Tuesday, October 7, 2008

അനോണിമാഷിനെ നാറ്റിക്കാന്‍...!

അനോണിമാഷിനെ നാറ്റിക്കാന്‍...!

ആര്‍ക്കും ആരെയും നാറ്റിക്കാന്‍ ഏറെപ്പണിപ്പെടേണ്ടാത്ത ഒരു തട്ടകമായി ബൂലോകം വളര്‍ന്നുപടര്‍ന്ന് അതിന്റെ നാരായവേരുകള്‍ കമ്പോസ്റ്റുകളിലേക്ക് ആഴ്ത്തിയിരിക്കുന്നുവല്ലോ!

ബ്ലോഗറാവുക എന്നത് “ഒരു പൂ പറിക്കുമ്പോലെ” വളരെ ഈസിയായ പണിയാണ്... അപ്പോള്‍ പിന്നെ ഈ ധാരാവിയിലൊക്കെ ചേരികളില്‍ ‘ഒഴിപ്പിച്ചു’നടന്നവന്മാരുടെ കാര്യം പറയണോ?!കള്ളന്മാര്‍ ഇവിടെ പെരുകിക്കൊണ്ടേയിരിക്കും!

സഗീറിയന്‍ കവിതകളില്‍ മാത്രം കണ്ടുവരുന്ന വ്യാകരണനിയമങ്ങളെയും അദ്ദേഹത്തിന്റെ തനതുമോഷണങ്ങളേയും ചേമ്പിലപ്പുറത്തൊഴിക്കുന്ന വെള്ളത്തിനുസമം ഉപദേശിച്ചുനന്നാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ അനോണിപ്പുലി പഴയ കുപ്പായത്തിലേക്ക് കടന്നുവന്ന അതേദിവസം തന്നെ അങ്ങോരെനാറ്റിക്കാന്‍ മറ്റൊരുത്തന്‍ ഇറങ്ങിപ്പുറപ്പെട്ടു! അന്നേ അനോണിമുറ്റത്തെ ഗുപ്ത്കുമാര്‍ പുള്ളിക്കെതിരേ വാണിങ്ങം തൊടുത്തിരുന്നു....എവിടെ ഏശാന്‍?!

സ്വന്തമായി ഒന്നും ചെയ്യാനില്ലാത്തവന്‍ അനോണിയാകുന്നതുകൊണ്ടും നേട്ടമൊന്നുമില്ല!മുഖം മൂടിയിട്ടാല്‍ ചുരുങ്ങിയത് തല്ലുകൊള്ളാതെയെങ്കിലും ഇരിക്കണം!

കള്ള അനോണിമാഷിന്റെ ബ്ലോഗ് തുടര്‍ച്ചയായി മോഷണമുതലുകള്‍ കൊണ്ട് നിറക്കുകയാണ്..

ആദ്യപോസ്റ്റുതന്നെ അനോണിമാഷിന്റെ ഗുരുപൂജയെ കോപ്പിയടിച്ചുകൊണ്ടായിരുന്നു!
ഇത് അസല്‍;അതില്‍ ലതിന്റെയൊക്കെ ആത്മാവും പരമാത്മാവുമായ ഗുപ്തന്‍ കള്ളന്റെ ലിങ്കും കൊളുത്തി!


ഉടന്‍ തന്നെ കള്ള അനോണിമാഷ് അതെടുത്ത് പോസ്റ്റാക്കി!



അതിന്റെ ചാരിതാര്‍ത്ഥ്യം ആ അല്പന്‍ അനുഭവിച്ചുകാണും.അതുകൊണ്ടാവും തുടരെ എല്ലാം മോഷണമായി!

സഞ്ചാരസാഹിത്യത്തില്‍ പൊറ്റക്കാടിനുശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാകാന്‍ വേണ്ടിമാത്രം ബ്ലോഗെഴുതുന്ന അമേരിക്കന്‍ അമ്മായിയുടെ “ഫ പുല്ലേ”ക്ക് പുല്ലുവിലപോലും കൊടുക്കാതെ പുള്ളി കൊണ്ടുപോയി!



പുല്ലു പറി”യാക്കിയെന്നുമാത്രം!



അതിനുമുന്‍പേ പാലക്കാട്ടൂന്ന് ജ്യോതിച്ചേച്ചി ജാജ്ജ്വലമായിട്ടെഴുതിപ്പൊലിപ്പിച്ച ലേഖനവും പൊക്കിയിരുന്നു!



എന്റ വ്യാകുലമാതാവേ..! എവനെയൊക്കെ സമ്മതിക്കണം!! ഘടാഘടിയന്മാരായ നല്ല ബ്ലോഗുമൂപ്പന്മാരുടെ തറവാട്ടുബ്ലോഗീന്നുതന്നെ പൊക്കി;പേരുമാറ്റിയിട്ടിരിക്കുന്നു!



ഉഷടീച്ചറിന്റെ ചായപ്പാത്രത്തില്‍ നിന്നും ഈ ഈച്ച തൊട്ടുനക്കിയിരിക്കുന്നു...
“ആവിഷ്കാരത്തിന്റെ അതിരുകളേ..?!!”

28 comments:

അരൂപിക്കുട്ടന്‍/aroopikkuttan said...

“ആവിഷ്കാരത്തിന്റെ അതിരുകളേ..?!!”

ഹരീഷ് തൊടുപുഴ said...
This comment has been removed by the author.
ഹരീഷ് തൊടുപുഴ said...

ഇത് ഞാനെഴുതി പോസ്റ്റാക്കിയതാ. അതും പൊക്കിയെടുത്ത് പേരും ഡേയ്റ്റും മാറ്റി ഇവിടെ പോസ്റ്റിയുട്ടുണ്ട്...

കാപ്പിലാന്‍ said...

ഒന്നും മനസിലായില്ല എങ്കിലും പതിവ് തെറ്റിക്കുന്നില്ല .ഒരു ചാണക്യ ചിരി
ഹിഹിഹിഹി ഹി ഹി ഹി

Unknown said...

അരൂപിക്കുട്ടാ നന്നായി ഇവനെ സ്റ്റാന്ഡില്‍ പിടിച്ചത്. ഇനി ഇപ്പൊ കോപ്പിറൈറ്റ് കൂടി വാങ്ങേണ്ടി വരും ഓരോ പോസ്റ്റും എഴുതികഴിയുമ്പോള്.

അനോണിയുടെ ചില കോപ്പിയടികള്‍ കൂടി

ബൂലോക കവിത: ഞാനും നീയും...
അനോണീമാഷ്: ആവിഷ്ക്കാരതിന്റെ അതിരുകള്‍

സിമിയുടെ ബ്ലോഗ്: ഇനി ചോദ്യങ്ങളില്ല
അനോണീമാഷ്:മരണം പൂക്കുന്ന മരങ്ങള്‍

മുല്ലപ്പൂവ്: കടന്നു പോയ നാളുകള്
അനോണീമാഷ്: കറുത്ത കാലം

girishvarma balussery... said...

നീ അരൂപികുട്ടന്‍ അല്ല.. ചുണകുട്ടന്‍ ആണ്... അല്ലെങ്കില്‍ ചുണകുട്ടന്മ്മാര്‍ ആണ്.. എന്തായാലും കുഴപ്പമില്ല... കുറച്ച് ധൈര്യമായി ബ്ലോഗ്ഗാന്‍ ഇറങ്ങാം എന്ന് തോന്നുന്നു... ഒരു ബ്ലോഗന്‍ സിറ്റി കമ്മിഷനര്‍ ഉണ്ടല്ലോ ഇവിടെ എന്ന സമാധാനത്തില്‍ ... എല്ലാ വിധ ആശംസകളും...

Anonymous said...

അനോണിമാഷിനു മാത്രമല്ല ഗുപ്‌തനും അപരന്‍ വന്നെന്നു കണ്ടു. അതിലൊന്നും തെറ്റില്ല. ഒരേ പേരില്‍ എത്ര പേരുണ്ടീ ലോകത്ത്‌. വ്യക്തിത്വത്തിലാണ്‌ കാര്യം. (മറ്റൊന്ന്‌, മുഖംമൂടിയണിഞ്ഞ്‌ അന്യനെ നാറ്റിക്കുന്ന അനോണിക്കിത്‌ കിട്ടണം.)

ചാണക്യന്‍ said...

ഹിഹിഹിഹിഹിഹിഹിഹിഹി

krish | കൃഷ് said...

കള്ള അനോണിമാഷിന്റെ ബ്ലോഗ് പോസ്റ്റുകള്‍ നേരത്തെ കണ്ടിരുന്നു. ഇത് ഒരു തമാശക്ക് ചെയ്തതാണെന്നായിരുന്നു കരുതിയത്. പക്ഷേ, വീണ്ടും വീണ്ടും പലയിടങ്ങളില്‍ നിന്നും പൊക്കിയ വസ്തുക്കള്‍ നിരത്താന്‍ തുടങ്ങിയല്ലോ.


(ഓ.ടോ: അനോണിയുടെ അനോണിയെ എന്തു വിളിക്കാം???)

മൃദുല്‍രാജ് said...

ഇത് ഞാന്‍ ഒക്ടോബര്‍ ഒന്നിനു തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ.. അന്ന് അറിഞ്ഞില്ലായിരുന്നോ? അനോണിമാഷിന്റെ അപരന്‍ ?

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

Good Work. Congradulations.!

Keep it up.

കനല്‍ said...

എന്ത് നല്ല സാധനം നല്ല സാധനം വന്നാലും
ഡ്യൂപ്ലിക്കേറ്റും ഉടന്‍ മാര്‍ക്കറ്റിലിറങ്ങുമല്ലോ?

ഡ്യൂപ്ലിക്കേറ്റ് സാധനങ്ങള്‍ക്ക് ഐഡന്റിറ്റി ഉണ്ടാവില്ല
മിക്കപ്പോഴും. അത്രയും വിചാരിച്ചാമതി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇത് നേരത്തേ കണ്ടിരുന്നു മൃദുലന്റെ ബ്ലോഗില്‍ നിന്ന്

ഒക്കെ സമ്മതിച്ചു കുട്ടാ. പക്ഷേ സില്‍‌വെര്‍ ജൂബിലി കഷ്ടിച്ച് ആവുന്നേന് മുന്‍പ് അമ്മായി ആക്കിയത് മാത്രം ഇഷ്ടാ‍യില്ല :(

Anonymous said...

അമ്മായി..............
വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി അല്ലെ .....
അപ്പോള്‍ അമ്മായി തന്നെ....

Anonymous said...

അതെങ്ങനാടോ കോപ്പിലെ വര്‍മ്മേ ? എന്തെങ്കിലും പറയണമെങ്കില്‍ മുഖത്തു നോക്കി പറയെടോ.

അരൂപീ, അമ്മായീന്നു വിളിക്കേണ്ടിയിരുന്നില്ല

Kiranz..!! said...

അരുൺ ചുള്ളിക്കലേ...ഒരു ആൽബത്തിന്റെ വരികൾ മുഴുവൻ അതേ പോലെ പൊക്കി ബ്ലോഗിലിടുമ്പോൾ കടപ്പാടൊന്നും വേണ്ടിവരൂല്ലല്ലിയോ ? മറ്റുള്ളവന്റെ കോപ്പിയടി പിടിക്കാനിറങ്ങുന്നതിനു മുന്നേ സ്വയമൊന്നു വിലയിരുത്തുന്നത് നന്നാവും.

അരൂപിക്കുട്ടന്‍/aroopikkuttan said...

കിരണ്‍സ്...
:)
അരുണിന്റെ ബ്ലോഗില്‍ ആ ആല്‍ബങ്ങളുടെ പേരൊക്കെ കാണുന്നുണ്ടല്ലോ?!
അതിനി ഈ ആരോപണത്തിനുശേഷം വന്നതാവുമോ?!

അരുണ്‍ മറുപടിപറയുമെന്നുകരുതട്ടെ!

അയ്യേ !!! said...

ഹും !!!

അക്കേട്ടന്‍ said...

(എന്നെ ആരും ബ്ലോഗ് പാര്‍ട്ടിക്കും മീറ്റിനും ഈറ്റിനും സമരത്തിനും വിളിക്കണ്ട!!)

ഇത് എനിക്ക് ഇഷ്ടായി... ഒപ്പം പലരുടെയും തനി നിറം തുറന്നു കാട്ടുന്ന ആക്ഷേപ ഹാസ്യവും. ഇവിടെ പല "ഘടി" കളെയും കണ്ടു അമ്പരന്നു ഇരിക്കുകയായിരുന്നു മാഷേ!!.. പക്ഷെ പലരും എലികളും മോഷണ പ്രഭുക്കളും ആണെന്ന് കണ്ടപ്പോള്‍ ഉള്ളത് ബെഞ്ച്‌ ആണെന്കിലും അതില്‍ ഒന്ന് ഉറപ്പിച്ചു ഇരിക്കാം എന്ന് തോന്നി. മാഷുടെ ബ്ലോഗ് വായിക്കാന്‍ വൈകി പോയി എന്നും തോന്നുന്നു.

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Unknown said...

കിരണ്‍...

മറുപടി പറയാന്‍ വൈകിയതില്‍ ക്ഷമിക്കണം. യഥാര്‍ത്ഥത്തില്‍ ഈ മറുപടി ഞാന്‍ കണ്ടിട്ടുണ്ടായിരുനില്ല. എന്റെ ഒരു സുഹൃത്ത് വഴി ഇന്നലെ വൈകീട്ടാണു ഈ വിവരം അറിയുന്നത്. ഇനി ആരോപണത്തിനുള്ള മറുപടി.

താങ്കള്‍ പറയുന്ന പോസ്റ്റിലെ പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍ എന്ന പാട്ടു മാത്രമാണു ഞാന്‍ കോപ്പി ചെയ്തിട്ടുള്ളത്‌. അതും ഷൈജു.കോം-ല്‍ നിന്നും. അതിനുള്ള ക്രെഡിറ്റ് ഷൈജു.കോമിനു കൊടുത്തിട്ടുമുണ്ട്. ബാക്കിയുള്ള പാട്ടിന്റെ ലിറിക്സ് എഴുതാന്‍ എനിക്ക് കിരണിനെപോലെ പോസും പ്ളെയും ചെയ്യെണ്ട ആവശ്യമില്ല. കൊയറുകളില്‍ ഒരുപാടു തവണ പാടിയ ആ പാട്ടുകള്‍ മനഃപാഠവുമാണു. കിരണ്‍ ഒരു തവണ എനിക്കയച്ച മെയിലില്‍ ഇക്കാര്യം ഞാന്‍ വ്യക്തമായി പറഞ്ഞതുമാണു. കിരണിന്റെ പ്രെശ്നം എന്റെ ലീറിക്സ്ഡിബിയിലെ പോസ്റ്റ് ഗൂഗിളില്‍ കിരണിന്റെ പോസ്റ്റിനു മുകളില്‍ ലിസ്റ്റ് ചെയ്യുന്നതാണൊ? അതോ ലിസ്റ്റ് ചെയ്യുന്നേ ഇല്ല എന്നതോ?

മലയാളം സോങ് ലിറിക്സില്‍ കിരണ്‍ എന്തു ചെയ്തോ അതു തന്നെയേ ഞാന്‍ ചെയ്തിട്ടുള്ളൂ. പോപുലര്‍ ആയ ഒരു പാട്ടിന്റെ ലിറിക്സ് പോസ്റ്റ് ചെയ്യുന്നതു. അതില്‍ ആല്‍ബത്തിന്റെയും എഴുതിയാളുടെ പേരറിയമെങ്കില്‍ അതും ഞാന്‍ എഴുതാറുണ്ട്. ഒന്നും എന്റെ പേരിലാക്കിയിട്ടില്ല. അതു ലിറിക്സ്നിന്റെ വിസിബിലിറ്റി കൂട്ടുക മാത്രമേ ചെയ്തിട്ടുള്ളൂ.

അതാണോ അനോണിമാഷിന്റെ അനോണി ചെയ്തിരുക്കുന്നത്? ഒരാളുടെ കൃതി പേരുമാറ്റി സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കുക. രണ്ടും തമ്മില്‍ അജഗജാന്തരമുണ്ട്.

അരൂപിക്കുട്ടാ... ആ സൈറ്റില്‍ ഇതല്ലതേ ഒരുപാട് ലിറിക്സ് ഉണ്ടു. അതിന്റെയെല്ലം ആല്‍ബത്തിന്റെയും രചയിതാവിന്റെയും പേരും(അറിയാമെങ്കില്‍) ഞാനെഴുതാറുണ്ട്. അല്ലെങ്കില്‍തന്നെ പോപുലര്‍ ആയ ഒരു പാട്ട് എന്റെ പേരിലാക്കാന്‍ മാത്രം മണ്ടനാണോ ഞാന്. www.oruyaathra.blogspot.com വായിക്കൂ അതില്‍ ഞാനാരുടെയെങ്കിലും ബ്ലോഗ് ചൂണ്ടിയിട്ടുണ്ടേല്‍ പറയൂ. കിരണ്‍ സ്വന്തമായി എഴുതിയ ഒരു കവിതയാണു ഞാന്‍ കോപ്പിയടിച്ച് എന്റെ പേരിലാക്കിയതെങ്കില്‍ ഈ ആരോപണത്തില്‍ കഴമ്പുണ്ടായിരുന്നു. എനിക്ക് തോന്നുന്നത് ഒരു പാട്ടിന്റെ ലിറിക്സ് പബ്ളീഷ് ചെയ്യാന്‍ കിരണിനുള്ള അതേ അവകാശം എനിക്കും ഉണ്ടെന്നാണു.

Unknown said...

Link given is incorrect. This the right one.

http://www.oruyathra.blogspot.com/

Kiranz..!! said...

അതിനുള്ള ക്രെഡിറ്റ് ഷൈജു.കോമിനു കൊടുത്തിട്ടുമുണ്ട്.

ഷൈജു.കോം എന്നത് MSL എന്ന ഫ്രീ ലിറിക്സിന്റെ വളരെയേറെ പരാദങ്ങളിൽ ഒന്നു മാത്രം ആണെന്നുള്ളത് താങ്കൾക്ക് അറിവുള്ളതാണെങ്കിലും ഈ പ്രത്യേക സാഹചര്യത്തിൽ ഞാൻ അതിനു കൂടുതൽ പ്രാധാന്യം കൊടുക്കുന്നില്ല.കാരണം ഞാൻ അരുണിനോടാണല്ലോ ഈ വിഷയം ഉന്നയിച്ചത്.ഒരു സാധാരണ ഉപയോക്താവ് എന്ന നിലക്കല്ല താങ്കൾ ഒരു സർവീസ് പ്രോവൈഡർ ആയി നിലനിൽക്കുമ്പോൾ തോന്നുന്ന ഒരു ബഹുമാനം കണക്കിലെടുത്താണ് മെയിൽ അയച്ചതു തന്നെയും.യഥാർത്ത അവകാശി തൊണ്ടി ചൂണ്ടിക്കാണിക്കുമ്പോൾ ഷൈജു.കോമിനു ക്രെഡിറ്റ് കൊടുത്തൂന്നു പറയുന്നത് കള്ളൻ മാധവന്റെ കയ്യിൽ നിന്നും വാങ്ങിയ ഉരുളി പോലെ തന്നെയെന്നുള്ള കാര്യം ഞാൻ ആവർത്തിച്ചു പറയേണ്ടതുണ്ടോ ?

താങ്കള്‍ പറയുന്ന പോസ്റ്റിലെ പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍ എന്ന പാട്ടു മാത്രമാണു ഞാന്‍ കോപ്പി ചെയ്തിട്ടുള്ളത്‌. അതും ഷൈജു.കോം-ല്‍ നിന്നും..

അല്ലല്ലോ അരുണേ,ദേ ഈ താഴോട്ട് നിരന്നു കിടക്കുന്ന പാട്ടുകൾ ഒക്കെയും ഒന്നു നൊക്ക്യേ. അരുണിന്റെ ഈ സൈറ്റിന്റെ ലിങ്കിൽ കൊടുത്തിരിക്കുന്ന പ്രകാരമുള്ള ലിറിക്സ് ഒക്കെയും താഴെ നിരത്തിയിട്ടിരിക്കുന്ന ഒരോ ലിങ്കിൽ നിന്നും കുത്തും കോമയും അക്ഷരത്തെറ്റും തെറ്റായ വാക്കുകളും ഉൾപ്പടെ കോപ്പി ചെയ്ത് പേസ്റ്റി വേറൊരു സൈറ്റ് നിലനിർത്തുന്നതിനേ ആണു ചോദ്യം ചെയ്തത്.ഈ ലിറിക്സ് ഒക്കെ പോസും പ്ലേയും ചെയ്ത് ഞാന്‍തന്നെ എഴുതിയിരുന്നതിനാലാണ് ഇത്തരം ഒരു അലിഗേഷനിൽ ഉറച്ചു നിൽക്കുന്നത്.

Song: Doore ninnum
Devotional Album: Snehapravaham
http://www.malayalamsongslyrics.com/lyrics_new/lyrics.php?id=524

Song: Paithalaam yeshuve
Devotional Album: Snehapravaham
http://www.malayalamsongslyrics.com/lyrics_new/lyrics.php?id=570

Song: Puthiyoru pulari
Devotional Album: Snehapravaham
http://www.malayalamsongslyrics.com/lyrics_new/lyrics.php?id=1271

Song Daivam pirakkunnu
Devotional Album: Snehapravaham
http://www.malayalamsongslyrics.com/lyrics_new/lyrics.php?id=521

Song: Raariram paadi urakkam
Devotional Album: Sneharagam
http://www.malayalamsongslyrics.com/lyrics_new/lyrics.php?id=2908

Song: Alakadalum kuliralay
Devotional Album: Snehapratheekam
http://www.malayalamsongslyrics.com/lyrics_new/lyrics.php?id=509

Song: Kathukale Kelkkunnuv
Devotional Album: Snehapratheekam
http://www.malayalamsongslyrics.com/lyrics_new/lyrics.php?id=2242

Song: Raathri..raathri
Devotional Album: Snehapratheekam
http://www.malayalamsongslyrics.com/lyrics_new/lyrics.php?id=571

Song: Unarooo manasse
Devotional Album: Snehapratheekam
http://www.malayalamsongslyrics.com/lyrics_new/lyrics.php?id=577

Song: Vaanil sangeetham
Devotional Album: Snehaprakasham(Tharangini Hits)
http://www.malayalamsongslyrics.com/lyrics_new/lyrics.php?id=2243


കിരണിന്റെ പ്രെശ്നം എന്റെ ലീറിക്സ്ഡിബിയിലെ പോസ്റ്റ് ഗൂഗിളില്‍ കിരണിന്റെ പോസ്റ്റിനു മുകളില്‍ ലിസ്റ്റ് ചെയ്യുന്നതാണൊ? അതോ ലിസ്റ്റ് ചെയ്യുന്നേ ഇല്ല എന്നതോ?


മറുപടിയായി ഒരു പുഞ്ചിരിയും കഴിഞ്ഞ നാലുവർഷമായി ഗൂഗിളിന്റെ റിസൾട്ടുകളും(താഴെയുള്ള ലിങ്കുകൾ) സ്വീകരിക്കുക.

ചില ജനറിക് കീവേര്‍ഡുകള്‍ മാത്രം

malayalam lyrics

lyrics malayalam


malayalam songs lyrics


അതു ലിറിക്സ്ന്റെ വിസിബിലിറ്റി കൂട്ടുക മാത്രമേ ചെയ്തിട്ടുള്ളൂ.
കൊയറുകളില്‍ ഒരുപാടു തവണ പാടിയ ആ പാട്ടുകള്‍ മനഃപാഠവുമാണു.


പ്രിയ അരുണ്‍,സന്തോഷമേയുള്ളു.പക്ഷേ തെറ്റുകളുടെ വിസിബിലിറ്റിയും അങ്ങനെ കൂട്ടരുത്.എങ്ങനെയെന്നോ ? താങ്കളുടെ ലിറിക്സ് സൈറ്റിലെ ദൈവം പിറക്കുന്നു എന്ന ഗാനം ഒന്നു നോക്കൂ. ഇനി ഈ പോസ്റ്റും അതിലെ കമന്റുകളും നോക്കൂ.അതിലെ കമന്റില്‍ അപ്പു പറഞ്ഞപ്പോഴാണ് എനിക്ക് മലര്‍ മടക്കിലല്ല പകരം "മലമട"ക്കിലാണ് മഞ്ഞു പെയ്യുന്നതന്ന്‍ ബോധ്യമായത്.എന്നാല്‍ പണ്ട് സൈറ്റില്‍ പ്ളേയും പോസും ചെയ്തിരുന്ന് ലിറിക്സ് എഴുതി വച്ച എന്റെ മണ്ടത്തരം പള്ളിയില്‍ ക്വയറില്‍ പാടി മനപാഠമാക്കിയ അരുണും മനപാഠമാക്കാത്ത ഷൈജൂ,കോമുമെല്ലാം അതേപോലെ ആവര്‍ത്തിച്ചു :)‍

ലയാളം സോങ് ലിറിക്സില്‍ കിരണ്‍ എന്തു ചെയ്തോ അതു തന്നെയേ ഞാന്‍ ചെയ്തിട്ടുള്ളൂ.

പ്രിയ അരുണ്‍,ഷൈജു.കോമും,മ്യൂസിക് ഇന്ത്യ ഓണ്‍ലൈനുമൊക്കെ ലിറിക്സ് കോപ്പി ചെയ്തോണ്ട് പോകുമ്പോഴും നല്ല സംഗീത പ്രേമികളെന്ന ഒറ്റക്കാരണമാണീ ഒറ്റ പരസ്യം പോലുമില്ലാത്ത വെബ്ബിന്റെ ജീവശ്വാസം.താങ്കളെപ്പോലെയുള്ളവര്‍ അതിനെ കശക്കി ഞെരിച്ചിട്ട് തത്വം വിളമ്പി കള്ളന്മാരെപ്പിടിക്കാനിറങ്ങുമ്പോള്‍ മാത്രം അരൂപിക്കുട്ടന്മാര്‍ പുറത്ത് വരുമെന്നോര്‍ക്കുക. പാട്ടുകൾ കേട്ട് സ്വന്തമായി ടൈപ്പ് ചെയ്ത് അത് വച്ച് സൈറ്റ് തുടങ്ങിക്കൊളൂ.അതിലാരും പരാതി ഉന്നയിക്കില്ല.


അരൂപിക്കുട്ടാ..ക്ഷമിക്ക് കേട്ടോ.ഇതൊന്നും ഇവിടെ പറയണമെന്നുദ്ദേശിച്ചതല്ല.എങ്കിലും കള്ളന്മാരുടെ നേരെ ചിലരൊക്കെ ഒരു വിരല്‍ ചൂണ്ടുമ്പോള്‍ അവരുടെ ബാക്കി മൂന്നു വിരലുകളും കൊണ്ട് അകക്കണ്ണ് കുഴിഞ്ഞിറങ്ങിപ്പോയി ഉള്‍ക്കാഴ്ച്ച നഷ്ടപെട്ടുപോവാതിരിക്കാനുള്ള ഒരു മുന്നറിയിപ്പെന്ന നിലക്ക് മാത്രം :)

Unknown said...

പ്രിയ അരുണ്‍,ഷൈജു.കോമും,മ്യൂസിക് ഇന്ത്യ ഓണ്‍ലൈനുമൊക്കെ ലിറിക്സ് കോപ്പി ചെയ്തോണ്ട് പോകുമ്പോഴും നല്ല സംഗീത പ്രേമികളെന്ന ഒറ്റക്കാരണമാണീ ഒറ്റ പരസ്യം പോലുമില്ലാത്ത വെബ്ബിന്റെ ജീവശ്വാസം

:) COURTESY TO WWW.MALAYALAMLYRICS.COM
എന്തായാലും ഞാന്‍ കൂടിയ എഴുതിയ ലിറിക്സ്നിന്റെ റൈറ്റ് കൂടി കിരണിനിരിക്കട്ടെ. ഷൈജു.കോമിലേതു കൂടി നിങ്ങളുടേതാണു എന്നതില്‍ നിന്നു എനിക്ക് സംശയമുള്ള വരികള്‍ റഫര്‍ ചെയ്യുക വഴി റഫര്‍ ചെയ്തത് നിങ്ങളുടേത് തന്നെ. ആയതിനാല്‍ അതു പാര്‍ഷ്യലായാലും ഫുള്‍ ആയാലും കോപ്പിയടി എന്നു അംഗീകരിക്കുന്നു. കള്ളന്‍ മാധവന്റെ തൊണ്ടി മുതല്‍ വാങ്ങിയ ഞാനും കള്ളന്‍ തന്നെ.

ഏ.ജേ ജോസഫിന്റെ വരികള്‍ എന്റെ വരികളാന്നെഴുതാത്തതിനാല്‍ ശിക്ഷയുടെ കാഠിന്യം കുറയും എന്നു കരുതുന്നു. :).

Kiranz..!! said...

എജെ ജോസഫിന്റെയും കൈതപ്രത്തിന്റെയും കാവ്യഭാവനയ്ക്കുള്ള കോപ്പിറൈറ്റാണ് ഒരുവരിക്കവിത കുറിക്കാത്ത ഞാൻ അവകാശപ്പെട്ടതെന്ന താങ്കളുടെ കണ്ടെത്തലിനു ഒരു പ്രണാമം.ഇന്റലക്വച്വൽ പ്രോപ്പർട്ടിയല്ലാത്ത ഒന്നിന്റേയും മുകളിൽ കോപ്പിറൈറ്റ് എന്ന നിയമം പ്രാബല്യമാകില്ല എന്നത് താങ്കൾക്കും എനിക്കും അറിവുള്ളതാണ്.തന്നെയുമല്ല കോപ്പിറൈറ്റ് എന്ന ആശയത്തിനു തന്നെ ഇന്റർനെറ്റിൽ വല്യ പ്രാധാന്യം ഉണ്ടെന്നു ഞാൻ കരുതുന്നുമില്ല.പബ്ലിഷ് ചെയ്യുന്നതൊക്കെയും ആളുകൾ പലതരത്തിൽ ഉപയോഗിച്ചതിനെ നിയമവശം എന്നൊക്കെ പറഞ്ഞു പേടിപ്പിക്കാമെങ്കിലും പ്രാക്റ്റിക്കലി അതൊക്കെ ചത്തകുഞ്ഞിന്റെ ജാതകം നോക്കുന്നത് പോലെ ആവാനേ വഴിയുള്ളു .പിന്നെ എന്തുകൊണ്ട് ഇങ്ങനെ ഒരാരോപണം ഉന്നയിച്ചെന്നാച്ചാൽ “ കാക്കക്കും തൻ‌കുഞ്ഞ് പൊന്നല്ലേയരുണേ ? കള്ളന്മാരുടെ കാര്യം ചർച്ചക്കുവന്നപ്പോൾ പറഞ്ഞുവെന്നേയുള്ളു സാരമാക്കണ്ട :),ഇപ്പോൾത്തന്ന അംഗീകാരത്തിനു തന്നെ ധാരാളം നന്ദി.

അരൂപിക്കുട്ടന്‍/aroopikkuttan said...

ദെന്താങ്ങനെ?! കൊച്ചുകുട്ട്യോളെപ്പോലെ?!
:)

Green Umbrella said...
This comment has been removed by the author.