Tuesday, June 24, 2008

വര്‍ണവിവേചനം

ഇത് ഒരു കുഞ്ഞിക്കഥയാണ്.ഇത് വായിച്ചിട്ട് ഇത് ലതല്ലേ;ലത് മറ്റതല്ലേ;ലപ്പോ ലത് ലവനല്ലേന്നൊക്കെ ചിന്തിച്ച് എന്റെ മെക്കിട്ട് കേറാന്‍ വരരുത്!!






(ചിത്രത്തിലെ ഒരു പട്ടി കറുത്തതും മറ്റേ പട്ടി വെളുത്തതുമാണ്!


അതൊക്കെക്കണ്ടാല്‍ മനസ്സിലാവാതിരിക്കാന്‍ ഞങ്ങളെന്താടാ “പട്ടീ”കണ്ണുപൊട്ടരാണോ എന്ന് ചോയിക്കുമ്മുമ്പേ...ഒരു തട!! ഇതു കഥയാണ്! നായന്മാരുടേം നായേടെ മക്കളുടേം കഥ!!)

കഥാനായകന്മാര്‍ കറുപ്പന്‍ ചിത്രനും വെളുപ്പന്‍ വിന്നുവും!!

രണ്ടുപേരും ജനിക്കുന്നതിനുമുന്‍പേ ഓടിയിരുന്ന ഞരമ്പുകള്‍ ഒന്നായിരുന്നു. ഓടിത്തളര്‍ന്ന ഏതോ ഒരു രാത്രിയില്‍ ചിത്രന്‍ അവന്റെ അപ്പന്‍ അല്‍‌സേഷിയുടെ മനസ്സിനെ ഇളക്കിമറിച്ച് എവിടെയെങ്കിലും ഇറക്കിവിടാന്‍ പറഞ്ഞു.പുള്ളി വാലിളക്കിക്കൊണ്ട്, നാട്ടുകാരറിഞ്ഞുകെട്ടിക്കൊടുത്ത അഴികളുള്ള കൂട്ടിലേക്ക് ഓടിക്കയറിയെങ്കിലും സ്ഥിരം ഫാര്യ അല്‍‌സേഷിണിയുടെ ആപ്പീസിന് അവധിയാകയാല്‍ റെസ്റ്റെടുക്കുന്നതാണ് കണ്ടത്!

ഇനിയെന്തുവഴിയെന്ന് അടക്കിപ്പിടിച്ചുനിന്ന അപ്പന്‍ പുറത്ത് നിലാവിലേക്ക് ഇറങ്ങിയോടി!

ഉള്ളിലെ നാഡിഞരമ്പുകളില്‍ ചിത്രന് പേപിടിച്ചമാതിരി അങ്കലാപ്പുതുടങ്ങിയിരുന്നു!അല്‍‌സേഷിയപ്പന്റെ മനോമുകുളങ്ങളെ അവന്‍ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു...അപ്പാ റിലീസ് മീ..അവന്‍ കേണു!അപ്പന്‍ വീണു!!

ങൌ...എന്നമറിക്കൊണ്ട് അപ്പന്‍ ഡോഗ് ഇരുട്ടിന്റെ മറപറ്റി നടന്നു!

വഴിയോരത്തെ തട്ടുകടയുടെ നെരപ്പിനടിച്ച തടികള്‍ക്ക് ചോട്ടീന്ന് അപ്പന്‍സിന് ഒരു മണം കിട്ടി!

അപ്പന്‍: ഓഹ്....?!

ഇരുട്ട് : ഹ്മ്..ഹ്മ്..!!

പിന്നെ ഇരുട്ട് ഇളകിയാട്ടം തുടങ്ങി! അപ്പന്റെ വെളുത്തഅല്‍‌സേഷന്‍പൂടകള്‍ ആ നാടന്‍കറുമ്പിക്കുമേല്‍ കൊഴിഞ്ഞുവീണു!വിട്ടുപിരിയാനാവാ‍തെ പുറംതിരിഞ്ഞുനടക്കുന്നതിനിടയില്‍ തൊട്ടുമുമ്പ് ഇറക്കിവിട്ട ചിത്രനെക്കുറിച്ച് ആ ദുഷ്ടനായ അല്‍‌സേഷി‍ ചിന്തിച്ചതേയില്ല!തിരികെ കുരക്കാതെ കൂട്ടിലെത്തി ഫാര്യക്കുചാരെ ചുരുണ്ടുകൂടുമ്പോഴും അവന്‍ ചിത്രനെ ഓര്‍ത്തില്ല!!



കാലം ഒരു കൊല്ലം കൂടിക്കറങ്ങുമ്പോഴേക്ക് തട്ടുകടയിലെ നെരവുകള്‍ക്കിടയില്‍ നിന്ന് അല്‍‌സേഷന്‍ പൂടകള്‍ കുടഞ്ഞ് ചിത്രന്‍ എണീറ്റുനടക്കാറായി!ഇതിനിടയില്‍ അവന്റെ ലിംഗനിര്‍ണയം നടത്തി ആണായതിന്റെയും കണ്ടാല്‍ അല്‍‌സേഷനായതിന്റേയും പേരില്‍ അടിച്ചുമാറ്റാന്‍ പലരും ശ്രമിച്ചുനോക്കിയെങ്കിലും കറുമ്പിക്ക് തന്റെ നിറത്തിലും അല്‍‌സേഷന്‍ രൂപത്തിലും പിറന്ന ആ പൊന്നോമനയെ അങ്ങനെ വിട്ടുകളയാന്‍ മനസ്സുവന്നില്ല!അവളുടെ കുരയും ചീറ്റലും തട്ടുകടക്കാരന്‍ അവറാച്ചന്റെ സ്വാര്‍ത്ഥതാപരമായ ഇടപെടലുകളും മൂലം അവന്‍ ഒരു മികച്ച കാവല്‍ നായയായി വളര്‍ന്നു.


ഇടക്കിടക്ക് നല്ല തുകലിന്റെ ചെത്ത് കഴുത്തുബെല്‍റ്റുകളുമണിഞ്ഞ് അല്‍‌സേഷിയും അല്‍‌സേഷിണിയും അവരുടെ അല്‍‌സുമോന്‍ വിന്നുവും തട്ടുകടക്കുമുന്നിലൂടെ കറങ്ങാന്‍ പോകുമ്പോള്‍ അതുകണ്ട് കണ്ണുനിറയുന്ന കറുമ്പിയമ്മച്ചി ചിത്രന്റെ കണ്ണിലും വെള്ളത്തിന്റെ പുക നിറച്ചിട്ടുണ്ട്!ആ ഒറ്റരാത്രിയുടെ ഓര്‍മ്മകള്‍ മായ്ക്കുന്നവിധം പലരും പലപല രാത്രികള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും കറുമ്പിക്ക് ജീവിക്കുന്ന സമ്മാനം കൊടുത്ത നായശ്രേഷ്ടനെനോക്കി അവള്‍ നെടുവീര്‍പ്പിടും!ഒരു ചെറിയമുരള്‍ച്ചയോടെ തിര്‍ഞ്ഞുനോക്കിപോകുമ്പോള്‍ അല്‍‌സേഷിയുടെ കണ്ണിലും വെള്ളം പൊടിഞ്ഞിരുന്നോ? അവള്‍ക്ക് ആ ഒരു ദിവസം വരെ അക്കാര്യത്തില്‍ ഉറപ്പില്ലായിരുന്നു!!


അന്ന് കന്നിമാസത്തിന്റെ ആവേശങ്ങള്‍ തണുപ്പിച്ചുകൊണ്ട് തുലാമഴ തുടങ്ങിയ ദിവസമായിരുന്നു...

അപ്രതീക്ഷിതമായി ആ ചായ്പ്പിലേക്ക് അല്‍‌സേഷി ഓടിക്കയറി!


അല്‍‌സു: “എന്റെ മോനെവിടേ കറൂ..?!”


ഓള്‍ : “അവന്‍ കുപ്പയില്‍ ഗവേഷണം പഠിക്കാന്‍ പോയി ചേട്ടാ!”


അല്‍‌സു: “അവനു സുഹമല്ലേടീ?!”


ഓള്‍: “എന്തരു സുഹങ്ങള്?!ഇത്രകാലം കണ്ട എച്ചിലുപെറുക്കി ഞാനവനെ വളര്‍ത്തി...വളരുന്തോറും അവനെ നാട്ടുകാരൊക്കെ നിങ്ങടെ ഛായയുണ്ടെന്നുപറഞ്ഞ് ഇന്‍സള്‍ട്ട് ചെയ്തു!അവന്‍ ആകെ തളര്‍ന്ന് റിബലായിപ്പോക്യാണ് ചേട്ടാ...എനിക്ക് സഹിക്കണില്ല!”


അല്‍‌സു:“എനിക്ക് അവനെക്കുറിച്ച് വിചാരമില്ലാഞ്ഞിട്ടല്ല,എനിക്കങ്ങോട്ട് നിന്നേം അവനേം അസ്കപ്റ്റ്..ശ്ശേ അക്സപ്റ്റ് ചെയ്യാന്‍ പറ്റണില്ല! പിന്നെ...ഞാനിവിടന്ന് പോക്യാണുമുത്തേ...അതാണുഞാനിന്ന് ഇങ്ങോട്ടുവന്നത്!”


ഓള്‍:“ചേട്ടാ..അങ്ങനെയൊന്നും പറയരുത്....എനിക്കതുതാങ്ങാന്‍ പറ്റില്ല!ഇതിപ്പോ കന്നിമാസമൊക്കെ കഴിഞ്ഞ് തുലാമഴതുടങ്ങിയല്ലോ....”


അല്‍‌സു:“ പോടീ നായിന്റെ മോളേ...ഞാന്‍ വന്നത് അതിനല്ല!! ദാ ഇതു നിന്നെ ഏല്‍പ്പിച്ചുപോകാനാണ്!!”



അ‌ല്‍‌സു തുകലിന്റെ ഒരു ചുമന്ന ബല്‍റ്റ് അവള്‍ക്കുനേരേ നീട്ടി.എന്നിട്ട് പറഞ്ഞു:“നീ ഇത് ചിത്രന്റെ കഴുത്തില്‍ കെട്ടിക്കൊടുക്കണം! എന്നെങ്കിലും അവന്‍ അപ്പനെപ്പറ്റിച്ചോദിക്കുമ്പോള്‍ നീ ഇതിന്റെ ക്ലിപ്പൂരി അവന്റെ കഴുത്തില്‍ കെട്ടിക്കൊടുക്കണം...എന്നിട്ട് അവനോടു പറയണം... ‘അടങ്ങുചിത്രാ...നീയും ഒരല്‍‌സുവാണെന്ന്...ഒരല്‍‌സൂന്റെ മോനാണെന്ന്!!’


“ഹെന്റെ ചാവാലിമുത്തീ..!!”ലവളുടെ കണ്ണുകളില്‍ ഈറന്‍മേഘം പൂവും കൊണ്ടുവന്നു!


ആ തുലാമഴക്കാലത്തിന്റെ അറുതിയില്‍ വറുതികൊണ്ടുമുട്ടിയ ചിത്രന്‍ ചെക്കന്‍ അമ്മകൊടുത്ത തുകല്‍ ബല്‍റ്റുമിട്ട് സിറ്റിയിലേക്ക് യാത്രയായി..


കാഴ്ചയില്‍ കറുമ്പനെങ്കിലും അവന്റെ ‘അത്സേഷന്‍ ലുക്ക്’ അവനുരക്ഷയായി!നഗരത്തിലെ ഒരു ചിത്രകാരന്‍ അവനിലെ സര്‍ഗചോതനകളെ തിരിച്ചറിഞ്ഞ് അവനെ വളച്ചു!

അയാള്‍ എന്നും കാലത്ത് അവനെക്കൊണ്ട് കലാപരമായി കാന്‍‌വാസില്‍ അപ്പിയിടീക്കും;അതുചരിച്ചുവച്ച് അവനെ അതിലേക്ക് ഒറ്റക്കാലില്‍ മുള്ളിക്കും.ഒരു ഉച്ചര,ഉച്ചേമുക്കാലാവുമ്പോ അത് വെയിലത്ത് ഉരുകിയൊലിച്ച് ഒരു ഉത്തമചിത്രമാകും.അവനെ വീട്ടില്‍ കെട്ടിയിട്ട് അയാള്‍ വൈകിട്ട് ആ കാന്വാസുവുമെടുത്ത് ആര്‍ട്ട്സ് ക്ലബ്ബിലേക്ക്ക് പോകും!

ചിത്രത്തിലെ ഉണങ്ങിയ അപ്പികണ്ട് “ഹൌ! വണ്ടര്‍ഫൂള്‍!!” “ഫണ്ടാസ്റ്റിക്!!” “പൊട്ടാന്‍ മുട്ടി നില്‍ക്കുന്ന ബോംബ്!!” എന്നൊക്കെ ആ മക്കുണന്മാരും മക്കുണാച്ചികളും പ്രകീര്‍ത്തിക്കുന്നതുകേട്ട് ആ കലാകാരന്‍ അങ്ങ് അന്തര്‍ലീനനാകും!ഉള്‍വിളി മൂക്കുമ്പോള്‍ ആ നായ്ക്കാട്ടത്തിന്റെ പടമെടുത്ത് അതിനെക്കാള്‍ നാറ്റമുള്ള സ്വന്തം ബ്ലോഗിലിടും!അവിടെയും ‘ആറുകണ്ടി’ തികച്ചിടാന്‍ പറ്റീട്ടില്ലാത്ത കൂട്ടുകാരന്മാരെത്തും! “ഹൌ വണ്ടര്‍ഫൂള്‍!” “ബോംബ്ലാസ്റ്റിക്” “ഫാമിലി പ്ലാസ്റ്റിക്!” എന്നൊക്കെപ്പറയും!അയാള്‍ അപ്പോ എല്ലാം മറക്കും!!
തന്റെ ചിത്രത്തിനുവേണ്ടി മഹത്തായ പട്ടിക്കാട്ടം തന്ന നായയെ മറക്കും.തള്ളിപ്പറയും!അതു നായയിട്ടതല്ല;മറിച്ച് താന്‍ തന്നെ ഇട്ടതാണെന്നുവരെപ്പറയും!

അതേസമയം...ആ പാവം നായ അടുത്തചിത്രത്തിനുള്ള കാട്ടവുമായി കൂട്ടില്‍ അയാളെ കാത്തുനില്‍ക്കും...

(ചിലപ്പൊ.....ഇതു തുടരും...!!)

26 comments:

അരൂപിക്കുട്ടന്‍/aroopikkuttan said...

ഇതിലെ കഥാപാത്രങ്ങള്‍ ജീവിച്ചീപ്പില്ല!
ആ കഥനകഥ പിന്നീടേ പറയുള്ളൂ എന്നുകരുതി ആരും എന്റെ മെക്കിട്ട് കേറല്ലേ....

ശ്രീ said...

എഴുത്തിന്റെ ശൈലി ഒന്നാന്തരം തന്നെ കേട്ടോ.

തുടര്‍ന്നാലും വിരോധം ല്യാ...
:)

ഹരിയണ്ണന്‍@Hariyannan said...

അരൂപിക്കുട്ടാ..

കഥയൊക്കെകൊള്ളാം.
ഇതിന്റെ പിന്നിലെ കഥയേതെന്നാണ് ഇപ്പോള്‍ സംശയം!!

പാര്‍ത്ഥന്‍ said...

അരൂപിക്കുട്ടാ,
ഇത്‌ കുഞ്ഞാടുകളുടെ കൂടെ എങ്ങിനെ ജോജന്റാക്കണം എന്നു മനസ്സിലായില്ല. നാട്ടില്‍ പണ്ടൊരു ചൊല്ലുണ്ട്‌,
" നായയ്ക്ക്‌ മക്കളുണ്ടായപോലെ" എന്ന്‌. അതാണോ ഉത്തേശം.

പാമരന്‍ said...

അരൂപിക്കുട്ടാ... കൊള്ളാല്ലോ വീഡിയോണ്‍..!

Bindhu Unny said...

കഥയാണെങ്കില്‍ കൊള്ളാം. അതോ ആര്‍ക്കിട്ടെങ്കിലും വെച്ചതാണോ? ഒരു disclaimer കമന്റ് കണ്ടപ്പോള്‍ തോന്നിയ സംശയമാണ്. :-)

ഗീത said...

ഞാങ്കള് പറയണതെന്തരെന്നാല്‍

മൊട്ടേന്ന് വിരിഞ്ഞില്ല അയിനു മുമ്പേന്നേ.....

അരൂപീ, നല്ലൊരു ബ്ലോഗറാവാനുള്ള സര്‍വലക്ഷണോം കാണണോണ്ട്....

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ പോസ്റ്റിലെ കമന്റ് കണ്ടൂ.. വന്നതാ..
സത്യം പറയുമ്പോള്‍ കൊഞ്ഞനം കുത്തീട്ട് കാര്യമില്ല ഇഷ്ടാ...
വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ നേടിയെടുത്തതാണ് ആ സൌഹൃദങ്ങള്‍., അതായത് അതില്‍ വന്ന കമന്റുകള്‍..എന്നെയല്ല അവിടെ വിലയിരുത്തിയേക്കുന്നത് എന്റെ ആശയങ്ങളെയാണ്.
സമയമുണ്ടല്ലൊ താമസിയാതെ മനസ്സിലാകും.,
അദ്യം ഒന്ന് ഇരിയ്ക്കൂ സ്നേഹിതാ എന്നിട്ട് കാലുനീട്ട്..
പിന്നെ മറ്റൊരു പോസ്റ്റില്‍ എന്റെ പരസ്യം എന്നും എഴുതീരിക്കുന്നത് കണ്ടൂ എനിക്ക് പരസ്യപലകയുടെ കാര്യം ഇല്ല കെട്ടൊ ഇഷ്ടാ.. അത് എന്നെയറിയാവുന്നവര്‍ക്ക് അറിയാം ഞാന്‍ എന്താണെന്ന്.

ഹരിയണ്ണന്‍ പറഞ്ഞത് കണ്ടല്ലൊ..ഇതിന്റെ പിന്നിലെ കഥയായാലും വര്‍ണ്ണവിവേചനമായാലും കാണേണ്ടവര്‍ കണ്ടുകാണില്ല അതുകൊണ്ട് സംശയം എനിക്കും ഇല്ലാ‍തില്ല,

അരൂപിക്കുട്ടന്‍/aroopikkuttan said...

sajichettaayee...

choodaavalle!!

haha

ningalude ethu postilaanaavo aroopikkuttante comment vannittullath??!

ningale vimarsichathukondaavum ath janam kandilla/velicham kandilla!!

njaan athil vimarsichath "thuzhayaanariyaamaayirunnenkil njaanoru arayannamaayene" ennokke ezhuthunna ningalude valippineyaanu!
"arayannam neenthum..thuzhayunnilla" ennum njaan paranjirunnu!

ningale anumodikkunna/sukhippikkunna commentukal maathrame avide velicham kaanukayulloovenn "moderation" kandappozhe thonni!!

chettaa..
ningal saahithyarangathe anayaatha nakshathramaanu..
angayude mahathaaya oru vari njaan anuvaadathode copiyadichotte...!!
"സത്യം പറയുമ്പോള്‍ കൊഞ്ഞനം കുത്തീട്ട് കാര്യമില്ല ഇഷ്ടാ...!!"

note the point:
chettane suhippich commenteettulla palarum avarkku parayaan pattaathath ee kuttan parenakandu ullil chirikkunnundaavum tto!!
:)

മാണിക്യം said...

അരൂപികുട്ടാ,
കടിഞ്ഞൂല്‍ പോസ്റ്റാണല്ലെ?
ഹോ ഈ തലയിരിക്കുന്നിടത്ത്
പീടലി വരുമ്പോ എന്താവും എന്ന്
ഓര്‍ത്ത് അന്തം രണ്ട് വിട്ടു !!

“ഒരു തട!! ഇതു കഥയാണ് ”!
കഥയാണ് എന്നു പറഞ്ഞ കഥ
ഞാന്‍ അങ്ങു വിശ്വസിച്ചു .യേത്?

"leave no trace carry no trace"

എന്ന് ഗുണപാഠം എന്ന് എഴുതി ചേര്‍ത്ത്
ഞാന്‍ പോണു.

1)ആദ്യ പോസ്റ്റും വിഷയം നായും
പല കമന്റു കുരകളും വരും
തിരിച്ചു കുരയ്ക്കല്ലെ, പ്ലീസ്
ശബ്ദ മലിനീകരണം ദുസ്സഹം!

2) മലയാളം പൊസ്റ്റ് അല്ലേ
മലയാളം ആക്കു മറുമൊഴിയും
മംഗ്ല്ലീഷ് വായനാസുഖം കുറയ്കുന്നു.

3) ഞാന്‍ ഇങ്ങനെ വല്ലതും ഒക്കെ പറയും
എല്ലാം വായിക്കുക, കൊള്ളാമെന്ന്
തോന്നുന്നത് സ്വീകരിക്കാം ആല്ലാത്തവ
ദാ ആ താഴെയുള്ള കുട്ടയില്‍ ,

വീണ്ടും കാണാം ..കാണണം!!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പൊന്നു ചങ്ങാതീ വെളിച്ചം കണ്ടൊ ഇല്ലയൊ എന്നുള്ളതല്ലലൊ പ്രശ്നം..
ഞാന്‍ കമന്റുകള്‍ വാരികൂട്ടിയതുകൊണ്ടാണല്ലൊ വന്നു പറഞ്ഞത് ആരാദികമാരും ആരാദകന്‍ മാരും എന്ന്, അത് എന്റെ കഴിവ് ആണ് അതിനാ പറഞ്ഞത് ഒറ്റദിവസം കൊണ്ടൊന്നും ഇങ്ങനെ ഒരു സൌഹൃദമോ ഇല്ലെങ്കില്‍ വരിയൊ എഴുതാന്‍ തനിക്ക് പറ്റില്ല എന്ന് ..

Note the point:- എനിക്ക് സുഖിപ്പിക്കല്‍ കമന്റ് മാത്രമല്ല വരാറുള്ളത് സമയമുള്ളപ്പോള്‍ എന്റെ പോസ്റ്റുകള്‍ നോക്കിയാല്‍ മനസ്സിലാകും ചങ്ങാതീ..
അവിടെ വിമര്‍ശനങ്ങളും അംഗീകാരങ്ങളും ഉണ്ടാകും.അത് തന്നെയാണ് എന്റെ പ്രചോദനവും..അല്ലാതെ ബ്ലൊഗില്‍ വന്ന് എന്തും പറയാനുള്ള സ്വാതത്യം ആക്കി മാറ്റരുത് കമന്റുകള്‍ എന്ന് പറയുന്നത് ഒകെയ്...

നിരക്ഷരൻ said...

കഥമാത്രമായാല്‍ നന്നായിരുന്നു. കഥയ്ക്ക് പുറകില്‍ ഒരു കഥ ഉണ്ടാകാതിരിക്കട്ടെ.

കൂടുതല്‍ എഴുതൂ...

Rare Rose said...

അരൂപിക്കുട്ടാ..,..ആദ്യ പോസ്റ്റ് തന്നെ കൊള്ളാം...കഥയ്ക്കുള്ളിലെ കഥയില്‍ ഹാസ്യത്തിന്റെ നുറുങ്ങുവെട്ടം നന്നായി കാണാം...ഇനിയും തുടരൂ....ആശംസകള്‍..:)

അരൂപിക്കുട്ടന്‍/aroopikkuttan said...

വന്നവര്‍ക്കും വായിച്ചോര്‍ക്കും നന്ദി!

തെറ്റുകുറ്റങ്ങള്‍ ക്ഷമിച്ച് നേര്‍‌വഴികാട്ടേണമേ..!!

മാണിക്യം.
എന്റെ മംഗ്ലീഷ് താങ്കള്‍ക്ക് അസുഖകരമായതിന് ഷോറി!
ഞാന്‍ മല്ലുവായി!! ;)

സജിച്ചേട്ടാ..
നിങ്ങളെയെന്നല്ല;ആരെയും പ്രകോപിപ്പിക്കുക എന്റെ ലക്ഷ്യമല്ല!
ഗുണമില്ലാത്ത എഴുത്താണെങ്കിലും കാലുപിടിച്ചോ,ഭീഷണിപ്പെടുത്തിയോ,കെഞ്ചിയോ ഒക്കെ താങ്കള്‍ കമന്റുസംഭരണം നടത്തുന്നു എന്ന തോന്നലും, “അരയന്നം തുഴയുന്ന”പോലത്തെ സാഹിത്യത്തിനുകിട്ടുന്ന പൊള്ളയായ അഭിനന്ദനങ്ങളുടെ അസൂയാവഹമായ പെരുക്കവും കണ്ട്..
അരൂപി ഒന്നു വിളിച്ചുപറഞ്ഞു:“ദേ...വിത്തൌട്ട് ഡ്രസ് കിങ്ങ് ഗോയിങ്ങ്! ഗോയിങ്ങ്!!”

താങ്കളുടെ മേലെക്കൊടുത്ത കമന്റില്‍ നിന്ന് മനസ്സിലായി..അത് താങ്കളുടെ സൃഷ്ടിയുടെ ഗുണമല്ല;സൌഹൃദങ്ങളുടെ ഗുണമാണെന്ന്!
“വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ നേടിയെടുത്തതാണ് ആ സൌഹൃദങ്ങള്‍., അതായത് അതില്‍ വന്ന കമന്റുകള്‍” എന്ന് നിങ്ങളെഴുതിയത് വായിച്ചിട്ട് ചിരിക്കാനാണുതോന്നുന്നത്! :)

ഇതൊക്കെ എന്തിനാണ് ഞാന്‍ നിങ്ങളുടെ പോസ്റ്റിലെഴുതാതെ എന്റെ കുടുസുബ്ലോഗില്‍ എഴുതുന്നത് എന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയേക്കാം.

ഫ്രേണ്ട്സ്.....
ഡോണ്ടൂ...ഡോണ്ടൂ...
കുട്ടന്‍ അവിടെ വിമര്‍ശിച്ചതൊക്കെ സയിച്ചേട്ടന്‍ മുക്കി!!അതോണ്ടാ...

ഇവിടാകുമ്പം കമന്റ് മോഡറേഷിങ്ങം ഇല്ലല്ലോ!!

സയിച്ചേട്ടാ...
അല്ല;നിങ്ങള്‍ക്കാരെയാ പേടി??
:)

അരൂപിക്കുട്ടന്‍/aroopikkuttan said...

“ഹരിയണ്ണന്‍ പറഞ്ഞത് കണ്ടല്ലൊ..ഇതിന്റെ പിന്നിലെ കഥയായാലും വര്‍ണ്ണവിവേചനമായാലും കാണേണ്ടവര്‍ കണ്ടുകാണില്ല അതുകൊണ്ട് സംശയം എനിക്കും ഇല്ലാ‍തില്ല“ എന്ന് സജിയണ്ണന്‍ പറഞ്ഞേനൊരു റിപ്ലൈവുഡ്!!

അണ്ണന്‍സ്..
ഒരു കഥയുമില്ലാത്ത 100 കഥയെക്കാള്‍ എന്തെങ്കിലും ‘കഥ’യുള്ള ഒരു കഥയല്ലേ നല്ലത്??!
:)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വെറുതെ ഇരുന്നു ചിരിക്കരുത് കമന്റുകള്‍ വായിക്കുമ്പോള്‍ അതിന്റെ സാരാശവും മനസ്സിലാക്കിയല്‍ നന്നായിരിക്കും.. അല്ല ഹെ.. ഇയാളിത്രയൊക്കെ പറഞ്ഞല്ലൊ എന്നാ ഞാന്‍ പറയട്ടെ താങ്കള്‍ കഥയില്ലാത്ത കഥയെഴുതുകയൊ കഥയുള്ള കഥയെഴുതുകയൊ അത് താങ്കളുടെ ഇഷ്ടം എന്റെ പോസ്റ്റില്‍ വന്ന് എന്നെയങ്ങ് ഉണ്ടാക്കാന്‍ വരണ്ട.
മലയാളത്തെ മലയാളീകരിച്ച് ഞാന്‍ എഴുതിയപോലെ ഒരു വരിയെങ്കിലും തന്നെക്കൊണ്ട് എഴുതാന്‍ പറ്റുമൊ..????? എന്റെ അളിഞ്ഞ സാഹിത്യമാണോ അതോ പുളിച്ച സാഹിത്യമാണൊ എന്ന് വയിക്കുന്നവരല്ലെ തീരുമാനിക്കുക ഞാന്‍ ഒരുപോസ്റ്റ് മാത്രമല്ല എഴുതീട്ടുള്ളത് പലതും എഴുതീട്ടുണ്ട് സമയമുള്ളപ്പോള്‍ നോക്കൂ എന്നിട്ട് തീരുമാനിക്ക് എനിക്ക് കമന്റ് പറയാല്‍ ഞാന്‍ ആളെവിളിക്കണൊ അതോ വേണ്ടായോ എന്ന് . അല്ല ഞാന്‍ ആരെ പേടിക്കാന്‍ എന്തിനാ പേടി എന്നെയും ചുമ്മാ ചിരിപ്പിക്കല്ലെ,,
ഫ്രേണ്ട്സ്.....
ഡോണ്ടൂ...ഡോണ്ടൂ... ഇത് തന്നെയാ എനിക്കും പറയാനുള്ളെ,.എന്റെ കമന്റ് മുക്കിയോ അതൊ മുങ്ങാംങ്കുഴിയിട്ടൊ എന്ന് അവിടെ എഴുതിയവര്‍ക്കല്ലെ അറിയൂ..ഞാനും ഇന്നും ഇന്നലെയും ഒന്നും അല്ല ബൂലോഗം കാണാന്‍ തുടങ്ങിയത് OKEy...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഞാന്‍ നേരത്തെ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നു സൌഹൃദം എന്ന് ഞാന്‍ ഉദ്ധേശിച്ചത് ബൂലോഗത്തെ കൂട്ടായ്മയെ ആണ് അതൊക്കെ മനസ്സിലാക്കാന്‍ ഇന്നലെ പെയ്ത മഴയില്‍ കുരുത്ത ഇത്തില്‍ കണ്ണിക്ക് മനസ്സിലാവില്ല ആണായിപ്പിറന്നവനാണെങ്കില്‍ സ്വന്തം ഊരും പേറ്റു വെച്ച് ബ്ലോഗ് തുടങ്ങ് ഹെ അതാണ് ആണത്യം അല്ലാതെ വിരൂപനൊന്നൊ അരൂപനെന്നൊ അല്ല നാമധേയം ചെയ്യേണ്ടത് സ്വന്തം മെയില്‍ ഐഡിപോലും ഹൈഡ് ചെയ്ത് ഇതൊരുമാതിരി കൊമ്പത്തെ കൊച്ചമ്മമാരുടെ ലക്ഷണം ഇവിടെ വന്ന് കമന്റ് പറയുന്ന തന്നെ ഞാന്‍ മത്രമല്ല ബൂലോഗര്‍ ഒകെ അനോണിയായിട്ടെ കൂട്ടിയുള്ളൂ എനിക്കിനി വയ്യ എന്റെ സമയം കളയാല്‍ അതുകൊണ്ട് ഊരും പേരും ഒകെ വെച്ച് വാ അപ്പോള്‍ നമുക്ക് സംസാരിക്കാം..

കനല്‍ said...

ചിരിപ്പിച്ചു...അരൂപി,
കിടിലന്‍ പട്ടി കഥ...
വായിച്ചു കഴിഞ്ഞ് കമന്റുകള്‍ വായിച്ചപ്പഴാ എനിക്ക് ഒടുക്കത്തെ തംശയം...
അല്ല കുട്ടാ ഇതൊക്കെ ഒള്ളത് തന്നേ?
ഏതായാലും വായിച്ചു...രസിച്ചു...
കീപ്പ് ഇറ്റ് അപ്

അരൂപിക്കുട്ടന്‍/aroopikkuttan said...

ചില മഹത്‌വചനങ്ങള്‍ !!

മിന്നാമിനുങ്ങുകള്‍ //സജി.!! said...
ഞാന്‍ കമന്റുകള്‍ വാരികൂട്ടിയതുകൊണ്ടാണല്ലൊ വന്നു പറഞ്ഞത് ആരാദികമാരും ആരാദകന്‍ മാരും എന്ന്, അത് എന്റെ കഴിവ് ആണ്
---ആരാദികമാരോ? ഓ..ചിലപ്പൊ മലയാളത്തെ മലയാളീകരിച്ചതായിരിക്കും .പുള്ളി അങ്ങനെ മലയാളത്തെ കരിക്കുന്ന ആളാണെന്നാണല്ലോ സ്വയം പുകഴ്ത്തിയിരിക്കുന്നത്!

മലയാളത്തെ മലയാളീകരിച്ച് ഞാന്‍ എഴുതിയപോലെ ഒരു വരിയെങ്കിലും തന്നെക്കൊണ്ട് എഴുതാന്‍ പറ്റുമൊ..????? എന്റെ അളിഞ്ഞ സാഹിത്യമാണോ അതോ പുളിച്ച സാഹിത്യമാണൊ എന്ന് വയിക്കുന്നവരല്ലെ തീരുമാനിക്കുക ഞാന്‍ ഒരുപോസ്റ്റ് മാത്രമല്ല എഴുതീട്ടുള്ളത് പലതും എഴുതീട്ടുണ്ട് സമയമുള്ളപ്പോള്‍ നോക്കൂ എന്നിട്ട് തീരുമാനിക്ക് എനിക്ക് കമന്റ് പറയാല്‍ ഞാന്‍ ആളെവിളിക്കണൊ അതോ വേണ്ടായോ എന്ന് .

ഹഹ...ക്ഷമി...അറിയാണ്ടെ ചിരിച്ചുപോയി!!

എന്തായാലും ഞാന്‍ "ഇരിക്കും മുന്പേ കാലുനീട്ടിയെന്നുവേണ്ട"!!

സജിച്ചേട്ടന്‍ മലയാളത്തെ കരിച്ചെഴുതിയ അദ്ദേഹത്തിന്റെ മഹത്തായ ബ്ലോഗുകളില്‍ ഞാനെന്റെ ബൂലോകവിദ്യാഭ്യാസം ആരംഭിക്കുന്നു.
ഇനി നന്നായില്ലെന്നു വേണ്ട!!

അല്ല;എന്തുവാ സജിച്ചേട്ടാ ഇങ്ങനെ അനോണിയായതിനെ അധി(ചേട്ടന് 'ദ')ക്ഷേപിക്കുന്നത്? അഞ്ചരക്കണ്‍ട്രിക്കുപഠിക്കുവാണോ?

ഒരു സ്നേഹിതന്‍ said...

ടെ അപ്പീ ..തുടര്ന്നോളുടെയ്... നന്നായിട്ടുണ്ട്...

ആൾരൂപൻ said...

അരൂപിക്കുട്ടാ,

കുട്ടന്‍ ബൂലോകത്തെ പുതിയ ആളാണല്ലേ? എന്നെപ്പോലെ.

എന്റെയും ആശംസകള്‍

Anonymous said...

അരൂപികുട്ടിയോട്(കുട്ടനോടല്ല)

"ആലിപ്പഴങ്ങള്‍ കൊഴിയാന്‍ കാത്തുനില്‍കുന്നൂ"

ഭാഷാപരമായോ ആശയപരമായോ വ്യാകരണപരമായോ ഇതിനെക്കൂടി ഒന്നു പറഞ്ഞു തരുമൊ?
സജിയോട് വിരോധമുള്ളതു കൊണ്ടല്ലൈതെഴുതുന്നതു. സജിയുടെ തന്നെ ഈ ബ്ലൊഗിലെ കമ്മെണ്ട് ആണ് എന്നെക്കൊണ്ടിതു ചെയ്യിക്കുന്നത്.

“മലയാളത്തെ മലയാളീകരിച്ച് ഞാന്‍ എഴുതിയപോലെ ഒരു വരിയെങ്കിലും തന്നെക്കൊണ്ട് എഴുതാന്‍
പറ്റുമൊ..????? ”


ഇത്രെം പറ്റൂന്ന് തോന്നണില്ല ;-)

“വാകപ്പൂക്കള്‍ കൊഴിഞ്ഞുവീണ ഇടനാഴിയുടെ കുളിരിലുറങ്ങുന്ന
വാവലുകളുടെ ചിറകടിയൊച്ചകള്‍ പിന്നിട്ട് ഞാന്‍ നടന്നൂ...
എണ്ണിയാല്‍ ഒടുങ്ങാത്ത മിന്നാമിന്നികള്‍ പ്രകാശപൂരിതമായി
പറന്നകലുന്നൂ, പാതിരാക്കാറ്റ് വല്ലാതെ ആരവം കൂട്ടുന്നൂ.
കൂരിരുട്ടിന്റെ മറപറ്റി ഒളിഞ്ഞിരിക്കുന്ന കൂറ്റന്‍ ചീവിടുകള്‍,
മനസ്സ് ചിതലരിക്കാന്‍ തിടുക്കം കൂട്ടുന്നു,ആ വിജനതയില്‍
കാറ്റിലുലയുന്ന ഇലകളുടെ നേര്‍ത്ത മര്‍മ്മരത്തിനുപോലും
കടല്‍ക്കാറ്റിന്റെ പ്രക്ഷോഭം.കൂറ്റന്‍ കഴുകന്മാര്‍ പറന്നടുക്കുന്നത് പോലെ...
ഇലഞ്ഞിപൂവിന്റെ നറുമണം പടരുന്നു, ആലിപ്പഴങ്ങള്‍ കൊഴിയാന്‍ കാത്തുനില്‍കുന്നൂ,ഞാവല്‍പ്പഴം ഞെട്ടറ്റ്വീഴുന്നൂ.
പാതിരാപ്പൂവിന്റെ ഗന്ധം എന്നെ തഴുകുന്നൂ.
മാതളനാരകം പൂത്തുവൊ ..നിശയുടെ താഴ്വരയിലൂടെ
നിഴലുകള്‍ പിന്നിട്ട് ഞാനും നടന്നകന്നൂ.
ആ ഇളംകാറ്റില്‍ ഇലകള്‍ എന്നെ തഴുതിതലോടിയകലുന്നൂ
പാലപൂവിന്റെ ഗന്ധം പരത്തുന്ന ത്രിസന്ധ്യയുടെ ആരവം പോലെ,

Anonymous said...

“കഥക്കുള്ളിലെ കഥ“ ഇഷ്ടമായി. തുടക്കം കണ്ടാലേയറിയാം നല്ല ഉശിരന്‍ ആക്രമണമാന് ആസൂത്രണം ചെയ്തീരിക്കുന്നതെന്ന് !

- ബ്ലോഗാംബാള്‍

ചാണക്യന്‍ said...

അരൂപിക്കുട്ടാ,
ചലയ്ക്കാതെ പെട്ടെന്ന് word verification മാറ്റെടോ
ഹി..ഹി..ഹി..ഹി..ഹി..ഹി..ഹി..ഹി...

സൂര്യോദയം said...

അരൂപിക്കുട്ടാ... നല്ല വിമര്‍ശനാത്മകമായ രചന... ആരെ ഉദ്ദേശിച്ചു എന്ത്‌ ഉദ്ദേശിച്ചു എന്ന് മനസ്സിലാവുന്നവര്‍ക്ക്‌ മനസ്സിലാവും... എന്റെ വക ഒരു നമസ്കാരം.. ചുണയുള്ള ഒരു ആണ്‍കുട്ടിയ്ക്ക്‌... :-)

വിമര്‍ശനം മാത്രമാവരുത്‌... നല്ല നല്ല രചനകള്‍ പോരട്ടെ.... ആശംസകള്‍..

Raji Chandrasekhar said...

നന്നായി ഇഷ്ടപ്പെട്ടു. തുടരട്ടെ