ആര്‍ക്കും ആരെയും നാറ്റിക്കാന്‍ ഏറെപ്പണിപ്പെടേണ്ടാത്ത ഒരു തട്ടകമായി ബൂലോകം വളര്‍ന്നുപടര്‍ന്ന് അതിന്റെ നാരായവേരുകള്‍ കമ്പോസ്റ്റുകളിലേക്ക് ആഴ്ത്തിയിരിക്കുന്നുവല്ലോ!
ബ്ലോഗറാവുക എന്നത് “ഒരു പൂ പറിക്കുമ്പോലെ” വളരെ ഈസിയായ പണിയാണ്... അപ്പോള്‍ പിന്നെ ഈ ധാരാവിയിലൊക്കെ ചേരികളില്‍ ‘ഒഴിപ്പിച്ചു’നടന്നവന്മാരുടെ കാര്യം പറയണോ?!കള്ളന്മാര് ഇവിടെ പെരുകിക്കൊണ്ടേയിരിക്കും!
സഗീറിയന്‍ കവിതകളില്‍ മാത്രം കണ്ടുവരുന്ന വ്യാകരണനിയമങ്ങളെയും അദ്ദേഹത്തിന്റെ തനതുമോഷണങ്ങളേയും ചേമ്പിലപ്പുറത്തൊഴിക്കുന്ന വെള്ളത്തിനുസമം ഉപദേശിച്ചുനന്നാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ അനോണിപ്പുലി പഴയ കുപ്പായത്തിലേക്ക് കടന്നുവന്ന അതേദിവസം തന്നെ അങ്ങോരെനാറ്റിക്കാന്‍ മറ്റൊരുത്തന് ഇറങ്ങിപ്പുറപ്പെട്ടു! അന്നേ അനോണിമുറ്റത്തെ ഗുപ്ത്കുമാര്‍ പുള്ളിക്കെതിരേ വാണിങ്ങം തൊടുത്തിരുന്നു....എവിടെ ഏശാന്‍?!
സ്വന്തമായി ഒന്നും ചെയ്യാനില്ലാത്തവന് അനോണിയാകുന്നതുകൊണ്ടും നേട്ടമൊന്നുമില്ല!മുഖം മൂടിയിട്ടാല്‍ ചുരുങ്ങിയത് തല്ലുകൊള്ളാതെയെങ്കിലും ഇരിക്കണം!
കള്ള അനോണിമാഷിന്റെ ബ്ലോഗ് തുടര്‍ച്ചയായി മോഷണമുതലുകള്‍ കൊണ്ട് നിറക്കുകയാണ്..
ആദ്യപോസ്റ്റുതന്നെ അനോണിമാഷിന്റെ ഗുരുപൂജയെ കോപ്പിയടിച്ചുകൊണ്ടായിരുന്നു!
ഇത് അസല്‍;അതില്‍ ലതിന്റെയൊക്കെ ആത്മാവും പരമാത്മാവുമായ ഗുപ്തന് കള്ളന്റെ ലിങ്കും കൊളുത്തി!

ഉടന്‍ തന്നെ കള്ള അനോണിമാഷ് അതെടുത്ത് പോസ്റ്റാക്കി!

അതിന്റെ ചാരിതാര്‍ത്ഥ്യം ആ അല്പന് അനുഭവിച്ചുകാണും.അതുകൊണ്ടാവും തുടരെ എല്ലാം മോഷണമായി!
സഞ്ചാരസാഹിത്യത്തില്‍ പൊറ്റക്കാടിനുശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാകാന്‍ വേണ്ടിമാത്രം ബ്ലോഗെഴുതുന്ന അമേരിക്കന്‍ അമ്മായിയുടെ “ഫ പുല്ലേ”ക്ക് പുല്ലുവിലപോലും കൊടുക്കാതെ പുള്ളി കൊണ്ടുപോയി!

“പുല്ലു പറി”യാക്കിയെന്നുമാത്രം!

അതിനുമുന്പേ പാലക്കാട്ടൂന്ന് ജ്യോതിച്ചേച്ചി ജാജ്ജ്വലമായിട്ടെഴുതിപ്പൊലിപ്പിച്ച ലേഖനവും പൊക്കിയിരുന്നു!

എന്റ വ്യാകുലമാതാവേ..! എവനെയൊക്കെ സമ്മതിക്കണം!! ഘടാഘടിയന്മാരായ നല്ല ബ്ലോഗുമൂപ്പന്മാരുടെ തറവാട്ടുബ്ലോഗീന്നുതന്നെ പൊക്കി;പേരുമാറ്റിയിട്ടിരിക്കുന്നു!

ഉഷടീച്ചറിന്റെ ചായപ്പാത്രത്തില് നിന്നും ഈ ഈച്ച തൊട്ടുനക്കിയിരിക്കുന്നു...
“ആവിഷ്കാരത്തിന്റെ അതിരുകളേ..?!!”