കുറേക്കാലമായിങ്ങനെ കമന്റുബോക്സിലിട്ട് അമ്മാനമാടുന്ന ഈ ചിരി...ഉപജാപകന്റെ ചിരി,അതായത് ഇസ്മായ്ലി! :)
പണ്ട് സുരേഷ് ഗോപി മാത്രം പറഞ്ഞിരുന്ന ഈ ഡലഹോഗ്(റഫ: കൈപൊള്ളീസ് ഡിക്ഷ്ണറി) ഇപ്പോ ചില തിരോന്തരത്തെ പോട്ടം പിടി സ്പേഷേലിസ്റ്റ് ബ്ലോഗറേഴ്സും പറഞ്ഞ് തൊടങ്ങീരിക്കണ്...
ചുമ്മാ ആര്‍ക്കും കേറിയങ്ങു ബ്ലോഗാമെന്നായെന്ന് ജനം പറഞ്ഞുതുടങ്ങിയിരിക്കുന്ന ഇക്കാലത്തുതന്നെ രണ്ടുകയ്യും പൊള്ളിയ ഒരു അണ്ണന് ഒരു രാജ്യത്തെത്തന്നെ കേറിയങ്ങു ബ്ലോഗിയേച്ചുപോയി!

- (Kaipolly കൈപൊള്ളി
- ഷാര്‍ജ്ജ
- ചുമ്മ അമേരിക്കക്കുവേണ്ടി അന്താരാഷ്ട്ര 3D പോട്ടം പിടിക്കണ ഒരു അണ്ണന്. ഷര്‍ജ്ജ)
“അതിന് നെനക്കെന്തരടേയപ്പീ?”യെന്ന് ചിലപ്പോള്‍ ആ അണ്ണന് ചോദിക്കുമായിരിക്കും. അതങ്ങനെയാണ്! ചിലര്‍ വെറും ഷാര്‍ജ്ജ(ഷര്‍ജ്ജയാണോ എന്ന് തീരുമാനമായിട്ടില്ല)ക്കാരായിമാത്രം മാറുകയും മലയാളവും ബൈബിളും വെറും വിസിനസായിപ്പോവുകയും ചെയ്യുന്നു.
പാപ്പരത്തത്തിന്റെ കാര്യത്തിലും പട്ടിണിയുടെ കാര്യത്തിലും നമ്മുടെ രാജ്യം(ഇന്ത്യയെന്നാണ് ഉദ്ദേശിച്ചത്,അമേരിക്കയെന്നല്ല) തുറന്നുകാണിക്കപ്പെട്ടത് മാധ്യമരംഗത്ത് കിട്ടിയ അമിതസ്വാതന്ത്ര്യം ചില വങ്കന്മാര് ദുരുപയോഗം ചെയ്തതുകൊണ്ടുമാത്രമാണ്. റഷ്യയിലെയും ചൈനയിലേയും അമേരിക്കയിലേയും ദരിദ്രകോലങ്ങള്‍ അനാവൃതമാകാതെ നിന്നത് അവിടുത്തെ അതേ അസ്വാതന്ത്ര്യം കൊണ്ടുതന്നെയാവണം. ഒന്നും കാലാതിവര്‍ത്തിയല്ലെന്നറിയാം...
എങ്കിലും മി.ഹാന്‍ഡ് ബേണ്‍ഡ്( കൈപൊള്ളി) കാണിച്ചത് അത്തരമൊരു മനോവൈകല്യം തന്നെന്നു തോന്നുന്നു.ഇന്ത്യയുടെ ചന്ദ്രയാന്‍ പരീക്ഷണങ്ങളെ ലോകം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനിടയില്‍ ഇന്ത്യയില്‍ നിന്നുമാത്രമാകും ഇത്തരം സ്വയം നാറ്റുന്ന “കലാസൃഷ്ടികള്‍” ഉണ്ടാവുക!
പാവങ്ങള്‍,പട്ടിണിപ്പാവങ്ങള്‍,ദരിദ്രര്‍ എന്നൊക്കെപ്പറഞ്ഞ് സ്വന്തം രാജ്യത്തെ താറടിക്കുകയും മഹത്തായ ഒരു പരീക്ഷണത്തെ ഒരു പീറപ്പടം കൊണ്ട് അധിക്ഷേപിക്കുകയും ചെയ്യുന്നതിനു പകരം വീട്ടിലിരുന്ന് പിള്ളാരെക്കുളിപ്പിക്കുകയോ കളിപ്പിക്കുകയോ ചെയ്യുന്നതാണ് മഹത്തരം. (കലാപരമായി നോക്കിയാല്‍ ചില സഗീറിയന്‍ കൃതികളുടെ ഏഴയല്പക്കത്തുവരുന്നില്ല ആ ചിത്രം!!)
പണ്ടൊരു അധികപ്രസംഗത്തിനെതിരേ ബൂലോകത്ത് സമരം നടത്തിയപ്പോള്‍ ഒരു പുസ്തകം കത്തിച്ച് അത് (തീയോടെയല്ല,വെറും പോട്ടം!!)ബ്ലോഗിലിട്ടയാളാണ്....!
കണ്ട സാമൂഹ്യ പ്രസന(റഫ.മറ്റേ ഡിക്ഷ്നരി)ങ്ങളിലൊക്കെ കയറി ഉടക്കി അലമ്പാക്കുന്നയാളാണ്...
കുറച്ചുനാളായി ഏഭ്യത്തരങ്ങളൊക്കെ നിര്‍ത്തി ബ്ലോഗേഴ്സിനാവശ്യമുള്ള ചില സോഫ്റ്റ് വയറുകള്‍ ഉണ്ടാക്കുന്ന തിരക്കിലായിരുന്നുവെന്ന് തോന്നുന്നു.പക്ഷേ... റിട്ടേണ്‍ ആഫ് ദി ഡ്രാഗണ്‍!
വീണ്ടും വന്നിരിക്കുന്നു.
ചന്ദ്രയാന്‍ പരീക്ഷണങ്ങള്‍ക്കുള്ള ആമ്പിയര്‍ ഇന്ത്യക്കുണ്ടോ എന്ന് അമേരിക്കയുടെ അടുക്കളവിവരങ്ങള്‍ നിരത്തി അളക്കുന്നവര്‍ക്ക് ബ്ലോഗില്‍ ഇങ്ങനെയൊരു മഹാ ലേഖനവും വായിക്കാന്‍ കിട്ടുന്നത് ഫാഗ്യം( ഇങ്ങനെ തന്നേ?!) തന്നെ!
ലാലുപ്രസാദ് 900 കോടി മുക്കിയ കാലിത്തീറ്റക്കേസിനെക്കുറിച്ചില്ലാതിരുന്ന വേവലാതികളൊക്കെ ഇപ്പോ എന്തരിനാ എന്തോ?
അമേരിക്ക അതു ചെയ്തു, അമേരിക്ക ഇതു ചെയ്തു , അമേരിക്ക പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുത്തു....
അമേരിക്ക തുമ്മുന്നതിലും തൂറുന്നതിലും കുളിരുകോരുന്ന ഇത്തരം അണ്ണന്മാര്ക്ക് പാവം “ദരിദ്ര ഇന്ത്യ” ചന്ദ്രനിലോട്ട് വണ്ടിവിട്ടാ സഹിക്കൂല്ലല്ലേ?
ചന്ദ്രനിലെ മുയലിനല്ല മൂന്നുകൊമ്പെന്നുതോന്നുന്നു; അമേരിക്കയുടെ അഭിമാനം കാക്കാന്‍ അണ്ണന് കൈപൊള്ളിപ്പിടിച്ച മുയലിനാണ് മൂന്ന് കൊമ്പ്!
അല്ലെങ്കിലും പണ്ടേ പുള്ളി പിടിക്കുന്ന മുയലുകള്‍ക്കൊക്കെ.......!!