്പോലീസുകാരോടും ഓടിക്കോളാന്‍ പറഞ്ഞതുകൊണ്ടാവണം അപകടം മണത്ത അവരും പാഞ്ഞു!!

ശംഭു വീണ്ടുകിട്ടിയ ആശ്വാസത്തിലും ഞങ്ങള്‍ക്ക് അത്ഭുതമായിരുന്നു!ഇതെങ്ങനെ ഒത്തു?
ഈ പുരാതനവെറ്റിലപ്പെട്ടിക്ക് നായയെ തുരത്താനുള്ള എന്തു മറിമായമാണുള്ളത്?

കോലപ്പണ്ണനും നിന്ന് വിയര്‍ക്കുന്നുണ്ടാരുന്നു.ആ അനിശ്ചിതാവസ്ഥയില്‍ മറ്റൊന്നും ചിന്തിക്കാന്‍ നിക്കാതെ ഞാന്‍ വെറ്റിലപ്പെട്ടീടെ മേലേക്ക് ചാടിവീണു!
ഹോ....മൂക്കിലൂടെ കയറിയ വാട എന്നിലുണ്ടാക്കിയ ആന്തോളനം വാളാവുന്നതിനുമുമ്പേ ഞാന്‍ പൊങ്ങി!
"കോലപ്പണ്ണാ..എന്തുവാ അണ്ണാ ഒരു വാട?!"

"സാറേ...
കോലപ്പണ്ണന്‍ എന്നെപ്പോലും സാര്‍ എന്നേ വിളിക്കൂ..
കാരണം സിനിമയില്‍ സീനിയോറിറ്റിയനുസരിച്ചല്ല;സെറ്റപ്പിനും ഓളത്തിനും അനുസരിച്ചാണ് സാര്‍ പദവി!

"സാറേ...
എനിക്കിന്നലെമുതല് നെലക്കാത്ത സിനിമാഡയേറിയയാരുന്ന്..
റെസ്റ്റിനുവേണ്ടി ഞാനാ ജട്ടീം പെട്ടീടെ മേലെ ഊരിവച്ചിരുന്ന്.."

കെ.ആര്‍.വിജയ,ഷീല,ജയഭാരതി കാലം മുതല്‍ ഉപയോഗത്തിലിരുന്നിട്ടും വെള്ളം കാണാതിരുന്ന ആ പുരാവസ്തു പെട്ടീടെ മേലെക്കിടക്കുന്നതുകണ്ട് 'ശംഭു'വില്ലാതെ ഞങ്ങള്‍ക്ക് കിക്കായി!

ഇത്രയും പറഞ്ഞ് സരോജ് കുമാര്‍ നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങി. പണ്ട് ഫ്രണ്ട്സ് സിനിമയില്‍ എന്റെ ഉറ്റമിത്രവും അളിയനുതുല്യനുമായ ശ്രീനിയേട്ടന്‍ ചിരിച്ചതുപോലെ...

അതുകണ്ട് ഞാനും എക്സ്ട്രാ നടികളും ഊറ്റത്തോടെ ചിരിച്ചു...
ഇല്ലേല്‍ സൂപ്പര്‍സ്റ്റാര്‍ സരോജ്‌കുമാറിന്റെ അടുത്ത പടത്തില്‍ ചാന്‍സ് കിട്ടീല്ലെങ്കിലോ?!

ഒരു പ്രത്യേക അറിയിപ്പ്.....

ഞാന്‍ ഇത് ഇക്കാലത്ത് മലയാളമനോരമയെക്കാള്‍ ആറുകോപ്പികൂടുതല്‍ സര്‍ക്കുലേഷന്‍ എഫക്ടുള്ളതും ലോകത്തിന്റെ അങ്ങേ വളവുമുതല്‍ ഇങ്ങേ വളവുവരെ പ്രചുരപ്രചാരത്തിലുള്ളതുമായ മാധ്യമത്തില്‍...അതായത് എന്റ്റെ ബ്ലോഗില്‍.. അച്ചടിക്കാതെ പ്രസിദ്ധീകരിക്കുന്നകാര്യം സൂപ്പര്‍സ്റ്റാര്‍ സരോജ്‌കുമാറിനെ അറിയിച്ചിട്ടുണ്ട്...
അതില്‍ അതീവസന്തുഷ്ടിപ്രകടിപ്പിച്ച അദ്ദേഹം, ഇതില്‍ കമന്റ്റുവക്കുന്നവര്‍ക്കൊക്കെ സ്വന്തം കയ്യൊപ്പിട്ടഫോട്ടോ തരുന്നതായിരിക്കും.അതിനുവേണ്ടി കമന്റിനോടൊപ്പം ഈ മെയിലൈഡിയും വക്കേണ്ടതാണ്.
കൂടാതെ,50-ആമത്തെ കമന്റിടുന്നവര്‍ക്ക് സൂപ്പര്‍സ്റ്റാര്‍ സരോജ്‌കുമാറിനോടൊപ്പം അദ്ദേഹത്തിന്റെ അടുത്ത സ്റ്റില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരമുണ്ടാവുമെന്നും അറിയിക്കുന്നു.
100,150,200 എന്നിങ്ങനെ ഓരോ ഘട്ടത്തിലും തരാതരം പോലെ സമ്മാനമുണ്ടായിരിക്കുന്നതാണ്.
500ന് ബമ്പര്‍ സമ്മാനം(ആരുടേതെന്നത് സസ്പെന്‍സ്!!)

ശ്രദ്ധിക്കുക...

ഇപ്പോള്‍ തൊടുപുഴ,കട്ടപ്പന,മുണ്ടക്കയം,രാമക്കല്‍‌മേട്,തൂക്കുപാലം,കാര്‍ഗില്‍ തുടങ്ങിയ കടലോരഗ്രാമങ്ങളില്‍ വച്ച് ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മേജര്‍ ചാര്‍ളിയുടെ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് സൂപ്പര്‍സ്റ്റാര്‍ സരോജ്‌കുമാര്‍ രണ്ടുമിനിട്ട് ഇടവേളയില്‍ എന്നെ വിളിച്ച് കമന്റുവന്നോ കമന്റുവന്നോ എന്ന് അന്വേഷിക്കുന്നുമുണ്ട്...
നിങ്ങളുടെ ഓരോ കമന്റും അപ്പപ്പോള്‍ ഞാന്‍ അദ്ദേഹത്തെ വായിച്ചുകേള്‍പ്പിക്കുന്നതാണ്..

50-ആം കമന്റിന്റെ സമ്മാനം

50-ആം കമന്റിട്ട അനോണീമണി എന്ന മൂംബൈക്കാരന് സോറി മൂംബൈക്കാരിക്ക്(ശ്ശേ!! കന്‍ഫ്യൂഷനായല്ലോ!!) വാക്കിന്‍ പ്രകാരം ഉടന്‍ സമ്മാനം നല്‍കുന്നു.
സൂപ്പര്‍സ്റ്റാര്‍ സരോജ്‌കുമാറിന്റെ ഏറ്റവും പുതിയ സ്റ്റില്‍ ചിത്രം-കൂടെ സമ്മാനാര്‍ഹനായ(/യായ?) അനോണീമണി!

Thursday, July 17, 2008

മാതൃവന്ദനം!!

"അമ്മ"എന്ന വാക്കിന് എത്ര മധുരമാണ്!"ബ്ലോഗാംബാള്‍"എന്ന വാക്കുകേട്ടപ്പോള്‍ എനിക്ക് അരൂപിയായ ഒരമ്മയെ ഓര്‍മ്മവന്നു!

ഒന്നോര്‍ത്താല്‍ ചിലവാക്കുകള്‍ക്ക് മാതൃസ്മരണയുണര്‍ത്തുന്ന മാന്ത്രികതയുണ്ട്!

ചിലവാക്കുകളോ പേരുകളോ ചിത്രങ്ങളോ അത്തരം വിശേഷമുള്ളവയാണ്!!

എല്ലാമേഖലയിലും ഒരു സംഘം അമ്മമാര്‍ സ്നേഹസമ്മാനങ്ങളുമായോ,സമ്മാനിതരായോ ഉണ്ടാവും!

സിനിമയില്‍-കവിയൂര്‍ പൊന്നമ്മ,അടൂര്‍ പങ്കജം,ആറന്മുള പൊന്നമ്മ,കോട്ടയം ശാന്ത,കവിയൂര്‍ രേണുക തുടങ്ങിയവര്‍..(എന്തോ...ഷീലക്കും ജയഭാരതിക്കുമൊന്നും ആ ലുക്ക് കിട്ടുന്നില്ല!)

ഗാനശാഖയില്‍ ജാനകിയമ്മ,സുശീലാമ്മ,ലീലാമ്മ...

രാഷ്ട്രീയത്തില്‍ ജയാമ്മ(?),ഗൗരിയമ്മ,സോണിയാമ്മ,വസുന്ധരാമ്മ...(എന്തോ...ശോഭനാ ജോര്‍ജ്ജിന് ആ ലുക്ക് കിട്ടുന്നില്ല!)

അങ്ങനെയങ്ങനെ എല്ലാ മേഖലകളിലും നമ്മള്‍ പ്രായവും സ്നേഹമസൃണമായ പെരുമാറ്റങ്ങളും മറ്റ് സ്വഭാവവിശേഷങ്ങളും കണക്കിലെടുത്ത് "അമ്മ"മാരെ കണ്‍ടെത്തുന്നു...
അപ്പോള്‍ നമുക്ക് ഈ ബൂലോകത്തുമുണ്ടാവില്ലേ "അമ്മ"മാര്‍?!

ഉണ്ടെന്നുതന്നെയാണ് അരൂപിക്കുട്ടന്റെ കണ്ടെത്തല്‍...

എങ്ങനെ കണ്ടെത്തിയെന്നോ?!

അതിന് അരൂപിസ്വീകരിച്ച പത്തുവഴികള്‍...

1.കുറുമാനടക്കമുള്ള മധ്യവയസ്ക ബ്ലോഗേഴ്സ് 'ചേച്ചി' എന്ന് കമന്റുകളില്‍ സംബോധന ചെയ്തിട്ടുള്ളവര്‍...

2.ഒട്ടുമിക്ക വിവാദപോറ്റുകളിലും തലവച്ചുകൊടുത്ത് മാനം കളയാത്തവര്‍...

3.30 വര്‍ഷത്തിലേറെയുള്ള പ്രവര്‍ത്തിപരിചയം സ്വന്തം പ്രൊഫൈലില്‍ എഴുതിവച്ചിട്ടുള്ളവര്‍...

4.മുതിര്‍ന്ന ബ്ലോഗര്‍മക്കള്‍ ബൂലോകത്തുതന്നെ നിലവിലുള്ളവര്‍...

5.ഉപദേശപരമായ കമന്റുകള്‍ മാതൃത്വപരമായി നിക്ഷേപിച്ചുപോകുന്നവര്‍...

6.മീറ്റുകളിലോ ഇന്റര്‍‌വ്യൂകളിലോ കുഞ്ഞുകുട്ടിപ്പരാധീനങ്ങളും നരവീണമുടിയുമായി പ്രത്യക്ഷപ്പെട്ട് പ്രായം തെളിയിക്കാന്‍ മടികാണിച്ചിട്ടില്ലാത്ത ധീരമാതാക്കള്‍..

7.സ്വന്തം ചിത്രം മേക്കപ്പില്ലാതെ പ്രൊഫൈലിലോ,സ്വകാര്യ വെബ് സൈറ്റുകളിലോ വച്ചിട്ടുള്ളവര്‍...

8.എഴുത്തിലും ബൂലോക ടെക്നോളജിയിലും ഉള്ള നിര്‍ദ്ദോഷമായ അജ്ഞതയെ തൃണവല്‍ഗണിച്ചും ബ്ലോഗെഴുത്തില്‍ തുടരുകയും,കമന്റുകളില്‍ ആഭിമുഖ്യമില്ലാതെ,കമന്റു സംഭാവനകളില്ലാതെ ബ്ലോഗിങ്ങില്‍ മനഃതൃപ്തി കണ്ടെത്തുന്നവര്‍..

9.കൂടുതലും കുട്ടികളെക്കുറിച്ചോ മക്കളെക്കുറിച്ചോ കവിതകളെഴുതുന്നവര്‍..അനുഭവക്കുറിപ്പെഴുതുന്നവര്‍...

10.അനോണികളായി എഴുതുന്ന മാതൃസമാനരെ കണ്ടെത്തുക പ്രയാസമായതിനാല്‍ അരൂപിക്കുട്ടന്‍ അക്കാര്യത്തില്‍ ഒരൊറ്റക്കാര്യം മാത്രം നോക്കി.ഏത് "അനോണിണി" കമന്റുകളുമായി വരുമ്പോഴാണ് ബ്ലോഗേഴ്സ് ഒന്നടങ്കം സര്‍‌വ്വ ബഹുമാനത്തോടെയും സകലമാന്യതയോടെയും വാക്കുകള്‍ ഉപയോഗിച്ച് എഴുന്നേറ്റുനില്‍ക്കുന്ന "ഫീലിങ്ങ്" ഉണ്ടാക്കുന്നത്....

ഈ ക്രൈറ്റീരിയ ഉപയോഗിച്ച് ഞാന്‍ കുറച്ച് ബ്ലോഗാംബമാരെ കണ്ടെത്തി!!

ഗീതാമ്മ

മാലതിക്കുട്ട്യമ്മ

മാണിക്യാമ്മ

ഉഷാമ്മ

ലീലാമ്മ

ശ്രീദേവ്യമ്മ

ഇഞ്ച്യമ്മ

സുഹൃത്തുക്കളേ...

ഇപ്പറഞ്ഞവരെക്കൂടാതെ ഇനിയുമുണ്ടാവും മാതൃതുല്യരായ ബ്ലോഗാംബമാര്‍!

ഇവര്‍ക്കും അവര്‍ക്കുമെല്ലാം അരൂപിക്കുട്ടന്റെ സ്നേഹമുദ്രിതമായ സല്യൂട്ട്!!!

നോട്ട് ദിസ് പോയന്റ്:

മുകളില്‍ കൊടുത്ത ലിങ്കുകള്‍ ഏതെങ്കിലും തെറ്റായ റൂട്ടില്‍ പോയാല്‍ അത് ഒരു കൊച്ചുമകന്റെ തികച്ചും നിര്‍ദ്ദോഷകരമായ സാങ്കേതികത്തെറ്റെന്നുകരുതി ക്ഷമിക്കണമെന്നപേക്ഷ!

Sunday, July 13, 2008

സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!

ആമുഖം

പ്രിയ ബ്ലോഗാനന്ദരേ..

ഞാന്‍ അറിവില്ലായ്മയുടെ അന്ധാളിപ്പുമായി ബൂലോകത്തിന്റെ നടുമുറ്റത്ത് ഉച്ചവെയിലേറ്റ് നട്ടംതിരിയുമ്പോള്‍,സാഹിത്യോപാസനയുടെ മഹിമോപാസകനും ഇതെന്താ 'കമന്റ് അഗ്രഗേറ്ററോ?!'എന്ന് നമ്മില്‍ സന്ദേഹമുണര്‍ത്തുമാറ് അഭിനന്ദങ്ങളുടെ കമന്റുസാഗരത്തില്‍ നീന്തിക്കുളിര്‍ന്നവനുമായ ‍
സജിച്ചേട്ടന്‍ ഉപ്ദേശ്സുമായെത്തി;എന്റെ കഴിഞ്ഞപോസ്റ്റിന്റെ കമന്റുകളില്‍!!

എങ്ങനെ മലയാളത്തെ "മലയാളീകരിക്കാം" എന്ന് പുള്ളി അദ്ദേഹത്തിന്റെ സാഹിത്യപുങ്കിലമായ ബ്ലോഗ്പോസ്റ്റുകളിലേക്ക് ചൂണ്ടാണിയിട്ട് പറഞ്ഞുതന്നു!

വന്ദനം മഹാമതേ..യെന്ന് നെടുമുടി ഫിറ്റില്‍ പാടുന്നത് മനസ്സില്‍ ധ്യാനിച്ച് ഞാന്‍ പുള്ളീടെ സിസ്യനായി!
ഇതില്‍ക്കൂടുതല്‍ എന്നെക്കൊണ്ട് മലയാളത്തെ മലയാളീകരിക്കാനാകുമെന്ന് തോന്നുന്നില്ല!

"സ്വപ്നങ്ങള്‍ കൊണ്ട് മിനുങ്ങാമിനുങ്ങല്‍"എന്ന എന്റെ ഈ പോസ്റ്റിന് സജിച്ചേട്ടന്റെ
"സ്നേഹദീപമേ മിഴിതുറക്കൂ.!!: നിലാവുകളെ പ്രണയിച്ചകാലം.!!"എന്ന പോസ്റ്റുമായി സാമ്യങ്ങള്‍ തോന്നുന്നുവെങ്കില്‍ അത് തികച്ചും സാങ്കല്പികമല്ല;ഞാന്‍ തികഞ്ഞ ശിഷ്യനായിപ്പോയതുകൊണ്ടാണ്!


എന്റെയും സയിച്ചേട്ടന്റെയും നിയമപ്രകാരം:

ഇതിന് അഭിനന്ദനക്കമന്റുകള്‍ മാത്രമേ സ്വീകരിക്കൂ!അല്ലാത്ത അലുമ്പു വിമര്‍ശനങ്ങളെയൊക്കെ ഞാന്‍ കമ്പോസ്റ്റുകുഴിയിലിടും!ഇടുന്നവനെ ഞാന്‍ അവരുടെ ബ്ലോഗില്‍ പോയി കമന്റിട്ട് മര്യാദപഠിപ്പിക്കും!!


സ്വപ്നങ്ങള്‍ കൊണ്ട് ഒരു മിനുങ്ങാമിനുങ്ങല്‍!!

ന്റെ ഹ്യദയാന്തര്‍ദളങ്ങളിലെ ആഖോസോല്ലാസങ്ങളില്‍ ഇപ്പോള്‍ അഭിരമിക്കുന്ന പുരുഷാരങ്ങളില്ല,എങ്കിലും മനസ്സിന്റെ അന്തരാളങ്ങളിലെ അഗ്നികോണിലെവിടെയൊ
ഒരു പാര്‍ട്ടിസമ്മേളനത്തിനുള്ള കലാശക്കൊട്ട് ഞാന്‍ അറിയുന്നു..
ആ സമ്മേളനത്തിരക്കിലെവിടെയെങ്കിലും നീ ഉണ്ടയാകുമെന്ന വിശ്വാസവും...!!

ഹൃദയത്തില്‍ നീലമേഘങ്ങള്‍ നിറഞ്ഞ ആകാശമുള്ളവര്‍..അതില്‍ ഓട്ടവീണ് ഇടക്കിടെക്കിടെ പെയ്യുന്ന കളര്‍മഴകളുടെ വര്‍ണരാജി...
കണ്ടറിയാതെ കൊണ്ടറിഞ്ഞും അറിഞ്ഞപ്പോള്‍ അറിയാതേയും എന്നെ അറഞ്ഞിട്ടും ഞാന്‍ അറയാതയും പോയവര്‍ ...
നിന്റേയും എന്റേയും ഹൃദയത്തെ കൂട്ടിയിട്ടടിക്കുന്ന അവക്കാഡോജൂസുമായി കാലത്തിന്റെ ഗതികിട്ടാത്ത നൂഡില്‍സ്‍പാതയിലൂടെ
സ്നേഹ സൌഹൃദങ്ങളുടെ ഒരര്‍മ്മാദം ആര്‍ത്തിരമ്പിക്കടന്നു പോയി


കാഞ്ഞിരപ്പൂക്കള്‍ കൊഴിഞ്ഞുവീണ സുഗന്ധപൂരിതമായ ഇടവഴിയുടെ സ്മശാനസാമാനമായ കുളിരിലുറങ്ങുന്ന
മൂങ്ങകളുടെ ചിറകടിയൊച്ചകള്‍ കണ്ട് ഇളകിയ നിക്കറിന്റെ പിന്നിട്ട് ഞാന്‍ നടന്നൂ...
അണ്‍കൗണ്‍റ്റബില്‍ മിന്നാമിന്നികള്‍ എവിടെടീ എവറഡീയെന്ന് പരസ്പരം ചൂട്ടടിച്ച് പ്രകാശപൂരിതമാക്കി
പറന്നകലുന്നൂ, പാതിരാക്കോഴികള്‍ ജണ്ഡവരിശയില്‍ നിന്ന് വര്‍ണങ്ങളിലേക്ക് കണ്ഠം തെളിക്കുന്നതും പിറ്റേന്നത്തെ ഹര്‍ത്താലുകാര്‍ കരിക്കുവെട്ടുന്നബഹളവും വല്ലാതെ ആരവം കൂട്ടുന്നൂ.
കൂരിരുട്ടിന്റെ ഡാര്‍ക്നസില്‍ മറപ്പുരപറ്റി ഒളിഞ്ഞിരിക്കുന്ന പടുകൂറ്റന്‍(ജൂറാസിക്) ചീവിടുകള്‍,
എന്റെമനസ്സ് ചിതലരിച്ച് കണാരേട്ടന്റെ ചായക്കടയിലെ തേയിലസഞ്ചിയുടെനിറവും സുതാര്യതയുമായിരിക്കുന്നു! ആ തിരക്കേറിയവിജനതയില്‍
കാറ്റിലുലയുന്ന അപ്പൂപ്പന്താടികളുടെ നേര്‍ത്ത മര്‍മര്‍മ്മരത്തിനുപോലും
സുനാമിയുടെ പ്രക്ഷോഭം.പല്ലുകള്‍ കാട്ടിവിറപ്പിച്ചുകൊണ്ട് ‍ കഴുകന്മാരെ കൊല്ലാന്‍ പറന്നടുക്കുന്ന വേഴാമ്പലുകളെപോലെ...
കാഞ്ഞിരപ്പൂവിന്റെ നറുമണം പടരുന്നു, ആലിപ്പഴങ്ങള്‍ പഴുത്തുനില്ക്കുന്ന മരങ്ങള്‍ കൊഴിക്കാന്‍ കാത്തുനില്‍കുന്നൂ,ഞാവല്‍പ്പഴം അഴുകിവീഴുന്നൂ.
പാതിരാപ്പൂ(ഇതിന് ഇംഗ്ലീഷീകരിച്ചാല്‍ എന്താണോ എന്തോ?)എന്നെ തഴുകുന്നൂ.
മാതളനാരകം പൂത്തുവൊ അന്തരാളിച്ചുവോ..നിശയുടെ ഉഗാണ്ടയിലൂടെ
നിഴലുകള്‍ പിന്നിട്ട് ഞാനും മരമാക്രിയും നടന്നകന്നൂ.
ആ ഇളംകാറ്റില്‍(ഇംഗ്ലീഷീകരിച്ചാല്‍ ബ്രേസിയര്‍ എന്നാണെന്നുതോന്നുന്നു!)‍ എന്നെ തഴുതിതലോടിമന്ദീഭവിപ്പിച്ചകലുന്നൂ
പാലപൂവിന്റെ വേശ്യാഗന്ധം(അതായത് ഫയങ്കര ആഗിരണം) ചൂഴ്ന്ന തൃസന്ധ്യയുടെ ആരവം പോലെ!!


നിനക്കറിയാമായിരുന്നൂ...
സുനാമിപോലെ ആക്രാന്തസങ്കിലിതമാണെന്റെ പ്രണയമെന്ന്..
എങ്കിലും ഒരു രാത്രി അതൊക്കെ തകര്‍ന്നു.
സര്‍ഫും ഏരിയലുമില്ലാതെ കറപുരണ്ട കാര്‍മേഘം വന്നു കൂടണഞ്ഞു!
വെണ്‍ പിറാവുകള്‍ അതുകണ്ട് അന്ത്രസിച്ചു പിരാന്തായി!

ഓര്‍മകള്‍ക്ക് ഞാന്‍ എന്റെ മിന്നാമിന്നിച്ചിറകുകൊടുക്കുകയാണ്..
ചെളിക്കുണ്റ്റുകളും മണലൂറ്റികുളമായ വയലേലകളും ചിലന്തിവലനെയ്തെടുക്കുന്ന
ചിത്രഭംഗിയുള്ള എന്റെ കുഗ്രാമം..ചിങ്ങത്തിലെ വിളവുകള്‍ പച്ചവിരിച്ച
പാടങ്ങള്‍ കന്നിയില്‍ നായ്ക്കള്‍ രതിഘോഷം നടത്തി ഉഴുതുമറിക്കുന്ന വയലേലകളായി മാറുന്ന ഗ്രാമം!
എന്റെ സ്വവര്‍ഗഭൂമിയുടെ പുലര്‍കാലം.
അതെല്ലാം സുഖമുള്ള ഓര്‍മകള്‍ മാത്രം

ഇന്നലെയുടെ മന്ദാരതീരത്തുനിന്നും വന്ന് ഇന്നിലൂടെ ഊളിയിട്ട് നാളെയുടെ
മുദര്‍ഗതീരത്തിലേയ്ക്ക് അനോണിമുക്കുന്ന ഒരു കാലപ്രവാഹം..
ഈ കാലപ്രമേഹത്തില്‍ ഓര്‍മകളുടെ വെണ്ണിലാക്കണ്ണുനീര്‍ത്തുള്ളികള്‍ക്കായ്...

ഇത് എന്റെ സ്വപ്നഭൂമിയിലെ നിറംവാര്‍ന്ന നിഴലുകള്‍.!!