സജീ,ഇഞ്ചീ... മോഷണം,കോപ്പിയടി...നിങ്ങളിതുകാണുന്നില്ലേ?!!മിനുങ്ങാമിനുങ്ങ്സ് ഡോട്ട്കോമില്‍ നിന്നും മോഷണം!!!പ്രിയപ്പെട്ട സജീ,ഇഞ്ചീ....മറ്റു ബൂലോക സുഹൃത്തുക്കളെ.....അപ്രതീക്ഷിതമായി ഓര്‍ക്കുട്ട്/ബൂലോക സേര്‍ച്ചിലൂടെ ഞാന്‍ കണ്ടെത്തിയ ചില വിവരങ്ങള്‍
ഇവിടെ പങ്കുവെയ്ക്കുവാന്‍ ആഗ്രഹിക്കുന്നു.
മിന്നാമിനുങ്ങുകളോടോ ആ പേരില്‍ ബ്ലോഗെഴുതുന്ന സജിയോടോ എനിക്ക് യാതോരു വ്യക്തിവൈരാഗ്യവുമില്ലാ എന്നുള്ളത് മുന്‍പേ പറഞ്ഞിട്ടുള്ളതാണെങ്കിലും ഇവിടെ അതൊന്നുകൂടി ഊന്നി ഊന്നി പറഞ്ഞുകൊള്ളട്ടേ!!
സാഹിത്യമെന്നത് ഒരുവന്റെ ബൌദ്ധികസ്വത്ത് അഥവാ പച്ചമലയാളത്തില്‍ ഇന്റലക്ച്വല്‍ പ്രോപ്പര്ട്ടിയാണെന്നതിന് തര്‍ക്കമില്ലാത്തതാണല്ലോ?!(ഉണ്ടോ?!)
അക്കാരണം കൊണ്ടുതന്നെ നമ്മള് ബൂലോകര് അത്തരം സ്വത്തുക്കളെ സംരക്ഷിക്കുന്നതിനുള്ള ക്വട്ടേഷന്‍ വിചാര-വികാര,ആണ്-പെണ്,അനോണി-സനോണി,ഇന്ത്യ-അമേരിക്ക,അണ്വായുധം-ജലാറ്റിന്‍ സ്റ്റിക്ക് തുടങ്ങിയ ഭേദങ്ങളൊന്നുമില്ലാതെ ഏറ്റെടുത്ത് നടപ്പിലാക്കിവരുന്നുണ്ട്!
പണ്ട് സുലോചനാമ്മ എഴുതിയ “പരിപ്പില്ലാത്ത സാമ്പാര്‍”, “എണ്ണയില്ലാതെ ഫിഷ് ഫ്രൈ”എന്നീ പാചകപോസ്റ്റുകള് കട്ട് ആന്റ് പേസ്റ്റ് നടത്തിയ യാഹൂനെ നമ്മള് പേസ്റ്റാക്കിക്കളഞ്ഞു. ഇന്റര്‍നെറ്റിന്റെ ഹോള്‍ സെയിലേഴ്സായ ലവന്മാരെ കുളിപ്പിച്ചുകിടത്താന്‍ തക്ക “പവറും” “ടെക്നിക്കല്‍ ക്നോളജും”നുമ്മള് ബൂലോകര്ക്കുണ്ടെന്ന് തിരിച്ചറിയാതെ കോരത്സ്.കോം രംഗത്ത് ഇറങ്ങിവന്ന് പകല്കൊള്ളനടത്തി.
ഇരുട്ടിവെളുക്കെ ബൌദ്ധികാചാര്യന്മാര് ചിന്തിച്ചെഴുതിക്കൂട്ടിയ വിശ്വസാഹിത്യമൊക്കെ കോരസിലെ മണ്ടൂസ് കട്ടാന്റെ പേസ്റ്റ് നടത്തിക്കളഞ്ഞു!ദുഷ്ടന്മാര്..കശ്മലന്മാര്....നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ..എന്ന് മുകളിലിരിക്കുന്നവനെ ക്വൊട്ടേഷനേല്പ്പിച്ച് മിണ്ടാതിരിക്കാന്‍ ആര്‍ക്കെങ്കിലും തോന്നിപ്പോയെങ്കില്‍ അത് പാര..(ശ്ശേ!)അപാരതെറ്റുതന്നെ!
അന്ന് ഗതിയറ്റുപോകേണ്ടിയിരുന്ന ബൂലോകത്തെ രക്ഷിക്കാന്‍ സജിച്ചേട്ടനേ ഉണ്ടായിരുന്നുള്ളൂ...
സജിച്ചേട്ടന് മോഷണം കണ്ടുപിടിച്ചു!അദ്ദേഹത്തിന് പണ്ടുമുതലേ ഉണ്ടായിരുന്ന ഒരു ഹോബിയാണ് അന്ന് ബൂലോകത്തിന്റെ രക്ഷക്കെത്തിയത്!അതായത്...എന്നും രാവിലേ ജോലിക്കുകയറിയാല്‍ ഗൂഗിള്‍,ജിമെയില്‍,ബ്ലോഗര്‍,ഓര്‍ക്കുട്ട്,ഫേസ് ബുക്ക് തുടങ്ങിയ സാഹിത്യസൈറ്റുകളിലേക്ക് പുള്ളി ബൌദ്ധികശക്തിയെ ഉണര്‍ത്തിവിടും!
അന്നന്നത്തെ പോസ്റ്റിനുള്ള വക..അല്ലാ;അന്നന്ന് പോസ്റ്റുചെയ്യേണ്ടവകയില് നിന്നുള്ള ചില മഹത് വചനങ്ങളോ ചുമ്മാ “കട്ടാന്റ് പേസ്റ്റ്” ചെയ്തിട്ട് ഒന്നു സെര്‍ച്ച് ചെയ്യും!ആരെങ്കിലും താന്‍ പോസ്റ്റുചെയ്യുന്നതിനുമുന്പേ തന്റെ പോസ്റ്റുകള്‍ കോപ്പിയടിച്ചിട്ടുണ്ടോ എന്നറിയണമല്ലോ?!
അന്നും പ്രഭാതത്തിന്റെ ‘ഉഷമലരികള്‍’ ബ്ലോഗാങ്കണത്തില്‍ ഫാളിന്നായസമയത്ത് പുള്ളി സെര്ച്ചുനടത്തിയപ്പോള് ഞെട്ടിപ്പോയി!ദേ കെടക്കുന്നൂ പരശതം ബ്ലോഗ് സൃഷ്ടികള്‍!!!
ഇഞ്ചി,അഞ്ചല്‍ തുടങ്ങി “ഞ്ച”ഉള്ള ബ്ലോഗേഴ്സിനെയൊക്കെ ഒഴിവാക്കി മിന്നാമിനുങ്ങ്,വിശാലമനസ്കന് തുടങ്ങിയ വിശ്വവിഖ്യാതബ്ലോഗേഴ്സിനേയും ബെര്‍ളി,കാപ്പിലാന് തുടങ്ങിയ അറിയപ്പെടാത്തവരേയും മോഷണത്തിനിരയാക്കിയിരിക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്ത “സജി പുതിയ പോസ്റ്റിടുമ്പോള്‍” പരക്കുന്നതിനേക്കാള്‍ വേഗത്തില്‍ പരന്നു!
അദ്ദേഹത്തിന്റെ നല്ല മനസ്സിന് അതൊരു
പോസ്റ്റാക്കി ബൂലോകര്‍ക്ക് ചര്ച്ചക്കിട്ടുകൊടുത്തു! തുടര്‍ന്നു നടന്ന ബൂലോകരുടെ സഘടിതസമരങ്ങള് നമ്മളെല്ലാം കണ്ടതാണല്ലോ!
എന്താണീ ബൌദ്ധികമോഷണം??!കൃത്യമായ ഒരു നിര്‍വചനമൊന്നും വിക്കിപീഡിയയില്‍ പറയുന്നില്ല!എങ്കിലും അനുഭവം വച്ച് ഒരു ബ്ലോഗ് പോസ്റ്റ് അതേപടി അടിച്ചുമാറ്റുന്നതുമാത്രമല്ലത്രേ ഈ ബൌദ്ധികമോഷണം! സാഹിത്യസൃഷ്ടിയോ മറ്റേതെങ്കിലും കലാസൃഷ്ടിയോ ഒറിജിനല്‍ കര്‍ത്താവിന്റെ(പാളയം പള്ളീടെ മുകളില്‍ കൈപൊക്കിനില്ക്കുന്ന കര്‍ത്താവല്ല!) അനുവാദമില്ലാതെ ചൂണ്ടി തന്റേതുപോലാക്കുന്നതും അപ്പറഞ്ഞതില്പ്പെടും!
ഉദാ: പ്രിയദര്ശന്,സംഗീത് ശിവന്,പുനത്തില്‍ കുഞ്ഞബ്ദുള്ള തുട...
എന്റെ സെര്‍ച്ച് ‘ഇഞ്ചി’നുകള്‍ ഇപ്പോ കണ്ടുപിടിച്ചിരിക്കുന്നതുപ്രകാരം നമ്മുടെ സജിച്ചേട്ടന്റെ പല പോസ്റ്റുകളില്‍ നിന്നും ഒരു കശ്മലന് ഭാഗികമോഷണം നടത്തിയിരിക്കുന്നു എന്നതാണ്!
മോഷ്ടാവ്കുറ്റാരോപിതനായിരിക്കുന്ന വ്യക്തിയുടെ
ഓര്‍ക്കുട്ട് പ്രൊഫൈലിലെ ആല്‍ബത്തിലുള്ള ഒരു 1992 മോഡല്‍ മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ കഷണം നോക്കൂ..!!

1992 മാര്‍ച്ചിലിറങ്ങിയ ഈ പത്രത്തിലെ വരികള്‍ അടുത്തകാലത്തിറങ്ങിയ സജിച്ചേട്ടന്റെ ഒരു പോസ്റ്റില്‍ നിന്നും മോഷ്ടിച്ചതാണെന്നേ! അപ്പടി!!ഹോ...
ഈ കഥയെഴുതിയ അജിത്താവട്ടെ സ്വന്തമായി പുസ്തകമൊക്കെ പബ്ലിഷ് ചെയ്യുകയും ടെലിസിനിമപിടിക്കുകയും( 1.
വേഷങ്ങള്‍,2.
വേഷങ്ങള്‍) റേഡിയോ പരിപാടി അവതരിപ്പിക്കുകയുമൊക്കെ ചെയ്യുന്നുണ്ടെങ്കിലും സ്വന്തമായി ഒരു ബ്ലോഗുപോലുമില്ല!ഇക്കാലത്ത് പള്ളിക്കൂടത്തിന്റെ വരാന്തകണ്ടിട്ടില്ലാത്തവനുവരെ ബ്ലോഗുണ്ടെന്നിരിക്കേ അജിത്ത് എന്നയാള്‍ സര്ഗബോധമേ ഇല്ലാത്ത ഒരാളാണെന്ന് നമുക്കുറപ്പിക്കാം!
ഈ വീഡിയോ ഒന്നുകണ്ടുനോക്കൂ..ഇതിന്റെ പൂര്‍ണ്ണരൂപം സ്ഥലപരിമിതിമൂലം ഞാന്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ല!
എങ്കിലും ഇതിലെ വരികള്‍ പലതും സജിച്ചേട്ടന്റെ വിവിധപോസ്റ്റുകളില് നിന്ന് ചൂണ്ടിയവയാണെന്നെനിക്ക് ഉറപ്പായതുകൊണ്ട് ഇഞ്ചിപ്പെണ്ണ് പറഞ്ഞപോലെ അപ്പഴേ അരൂപിക്കുട്ടന് അഞ്ചാറു സ്ക്രീന്‍ ഷോട്ടെടുത്തു!
രസകരമായ കാര്യം സജിച്ചേട്ടന് ഈ പോസ്റ്റുകളൊക്കെ ഇടുന്നതിനുമുന്‍പേ അജിത്ത് ഈ “സ്നേഹച്ചിലങ്ക”കള്‍ പ്രക്ഷേപണം ചെയ്തിരുന്നു എന്നുള്ളതാണ്...!! ഇതെങ്ങനെ സാധിച്ചുവോ എന്തോ?ബഹറിനിലുള്ള അജിത്ത് ദോഹയിലുള്ള സജിച്ചേട്ടന്റെ റൂമില്‍ക്കയറി മോഷ്ടിച്ചിരിക്കാനിടയില്ല!
പിന്നെങ്ങിനെ??!
ചില സ്ക്രീന്‍ ഷോട്ടുകള്‍!!(കട: ഇഞ്ചിപ്പെണ്ണ്)
ഈ കൊടുത്തിരിക്കുന്ന പടങ്ങളില്‍ രക്തം കൊണ്ട് ഞാന്‍ വട്ടം വരച്ചതൊക്കെ സജിച്ചേട്ടന് അടിച്ചുമാറ്റിയ...ശ്ശോ...അല്ല; അജിത്ത് സജിച്ചേട്ടന് പോസ്റ്റുന്നതിനുമുന്പേ അടിച്ചുമാറ്റിയ സജിച്ചേട്ടന്റെ ബൌദ്ധികസ്വത്തുക്കളാണ്!
സാമ്പിള്‍-1
സാമ്പിള്‍-2
സാമ്പിള്‍-3
സാമ്പിള്‍-4
ബൂലോകപ്പോലീസിനോട്!!നിങ്ങള്‍ കാണുന്നില്ലേ അത്യന്തം നിന്ദ്യവും മൃഗീയവും പൈശാചികവുമായ ഈ മോഷണം?!
ഇതിനെതിരേയും ഒരു “കരിവാര”ത്തിന് സ്കോപ്പുണ്ടോ എന്നു നോക്കൂ ഏമാന്മാരേ...!
ബൂലോകത്തൂന്ന് പുറത്തേക്കും പുറത്തൂന്ന് അകത്തേക്കും ഇപ്പറഞ്ഞ “ബൌദ്ധികമോഷണം”നടക്കുന്നുണ്ടെന്നെങ്കിലും മനസ്സിലായില്ലേ?
രണ്ടായാലും നമ്മള് “കരിവാര”മാചരിക്കണം!
അല്ലാ...ഈ പാപം ചെയ്തിട്ടില്ലാത്തവന്‍ ആദ്യത്തെ കല്ലെറിയാന്‍ പറഞ്ഞകര്‍ത്താവേ...അന്ന് സജിച്ചേട്ടനല്ലേ ആദ്യത്തെ “കല്ല്” മോഷണത്തിനെതിരേ എറിഞ്ഞത്..??!അതുകൊണ്ട് പുള്ളി ഈ “പാപം”ചെയ്തിട്ടുണ്ടാവില്ലല്ലേ?!“ശ്ശൊ ഈ ഗൂഗിളമ്മച്ചിയുടെ ഒരു കാര്യമേ...”ബ്ലോഗ് അപ്ഡേറ്റ്....... :)ഈ മോഷണത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കെ സജിച്ചേട്ടന് പറഞ്ഞിരുന്ന ന്യായം ഈ മോഷണം അജിത്തേട്ടനുമായുള്ള സൌഹാര്‍ദ്ദപരമായ ആശയപരാഗണം ആയിരുന്നു എന്നാണ്! അതുതെളിയിക്കാന്‍ “അജിത്തേട്ടന് വരും..അജിത്തേട്ടന് വരും...” എന്ന് പറഞ്ഞെങ്കിലും പുള്ളിവന്നില്ല!
ഇതിനിടയില്‍ അജിത്തേട്ടന് സജിച്ചേട്ടന് അയച്ച ഒരു ജാമ്യാപേക്ഷയെന്നുപറഞ്ഞ് ഒരു ഈ മെയിലിന്റെ ചിത്രം സജിച്ചേട്ടന് ആവശ്യക്കാര്‍ക്കും അല്ലാത്തവര്‍ക്കും അയച്ചുകൊടുത്തു!
അതാണ് ഇത്...
ഇതില്‍ രക്തം കൊണ്ട് വട്ടമിട്ടത് പ്രത്യേകം ശ്രദ്ധിക്കുക!!
(പിന്നെ ഒരാളയച്ച ഈ മെയിലിനെ മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കുമ്പോള്‍ അതില്‍ നിന്ന് ആ അയച്ച മനുഷ്യന്റെ സ്വകാര്യവിവരങ്ങള്‍ മറച്ചുപിടിക്കണമെന്നത് സജി മറന്നു;അരൂപിക്കുട്ടന് അത് മറച്ചിട്ടുണ്ട്!)
ഹോ! പാവം സജിച്ചേട്ടന്! അരൂപിക്കെന്താ കൊമ്പുണ്ടോ???! ഇങ്ങനെയൊക്കെ അനുവാദത്തോടെ മോഷ്ടിക്കുന്നതിനെ “മോഷണം”എന്നുപറയാന്‍???!
ജനം പറഞ്ഞു!
ഇതിനിടക്ക് സജിച്ചേട്ടന് ബൂലോകത്ത് അല്പം നല്ലപേരുള്ള കാപ്പിലാനെപ്പിടിച്ചു!
ഈ “സത്യങ്ങള്‍”മെയില്‍ ചെയ്തുകൊടുത്തു!
സ്വന്തമായിട്ട് ഒരു പറ്റം ബ്ലോഗുകളുള്ള ബ്ലോഗുമുതലാളിയോട് ഹെല്പ് ചെയ്യാന്‍ പറഞ്ഞു!
അദ്ദേഹം ഒരു ന്യൂസ് അവതരണം പ്രഖ്യാപിച്ചു!
അരൂപിയുടെ മൌനത്തെ ബൂലോകര് തോല്‍വി എന്നുപറഞ്ഞു!
കൂകിവിളിച്ചു....
“അയ്യേ! അരൂപി തോറ്റേ!!!”
തോന്ന്യാശ്രമത്തിന്റെ പടിവാതിലില്‍ ഒരു പോസ്റ്റുവന്നു!
ബ്ലോഗായനം വിഷന്റെ വാര്‍ത്ത!
അതിന്റെ ഭാഷയും സജിയുടേതാണെന്ന് വാക്കുകളും ഷ്ടൈലും കണ്ടപ്പോള്‍ അരൂപിക്ക് സംശയമുണ്ടായി!!
തെറ്റുമണത്തിട്ടാവണം അവരതവിടുന്നുമാറ്റി!!
എന്നിട്ട് ഒരു പുതിയ പോസ്റ്റവിടെയിട്ടു!
(ചിത്രത്തില്‍ ക്ലിക്കിയാല്‍ അതവിടെപ്പോയി വായിക്കാം!)

ഏലസ്സാ... ഇന്നാ പിടി!!
അതില്‍ സജിച്ചേട്ടന് അജിത്തേട്ടനയച്ച ഒരു കത്ത്, സജിച്ചേട്ടന് തന്നെ മറ്റൊരാള്‍ക്ക് ചാറ്റില്‍ കൈമാറിയത്....(ഹോ!!)...കൊടുത്തിട്ടുണ്ട്!
ഈ പോസ്റ്റില്‍ ഇടാനായി ഒരു കമന്റ് എഴുതി അജിത്തേട്ടന് സജിച്ചേട്ടന് അയച്ചുകൊടുത്തിരിക്കുന്നു!അത്രക്കുകൊടിയ ആശയദാരിദ്ര്യമുള്ള ആളാണല്ലോ ശ്രീ.അജിത്ത്!!!!
ആ കത്തില്‍ സജിച്ചേട്ടന് എഴുതിയിരിക്കുന്നു....
“♥♥:അതെ അജിത്തേട്ടന് ഞാന്‍ ഇട്ടതാ, പുള്ളിക്കാരന് എഴുതാന്‍ നേരമില്ല യേത്?
"ഡിയര്‍ അരൂപി. സജി എന്റെ സുഹൃത്താണ് സ്നേഹച്ചിലങ്കകള്‍ എന്ന പ്രോഗ്രാം ടെലികാസ്റ്റ് ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷം അത് ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചൂ അക്കുട്ടത്തില്‍ സജിക്കും. അപ്പോള്‍ സജി എന്നോട് മറ്റൊരു രൂപത്തില്‍ അത് അവതരിപ്പിക്കുന്നു എന്ന് പറയുകയുണ്ടായി എന്നോട് അനുവാധം ചോദിച്ചിട്ടാണ് സജി അത് സജിയുടെ പോസ്റ്റുകളില്‍ ചേര്‍ത്തത് അതിലെ കുറച്ച് വരികള്‍ അയാള്‍ എടുത്തൂ എന്ന് കരുതി അയാള്‍ കുറ്റക്കാരനാകുമോ..?"
♥♥:ഇത്രയും മതി. ഇത് മാഷിന്റെ ഐഡി ലോഗിന്‍ ചെയ്ത് ഒന്നു പോസ്റ്റ് ചെയ്താല്‍മതി
മാഷ് ഇത് ചെയ്തില്ലെങ്കില്‍ എന്നെ എല്ലാവരും കള്ളന് എന്ന് വിളിക്കും മാഷെ പ്ലീസ് ഞാന്‍ എല്ലാവരുടേയും മുന്നില്‍ ഒന്നുമല്ലാതായിപ്പോകും മാഷെ എന്നെ സഹായിക്കില്ലെ..? "
♥♥: ആദ്യം എന്റെ നിരപരാധിത്വം! ഒരു കമന്റ് ഇടു അരൂപിക്ക് ...!!”
എന്നിട്ടുവേണം മാനം രക്ഷിക്കാന്‍..??!
അജിത്തിന്റെ വാക്കുകള്‍ ഒന്നുകൂടിവായിക്കൂ സജിച്ചേട്ടാ...വരികള്‍ക്കിടയിലൂടെ!!
“സജീ..നീ എന്റെ സുഹൃത്താണ്..!
സ്നേഹച്ചിലങ്കകള്‍ എന്ന പ്രോഗ്രാം എന്റെ സ്ക്രിപ്റ്റും.അതുമറ്റൊരുതരത്തില് എഴുതി എന്നുകരുതി എന്റെ വരികള്‍ എന്റെ വരികളും നിന്റെ വരികള്‍ നിന്റെ വരികളും തന്നെയാണ്...”
എത്ര മനോഹരമായി അദ്ദേഹം പറഞ്ഞിരിക്കുന്നു!
സജി പറഞ്ഞുകൊടുക്കുമ്പോലെ കമന്റെഴുതി ശീലിച്ച ‘ബൂലോക സ്റ്റെനോ’അല്ല അജിത്തെന്ന്!
അദ്ദേഹത്തിന്റെ വരികള്‍ അദ്ദേഹത്തിന്റേതുതന്നെയാണെന്ന്..!!
ഇവിടുത്തെക്കാര്യം ലവിടേം...1.
അഞ്ചല്‍.: അരൂപിയുടെ അശരീരികള്‍.2.
കൃഷിന്റെ പതിരുകള്‍:സരോജ്കുമാറാണുതാരം?!3.
കഥക്കൂട്ട് ഓഫ് കാപ്പിലാന്:ഞാനും കോപ്പിയടിച്ചു!